Thursday, August 17, 2017

രസതന്ത്രം 13


  • ഏറ്റവും സാന്ദ്രത കൂടിയ അലോഹം 
                      അയഡിൻ
  • ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം 
                      ഹൈഡ്രജൻ
  • ദ്രാവകാവസ്ഥയിലുള്ള അലോഹം 
                      ബ്രോമിൻ
  • ജീവൻറെ അടിസ്ഥാന മൂലകം എന്നറിയപ്പെടുന്നത് 
                      കാർബൺ
  • ഒരു മൂലകം തന്നെ പ്രകൃതിയിൽ വിവിധ രൂപത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് 
                      രൂപാന്തരത്വം (Allotropy)
  • കാർബണിന്റെ ഏറ്റവും സ്ഥിരമായ രൂപം 
                      ഗ്രാഫൈറ്റ്
  • ലെഡ് പെൻസിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപം 
                      ഗ്രാഫൈറ്റ്
  • വൈദ്യുതിയെ കടത്തിവിടുന്ന കാർബണിന്റെ രൂപം 
                      ഗ്രാഫൈറ്റ്
  • കാർബണിന്റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റൽ രൂപം 
                      വജ്രം
  • പ്രകൃതിയിലെ ഏറ്റവും കാഠിന്യമേറിയ വസ്തു 
                      വജ്രം
  • വാതകങ്ങൾ വലിച്ചെടുക്കാൻ കഴിവുള്ള കാർബണിന്റെ രൂപം 
                      കരി
  • ഒരു പദാർത്ഥത്തിന്റെ പ്രതലത്തിൽ മാത്രമായി ധാരാളം വാതകങ്ങൾ ആഗിരണം ചെയ്യപ്പെടുന്ന പ്രതിഭാസം 
                      അധിശോഷണം (Adsorption)
  • കൽക്കരിയെ വായുവിൻറെ സാന്നിധ്യമില്ലാതെ ചൂടാക്കുമ്പോൾ കിട്ടുന്നതാണ് 
                      കോക്ക് (Coke)
  • പെട്രോളിയത്തിലെ മലിനവാതകങ്ങളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്നത് 
                      ചാർക്കോൾ
  • പഞ്ചസാര ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന കാർബൺ 
                      ചാർക്കോൾ
  • വജ്രം, രത്‌നം എന്നിവയുടെ ഭാരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യുണിറ്റ് 
                      കാരറ്റ്
  • വസ്തുക്കളുടെ ഭാഗിക ജ്വലനം മൂലമുണ്ടാകുന്ന വാതകം 
                      കാർബൺ മോണോക്‌സൈഡ്
  • ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം 
                      വജ്രം
  • 100 കാരറ്റിന് മുകളിലുള്ള വജ്രമാണ് 
                      പാരഗൺ
  • വജ്രത്തിൻറെ ശുദ്ധത തിരിച്ചറിയാൻ സഹായിക്കുന്ന കിരണം 
                      അൾട്രാ വയലറ്റ്
  • കോഹിനൂർ രത്‌നം ലഭിച്ച സ്ഥലം  
                      ഗോൽക്കൊണ്ട ഖനി, ആന്ധ്ര പ്രദേശ്
  • കോഹിനൂർ എന്ന വാക്കിൻറെ അർത്ഥം 
                      പ്രകാശത്തിൻറെ പർവതം
  • ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വജ്രം 
                      കുള്ളിനൻ (ദക്ഷിണാഫ്രിക്ക)
  • റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പുകൾ ഇല്ലാത്ത മൂലകം 
                      സൾഫർ
  • സൾഫർ വായുവിൽ കത്തിക്കുമ്പോൾ ഉള്ള നിറം 
                      നീല
  • കോപ്പറിൻറെ ശത്രു എന്നറിയപ്പെടുന്നത് 
                      സൾഫർ
  • വെടിമരുന്ന് പൊട്ടിക്കുമ്പോളും തീപ്പെട്ടി ഉരയ്ക്കുമ്പോളും ഉള്ള മണത്തിന് കാരണം 
                      സൾഫർ ഡയോക്‌സൈഡ്
  • താജ് മഹലിൻറെ നിറം മങ്ങുന്നതിന് കാരണമായ വാതകം 
                      സൾഫർ ഡയോക്‌സൈഡ്
  • ഗന്ധകം എന്നറിയപ്പെടുന്നത് 
                      സൾഫർ
  • നാകം എന്നറിയപ്പെടുന്നത് 
                      സിങ്ക്
  • കറുത്തീയം എന്നറിയപ്പെടുന്നത് 
                      ലെഡ്
  • വെളുത്തീയം എന്നറിയപ്പെടുന്നത് 
                      ടിൻ
                                                                                                          (തുടരും)

No comments:

Post a Comment