Sunday, June 4, 2017

ഇന്ത്യ 8


  • ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി\ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി 
                       ഗോദാവരി
  • പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി 
                       ഗോദാവരി (1465 കി മീ)
  • ഗോദാവരിയുടെ പ്രധാന പോഷകനദികൾ 
                       വർധ, പെൻഗംഗ, മഞ്ജീര, ഇന്ദ്രാവതി
  • 12 വർഷത്തിലൊരിക്കൽ ഗോദാവരി തീരത്ത് നടത്തുന്ന ആഘോഷം 
                       പുഷ്‌ക്കാരം
  • ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി 
                       കൃഷ്ണ (ഭീമ, തുംഗഭദ്ര പോഷകനദികൾ)
  • ഇന്ത്യയിലെ ആദ്യത്തെ നദീജല സംയോജനപദ്ധതിയായ ഗോദാവരി-കൃഷ്ണ പദ്ധതി നടപ്പാക്കിയ സംസ്ഥാനം  
                       ആന്ധ്രപ്രദേശ്
  • ആന്ധ്രപ്രദേശും കർണാടകവും തമ്മിൽ തർക്കം നിലനിൽക്കുന്ന അൽമാട്ടി ഡാം സ്ഥിതിചെയ്യുന്ന നദി 
                       കൃഷ്ണ
  • ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് നിർമ്മിക്കപ്പെട്ട നദി  
                       കാവേരി (ഗ്രാൻറ് അണക്കെട്ട്)
  • കാവേരിയുടെ പ്രധാന പോഷകനദികൾ 
                       കബനി, അമരാവതി
  • ശിവസമുദ്രം, ഹൊഗനക്കൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന നദി 
                       കാവേരി
  • ശ്രീരംഗപട്ടണം, ശിവസമുദ്രം ദ്വീപുകൾ സ്ഥിതിചെയ്യുന്ന നദി 
                       കാവേരി
  • കാവേരി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം 
                       പുംപുഹാർ (തമിഴ്‌നാട്)
  • ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി 
                       ശിവസമുദ്രം പദ്ധതി (1902)
  • പാക്ക് കടലിടുക്കിൽ ചേരുന്ന തമിഴ്‌നാട്ടിലെ പ്രധാന നദി 
                       വൈഗ
  • മാന്നാർ ഉൾക്കടലിൽ ചേരുന്ന തമിഴ്‌നാട്ടിലെ പ്രധാന നദി 
                       താമ്രഭരണി
  • ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന നദി  
                       ലൂണി
  • ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത നദി 
                       ലൂണി (അജ്മീറിനടുത്ത് ആരവല്ലിയിൽ നിന്നും ഉത്ഭവിച്ച് റാൻ ഓഫ് കച്ചിൽ അവസാനിക്കുന്നു)
  • സാൾട്ട് റിവർ എന്നറിയപ്പെടുന്ന നദി 
                       ലൂണി
  • സുവാരി നദി ഒഴുകുന്ന സംസ്ഥാനം 
                       ഗോവ
  • മംഗലാപുരം ഏത് നദീ തീരത്താണ് സ്ഥിതിചെയ്യുന്നത് 
                       നേത്രാവതി
  • മൺസൂൺ കാലത്ത് മാത്രം ഒഴുകുന്ന ഇന്ത്യയിലെ നദി 
                       ഘാഗ്ഗർ
  • ഇന്ത്യയിലെ ആദ്യ റബർ ഡാം സ്ഥിതിചെയ്യുന്ന നദി 
                       ജൻ ജാവതി (ആന്ധ്രപ്രദേശ്)
  • കാവേരി നദീജല തർക്കത്തിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ 
                       തമിഴ്‌നാട്, കർണ്ണാടകം, കേരളം
  • ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാമുകൾ 
                       ബൻഗ്ലിഹാർ, കിഷൻ ഗംഗ
  • ബുദ്ധ ഗയയിലൂടെ ഒഴുകുന്ന നദി 
                       നിരഞ്ജന
  • ചെന്നൈ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത് 
                       അഡയാർ
  • ഇന്ത്യയിലെ ഏറ്റവും വലിയ തടാകം \ലവണ തടാകം 
                       ചിൽക്ക, ഒഡിഷ
  • ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം 
                       വൂളർ, ജമ്മു കശ്മീർ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാവണത്വമുള്ള തടാകം 
                       സാംബർ, രാജസ്ഥാൻ
  • ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം 
                       ചോലാമു, സിക്കിം
  • ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം\ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം 
                       കൊല്ലേരു, ആന്ധ്രപ്രദേശ്
  • മഹാപത്മസരസ് എന്നറിയപ്പെട്ടിരുന്ന തടാകം 
                       വൂളർ
  • ഉൽക്കാപതനത്തിൻറെ ഫലമായി ഇന്ത്യയിൽ രൂപംകൊണ്ട തടാകം 
                       ലോണാർ, മഹാരാഷ്ട്ര
  • ബസാൾട്ട് ശിലയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഒരേയൊരു ഉപ്പ് തടാകം 
                       ലോണാർ
  • വടക്ക് കിഴക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം 
                       ലോക്തക്, മണിപ്പൂർ
  • ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം 
                       ഗോവിന്ത് വല്ലഭ് പന്ത് സാഗർ (റിഹന്ത് ഡാം), യു പി
  • ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം 
                       നാഗാർജ്ജുന സാഗർ, ആന്ധ്രപ്രദേശ്
  • Jewel in the crown of kashmir എന്നറിയപ്പെടുന്ന തടാകം  
                       ദാൽ തടാകം (ശിഖാര ബോട്ടുകൾ കാണപ്പെടുന്ന തടാകം)
  • രേണുക തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                       ഹിമാചൽപ്രദേശ്
                                                                                                                (തുടരും)

No comments:

Post a Comment