Friday, August 11, 2017

കേരളം 15


  • കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത് 
                           ശക്തൻ തമ്പുരാൻ
  • കൊച്ചി രാജകുടുംബത്തിലെ കിരീടധാരണം നടന്നിരുന്ന സ്ഥലം 
                           ചിത്രകൂടം
  • കൊച്ചിയിലെ ആദ്യ ദിവാൻ 
                           കേണൽ മൺറോ
  • കൊച്ചിയിലെ അവസാനത്തെ ദിവാൻ 
                           സി പി കരുണാകരമേനോൻ
  • കൊച്ചിയിൽ  അടിമത്തം നിർത്തലാക്കിയ ദിവാൻ 
                           ശങ്കരവാര്യർ
  • കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം 
                           1341
  • കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ് 
                           വെല്ലിങ്‌ടൺ ദ്വീപ്
  • കൊച്ചി തുറമുഖത്തിൻറെ ആഴം കൂട്ടാൻ എടുത്ത മണ്ണ് നിക്ഷേപിച്ച് ഉണ്ടാക്കിയ ദ്വീപ് 
                           വെല്ലിങ്‌ടൺ ദ്വീപ്
  • കൊച്ചി എണ്ണശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സ്ഥലം 
                           അമ്പലമുകൾ
  • ഇന്ത്യയിലെ ആദ്യ ഇ-തുറമുഖം നിലവിൽ വന്നത് 
                           കൊച്ചി
  • കേരളത്തിലെ സൈനിക ആവശ്യത്തിനുള്ള വിമാനത്താവളം 
                           വെല്ലിങ്‌ടൺ
  • കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം 
                           ബ്രഹ്മപുരം
  • കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ 
                           ഫോർട്ട് കൊച്ചി
  • കൊച്ചിയുടെ പഴയ പേര് 
                           ഗോശ്രീ
  • കൊച്ചി തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട രാജ്യം 
                           ജപ്പാൻ
  • കൊച്ചി എണ്ണശുദ്ധീകരണ ശാലയുമായി സഹകരിച്ച രാജ്യം 
                           അമേരിക്ക
  • കൊച്ചിയെ അറബിക്കടലിൻറെ റാണി എന്ന് വിശേഷിപ്പിച്ചത് 
                           ആർ കെ ഷൺമുഖം ചെട്ടി
  • ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രാൻഷിപ്‌മെൻറ് കണ്ടെയ്‌നർ ടെർമിനൽ സ്ഥിതി ചെയ്യുന്നത് 
                           കൊച്ചി (വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ)
  • വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ ഉദ്‌ഘാടനം ചെയ്തത് 
                           മൻമോഹൻ സിങ്
  • വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൻറെ പ്രവർത്തന ചുമതല വഹിക്കുന്നത് 
                           ദുബായ് പോർട്ട്സ് വേൾഡ് (DP വേൾഡ്)
  • രാജ്യത്തെ നീളം കൂടിയ റെയിൽവെ പാലം 
                           ഇടപ്പള്ളി-വല്ലാർപാടം പാലം (4.62 KM)
  • ഇന്ത്യയിൽ പോർട്ടുഗീസുകാർ നിർമ്മിച്ച ആദ്യ പള്ളി 
                           സെൻറ് ഫ്രാൻസിസ് പള്ളി
  • ഇന്ത്യയിലെ(കോമ്മൺവെൽത്ത് രാജ്യങ്ങളിലെ) ഏറ്റവും പഴയ പള്ളിയായ ജൂതപ്പള്ളി സ്ഥിതിചെയ്യുന്നത് 
                           മട്ടാഞ്ചേരി
  • ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കൊട്ടാരം 
                           മട്ടാഞ്ചേരി കൊട്ടാരം
  • ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത് 
                           ഡച്ചുകാർ
  • കേരളത്തിൽ ജൂതത്തെരുവ് സ്ഥിതിചെയ്യുന്നത് 
                           മട്ടാഞ്ചേരി
  • പെരുമ്പടപ്പ് എന്നറിയപ്പെട്ടിരുന്ന പ്രദേശം 
                           ബോൾഗാട്ടി ദ്വീപ്
  • രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീർത്ഥാടന കേന്ദ്രം 
                           മലയാറ്റൂർ കുരിശു മല
  • കേരളത്തിലെ ആദ്യ നിയമസർവ്വകലാശാലയുടെ ആസ്ഥാനം 
                           കളമശ്ശേരി (NUALS)
  • NUALS ൻറെ ചാൻസലർ 
                           കേരളാ ഹൈ കോടതി ചീഫ് ജസ്റ്റിസ്
  • 2017 U-17 ലോകകപ്പ് ഫുട്ബാളിന് വേദിയാകുന്ന സ്റ്റേഡിയം  
                           ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം
                                                                                                   (തുടരും)

No comments:

Post a Comment