Tuesday, November 14, 2017

രസതന്ത്രം 22


  • "കാർബൊറണ്ടം" എന്നറിയപ്പെടുന്നത് 
                    സിലിക്കൺ കാർബൈഡ്
  • ഭാവിയിലെ ഇന്ധനം, ഹരിത ഇന്ധനം എന്നൊക്കെ വിളിക്കപ്പെടുന്ന മൂലകം 
                    ഹൈഡ്രജൻ
  • വെളുത്തുള്ളിയുടെ ഗന്ധമുള്ള മൂലകം 
                    വെളുത്ത ഫോസ്‌ഫറസ്‌
  • ആവർത്തന പട്ടികയിലെ ഏറ്റവും ചെറിയ പീരിയഡ് 
                    ഒന്നാം പിരിയഡ്
  • ആവർത്തന പട്ടികയിലെ ഏറ്റവും വലിയ പീരിയഡ് 
                    ആറാം പിരിയഡ്
  • S ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്ന മൂലകങ്ങൾ 
                    ഒന്നാം ഗ്രൂപ്പും രണ്ടാം ഗ്രൂപ്പും
  • d ബ്ലോക്ക് മൂലകങ്ങൾ എന്നറിയപ്പെടുന്ന മൂലകങ്ങൾ 
                    സംക്രമണ മൂലകങ്ങൾ
  • എല്ലാ സംക്രമണ മൂലകങ്ങളും ഏത് വിഭാഗത്തിൽ പെടുന്നു 
                    ലോഹങ്ങൾ
  • നിറമുള്ള സംയുക്തങ്ങളെ തരുന്ന മൂലകങ്ങൾ 
                    സംക്രമണ മൂലകങ്ങൾ
  • കണ്ടുപിടിക്കപ്പെട്ട രണ്ടാമത്തെ കൃത്രിമ മൂലകം 
                    പ്രോമിത്തിയം
  • X-ray കടന്നുപോകാത്ത ലോഹം 
                    ലെഡ്
  • ഏറ്റവും വിഷമുള്ള ലോഹം 
                    പ്ലൂട്ടോണിയം
  • ലോഹങ്ങളുടെ രാജാവ് 
                    സ്വർണം
  • പ്രകൃതിയിൽ ഏറ്റവും ശുദ്ധമായ രൂപത്തിൽ ലഭിക്കുന്ന ലോഹം 
                    സ്വർണം
  • പുതുതായി മുറിക്കപ്പെട്ട ലോഹപ്രതലങ്ങളുടെ തിളക്കത്തിന് കാരണം 
                    ലോഹദ്യുതി
  • ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ ശബ്ദം പുറപ്പെടുവിക്കുന്ന ലോഹങ്ങളുടെ പ്രത്യേകത 
                    സോണോറിട്ടി
  • കടൽ വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന ലോഹം 
                    വനേഡിയം
  • ഏറ്റവും കുറഞ്ഞ തോതിൽ ലയിച്ചുപോകുന്ന ലോഹം 
                    ഇറിഡിയം
  • ഏറ്റവും വലിയ ലോഹ ആറ്റം 
                    ഫ്രാൻസിയം
  • ഏറ്റവും ചെറിയ ലോഹ ആറ്റം 
                    ബെറിലിയം
  • ഏറ്റവും വലിയ അലോഹ ആറ്റം 
                    റഡോൺ
  • ഏറ്റവും ചെറിയ അലോഹ ആറ്റം 
                    ഹീലിയം
  • അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം 
                    സീസിയം
  • ടൈറ്റാനിയം നിർമ്മിക്കുന്ന പ്രക്രിയ 
                    ഹണ്ടർ പ്രക്രിയ
  • ഹൈഡ്രജൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ 
                    ബോഷ് പ്രക്രിയ
  • വോട്ട് ചെയ്യുമ്പോൾ കയ്യിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം 
                    സിൽവർ നൈട്രേറ്റ്
  • മാംസ്യത്തിലെ പ്രധാന ഘടകം  
                    നൈട്രജൻ
  • ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ വളം 
                    യൂറിയ
  • ആദ്യ കൃത്രിമ ഐസോട്ടോപ്പ് 
                    ഓക്സിജൻ 17
  • ആഗോളതാപനത്തിന്/ ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന വാതകം 
                    കാർബൺ ഡയോക്സൈഡ്
  • ചുണ്ണാമ്പ് കല്ല് ചൂടാകുമ്പോൾ പുറത്തുവരുന്ന വാതകം 
                    കാർബൺ ഡയോക്സൈഡ്
                                                                                                      (തുടരും)

No comments:

Post a Comment