Monday, June 12, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 15


  • ബ്രഹ്മസമാജത്തിൻറെ സ്ഥാപകൻ 
                     രാജാറാം മോഹൻറോയ് (1828 ഇൽ )
  • ബ്രഹ്മസമാജത്തിൻറെ ആസ്ഥാനം 
                     കൊൽക്കത്ത
  • ഇന്ത്യയിലെ ആദ്യത്തെ മതപരിഷ്കരണ പ്രസ്ഥാനം 
                     ആത്മീയ സഭ (രാജാറാം മോഹൻറോയ് 1815 ഇൽ)
  • ബ്രഹ്മസമാജം രണ്ടായി പിളർന്ന വർഷം 
                     1866 (ആദി ബ്രഹ്മസമാജവും ഭാരതീയ ബ്രഹ്മസമാജവും)
  • ആദി ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത് 
                     ദേവേന്ദ്രനാഥ ടാഗോർ
  • ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത് 
                     കേശവ് ചന്ദ്ര സെൻ
  • ഭാരതീയ ബ്രഹ്മസമാജം പിളർന്ന് രൂപം കൊണ്ട സംഘടന 
                     സാധാരണ ബ്രഹ്മസമാജ് (ആനന്ദ മോഹൻ ബോസ് 1878 ഇൽ)
  • തത്വബോധിനി സഭ സ്ഥാപിച്ചത് 
                     ദേവേന്ദ്രനാഥ ടാഗോർ (1839 ഇൽ)
  • ആര്യ സമാജം സ്ഥാപിച്ചത് 
                     സ്വാമി ദയാനന്ദ സരസ്വതി (മുംബൈയിൽ 1875 ഇൽ)
  • ആര്യ സമാജത്തിൻറെ ആപ്തവാക്ക്യം 
                     വേദങ്ങളിലേക്ക് മടങ്ങുക
  • മറ്റു മതം സ്വീകരിച്ച ഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പ്രസ്ഥാനം 
                     ശുദ്ധി പ്രസ്ഥാനം
  • പ്രാർത്ഥന സമാജം സ്ഥാപിച്ചത് 
                     ആത്മാറാം പാണ്ഡുരംഗ് (മുംബൈ, 1867 ഇൽ)
  • ആധുനിക വിജ്ഞാനത്തിൻറെ വെളിച്ചത്തിൽ ഹിന്ദുമത ചിന്തകളെയും അനുഷ്ഠാനങ്ങളെയും പരിഷ്കരിക്കുവാൻ ആരംഭിച്ച സംഘടന 
                     പ്രാർത്ഥന സമാജം
  • സത്യശോധക് സമാജിൻറെ സ്ഥാപകൻ 
                     ജ്യോതിഭാ ഫുലെ (പൂനെ, 1873)
  • ഇന്ത്യയിൽ രൂപം കൊണ്ട ജാതി വിരുദ്ധ ബ്രാഹ്മണ പ്രസ്ഥാനം 
                     സത്യശോധക് സമാജ്
  • ഇന്ത്യയിൽ ആദ്യമായി മഹാത്മ എന്ന പേര് ലഭിച്ച നേതാവ് 
                     ജ്യോതിഭാ ഫുലെ
  • ഇന്ത്യയിലെ സാമൂഹിക വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് 
                     ജ്യോതിഭാ ഫുലെ
  • ജ്യോതിഭാ ഫുലെയുടെ പ്രധാന ശിഷ്യൻ 
                     ഡോ ബി ആർ അംബേദ്‌കർ
  • സ്വാഭിമാന പ്രസ്ഥാന സ്ഥാപകൻ 
                     ഇ വി രാമസ്വാമി നായ്ക്കർ (1925)
  • പെരിയാർ എന്ന് വിളിക്കപ്പെട്ടിരുന്ന നേതാവ് 
                     ഇ വി രാമസ്വാമി നായ്ക്കർ
  • കുടിയരശ് (വാരിക), പുരട്ചി, വിടുതലൈ (പത്രങ്ങൾ)ആരംഭിച്ച നേതാവ്  
                     ഇ വി രാമസ്വാമി നായ്ക്കർ
  • ഹിത്യകാരിണി സമാജം സ്ഥാപിച്ച നേതാവ് 
                     വീരേശലിംഗം (ആന്ധ്ര)
  • സർവ്വൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ 
                     ഗോപാലകൃഷ്ണ ഗോഖലെ (1905, മുംബൈ)
  • അലിഗഡ് പ്രസ്ഥാനം ആരംഭിച്ചത് 
                     സർ സയ്യിദ് അഹമ്മദ്ഖാൻ (1875)
  • സയ്യിദ് അഹമ്മദ് ഖാൻ അലിഗഡിൽ സ്ഥാപിച്ച കോളേജ് 
                     മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്
  • മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് ഇപ്പോൾ അറിയപ്പെടുന്നത്  
                     അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി
  • യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക്ക് അസോസിയേഷൻ ആരംഭിച്ചത് 
                     സർ സയ്യിദ് അഹമ്മദ്ഖാൻ (1888)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിൽ പ്രതിക്ഷേധിച്ച് സർ സയ്യിദ് അഹമ്മദ്ഖാൻ രൂപീകരിച്ച സംഘടന  
                     യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക്ക് അസോസിയേഷൻ
  • പാഴ്‌സിമതക്കാരുടെ ദുരാചാരങ്ങൾ നിർത്തലാക്കാൻ ദാദാഭായ് നവറോജി രൂപീകരിച്ച സംഘടന  
                     റഹ്നുമായി മസ്ദായാസൻ
  • നാസിക്കിൽ മിത്രമേള എന്ന സംഘടന സ്ഥാപിച്ച നേതാവ് 
                     വി ഡി സവർക്കർ
  • മഹാരാഷ്ട്രയിൽ അഭിനവ ഭാരത് എന്ന സംഘടന സ്ഥാപിച്ചത്  
                     വി ഡി സവർക്കർ (1904)
  • മഹാരാഷ്ട്ര ചർച്ചിൽ എന്ന് അറിയപ്പെടുന്നത്  
                     വി ഡി സവർക്കർ
  • അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌ക്കോയിൽ ലാലാ ഹർദയാൽ, സോഹൻ സിംഗ് എന്നിവർ രൂപം നൽകിയ വിപ്ലവ സംഘടന  
                     ഗദ്ദാർ പാർട്ടി (1913)(ആദ്യ പ്രസിഡൻറ് : സോഹൻ സിംഗ്)
  • ഗദ്ദാർ എന്ന വാക്കിൻറെ അർത്ഥം   
                     വിപ്ലവം
  • ഗദ്ദാർ പാർട്ടി പിരിച്ചുവിടപ്പെട്ട വർഷം   
                     1948
                                                                                                            (തുടരും)

No comments:

Post a Comment