Thursday, August 10, 2017

ഭരണഘടന 35


  • ഇന്ത്യയിലാദ്യമായി രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയതെവിടെ 
                       പഞ്ചാബിൽ (1951 ഇൽ)
  • ആർട്ടിക്കിൾ 356 ഉപയോഗിച്ച് സഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന മന്ത്രിസഭയെ പിരിച്ചുവിട്ട്  രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം 
                       കേരളം (1959 ഇൽ)
  • രാഷ്‌ട്രപതി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന അനുച്ഛേദം 
                       352
  • രാഷ്‌ട്രപതി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന സാഹചര്യം 
                       യുദ്ധം, വിദേശ ആക്രമണം, സായുധ വിപ്ലവം
  • എന്തിനെ അടിസ്ഥാനമാക്കിയാണ് രാഷ്‌ട്രപതി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് 
                       കേന്ദ്രക്യാബിനറ്റിൻറെ ലിഖിത രൂപത്തിലുള്ള ഉപദേശം
  • രാഷ്‌ട്രപതി പ്രഖ്യാപിക്കുന്ന അടിയന്തിരാവസ്ഥ, എത്ര നാൾക്കുള്ളിൽ പാർലമെൻറ് അംഗീകരിക്കണം 
                       ഒരു മാസത്തിനുള്ളിൽ
  • പാർലമെൻറ് അംഗീകാരം നൽകുന്ന അടിയന്തിരാവസ്ഥ, എത്ര നാൾ നിലനിൽക്കും 
                       ആറുമാസം (അതിനു ശേഷം വീണ്ടും അംഗീകാരം തേടണം)
  • തുടർച്ചയായ പാർലമെൻറ് അംഗീകാരത്തോടെ അടിയന്തിരാവസ്ഥ, എത്ര നാൾ നില നിർത്താം 
                       എത്ര നാൾ വേണമെങ്കിലും
  • ഇന്ത്യയിൽ ഇതുവരെ എത്ര അടിയന്തിരാവസ്ഥകൾ പ്രഖ്യാപിച്ചിട്ടുണ്ട് 
                       മൂന്ന് (1962, 1971, 1975)
  • ഇന്ത്യയിൽ ആദ്യത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് 
                       ഡോ എസ് രാധാകൃഷ്ണൻ (1962 ഒക്ടോബർ 26)
  • ഇന്ത്യയിൽ ആദ്യത്തെ അടിയന്തിരാവസ്ഥ പിൻവലിച്ചത് 
                       ഡോ സക്കീർ ഹുസ്സൈൻ (1968 ജനുവരി 10)
  • ആദ്യത്തെ അടിയന്തിരാവസ്ഥയുടെ കാരണം 
                       ചൈനീസ് ആക്രമണം
  • ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് 
                       വി വി ഗിരി
  • ഇന്ത്യയിൽ രണ്ടാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ഇടയാക്കിയ സാഹചര്യം 
                       1971 ലെ ഇന്തോ-പാക്ക് യുദ്ധം
  • ഇന്ത്യയിൽ മൂന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് 
                       ഫക്രുദ്ദീൻ അലി അഹമ്മദ്
  • ഇന്ത്യയിൽആദ്യത്തെ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് 
                       1975 ജൂൺ 25 (മൂന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥ)
  • രണ്ടാമത്തെയും മൂന്നാമത്തെയും  ദേശീയ അടിയന്തിരാവസ്ഥ പിൻവലിച്ചത് 
                       ബി ഡി ജട്ടി
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന അടിയന്തിരാവസ്ഥ
                       രണ്ടാമത്തെ അടിയന്തിരാവസ്ഥ (1971-77)
  • 1975 ലെ അടിയന്തിരാവസ്ഥ സമയത്തെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ 
                       ഷാ കമ്മീഷൻ
                                                                                                 (തുടരും)

No comments:

Post a Comment