Friday, June 23, 2017

മദ്ധ്യകാല ഇന്ത്യ 1


മദ്ധ്യകാല ഇന്ത്യ
  • കടൽമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ ശക്തി 
                        പോർച്ചുഗീസുകാർ (1498)
  • ഇന്ത്യയിൽ നിന്നും അവസാനം പോയ യൂറോപ്യൻ ശക്തി 
                        പോർച്ചുഗീസുകാർ (1961)
  • വാസ്കോ ഡ ഗാമ ഇന്ത്യയിൽ കപ്പലിറങ്ങിയ സ്ഥലം 
                        കാപ്പാട് (കോഴിക്കോട്)
  • വാസ്കോ ഡ ഗാമ വന്ന കപ്പലിൻറെ പേര് 
                        സെൻറ് ഗബ്രിയേൽ 
  • വാസ്കോ ഡ ഗാമ യാത്ര ആരംഭിച്ച സ്ഥലം 
                        ലിസ്ബൺ 
  • വാസ്കോ ഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ് 
                        മാനുവൽ 1 
  • വാസ്കോ ഡ ഗാമ രണ്ടാമതായി ഇന്ത്യയിൽ എത്തിയ വർഷം 
                        1502 
  • വാസ്കോ ഡ ഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ എത്തിയ വർഷം 
                        1524 
  • വാസ്കോ ഡ ഗാമ പോർച്ചുഗീസ് വൈസ്രോയി ആയി ഇന്ത്യയിൽ എത്തിയ വർഷം 
                        1524 
  • വാസ്കോ ഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പള്ളി  
                        സെൻറ് ഫ്രാൻസിസ് പള്ളി 
  • വാസ്കോ ഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്   
                        ഗോവയിൽ 
  • ഇന്ത്യയിൽ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി 
                        ഫ്രാൻസിസ്‌കോ ഡി അൽമേഡ 
  • ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിൻറെ സ്ഥാപകനായി അറിയപ്പെടുന്നത് 
                        അൽബുക്കർക്ക് 
  • ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി  
                        അൽബുക്കർക്ക് 
  • ഗോവ പിടിച്ചടക്കാൻ നേതൃത്വം നൽകിയ വൈസ്രോയി  
                        അൽബുക്കർക്ക് 
  • ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം  
                        1961 
  • ഗോവയെ മോചിപ്പിച്ച പട്ടാള നടപടി   
                        ഓപ്പറേഷൻ വിജയ് 
  • ഇന്ത്യയിൽ ആദ്യത്തെ അച്ചടിശാല ഗോവയിൽ ആരംഭിച്ചത് 
                        പോർച്ചുഗീസുകാർ (1556)
  • ഇന്ത്യയിൽ കശുവണ്ടി, പുകയില, പപ്പായ, കൈതച്ചക്ക തുടങ്ങിയവ കൊണ്ടുവന്നത് 
                        പോർച്ചുഗീസുകാർ 
  • പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയത് 
                        അൽബുകാർക്ക്
  • പറങ്കികൾ എന്നറിയപ്പെടുന്നത്  
                        പോർച്ചുഗീസുകാർ
  • ചവിട്ടുനാടകത്തെ കേരളത്തിൽ കൊണ്ടുവന്നത്  
                        പോർച്ചുഗീസുകാർ
  • പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി നൽകിയ ഇന്ത്യൻ പ്രദേശം 
                        ബോംബെ
  • ലന്തക്കാർ എന്നറിയപ്പെടുന്നത്  
                        ഡച്ചുകാർ
  • ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം  
                        1595
  • മാർത്താണ്ഡ വർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം  
                        കുളച്ചൽ യുദ്ധം (1741)
  • കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെട്ട ഡച്ച് കപ്പിത്താൻ   
                        ഡിലനോയി
  • വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത് 
                        ഡിലനോയി
  • മാവേലിക്കര ഉടമ്പടി(1753) ഒപ്പു വെച്ചത് 
                        മാർത്താണ്ഡ വർമ്മയും ഡച്ചുകാരും തമ്മിൽ
  • ഡച്ചുകാരുടെ പ്രധാന സംഭാവന 
                        ഹോർത്തൂസ് മലബാറിക്കസ്
  • ഹോർത്തൂസ് മലബാറിക്കസ്പ്രസിദ്ധീകരിച്ചത്  
                        ആംസ്റ്റർഡാമിൽ നിന്ന് (1678-1703)
  • ഹോർത്തൂസ് മലബാറിക്കസ് രചിക്കാൻ നേതൃത്വം നൽകിയത്  
                        വാൻറിഡ്‌
  • ഹോർത്തൂസ് മലബാറിക്കസ് രചിക്കാൻ സഹായിച്ച വൈദ്യൻ 
                        ഇട്ടി അച്യുതൻ
  • കേരളാരാമം എന്നറിയപ്പെടുന്നത് 
                        ഹോർത്തൂസ് മലബാറിക്കസ്
  • മലയാള ലിപി അച്ചടിച്ച ആദ്യ ഗ്രന്ഥം 
                        ഹോർത്തൂസ് മലബാറിക്കസ്
  • ഹോർത്തൂസ് മലബാറിക്കസിൽ ആദ്യം വിവരിക്കുന്ന സസ്യം 
                        തെങ്ങ്
  • ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച ആദ്യ പ്രൊട്ടസ്റ്റന്റ് രാജ്യം  
                        ഡച്ച്
  • ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച ആദ്യ കത്തോലിക്കാ രാജ്യം  
                        പോർച്ചുഗീസ്
  • ഇന്ത്യയിൽ അവസാനമെത്തിയ യൂറോപ്യൻ രാജ്യം  
                        ഫ്രഞ്ചുകാർ
  • പരന്ത്രീസുകാർ എന്നറിയപ്പെട്ടത്   
                        ഫ്രഞ്ചുകാർ
  • ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചുപോയ യൂറോപ്യൻ ശക്തി   
                        ഫ്രഞ്ചുകാർ
  • ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം   
                        പോണ്ടിച്ചേരി
  • കേരളത്തിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം   
                        മാഹി
                                                                                                                                        (തുടരും)

No comments:

Post a Comment