Sunday, June 25, 2017

മദ്ധ്യകാല ഇന്ത്യ 3


  • മുഗൾ  സാമ്രാജ്യത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് 
                      ഷാജഹാൻറെ കാലഘട്ടം
  •  നിർമ്മിതികളുടെ രാജകുമാരൻ,  ശില്പികളുടെ രാജാവ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന രാജാവ്   
                      ഷാജഹാൻ
  • ഷാജഹാൻറെ  ബാല്യകാല നാമം  
                      ഖുറം
  • മയൂര സിംഹാസനം നിർമ്മിച്ചത് 
                      ഷാജഹാൻ
  • മയൂര സിംഹാസനം ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയത്     
                      നാദിർഷ
  • മയൂര സിംഹാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്    
                      ലണ്ടൻ ടവർ മ്യൂസിയം
  • ഷാജഹാൻ ഡൽഹിയിൽ പണികഴിപ്പിച്ച തലസ്ഥാന നഗരം     
                      ഷാജഹാനാ ബാദ്
  • ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയത്  
                      ഷാജഹാൻ
  • ഷാജഹാനെ തടവിലാക്കിയ അദ്ദേഹത്തിൻ്റെ മകൻ      
                      ഔറംഗസീബ്
  • ഷാജഹാൻ നിർമ്മിച്ച പ്രധാന നിർമ്മിതികൾ    
                      താജ്മഹൽ (ആഗ്ര), ചെങ്കോട്ട, ജുമാമസ്ജിദ് (ഡൽഹി), മോത്തി മസ്ജിദ്, ദിവാൻ ഇ ആം, ദിവാൻ ഇ ഘാസ്
  • ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകം 
                      താജ്മഹൽ
  • മാർബിളിന്റെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്    
                      താജ്മഹൽ
  • താജ്മഹലിൻറെ ശില്പി    
                      ഉസ്താദ് ഈസ
  • കാലത്തിൻറെ കവിളിലെ കണ്ണുനീർ തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത് 
                      രവീന്ദ്ര നാഥ ടാഗോർ
  • ആലംഗീർ എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി     
                      ഔറംഗസീബ്
  • കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിക്കുകയും ജസിയ നികുതി പുനരാരംഭിക്കുകയും ചെയ്ത മുഗൾ ചക്രവർത്തി     
                      ഔറംഗസീബ്
  • ശിവാജിയുടെ നിരന്തരം യുദ്ധത്തിലേർപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി     
                      ഔറംഗസീബ്
  • ജീവിക്കുന്ന സന്യാസി, സിന്ദ് പീർ എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി     
                      ഔറംഗസീബ്
  • മുഗൾ സാമ്രാജ്യത്തിലെ ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ടത് 
                      ഔറംഗസീബ്
  • ഔറംഗസീബിൻറെ ഭാര്യയായ റാബിയ ദുരാനിക്കിന് വേണ്ടി നിർമ്മിച്ച ശവകുടീരം    
                      ബീബി കാ മക്ബറ (ഔറംഗാബാദ്, മഹാരാഷ്ട്ര)
  • പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത്   
                      ബീബി കാ മക്ബറ
  • പുരന്തർ സന്ധി ഒപ്പു വെച്ച മുഗൾ ചക്രവർത്തി     
                      ഔറംഗസീബ്
  • ഡക്കാൻ നയം ആരംഭിച്ച  മുഗൾ ചക്രവർത്തി     
                      ഔറംഗസീബ്
  • ഔറംഗസീബിൻറെ ശവകുടീരം സ്ഥിതിചെയ്യുന്നത്     
                      ദൗലത്താബാദ്
  • അവസാനത്തെ മുഗൾ ചക്രവർത്തി     
                      ബഹാദൂർ ഷാ II
  • ഒന്നാം സ്വാതന്ത്ര്യ സമരക്കാലത്തെ ഡൽഹി മുഗൾ ചക്രവർത്തി     
                      ബഹാദൂർ ഷാ II
  • ബഹാദൂർ ഷാ II നെ നാട് കടത്തിയത്    
                      റംഗൂണിലേക്ക്
  • ബഹാദൂർ ഷാ II അന്തരിച്ചത് എവിടെ വെച്ച്     
                      റംഗൂൺ
  • ഹുമയൂണിൻറെ അന്ത്യവിശ്രമസ്ഥലം      
                      ഡൽഹി
  • ബ്രിട്ടീഷുകാർക്ക് സൂററ്റിൽ വ്യാപാരസ്ഥാപനം തുടങ്ങാൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി     
                      ജഹാംഗീർ
  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചത് ആരുടെ ഭരണകാലത്ത്    
                      ജഹാംഗീർ
  • മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചതാരുടെ കാലഘട്ടത്തിൽ    
                      ജഹാംഗീർ
  • ലാഹോർ ഗേറ്റ് ഏത് നിർമ്മിതിയുടെ പ്രവേശനകവാടമാണ്  
                      ചെങ്കോട്ട
  • സിക്ക് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ച ചക്രവർത്തി   
                      ഔറംഗസീബ്
  • സൂർ വംശ സ്ഥാപകൻ  
                      ഷേർഷാ സൂരി (ഫരീദ് ഖാൻ)
  • കൊൽക്കത്തയെ അമൃത്‌സറുമായി ബന്ധിപ്പിക്കുന്ന ഗ്രാൻറ് ട്രങ്ക് റോഡ് നിർമ്മിച്ചത്   
                      ഷേർഷാ
  • ഇന്ത്യയിൽ രൂപ സമ്പ്രദായം ആരംഭിച്ചത്\ പട്ന നഗരം സ്ഥാപിച്ചത്  
                      ഷേർഷാ
  • ഷേർഷായുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്  
                      സസാരം (ബീഹാർ)
  • സൂർ വംശത്തിലെ അവസാനത്തെ ഭരണാധികാരി    
                      സിക്കന്ദർ ഷാ
                                                                                                 (തുടരും)

No comments:

Post a Comment