Wednesday, June 28, 2017

മദ്ധ്യകാല ഇന്ത്യ 6


  •  ഏറ്റവും കുറച്ചുകാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം  
                        ഖിൽജി രാജവംശം (തലസ്ഥാനം : ഡൽഹി)
  • ഖിൽജി രാജവംശ സ്ഥാപകൻ 
                        ജലാലുദ്ദീൻ ഖിൽജി (യഥാർത്ഥ നാമം മാലിക് ഫിറോസ്)
  • ജലാലുദ്ദീൻ ഖിൽജിയെ വധിച്ചു ഭരണത്തിൽ വന്ന ഭരണാധികാരി  
                        അലാവുദ്ദീൻ ഖിൽജി
  • ഖിൽജി വംശത്തിലെ പ്രമുഖ ഭരണാധികാരി  
                        അലാവുദ്ദീൻ ഖിൽജി (അലി ഗർഷെപ്പ്)
  • രണ്ടാം അലക്‌സാണ്ടർ (സിക്കന്ദർ-ആയ് -സെയ്നി) എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഭരണാധികാരി  
                        അലാവുദ്ദീൻ ഖിൽജി
  • തെക്കേ ഇന്ത്യയെ ആക്രമിച്ച ആദ്യ സുൽത്താൻ   
                        അലാവുദ്ദീൻ ഖിൽജി
  • ഇന്ത്യയിലാദ്യമായി കമ്പോള നിയന്ത്രണവും തപാൽ സമ്പ്രദായവും നടപ്പിലാക്കിയ ഭരണാധികാരി  
                        അലാവുദ്ദീൻ ഖിൽജി
  • ആയിരം തൂണുകളുടെ കൊട്ടാരം, സിറി കോട്ട, അലൈ ദർവാസാ (കുത്തബ്‌മീനാറിൻറെ കവാടം)എന്നിവ നിർമ്മിച്ചത് 
                        അലാവുദ്ദീൻ ഖിൽജി
  • ഇന്ത്യയിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം കഴിച്ച മുസ്ലിം ഭരണാധികാരി   
                        അലാവുദ്ദീൻ ഖിൽജി
  • ആദ്യമായി സ്ഥിരം സൈന്യത്തെ നിലനിർത്തിയ ഭരണാധികാരി  
                        അലാവുദ്ദീൻ ഖിൽജി
  • അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി   
                        അമീർ ഖുസ്രു (അബുൾ ഹസൻ)
  • ഉറുദു ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് \ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്    
                        അമീർ ഖുസ്രു
  • ലൈല മജ്‌നു, തുഗ്ലക് നാമ എന്നിവ രചിച്ചത്  
                        അമീർ ഖുസ്രു
  • സിത്താർ, തബല എന്നിവ കണ്ടുപിടിച്ചത്  
                        അമീർ ഖുസ്രു
  • ക്യാമ്പ് ലാംഗ്വേജ് (പട്ടാള താവളങ്ങളിലെ ഭാഷ)എന്നറിയപ്പെടുന്നത്    
                        ഉറുദു
  • അലാവുദ്ദീൻ ഖിൽജിയെ വധിച്ച് ഭരണത്തിൽ വന്ന അദ്ദേഹത്തിൻറെ സൈന്യാധിപൻ 
                        മാലിക് കഫൂർ
  • അവസാനത്തെ ഖിൽജി ഭരണാധികാരി 
                        ഖുസ്രു ഖാൻ
  • തുഗ്ലക് വംശ സ്ഥാപകൻ    
                        ഗിയാസുദ്ദീൻ തുഗ്ലക് (ഗാസി മാലിക്)
  • ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച രാജവംശം   
                        തുഗ്ലക് വംശം
  • തുഗ്ലക്കാബാദ് നഗരം പണികഴിപ്പിച്ച ഭരണാധികാരി    
                        ഗിയാസുദ്ദീൻ തുഗ്ലക്
  • കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച തുഗ്ലക് ഭരണാധികാരി     
                        ഗിയാസുദ്ദീൻ തുഗ്ലക്
  • തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്കും (ദൗലത്താബാദ്) അവിടെനിന്നും തിരിച്ച് ഡൽഹിയിലേക്കും മാറ്റിയ രാജാവ്    
                        മുഹമ്മദ് ബിൻ തുഗ്ലക് (ജുനാ ഖാൻ)
  • ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി 
                        മുഹമ്മദ് ബിൻ തുഗ്ലക്ക്
  • വൈരുധ്യങ്ങളുടെ കൂടിച്ചേരൽ\ നാണയ നിർമ്മിതികളുടെ രാജകുമാരൻ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ഭരണാധികാരി  
                        മുഹമ്മദ് ബിൻ തുഗ്ലക്ക്  
  • ഇബൻബത്തൂത്തയെ ചൈനയിലെ അംബാസഡർ ആയി നിയമിച്ച ഭരണാധികാരി 
                        മുഹമ്മദ് ബിൻ തുഗ്ലക്ക്  
  • മുഹമ്മദ് ബിൻ തുഗ്ലക്കിനെ കുറിച്ച് ഇബൻബത്തൂത്ത എഴുതിയ പുസ്തകം 
                        സഫർനാമ  
  • നിർഭാഗ്യവാനായ ആദർശവാദിയെന്ന് തുഗ്ലക്കിനെ വിശേഷിപ്പിച്ചതാര്  
                        ഇബൻബത്തൂത്ത 
  • ഇന്ത്യയിൽ കനാൽ വഴിയുള്ള ഗതാഗതം ആരംഭിച്ച\യമുന കനാൽ പണി കഴിപ്പിച്ച ഭരണാധികാരി 
                        ഫിറോസ് ഷാ തുഗ്ലക്ക് 
  • ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ തുടങ്ങിയ ഭരണാധികാരി     
                        ഫിറോസ് ഷാ തുഗ്ലക്ക്  
  • ഹിന്ദുക്കളുടെ മേൽ ജസിയ എന്ന മത നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി     
                        ഫിറോസ് ഷാ തുഗ്ലക്ക്  
  • ഫിറോസാബാദ്, ഫിറോസ് ഷാ കോട്ല എന്നിവ പണികഴിപ്പിച്ചത്     
                        ഫിറോസ് ഷാ തുഗ്ലക്ക്  
  • മംഗോൾ രാജാവ് തിമൂർ ഇന്ത്യയെ ആക്രമിച്ചപ്പോൾ ഭരിച്ചിരുന്ന തുഗ്ലക് ഭരണാധികാരി     
                        നസറുദ്ദീൻ മുഹമ്മദ് (1398)
  • തുഗ്ലക് രാജവംശത്തിലെ അവസാനത്തെ ഭരണാധികാരി     
                        നസറുദ്ദീൻ മുഹമ്മദ് (മുഹമ്മദ് ബിൻ II)
  • സയ്യിദ് വംശ സ്ഥാപകൻ    
                        കിസർ ഖാൻ 
  • തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ 
                        കിസർ ഖാൻ 
  • സയ്യിദ് വംശത്തിലെ അവസാന ഭരണാധികാരി 
                         അലാവുദീൻ ആലം ഷാ (ഷാ ആലം II)
  • ലോദി വംശ സ്ഥാപകൻ    
                        ബഹലൂൽ ലോദി 
  • ഇന്ത്യ ഭരിച്ച ആദ്യ പത്താൻ (അഫ്ഗാൻ)വംശം    
                        ലോദി വംശം 
  • ലോദി വംശത്തിലെ പ്രശസ്തനായ ഭരണാധികാരി   
                        സിക്കന്ദർ ലോദി 
  • ആഗ്ര പട്ടണത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്    
                        സിക്കന്ദർ ലോദി 
  • തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് മാറ്റിയ ഭരണാധികാരി    
                        സിക്കന്ദർ ലോദി 
  • അവസാനത്തെ ലോദി രാജാവ് \ഡൽഹി സുൽത്താനേറ്റിലെ അവസാന സുൽത്താൻ     
                        ഇബ്രാഹിം ലോദി 
  • ബാബറിനെ ഡൽഹിയിലേക്ക് ക്ഷണിച്ച ലോദി രാജാവ്    
                        ദൗലത്ത് ഖാൻ ലോദി 
  • ഇബ്രാഹിം ലോദിയെ, ബാബർ പരാജയപ്പെടുത്തിയ യുദ്ധം     
                        ഒന്നാം പാനിപ്പത്ത് യുദ്ധം (1526)  
                                                                                                  (തുടരും)

No comments:

Post a Comment