Saturday, June 3, 2017

ഇന്ത്യ 7


  • ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി 
                      ബ്രഹ്മപുത്ര
  • ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം 
                      ചെമ-യുങ്-ദുങ് ഹിമാനി (മാനസസരോവർ തടാകത്തിന് സമീപം)
  • ബ്രഹ്മപുത്രയുടെ നീളം 
                      2900 കി മീ (729 കി മീ ഇന്ത്യയിലൂടെ)
  • ഹിമാലയൻ നദികളിൽ ഏറ്റവും ആഴം കൂടിയ നദി\ ഏറ്റവും മാലിന്യം കുറഞ്ഞ നദി\ പുല്ലിംഗ നാമമുള്ള ഏക ഹിമാലയൻ നദി  
                      ബ്രഹ്മപുത്ര
  • ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സംസ്ഥാനം 
                      അരുണാചൽ പ്രദേശ് (സാദിയ യിൽ വെച്ച്)
  • ഇന്ത്യയിൽ ചുവന്ന നദി എന്ന് അറിയപ്പെടുന്നത് 
                      ബ്രഹ്മപുത്ര
  • ബ്രഹ്മപുത്ര നദിയുടെ പോഷകനദികൾ 
                      ടീസ്റ്റ, മാനസ്, ലുഹിത്, കാമോങ്, ധനുശ്രീ, ദിബാങ്, സുബിൻ സരി
  • ഇന്ത്യയിൽ ഏറ്റവും വേഗതയിൽ ഒഴുകുന്ന നദി \സിക്കിമിന്റെ ജീവരേഖ 
                      ടീസ്റ്റ
  • ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടായ\ഡെൽറ്റയായ സുന്ദർബൻസ് രൂപംകൊണ്ടത് ഏതൊക്കെ നദികൾ ചേർന്നാണ് 
                      ഗംഗ, ബ്രഹ്മപുത്ര
  • ബ്രഹ്മപുത്രയുടെ പതനസ്ഥാനം  
                      ബംഗാൾ ഉൾക്കടൽ
  • അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്രയുടെ പേര് 
                      ദിഹാങ്\സിയാങ്
  • ടിബറ്റിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് 
                      സാങ്‌പോ
  • ബംഗ്ലാദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് 
                      ജമുന
  • ആസാമിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് 
                      ദിബാങ്
  • പടിഞ്ഞാറേക്ക് ഒഴുകുന്ന ഉപദ്വീപീയ നദികൾ 
                      നർമ്മദ, താപ്തി, സബർമതി, മാഹി, ലൂണി
  • ഉപദ്വീപീയ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി  
                      നർമ്മദ (1312 കി മീ)
  • നർമ്മദ ഉത്ഭവിക്കുന്നത് 
                      അമർകണ്ടക് കുന്നിൽ നിന്നും (മധ്യപ്രദേശ്, മൈക്കലാ മലനിരകൾ)
  • നർമ്മദയുടെ പതനസ്ഥാനം 
                      അറബിക്കടൽ 
  • ഭ്രംശ താഴ്വരകളിലൂടെ ഒഴുകുന്ന നദി\ വിന്ധ്യ-സത്പുര പർവ്വതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദി 
                      നർമ്മദ
  • പ്രാചീനകാലത്ത് രേവ അറിയപ്പെട്ടിരുന്ന നദി  
                      നർമ്മദ
  • ഇന്ത്യയെ തെക്കേഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നും തിരിക്കുന്ന നദി  
                      നർമ്മദ
  • ഡക്കാൻ പീഠഭൂമിയെയും മാൾവാ പീഠഭൂമിയെയും തമ്മിൽ വേർതിരിക്കുന്ന നദി 
                      നർമ്മദ
  • ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന നദി\ സർദാർ സരോവർ പദ്ധതി നിലനിൽക്കുന്ന നദി 
                      നർമ്മദ
  • നർമ്മദയുടെ പ്രധാന പോഷകനദികൾ 
                      കിരൺ, ഷേർ, താവ, കുന്തി, ഉറി
  • സർദാർ സരോവർ പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തിയ പരിസ്ഥിതി സംഘടന  
                      നർമ്മദ ബച്ചാവോ ആന്ദോളൻ (മേധാ പട്ക്കർ)
  • സർദാർ സരോവർ പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ 
                      മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ
  • നർമ്മദയിലെ പ്രധാന അണക്കെട്ടുകൾ 
                      ഇന്ദിരാ സാഗർ, സർദാർ സരോവർ, ഓംകാരേശ്വർ
  • ദേശീയ കുടിവെള്ള പദ്ധതി ആരംഭിച്ച വർഷം 
                      1991
  • കൻഹ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന നദീതീരം\ദിനോസറുകളുടെ ഫോസിൽ കണ്ടെത്തിയ നദീതീരം 
                      നർമ്മദ
  • മാർബിൾ വെള്ളച്ചാട്ടം ഏത് നദിയിലാണ്  
                      നർമ്മദ
  • ഉപദ്വീപീയ നദികളിൽ പടിഞ്ഞാറേക്ക് ഒഴുകുന്ന ഏറ്റവും വലിയ രണ്ടാമത്തെ നദി 
                      താപ്തി
  • ഗോദാവരി, നർമ്മദ നദികൾക്കിടയിലൂടെ ഒഴുകുന്ന നദി 
                      താപ്തി 
  • താപ്തി ഉത്ഭവിക്കുന്നത്  
                      മധ്യപ്രദേശിലെ മുൻതായ് പീഠഭൂമിയിൽ നിന്ന് (അറബിക്കടലിൽ കാംബെ ഉൾക്കടലിൽ പതിക്കുന്നു)
  • കക്രപ്പാറ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ട് സ്ഥിതിചെയ്യുന്ന നദി 
                      താപ്തി (ഗുജറാത്ത്)
  • സൂറത്ത് നഗരം ഏത് നദീ തീരത്താണ്  
                      താപ്തി
  • മഹാനദി ഏത് സംസ്ഥാനത്ത് കൂടി ആണ് ഒഴുകുന്നത് 
                      ഒഡിഷ
  • മഹാനദി ഉത്ഭവിക്കുന്നത്  
                      മൈക്കല മലനിരകൾ, ഛത്തീസ്ഗഡ് (പതിക്കുന്നത് ബംഗാൾ ഉൾക്കടലിൽ)
  • മഹാനദിയുടെ പ്രധാന പോഷകനദികൾ 
                      ഇബ്, ടെൽ, ഷിയോനാഥ്
  • ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട നദി 
                      ഷിയോനാഥ് (ഛത്തീസ്ഗഡ്) (കൈലാസ് സോണി 1998 ഇൽ)
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് സ്ഥിതിചെയ്യുന്നത് 
                      മഹാനദിയിൽ
  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ തെഹ്‌രി സ്ഥിതി ചെയ്യുന്നത് 
                      ഭഗീരഥിയിൽ
  • ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനംഗൽ സ്ഥിതി ചെയ്യുന്നത് 
                      സത് ലജിൽ
                                                                                                                (തുടരും)

No comments:

Post a Comment