Tuesday, June 27, 2017

മദ്ധ്യകാല ഇന്ത്യ 5


  • AD 1001 ഇൽ ഇന്ത്യയെ 17 തവണ ആക്രമിച്ച തുർക്കി ഭരണാധികാരി 
                     മുഹമ്മദ് ഗസ്നി
  • മുഹമ്മദ് ഗസ്നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ
                     ഫിർദൗസി (കൃതി: ഷാനാമ)
  • പേർഷ്യൻ ഹോമർ എന്നറിയപ്പെട്ടത് 
                     ഫിർദൗസി
  • മുഹമ്മദ് ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ 
                     അൽബറൂണി
  • ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ട ഭരണാധികാരി 
                     മുഹമ്മദ് ഗോറി (തുർക്കി)
  • ഗോറി ഇന്ത്യയിലേക്ക് കടന്നത് ഏത് ചുരം വഴിയാണ് 
                     ഖൈബർ ചുരം
  • പൃഥ്വിരാജ് ചൗഹാൻ, ഗോറിയെ പരാജയപ്പെടുത്തിയ യുദ്ധം 
                     ഒന്നാം തറൈൻ യുദ്ധം (1191)
  • മുഹമ്മദ് ഗോറി, പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തിയ യുദ്ധം 
                    രണ്ടാം തറൈൻ യുദ്ധം (1192)
  • തറൈൻ സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് 
                     ഹരിയാന
  • ഡൽഹി ഭരിച്ച അവസാനത്തെ ഹിന്ദു രാജാവ്  
                     പൃഥ്വിരാജ് ചൗഹാൻ
  • പൃഥ്വിരാജ് ചൗഹാൻറെ ആസ്ഥാന കവി 
                     ചന്ദ്ബർദായി (പൃഥ്വിരാജ് റാസോ യുടെ രചയിതാവ്)
  • ഡൽഹി സുൽത്താനേറ്റിൽ ഉൾപ്പെട്ട രാജവംശങ്ങൾ 
                     അടിമ, ഖിൽജി, തുഗ്ലക്, സയ്യിദ്, ലോദി
  • ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം 
                     അടിമവംശം (AD 1206)
  • അടിമവംശ സ്ഥാപകൻ \ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി 
                     കുത്തബ്ദീൻ ഐബക്ക്
  • കുത്തബ്ദീൻ ഐബക്കിൻറെ തലസ്ഥാനം 
                     ലാഹോർ
  • ലാക്‌ബക്ഷ് (ലക്ഷങ്ങൾ കൊടുക്കുന്നവൻ) എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി 
                     കുത്തബ്ദീൻ ഐബക്ക്
  • കുത്തബ്ദീനെ തുടർന്ന് അധികാരത്തിൽ വന്നത് 
                     ആരംഷാ
  • ആരം ഷായെ പരാജയപ്പെടുത്തി ഭരണത്തിൽ കയറിയ അടിമ ഭരണാധികാരി 
                     ഇൽത്തുമിഷ്
  • ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ അടിമവംശ ഭരണാധികാരി  
                     ഇൽത്തുമിഷ്
  • നാണയങ്ങളിൽ ഖലീഫയുടെ പ്രതിനിധി ആണ് താൻ എന്ന് രേഖപ്പെടുത്തിയ ഭരണാധികാരി 
                     ഇൽത്തുമിഷ്
  • അടിമയുടെ അടിമ, ദൈവഭൂമിയുടെ സംരക്ഷകൻ, ഭഗവദ് ദാസന്മാരുടെ സഹായി, ലഫ്റ്റനൻറ് ഓഫ് ഖലീഫ എന്നൊക്കെ അറിയപ്പെട്ടത് 
                     ഇൽത്തുമിഷ്
  • ചെങ്കിസ്‌ഖാൻറെ അക്രമണകാലത്തെ ഡൽഹി ഭരണാധികാരി 
                     ഇൽത്തുമിഷ്
  • ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന വനിതാ ഭരണാധികാരി 
                     സുൽത്താന റസിയ
  • ഇന്ത്യയിലെ ആദ്യ വനിതാ ഭരണാധികാരി \ ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി 
                     സുൽത്താന റസിയ
  • കുത്തബ് മീനാറിൻറെ പണി ആരംഭിച്ചത് 
                     കുത്തബ്ദീൻ ഐബക്
  • കുത്തബ് മീനാറിൻറെ പണി പൂർത്തിയാക്കിയത് 
                     ഇൽത്തുമിഷ് (237.8 മീറ്റർ ഉയരം)
  • ആരുടെ ഓര്മയ്ക്കായാണ് കുത്തബ് മീനാറിൻറെ പണി ആരംഭിച്ചത് 
                     കുത്തബ്ദീൻ ബക്തിയാർ കാക്കി എന്ന സൂഫി സന്യാസിയുടെ
  • രണ്ടാം അടിമവംശ സ്ഥാപകൻ 
                     ബാൽബൻ
  • ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ \ അടിമവംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി  
                    ബാൽബൻ
  • ദൈവത്തിൻറെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിച്ച ഭരണാധികാരി 
                    ബാൽബൻ
  • രാജാധികാരം ദൈവദത്തമാണ് എന്ന് പറഞ്ഞ അടിമവംശ ഭരണാധികാരി 
                    ബാൽബൻ
  • നിണവും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ ഭരണാധികാരി 
                    ബാൽബൻ
  • ചാലിസ (ടർക്കിഷ് ഫോർട്ടി) നിരോധിച്ച അടിമവംശ ഭരണാധികാരി 
                    ബാൽബൻ
  • അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി 
                   കൈക്കോബാദ്
  • സുൽത്താൻ ഭരണകാലഘട്ടത്തിലെ ഔദ്യോഗിക ഭാഷ  
                   പേർഷ്യൻ
  • പോളോ കളിക്കിടയിൽ കുതിരപ്പുറത്ത് നിന്നും വീണുമരിച്ച ഡൽഹി സുൽത്താൻ  
                   കുത്തബ്ദീൻ ഐബക്
  • വെടിമരുന്നു ശാലയിലെ തീപിടുത്തത്തിൽ മരിച്ച ഭരണാധികാരി 
                   ഷേർഷാ  
  • നളന്ദ സർവകലാശാല നശിപ്പിച്ച മുസ്ലിം സൈന്യാധിപൻ 
                   ഭക്തിയാർ ഖിൽജി
                                                                                                         (തുടരും)

No comments:

Post a Comment