Friday, June 30, 2017

കേരള ചരിത്രം 13


  • ക്ഷേത്രങ്ങളിൽ മൃഗബലി, ദേവദാസി സമ്പ്രദായം എന്നിവ നിർത്തലാക്കിയ ഭരണാധികാരി 
                       പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായി (1924-1931)
  • ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് ആരുടെ ഭരണ കാലത്താണ്  
                       സേതുലക്ഷ്മി ഭായി
  • വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സവർണ്ണ ജാഥക്കാർ മെമ്മോറാണ്ടം സമർപ്പിച്ചതാർക്ക് 
                       സേതുലക്ഷ്മിഭായിക്ക്
  • തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി 
                       സേതുലക്ഷ്മി ഭായി (1929)
  • ബഹുഭാര്യാത്വം, മരുമക്കത്തായം എന്നിവ അവസാനിപ്പിച്ച  ഭരണാധികാരി 
                       സേതുലക്ഷ്മി ഭായി
  • തിരുവിതാംകൂർ വർത്തമാനപത്രനിയമം പാസാക്കിയത് 
                       സേതുലക്ഷ്മി ഭായി
  • റാണി സേതുലക്ഷ്മി ഭായിയെ ഗാന്ധിജി സന്ദർശിച്ച വർഷം    
                   1925
  • തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ (1931-1949)
  • ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ (1936)
  • ആധുനിക തിരുവിതാംകൂറിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്   
                   ക്ഷേത്ര പ്രവേശന വിളംബരം
  • ക്ഷേത്ര പ്രവേശന വിളംബരത്തെ ആധുനിക കാലത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത്    
                   ഗാന്ധിജി
  • ക്ഷേത്ര പ്രവേശന വിളംബരത്തെ ആധുനിക കാലത്തെ ഏറ്റവും രക്തരഹിതവും അഹിംസാത്മകവുമായ വിപ്ലവമെന്ന് വിശേഷിപ്പിച്ചത്    
                   സി രാജഗോപാലാചാരി
  • സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവീസ് (1938) , പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ ആരംഭിച്ച ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  • വധശിക്ഷ നിർത്തലാക്കിയ\ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  • തിരുവിതാംകൂറിൽ ഭൂപണയബാങ്ക് \തിരുവിതാംകൂർ സർവ്വകലാശാല (1937) എന്നിവ സ്ഥാപിച്ച ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  • തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ ചാൻസലർ   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  • തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ   
                   സി പി രാമസ്വാമി അയ്യർ
  • സി പി രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമിച്ച വ്യക്തി 
                   കെ സി എസ് മണി
  • സർ സി പി ക്കെതിരെ "പോരുക പോരുക നാട്ടാരെ" എന്ന ഗാനം രചിച്ചത്   
                   എസ് കെ പൊറ്റക്കാട്
  • പോപ്പിനെ സന്ദർശിച്ച \ ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  • FACT, കുണ്ടറ കളിമൺ ഫാക്ടറി, തിരുവിതാംകൂർ റബർ വർക്ക്സ്, പുനലൂർ പ്ലൈവുഡ് ഫാക്ടറി എന്നിവ സ്ഥാപിച്ച ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  • കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ആരംഭിച്ച ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ (1940)
  • 1938 മുതൽ 1947 വരെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ പ്രക്ഷോഭം  
                   ഉത്തരവാദ പ്രക്ഷോഭണം
  • പെരിയാർ വന്യജീവി സങ്കേതം രൂപീകരിച്ചത് ആരുടെ ഭരണകാലത്താണ്  
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ
  • തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ റേഡിയോ നിലയം ആരംഭിച്ച വർഷം   
                   1943
  • തിരുവിതാംകൂർ നിയമനിർമ്മാണ സഭ, ശ്രീമൂലം അസംബ്ലി എന്നും ശ്രീചിത്ര സ്റ്റേറ്റ് കൗൺസിൽ എന്നും രണ്ടായി തിരിച്ച രാജാവ്  
                   ശ്രീ ചിത്തിരതിരുനാൾ
  • തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ ആയിരുന്ന മുഹമ്മദ് ഹബീബുള്ള ഏത് രാജാവിൻറെ ദിവാൻ ആയിരുന്നു 
                   ശ്രീ ചിത്തിരതിരുനാൾ
  • ശ്രീചിത്തിര തിരുനാളിന്റെ പ്രമുഖ ദിവാൻ 
                   സി പി രാമസ്വാമി അയ്യർ
  • തിരുവിതാംകൂറിലെ അവസാന ദിവാൻ 
                   പി ജി എൻ ഉണ്ണിത്താൻ
  • സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ 
                   സി പി രാമസ്വാമി അയ്യർ (1947)
  • വർക്കല പട്ടണം സ്ഥാപിച്ച ദിവാൻ 
                   അയ്യപ്പൻ മാർത്താണ്ഡ പിള്ള
  • വർക്കല തുരങ്കം നിർമ്മിച്ച ദിവാൻ 
                   ശേഷയ്യ ശാസ്ത്രി
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം 
                   1938 (പട്ടം താണുപിള്ള ആദ്യ പ്രസിഡൻറ്)
  • ശ്രീ ചിത്തിര തിരുനാൾ അന്തരിച്ച വർഷം 
                   1991 (കവടിയാർ കൊട്ടാരത്തിൽ വെച്ച്)
  • തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി യൂണിയൻ നിലവിൽ വന്നത്  
                   1949 ജൂലൈ 1
  • തിരു കൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്  
                   പരീക്ഷിത്ത് തമ്പുരാൻ
  • തിരു കൊച്ചിയിലെ രാജപ്രമുഖ് സ്ഥാനം അലങ്കരിച്ചത് 
                   ശ്രീ ചിത്തിര തിരുനാൾ
  • തിരു കൊച്ചിയിലെ ആദ്യ വനിതാ മന്ത്രി 
                  കെ ആർ ഗൗരിയമ്മ
                                                                                                (തുടരും)

No comments:

Post a Comment