Monday, November 27, 2017

ഇന്ത്യ 35


  • ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                         കർണാടകം
  • ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാൻസ്‌പോർട്ട് ബസ് സർവീസ് നടത്തിയ നഗരം 
                         ബാംഗ്ലൂർ
  • ഇന്ത്യയിൽ ആദ്യമായി മയിൽ സംരക്ഷണകേന്ദ്രം ആരംഭിച്ച  സംസ്ഥാനം          
                         കർണാടകം
  • ഇന്ത്യയിലെ ആദ്യ പ്രവാസി സർവകലാശാലയും സൈബർ പോലീസ് സ്റ്റേഷനും സ്ഥാപിതമായത് 
                         ബാംഗ്ലൂർ
  • ദക്ഷിണേന്ത്യയിൽ ആദ്യമായി മെട്രോ റെയിൽ ആരംഭിച്ച നഗരം 
                         ബാംഗ്ലൂർ
  • ഇന്ത്യയിലെ ആദ്യ പുകരഹിത ഗ്രാമം 
                         വ്യാചകുരഹള്ളി (കർണാടകം)
  • അഞ്ജു ബോബി ജോർജ് സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്ന നഗരം  
                         ബാംഗ്ലൂർ
  • ഏറ്റവും കൂടുതൽ ആംഗ്ലോ ഇന്ത്യൻ ജനതയുള്ള സംസ്ഥാനം 
                         കർണാടകം
  • വിധാൻ സൗദ ഏത് സംസ്ഥാനത്തെ നിയമസഭാ മന്ദിരമാണ് 
                         കർണാടകം
  • ടിപ്പു സുൽത്താന്റെ ജന്മസ്ഥലം 
                         ദേവനഹള്ളി
  • ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായെല്ലാം അതിർത്തി പങ്കിടുന്ന  സംസ്ഥാനം 
                         കർണാടകം
  • സാഹിത്യ പ്രതിഭകൾക്ക് പമ്പ പ്രശസ്തി പുരസ്ക്കാരം നൽകുന്ന  സംസ്ഥാനം 
                         കർണാടകം
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമ സ്ഥിതിചെയ്യുന്നത് 
                         മുരുഡേശ്വര ക്ഷേത്രം
  • ഏറ്റവും കൂടുതൽ ആനകളുള്ള ഇന്ത്യൻ സംസ്ഥാനം  
                         കർണാടകം
  • മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം 
                         കർണാടകം
  • ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണ്ണാടകയിലെ സ്ഥലം 
                         ഐഹോൾ
  • ചന്ദന നഗരം എന്നറിയപ്പെടുന്നത് 
                         മൈസൂരു
  • കാട്ടാനകളുടെ ഗ്രാമം എന്നറിയപ്പെടുന്നത്  
                         ബെള്ളാള, കർണാടകം
  • ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി എന്നറിയപ്പെടുന്ന കർണ്ണാടകയിലെ സ്ഥലം 
                         അഗുംബെ
  • Ruined city of India എന്നറിയപ്പെടുന്നത് 
                         ഹംപി, കർണാടകം
  • ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത് 
                         മാട്ടൂർ, കർണാടകം
  • ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്  
                         കൂർഗ് (കുടക്)
  • ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്നത് 
                         ബാംഗ്ലൂർ
  • ഇന്ത്യയുടെ പൂന്തോട്ട നഗരം, ബഹിരാകാശ നഗരം, സിലിക്കൺവാലി, പെൻഷനേഴ്‌സ് പാരഡൈസ്, അവസരങ്ങളുടെ നഗരം, റേഡിയോ സിറ്റി, ഇലക്ട്രോണിക്സ് നഗരം എന്നൊക്കെ അറിയപ്പെടുന്നത് 
                         ബംഗലൂരു
  • ലോകസുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം 
                         ബംഗലൂരു
  • കർണാടകയുടെ സാംസ്‌കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്നത്  
                         മൈസൂരു
  • സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്   
                         മൈസൂരു
  • യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കർണ്ണാടകയിലെ സ്മാരകം 
                        പട്ടടയ്ക്കലിലെ പുരാതന നിർമ്മിതികൾ
  • കർണാടകയിലെ പ്രശസ്തമായ ജൈന തീർത്ഥാടന കേന്ദ്രം  
                        ശ്രാവണബൽഗോള
  • ശ്രാവണബൽഗോളയിലെ പ്രശസ്തമായ ശിൽപം ആരുടേതാണ് 
                        ഗോമതേശ്വർ (ബാഹുബലി)
  • വോഡയാർ രാജവംശത്തിൻറെ ആസ്ഥാനം 
                         മൈസൂരു
  • പ്രശസ്തമായ വൃന്ദാവൻ ഗാർഡൻസ് സ്ഥിതിചെയ്യുന്നത്  
                         മൈസൂരു
  • ഹംപി സ്ഥിതിചെയ്യുന്ന ജില്ല 
                        ബെല്ലാരി, കർണാടക
  • പ്രശസ്തമായ ഗ്ലാസ് ഹൌസ് സ്ഥിതിചെയ്യുന്നത് 
                        ലാൽബാഗ്
  • ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരം 
                        ഗോൽഗുംബസ്, ബീജാപ്പൂർ
  • പ്രശസ്തമായ വിസ്പറിങ് ഗ്യാലറി സ്ഥിതിചെയ്യുന്നത് 
                        ഗോൽഗുംബസ്, ബീജാപ്പൂർ
                                                                                                  (തുടരും)

No comments:

Post a Comment