Saturday, August 5, 2017

ഭരണഘടന 30


  • രാജ്യസഭ നിലവിൽ വന്നതെന്ന് 
                   1952 ഏപ്രിൽ 2  
  • കൗൺസിൽ ഓഫ് സ്റ്റേറ്റ്‌സ്, രാജ്യസഭ എന്ന പേര് സ്വീകരിച്ചതെന്ന് 
                   1952 മെയ് 13 
  • ഭരണഘടനയുടെ ഏത് ഷെഡ്യൂൾ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും രാജ്യസഭയിൽ സീറ്റുകൾ വീതിച്ചു നൽകിയിരിക്കുന്നത് 
                   നാലാം ഷെഡ്യൂൾ 
  • ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്തുനിന്നാണ് 
                   ഉത്തർപ്രദേശ് (31)
  • കേരളത്തിലെ രാജ്യസഭാംഗങ്ങളുടെ എണ്ണം 
                   9 
  • രാജ്യസഭയിൽ പ്രാതിനിധ്യം ഉള്ള കേന്ദ്രഭരണ പ്രദേശങ്ങൾ 
                   ഡൽഹി, പുതുച്ചേരി 
  • രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 
                   250 
  • രാജ്യസഭയിലെ ഇപ്പോളത്തെ അംഗസംഖ്യ 
                   245 
  • രാജ്യസഭയിലേക്ക്  എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം 
                   12 
  • രാജ്യസഭയിലേക്ക്  നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത  
                   രുഗ്മിണി ദേവി അരുന്ധലെ 
  • രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി  
                   എസ് എൻ മുഖർജി 
  • ലോകസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി  
                   എം എൻ കൗൾ 
  • രാജ്യസഭയിലേക്ക്  രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത് ഏതൊക്കെ വിഭാഗത്തിൽ നിന്നാണ് 
                   കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യസേവനം 
  • രാജ്യസഭയുടെ കാലാവധി  
                   കാലാവധിയില്ല 
  • രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കുന്നത്  
                   സംസ്ഥാന നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 
  • ധനകാര്യബിൽ എത്ര ദിവസം വരെ രാജ്യസഭയിൽ വെക്കാൻ സാധിക്കും 
                   14 ദിവസം 
  • സഭയിൽ അംഗമല്ലാത്ത വ്യക്തി അധ്യക്ഷത വഹിക്കുന്ന സഭ 
                   രാജ്യസഭ 
  • രാജ്യസഭയുടെ ചെയർമാൻ  
                   ഉപരാഷ്ട്രപതി 
  • രാജ്യസഭയിലെ ആദ്യ ചെയർമാൻ  
                   ഡോ എസ് രാധാകൃഷ്ണൻ 
  • ഏറ്റവും കൂടുതൽ കാലം രാജ്യസഭയിലെ ചെയർമാൻ  ആയിരുന്നത് 
                   ഡോ എസ് രാധാകൃഷ്ണൻ 
  • രാജ്യസഭയിലെ ചെയർമാനായ ആദ്യ മലയാളി  
                   കെ ആർ നാരായണൻ 
  • രാജ്യസഭയിലെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ  
                   എസ് വി കൃഷ്ണമൂർത്തി റാവു 
  • രാജ്യസഭയിലെ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആയ ആദ്യ വനിത 
                   വയലറ്റ് ആൽവ
  • ഏറ്റവും കൂടുതൽ കാലം രാജ്യസഭയിലെ ആദ്യ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആയിരുന്നത് 
                   നജ്‌മ ഹൈപ്പത്തുള്ള 
  • ഇന്റർ പാർലമെൻററി യൂണിയൻ ആജീവനാന്ത പ്രസിഡൻറ് 
                   നജ്‌മ ഹൈപ്പത്തുള്ള 
  • രാജ്യസഭയിലെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യ മലയാളി 
                   എം എം ജേക്കബ് 
  • രാജ്യസഭയിലെ ഡെപ്യൂട്ടി ചെയർമാൻ ആയ രണ്ടാമത്തെ മലയാളി 
                   പി ജെ കുര്യൻ 
  • രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി 
                   സർദാർ കെ എം പണിക്കർ 
  • ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി 
                   ചാൾസ് ഡയസ് 
  • ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത 
                   മജോറിയോ ഗോഡ്ഫ്രേ 
                                                                                              (തുടരും)

No comments:

Post a Comment