Saturday, June 17, 2017

കേരളാ നവോത്ഥാനം 13


മന്നത്ത് പദ്മനാഭൻ

ജനനം            : 1878 ജനുവരി 2

മരണം           : 1970 ഫെബ്രുവരി 25

ജന്മസ്ഥലം    : പെരുന്ന, കോട്ടയം

അച്ഛൻ           : ഈശ്വരൻ നമ്പൂതിരി

മാതാവ്         : പാർവതി അമ്മ

ഭാര്യ               : തോട്ടയ്ക്കാട് മാധവിയമ്മ

  • മുതുകുളം പ്രസംഗം നടത്തിയ നവോത്ഥാന നായകൻ 
                     മന്നത്ത് പദ്മനാഭൻ (1947)
  • തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ്  
                     മന്നത്ത് പദ്മനാഭൻ
  • ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിടാൻ കാരണമായ 1959 ലെ വിമോചനസമരം നയിച്ചത്   
                     മന്നത്ത് പദ്മനാഭൻ
  • വിമോചന സമരത്തിൻറെ ഭാഗമായി അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖാ ജാഥ നയിച്ച നവോത്ഥാന നായകൻ  
                     മന്നത്ത് പദ്മനാഭൻ
  • മന്നത്ത് പദ്മനാഭൻ (NSS) രൂപീകരിച്ച രാഷ്ട്രീയ പാർട്ടി  
                     നാഷണൽ ഡെമോക്രാറ്റിക്‌ കോൺഗ്രസ്
  • ഭാരതകേസരി, കേരളത്തിൻറെ മദൻ മോഹൻ മാളവ്യ എന്നൊക്കെ അറിയപ്പെട്ടത്   
                     മന്നത്ത് പദ്മനാഭൻ
  • മന്നത്തിനെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചതാര്   
                     സർദാർ കെ എം പണിക്കർ
  • ബി ബി സി യിൽ മലയാളത്തിൽ പ്രസംഗിച്ച നവോത്ഥാന നേതാവ്  
                     മന്നത്ത് പദ്മനാഭൻ
  • വൈക്കം സത്യാഗ്രഹത്തിൻറെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത് 
                     മന്നത്ത് പദ്മനാഭൻ (1924)
  • സവർണ്ണ ജാഥ എവിടെ മുതൽ എവിടെ വരെ ആയിരുന്നു 
                     വൈക്കം മുതൽ തിരുവനന്തപുരം വരെ
  • വൈക്കം മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് 
                     റാണി ലക്ഷ്മി ഭായ്ക്ക്
  • മന്നം, ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം  
                     1921
  • മന്നം, തിരുവിതാംകൂർ ലെജിസ്ലെറ്റിവ് അസ്സംബ്ലിയിൽ അംഗമായ വർഷം  
                     1949
  • നായർ സമാജം സ്ഥാപിച്ചത്   
                     മന്നത്ത് പദ്മനാഭൻ
  • എൻറെ ദേവനും ദേവിയും NSS ആണ് എന്ന് പറഞ്ഞത് 
                     മന്നത്ത് പദ്മനാഭൻ
  • മലയാളി സഭ, കേരളീയ നായർ സംഘടന എന്നൊക്കെ അറിയപ്പെട്ടിരുന്ന സംഘടന   
                     NSS
  • മന്നത്തിന് ഭാരതകേസരി ബഹുമതി നൽകിയ ഇന്ത്യൻ പ്രസിഡൻറ്  
                     ഡോ രാജേന്ദ്രപ്രസാദ് (1959)
  • മന്നത്തിന് പദ്മഭൂഷൺ ബഹുമതി ലഭിച്ച വർഷം 
                     1966
  • മന്നത്ത് പദ്മനാഭൻ INC അംഗത്വം എടുത്ത വർഷം   
                     1947
  • കൊച്ചിൻ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത 
                     തോട്ടയ്ക്കാട് മാധവിയമ്മ
  • മന്നവും ആർ ശങ്കറും ചേർന്ന് രൂപീകരിച്ച പാർട്ടി 
                     ഡെമോക്രാറ്റിക്‌ കോൺഗ്രസ് പാർട്ടി (1950)
  • മന്നത്തിൻറെ ആത്മകഥ 
                     എൻറെ ജീവിതസ്മരണകൾ
  • മന്നത്തിൻറെ പ്രധാന കൃതികൾ   
                     സ്നേഹലത (നോവൽ), പഞ്ചകല്യാണി നിരൂപണം, ഞങ്ങളുടെ FMS യാത്ര
  • ഹിന്ദു മഹാ മണ്ഡൽ രൂപീകരിച്ച നേതാക്കൾ   
                     ആർ ശങ്കർ, മന്നത്ത് പദ്മനാഭൻ
  • ഗുരുവായൂർ സത്യാഗ്രഹം കമ്മറ്റിയുടെ പ്രസിഡൻറ് 
                     മന്നത്ത് പദ്മനാഭൻ
  • ഗുരുവായൂർ സത്യാഗ്രഹം കമ്മറ്റിയുടെ സെക്രട്ടറി 
                     കെ കേളപ്പൻ
  • NSS സ്ഥാപിതമായതെന്ന്  
                     1914 ഒക്ടോബർ 31 (ആസ്ഥാനം : പെരുന്ന)
  • NSS ൻറെ ആദ്യകാല നാമം   
                     നായർ ഭൃത്യ ജനസംഘം
  • നായർ സർവീസ് സൊസൈറ്റി (NSS) എന്ന പേര് നിർദ്ദേശിച്ചത് 
                     പരമുപിള്ള (1915)
  • നായർ ഭൃത്യ ജനസംഘം എന്ന പേര് നിർദ്ദേശിച്ചത് 
                     കെ കണ്ണൻ നായർ
  • NSS ൻറെ ആദ്യ സെക്രട്ടറി   
                     മന്നത്ത് പദ്മനാഭൻ (പ്രസിഡൻറ് : കെ കേളപ്പൻ)
  • ഗോപാലകൃഷ്ണ ഗോഖലയുടെ സർവന്റസ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ മാതൃകയിൽ ആരംഭിച്ച സംഘടന 
                     NSS
  • NSS ൻറെ മുഖപത്രം    
                     സർവീസ് (1919)(കറുകച്ചാലിൽ നിന്നും)
  • NSS ൻറെ ആദ്യ (കര)യോഗം നടന്ന സ്ഥലം  
                     തട്ട (പന്തളം 1929)
  • NSS രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന്  
                     1925
  • NSS ൻറെ ആദ്യ സ്കൂൾ എവിടെയാണ് സ്ഥാപിച്ചത്   
                     കറുകച്ചാൽ (ആദ്യ ഹെഡ് മാസ്റ്റർ : കെ കേളപ്പൻ)
  • NSS ൻറെ ആദ്യ കോളേജ് എവിടെയാണ് സ്ഥാപിച്ചത്   
                     പെരുന്ന
  • NSS ൻറെ ഭവനസന്ദർശനവേളയിൽ പാടാനായി രചിച്ച പ്രാർത്ഥനാ ഗീതം   
                     അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി
  • അഖിലാണ്ഡ മണ്ഡലം എഴുതിയതാര്  
                     പന്തളം കെ പി രാമൻപിള്ള
  • മന്നത്തിനെ ആദരിച്ച് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് സ്റ്റാമ്പ് ഇറക്കിയ വർഷം 
                     1989
  • മന്നം സമാധി എവിടെ സ്ഥിതി ചെയ്യുന്നു 
                     പെരുന്ന
                                                                                                       (തുടരും)

No comments:

Post a Comment