Friday, June 30, 2017

കേരള ചരിത്രം 13


  • ക്ഷേത്രങ്ങളിൽ മൃഗബലി, ദേവദാസി സമ്പ്രദായം എന്നിവ നിർത്തലാക്കിയ ഭരണാധികാരി 
                       പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായി (1924-1931)
  • ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് ആരുടെ ഭരണ കാലത്താണ്  
                       സേതുലക്ഷ്മി ഭായി
  • വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സവർണ്ണ ജാഥക്കാർ മെമ്മോറാണ്ടം സമർപ്പിച്ചതാർക്ക് 
                       സേതുലക്ഷ്മിഭായിക്ക്
  • തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി 
                       സേതുലക്ഷ്മി ഭായി (1929)
  • ബഹുഭാര്യാത്വം, മരുമക്കത്തായം എന്നിവ അവസാനിപ്പിച്ച  ഭരണാധികാരി 
                       സേതുലക്ഷ്മി ഭായി
  • തിരുവിതാംകൂർ വർത്തമാനപത്രനിയമം പാസാക്കിയത് 
                       സേതുലക്ഷ്മി ഭായി
  • റാണി സേതുലക്ഷ്മി ഭായിയെ ഗാന്ധിജി സന്ദർശിച്ച വർഷം    
                   1925
  • തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ (1931-1949)
  • ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ (1936)
  • ആധുനിക തിരുവിതാംകൂറിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്   
                   ക്ഷേത്ര പ്രവേശന വിളംബരം
  • ക്ഷേത്ര പ്രവേശന വിളംബരത്തെ ആധുനിക കാലത്തെ മഹാത്ഭുതം എന്ന് വിശേഷിപ്പിച്ചത്    
                   ഗാന്ധിജി
  • ക്ഷേത്ര പ്രവേശന വിളംബരത്തെ ആധുനിക കാലത്തെ ഏറ്റവും രക്തരഹിതവും അഹിംസാത്മകവുമായ വിപ്ലവമെന്ന് വിശേഷിപ്പിച്ചത്    
                   സി രാജഗോപാലാചാരി
  • സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവീസ് (1938) , പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ ആരംഭിച്ച ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  • വധശിക്ഷ നിർത്തലാക്കിയ\ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  • തിരുവിതാംകൂറിൽ ഭൂപണയബാങ്ക് \തിരുവിതാംകൂർ സർവ്വകലാശാല (1937) എന്നിവ സ്ഥാപിച്ച ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  • തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ ചാൻസലർ   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  • തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ   
                   സി പി രാമസ്വാമി അയ്യർ
  • സി പി രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമിച്ച വ്യക്തി 
                   കെ സി എസ് മണി
  • സർ സി പി ക്കെതിരെ "പോരുക പോരുക നാട്ടാരെ" എന്ന ഗാനം രചിച്ചത്   
                   എസ് കെ പൊറ്റക്കാട്
  • പോപ്പിനെ സന്ദർശിച്ച \ ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  • FACT, കുണ്ടറ കളിമൺ ഫാക്ടറി, തിരുവിതാംകൂർ റബർ വർക്ക്സ്, പുനലൂർ പ്ലൈവുഡ് ഫാക്ടറി എന്നിവ സ്ഥാപിച്ച ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
  • കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ആരംഭിച്ച ഭരണാധികാരി   
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ (1940)
  • 1938 മുതൽ 1947 വരെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ പ്രക്ഷോഭം  
                   ഉത്തരവാദ പ്രക്ഷോഭണം
  • പെരിയാർ വന്യജീവി സങ്കേതം രൂപീകരിച്ചത് ആരുടെ ഭരണകാലത്താണ്  
                   ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ
  • തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ റേഡിയോ നിലയം ആരംഭിച്ച വർഷം   
                   1943
  • തിരുവിതാംകൂർ നിയമനിർമ്മാണ സഭ, ശ്രീമൂലം അസംബ്ലി എന്നും ശ്രീചിത്ര സ്റ്റേറ്റ് കൗൺസിൽ എന്നും രണ്ടായി തിരിച്ച രാജാവ്  
                   ശ്രീ ചിത്തിരതിരുനാൾ
  • തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ ആയിരുന്ന മുഹമ്മദ് ഹബീബുള്ള ഏത് രാജാവിൻറെ ദിവാൻ ആയിരുന്നു 
                   ശ്രീ ചിത്തിരതിരുനാൾ
  • ശ്രീചിത്തിര തിരുനാളിന്റെ പ്രമുഖ ദിവാൻ 
                   സി പി രാമസ്വാമി അയ്യർ
  • തിരുവിതാംകൂറിലെ അവസാന ദിവാൻ 
                   പി ജി എൻ ഉണ്ണിത്താൻ
  • സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ 
                   സി പി രാമസ്വാമി അയ്യർ (1947)
  • വർക്കല പട്ടണം സ്ഥാപിച്ച ദിവാൻ 
                   അയ്യപ്പൻ മാർത്താണ്ഡ പിള്ള
  • വർക്കല തുരങ്കം നിർമ്മിച്ച ദിവാൻ 
                   ശേഷയ്യ ശാസ്ത്രി
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം 
                   1938 (പട്ടം താണുപിള്ള ആദ്യ പ്രസിഡൻറ്)
  • ശ്രീ ചിത്തിര തിരുനാൾ അന്തരിച്ച വർഷം 
                   1991 (കവടിയാർ കൊട്ടാരത്തിൽ വെച്ച്)
  • തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരു കൊച്ചി യൂണിയൻ നിലവിൽ വന്നത്  
                   1949 ജൂലൈ 1
  • തിരു കൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്  
                   പരീക്ഷിത്ത് തമ്പുരാൻ
  • തിരു കൊച്ചിയിലെ രാജപ്രമുഖ് സ്ഥാനം അലങ്കരിച്ചത് 
                   ശ്രീ ചിത്തിര തിരുനാൾ
  • തിരു കൊച്ചിയിലെ ആദ്യ വനിതാ മന്ത്രി 
                  കെ ആർ ഗൗരിയമ്മ
                                                                                                (തുടരും)

Thursday, June 29, 2017

കേരള ചരിത്രം 12


  • തിരുവിതാംകൂറിലെ ആദ്യ പെൺ പള്ളിക്കൂടം സ്ഥാപിച്ചത് 
                   ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ (1859)
  • ആയില്യം തിരുനാളിൻറെ ഭരണകാലഘട്ടം  
                   1860-1880
  • തിരുവിതാംകൂറിൻറെ മാഗ്നാകാർട്ട,  കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് 
                   പണ്ടാരപ്പാട്ട വിളംബരം (1865)
  • പണ്ടാരപ്പാട്ട വിളംബരം നടത്തിയ രാജാവ് 
                   ആയില്യം തിരുനാൾ
  • കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവ സ്ഥാപിച്ചത് 
                   ആയില്യം തിരുനാൾ
  • പൂജപ്പുര സെൻട്രൽ ജയിൽ, പുനലൂർ തൂക്കുപാലം, ശംഖുമുഖം കൊട്ടാരം എന്നിവ സ്ഥാപിച്ചത് 
                   ആയില്യം തിരുനാൾ
  • തിരുവനതപുരം കാഴ്ചബംഗ്ളാവ്, നേപ്പിയർ മ്യൂസിയം എന്നിവ സ്ഥാപിച്ചത് 
                   ആയില്യം തിരുനാൾ
  • തിരുവിതാംകൂറിന് മാതൃകാരാജ്യം പദവി ലഭിച്ചത് ആരുടെ ഭരണകാലത്താണ്
                   ആയില്യം തിരുനാൾ
  • തിരുവിതാംകൂറിൽ ജന്മി കുടിയാൻ വിളംബരം നടത്തിയ ഭരണാധികാരി 
                   ആയില്യം തിരുനാൾ (1867)
  • കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവ സ്ഥാപിച്ചത് 
                   ആയില്യം തിരുനാൾ
  • തിരുവിതാംകൂറിൽ ആദ്യമായി പത്രാനിരോധനം (സന്ദിഷ്ടവാദി പത്രം) നടപ്പിലാക്കിയ ഭരണാധികാരി  
                   ആയില്യം തിരുനാൾ
  • നാട്ടുഭാഷാ വിദ്യാലയങ്ങൾ സ്ഥാപിച്ച\ കേരളവർമ്മ വലിയ കോയി തമ്പുരാനെ അധ്യക്ഷനാക്കി പാഠപുസ്തക കമ്മിറ്റി രൂപീകരിച്ച രാജാവ് 
                   ആയില്യം തിരുനാൾ
  • സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച രാജാവ്  
                   ആയില്യം തിരുനാൾ
  • സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച ശില്പി   
                   വില്യം ബാർട്ടൺ
  • സെക്രട്ടറിയേറ്റ് മന്ദിരം ഉദ്‌ഘാടനം ചെയ്ത വർഷം  
                   1869 ആഗസ്റ്റ് 23
  • ആയില്യം തിരുനാളിൻറെ പ്രശസ്ത ദിവാൻ 
                   ടി മാധവറാവു
  • എ ആർ രാജരാജവർമ്മ, രാജാ രവിവർമ്മ, കേരളവർമ്മ വലിയകോയി തമ്പുരാൻ എന്നിവർ ആരുടെ സദസ്യർ ആയിരുന്നു  
                   ആയില്യം തിരുനാൾ
  • പൊതുമരാമത്ത് വകുപ്പ് ആരംഭിക്കുകയും (1860), തപാൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും (1861) ചെയ്ത രാജാവ്  
                   ആയില്യം തിരുനാൾ
  • ആയില്യം തിരുനാളിന് 1866 ഇൽ മഹാരാജ പട്ടം നൽകിയ ബ്രിട്ടീഷ് രാജ്ഞി  
                   വിക്ടോറിയ രാജ്ഞി
  • പണ്ഡിതൻ എന്ന നിലയിൽ പ്രശസ്തനായിരുന്ന തിരുവിതാംകൂർ രാജാവ് 
                   വിശാഖം തിരുനാൾ
  • വിശാഖം തിരുനാളിൻറെ ഭരണകാലഘട്ടം  
                   1880-1885
  • മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച തിരുവിതാംകൂർ രാജാവ്  
                   വിശാഖം തിരുനാൾ
  • വിശാഖം തിരുനാളിൻറെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട വിശേഷപ്പെട്ടായിനം മരച്ചീനി 
                   ശ്രീ വിശാഖ്
  • തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ച രാജാവ്  
                   വിശാഖം തിരുനാൾ
  • തിരുവിതാംകൂറിൽ സമ്പൂർണ്ണ ഭൂസർവ്വേ നടത്തിയ രാജാവ്  
                   വിശാഖം തിരുനാൾ (1883)
  • പോലീസിനെയും നീതി നിർവ്വഹണത്തെയും വേർതിരിച്ച രാജാവ്  
                   വിശാഖം തിരുനാൾ
  • തിരുവിതാംകൂറിൻറെ നെല്ലറ എന്നറിയപ്പെടുന്നത് 
                   നാഞ്ചിനാട്
  • ശ്രീമൂലം തിരുനാളിൻറെ ഭരണകാലഘട്ടം  
                   1885-1924
  • തിരുവിതാംകൂറിൽ ജന്മി കുടിയാൻ റെഗുലേഷൻ പാസാക്കിയ വർഷം 
                   1896
  • തിരുവിതാംകൂർ ലെജിസ്ലെറ്റിവ് കൗൺസിൽ നിലവിൽ വന്ന വർഷം 
                   1888
  • പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ്  
                   ശ്രീമൂലം തിരുനാൾ
  • പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ രാജാവ്  
                   ശ്രീമൂലം തിരുനാൾ
  • പുരാവസ്തു ഗവേഷണ വകുപ്പ്, ആയുർവേദ കോളേജ്, VJT ഹാൾ എന്നിവ സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്  
                   ശ്രീമൂലം തിരുനാൾ
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്  
                   ശ്രീമൂലം തിരുനാൾ
  • മുല്ലപ്പെരിയാർ അണക്കെട്ട് ഉദ്‌ഘാടനം ചെയ്ത സമയത്തെ തിരുവിതാംകൂർ രാജാവ്  
                   ശ്രീമൂലം തിരുനാൾ
  • മലയാളി മെമ്മോറിയൽ (1891), ഒന്നാം ഈഴവ മെമ്മോറിയൽ(1896)  എന്നിവ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ്  
                   ശ്രീമൂലം തിരുനാൾ
  • രണ്ടാം ഈഴവ മെമ്മോറിയൽ കഴ്‌സൺ പ്രഭുവിന് സമർപ്പിക്കപ്പെട്ട സമയത്തെ തിരുവിതാംകൂർ രാജാവ്  
                   ശ്രീമൂലം തിരുനാൾ (മെമ്മോറിയൽ കാലഘട്ടം)
  • വൈക്കം സത്യാഗ്രഹസമയത്ത് നാട് നീങ്ങിയ തിരുവിതാംകൂർ രാജാവ്  
                   ശ്രീമൂലം തിരുനാൾ
  • തിരുവിതാംകൂർ ലെജിസ്ലേറ്റിവ് കൗൺസിൽ ശ്രീമൂലം പ്രജാസഭ ആയ വർഷം   
                   1904
  • ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത് 
                   VJT ഹാളിൽ വെച്ച്
  • മലയാളി മെമ്മോറിയലിൽ ഒന്നാമത് ഒപ്പുവെച്ചത് 
                   കെ  പി ശങ്കരമേനോൻ
                                                                                                       (തുടരും)

Wednesday, June 28, 2017

മദ്ധ്യകാല ഇന്ത്യ 6


  •  ഏറ്റവും കുറച്ചുകാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം  
                        ഖിൽജി രാജവംശം (തലസ്ഥാനം : ഡൽഹി)
  • ഖിൽജി രാജവംശ സ്ഥാപകൻ 
                        ജലാലുദ്ദീൻ ഖിൽജി (യഥാർത്ഥ നാമം മാലിക് ഫിറോസ്)
  • ജലാലുദ്ദീൻ ഖിൽജിയെ വധിച്ചു ഭരണത്തിൽ വന്ന ഭരണാധികാരി  
                        അലാവുദ്ദീൻ ഖിൽജി
  • ഖിൽജി വംശത്തിലെ പ്രമുഖ ഭരണാധികാരി  
                        അലാവുദ്ദീൻ ഖിൽജി (അലി ഗർഷെപ്പ്)
  • രണ്ടാം അലക്‌സാണ്ടർ (സിക്കന്ദർ-ആയ് -സെയ്നി) എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഭരണാധികാരി  
                        അലാവുദ്ദീൻ ഖിൽജി
  • തെക്കേ ഇന്ത്യയെ ആക്രമിച്ച ആദ്യ സുൽത്താൻ   
                        അലാവുദ്ദീൻ ഖിൽജി
  • ഇന്ത്യയിലാദ്യമായി കമ്പോള നിയന്ത്രണവും തപാൽ സമ്പ്രദായവും നടപ്പിലാക്കിയ ഭരണാധികാരി  
                        അലാവുദ്ദീൻ ഖിൽജി
  • ആയിരം തൂണുകളുടെ കൊട്ടാരം, സിറി കോട്ട, അലൈ ദർവാസാ (കുത്തബ്‌മീനാറിൻറെ കവാടം)എന്നിവ നിർമ്മിച്ചത് 
                        അലാവുദ്ദീൻ ഖിൽജി
  • ഇന്ത്യയിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം കഴിച്ച മുസ്ലിം ഭരണാധികാരി   
                        അലാവുദ്ദീൻ ഖിൽജി
  • ആദ്യമായി സ്ഥിരം സൈന്യത്തെ നിലനിർത്തിയ ഭരണാധികാരി  
                        അലാവുദ്ദീൻ ഖിൽജി
  • അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി   
                        അമീർ ഖുസ്രു (അബുൾ ഹസൻ)
  • ഉറുദു ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് \ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത്    
                        അമീർ ഖുസ്രു
  • ലൈല മജ്‌നു, തുഗ്ലക് നാമ എന്നിവ രചിച്ചത്  
                        അമീർ ഖുസ്രു
  • സിത്താർ, തബല എന്നിവ കണ്ടുപിടിച്ചത്  
                        അമീർ ഖുസ്രു
  • ക്യാമ്പ് ലാംഗ്വേജ് (പട്ടാള താവളങ്ങളിലെ ഭാഷ)എന്നറിയപ്പെടുന്നത്    
                        ഉറുദു
  • അലാവുദ്ദീൻ ഖിൽജിയെ വധിച്ച് ഭരണത്തിൽ വന്ന അദ്ദേഹത്തിൻറെ സൈന്യാധിപൻ 
                        മാലിക് കഫൂർ
  • അവസാനത്തെ ഖിൽജി ഭരണാധികാരി 
                        ഖുസ്രു ഖാൻ
  • തുഗ്ലക് വംശ സ്ഥാപകൻ    
                        ഗിയാസുദ്ദീൻ തുഗ്ലക് (ഗാസി മാലിക്)
  • ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച രാജവംശം   
                        തുഗ്ലക് വംശം
  • തുഗ്ലക്കാബാദ് നഗരം പണികഴിപ്പിച്ച ഭരണാധികാരി    
                        ഗിയാസുദ്ദീൻ തുഗ്ലക്
  • കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച തുഗ്ലക് ഭരണാധികാരി     
                        ഗിയാസുദ്ദീൻ തുഗ്ലക്
  • തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്കും (ദൗലത്താബാദ്) അവിടെനിന്നും തിരിച്ച് ഡൽഹിയിലേക്കും മാറ്റിയ രാജാവ്    
                        മുഹമ്മദ് ബിൻ തുഗ്ലക് (ജുനാ ഖാൻ)
  • ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി 
                        മുഹമ്മദ് ബിൻ തുഗ്ലക്ക്
  • വൈരുധ്യങ്ങളുടെ കൂടിച്ചേരൽ\ നാണയ നിർമ്മിതികളുടെ രാജകുമാരൻ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ഭരണാധികാരി  
                        മുഹമ്മദ് ബിൻ തുഗ്ലക്ക്  
  • ഇബൻബത്തൂത്തയെ ചൈനയിലെ അംബാസഡർ ആയി നിയമിച്ച ഭരണാധികാരി 
                        മുഹമ്മദ് ബിൻ തുഗ്ലക്ക്  
  • മുഹമ്മദ് ബിൻ തുഗ്ലക്കിനെ കുറിച്ച് ഇബൻബത്തൂത്ത എഴുതിയ പുസ്തകം 
                        സഫർനാമ  
  • നിർഭാഗ്യവാനായ ആദർശവാദിയെന്ന് തുഗ്ലക്കിനെ വിശേഷിപ്പിച്ചതാര്  
                        ഇബൻബത്തൂത്ത 
  • ഇന്ത്യയിൽ കനാൽ വഴിയുള്ള ഗതാഗതം ആരംഭിച്ച\യമുന കനാൽ പണി കഴിപ്പിച്ച ഭരണാധികാരി 
                        ഫിറോസ് ഷാ തുഗ്ലക്ക് 
  • ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതികൾ തുടങ്ങിയ ഭരണാധികാരി     
                        ഫിറോസ് ഷാ തുഗ്ലക്ക്  
  • ഹിന്ദുക്കളുടെ മേൽ ജസിയ എന്ന മത നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി     
                        ഫിറോസ് ഷാ തുഗ്ലക്ക്  
  • ഫിറോസാബാദ്, ഫിറോസ് ഷാ കോട്ല എന്നിവ പണികഴിപ്പിച്ചത്     
                        ഫിറോസ് ഷാ തുഗ്ലക്ക്  
  • മംഗോൾ രാജാവ് തിമൂർ ഇന്ത്യയെ ആക്രമിച്ചപ്പോൾ ഭരിച്ചിരുന്ന തുഗ്ലക് ഭരണാധികാരി     
                        നസറുദ്ദീൻ മുഹമ്മദ് (1398)
  • തുഗ്ലക് രാജവംശത്തിലെ അവസാനത്തെ ഭരണാധികാരി     
                        നസറുദ്ദീൻ മുഹമ്മദ് (മുഹമ്മദ് ബിൻ II)
  • സയ്യിദ് വംശ സ്ഥാപകൻ    
                        കിസർ ഖാൻ 
  • തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ 
                        കിസർ ഖാൻ 
  • സയ്യിദ് വംശത്തിലെ അവസാന ഭരണാധികാരി 
                         അലാവുദീൻ ആലം ഷാ (ഷാ ആലം II)
  • ലോദി വംശ സ്ഥാപകൻ    
                        ബഹലൂൽ ലോദി 
  • ഇന്ത്യ ഭരിച്ച ആദ്യ പത്താൻ (അഫ്ഗാൻ)വംശം    
                        ലോദി വംശം 
  • ലോദി വംശത്തിലെ പ്രശസ്തനായ ഭരണാധികാരി   
                        സിക്കന്ദർ ലോദി 
  • ആഗ്ര പട്ടണത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്    
                        സിക്കന്ദർ ലോദി 
  • തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് മാറ്റിയ ഭരണാധികാരി    
                        സിക്കന്ദർ ലോദി 
  • അവസാനത്തെ ലോദി രാജാവ് \ഡൽഹി സുൽത്താനേറ്റിലെ അവസാന സുൽത്താൻ     
                        ഇബ്രാഹിം ലോദി 
  • ബാബറിനെ ഡൽഹിയിലേക്ക് ക്ഷണിച്ച ലോദി രാജാവ്    
                        ദൗലത്ത് ഖാൻ ലോദി 
  • ഇബ്രാഹിം ലോദിയെ, ബാബർ പരാജയപ്പെടുത്തിയ യുദ്ധം     
                        ഒന്നാം പാനിപ്പത്ത് യുദ്ധം (1526)  
                                                                                                  (തുടരും)

Tuesday, June 27, 2017

മദ്ധ്യകാല ഇന്ത്യ 5


  • AD 1001 ഇൽ ഇന്ത്യയെ 17 തവണ ആക്രമിച്ച തുർക്കി ഭരണാധികാരി 
                     മുഹമ്മദ് ഗസ്നി
  • മുഹമ്മദ് ഗസ്നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ
                     ഫിർദൗസി (കൃതി: ഷാനാമ)
  • പേർഷ്യൻ ഹോമർ എന്നറിയപ്പെട്ടത് 
                     ഫിർദൗസി
  • മുഹമ്മദ് ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ 
                     അൽബറൂണി
  • ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറയിട്ട ഭരണാധികാരി 
                     മുഹമ്മദ് ഗോറി (തുർക്കി)
  • ഗോറി ഇന്ത്യയിലേക്ക് കടന്നത് ഏത് ചുരം വഴിയാണ് 
                     ഖൈബർ ചുരം
  • പൃഥ്വിരാജ് ചൗഹാൻ, ഗോറിയെ പരാജയപ്പെടുത്തിയ യുദ്ധം 
                     ഒന്നാം തറൈൻ യുദ്ധം (1191)
  • മുഹമ്മദ് ഗോറി, പൃഥ്വിരാജ് ചൗഹാനെ പരാജയപ്പെടുത്തിയ യുദ്ധം 
                    രണ്ടാം തറൈൻ യുദ്ധം (1192)
  • തറൈൻ സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് 
                     ഹരിയാന
  • ഡൽഹി ഭരിച്ച അവസാനത്തെ ഹിന്ദു രാജാവ്  
                     പൃഥ്വിരാജ് ചൗഹാൻ
  • പൃഥ്വിരാജ് ചൗഹാൻറെ ആസ്ഥാന കവി 
                     ചന്ദ്ബർദായി (പൃഥ്വിരാജ് റാസോ യുടെ രചയിതാവ്)
  • ഡൽഹി സുൽത്താനേറ്റിൽ ഉൾപ്പെട്ട രാജവംശങ്ങൾ 
                     അടിമ, ഖിൽജി, തുഗ്ലക്, സയ്യിദ്, ലോദി
  • ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം 
                     അടിമവംശം (AD 1206)
  • അടിമവംശ സ്ഥാപകൻ \ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി 
                     കുത്തബ്ദീൻ ഐബക്ക്
  • കുത്തബ്ദീൻ ഐബക്കിൻറെ തലസ്ഥാനം 
                     ലാഹോർ
  • ലാക്‌ബക്ഷ് (ലക്ഷങ്ങൾ കൊടുക്കുന്നവൻ) എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി 
                     കുത്തബ്ദീൻ ഐബക്ക്
  • കുത്തബ്ദീനെ തുടർന്ന് അധികാരത്തിൽ വന്നത് 
                     ആരംഷാ
  • ആരം ഷായെ പരാജയപ്പെടുത്തി ഭരണത്തിൽ കയറിയ അടിമ ഭരണാധികാരി 
                     ഇൽത്തുമിഷ്
  • ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ അടിമവംശ ഭരണാധികാരി  
                     ഇൽത്തുമിഷ്
  • നാണയങ്ങളിൽ ഖലീഫയുടെ പ്രതിനിധി ആണ് താൻ എന്ന് രേഖപ്പെടുത്തിയ ഭരണാധികാരി 
                     ഇൽത്തുമിഷ്
  • അടിമയുടെ അടിമ, ദൈവഭൂമിയുടെ സംരക്ഷകൻ, ഭഗവദ് ദാസന്മാരുടെ സഹായി, ലഫ്റ്റനൻറ് ഓഫ് ഖലീഫ എന്നൊക്കെ അറിയപ്പെട്ടത് 
                     ഇൽത്തുമിഷ്
  • ചെങ്കിസ്‌ഖാൻറെ അക്രമണകാലത്തെ ഡൽഹി ഭരണാധികാരി 
                     ഇൽത്തുമിഷ്
  • ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന വനിതാ ഭരണാധികാരി 
                     സുൽത്താന റസിയ
  • ഇന്ത്യയിലെ ആദ്യ വനിതാ ഭരണാധികാരി \ ഡൽഹി ഭരിച്ച ഏക വനിതാ ഭരണാധികാരി 
                     സുൽത്താന റസിയ
  • കുത്തബ് മീനാറിൻറെ പണി ആരംഭിച്ചത് 
                     കുത്തബ്ദീൻ ഐബക്
  • കുത്തബ് മീനാറിൻറെ പണി പൂർത്തിയാക്കിയത് 
                     ഇൽത്തുമിഷ് (237.8 മീറ്റർ ഉയരം)
  • ആരുടെ ഓര്മയ്ക്കായാണ് കുത്തബ് മീനാറിൻറെ പണി ആരംഭിച്ചത് 
                     കുത്തബ്ദീൻ ബക്തിയാർ കാക്കി എന്ന സൂഫി സന്യാസിയുടെ
  • രണ്ടാം അടിമവംശ സ്ഥാപകൻ 
                     ബാൽബൻ
  • ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ \ അടിമവംശത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരി  
                    ബാൽബൻ
  • ദൈവത്തിൻറെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിച്ച ഭരണാധികാരി 
                    ബാൽബൻ
  • രാജാധികാരം ദൈവദത്തമാണ് എന്ന് പറഞ്ഞ അടിമവംശ ഭരണാധികാരി 
                    ബാൽബൻ
  • നിണവും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ ഭരണാധികാരി 
                    ബാൽബൻ
  • ചാലിസ (ടർക്കിഷ് ഫോർട്ടി) നിരോധിച്ച അടിമവംശ ഭരണാധികാരി 
                    ബാൽബൻ
  • അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി 
                   കൈക്കോബാദ്
  • സുൽത്താൻ ഭരണകാലഘട്ടത്തിലെ ഔദ്യോഗിക ഭാഷ  
                   പേർഷ്യൻ
  • പോളോ കളിക്കിടയിൽ കുതിരപ്പുറത്ത് നിന്നും വീണുമരിച്ച ഡൽഹി സുൽത്താൻ  
                   കുത്തബ്ദീൻ ഐബക്
  • വെടിമരുന്നു ശാലയിലെ തീപിടുത്തത്തിൽ മരിച്ച ഭരണാധികാരി 
                   ഷേർഷാ  
  • നളന്ദ സർവകലാശാല നശിപ്പിച്ച മുസ്ലിം സൈന്യാധിപൻ 
                   ഭക്തിയാർ ഖിൽജി
                                                                                                         (തുടരും)

Monday, June 26, 2017

മദ്ധ്യകാല ഇന്ത്യ 4


  • മറാത്ത സാമ്രാജ്യത്തിൻറെ സ്ഥാപകൻ 
                      ശിവജി (തലസ്ഥാനം : റായ്ഗഡ്)
  • ശിവജിയുടെ ആത്മീയ ഗുരു 
                      രാംദാസ്
  • ഹൈന്ദവ ധർമ്മോധാരക് എന്നറിയപ്പെടുന്നത് 
                      ശിവജി
  • ഗോ ബ്രാഹ്മൺ പ്രതിപാലക് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നത് 
                      ശിവജി
  • അഷ്ടപ്രധാൻ എന്ന പേരിലെ മന്ത്രിസഭ ഏത് ഭരണാധികാരിയുടെ സദസിൽ ആയിരുന്നു 
                      ശിവജി
  • ശിവജിയുടെ കുതിര 
                      പഞ്ചകല്യാണി
  • ശിവജിയുടെ ഉടവാൾ 
                      ഭവാനി
  • ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗൾ ഭരണാധികാരി 
                      ഔറംഗസീബ്
  • മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത് \ ആദ്യത്തെ പേഷ്വാ 
                      ബാലാജി വിശ്വനാഥ്
  • മറാത്താ വംശത്തിന് അവസാനം കുറിച്ച യുദ്ധം 
                      മൂന്നാം പാനിപ്പത്ത് യുദ്ധം (1761)
  • മൂന്നാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു 
                      അഹമ്മദ് ഷാ അബ്ദാലിയും (അഫ്‌ഗാനി), മറാത്തികളും തമ്മിൽ
  • 1336ഇൽ വിജയനഗര സാമ്രാജ്യം സ്ഥാപിച്ചത് 
                      ഹരിഹരൻ, ബുക്കൻ (സഹായിച്ച സന്യാസി : വിദ്യാരണ്യൻ)
  • വിജയനഗര സാമ്രാജ്യത്തിലെ നാണയം 
                      വരാഹം
  • വിജയനഗര സാമ്രാജ്യത്തിലെ പ്രമുഖ രാജാവ് 
                      കൃഷ്ണ ദേവനായർ
  • വിജയനഗര സാമ്രാജ്യത്തിൻറെ തലസ്ഥാനം 
                      ഹംപി (കർണ്ണാടക)
  • ഏത് നദിയുടെ തീരത്താണ് വിജയനഗര സാമ്രാജ്യം സ്ഥിതിചെയ്തത്  
                      തുംഗഭദ്ര
  • വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി 
                      നിക്കോളോ കോണ്ടി
  • കൃഷ്ണ ദേവരായാരുടെ വംശം  
                      തുളുവ
  • ആന്ധ്ര ഭോജൻ, അഭിനവ ഭോജൻ എന്നൊക്കെ അറിയപ്പെട്ട രാജാവ് 
                      കൃഷ്ണ ദേവനായർ
  • കൃഷ്ണ ദേവരായരുടെ പ്രമുഖ പണ്ഡിത സദസ് 
                      അഷ്ടദിഗ്ഗജങ്ങൾ
  • അഷ്ട ദിഗ്ഗജങ്ങളിലെ പ്രധാനി 
                      തെന്നാലി രാമൻ
  • വികടകവി എന്നറിയപ്പെട്ടിരുന്നത് 
                      തെന്നാലിരാമൻ
  • കൃഷ്ണ ദേവരായരുടെ സമകാലികനായിരുന്ന മുഗൾ രാജാവ് 
                      ബാബർ
  • വിജയനഗര സാമ്രാജ്യത്തിൻറെ അധപ്പതനത്തിനു കാരണമായ യുദ്ധം 
                      തളിക്കോട്ട യുദ്ധം (1565)
  • തളിക്കോട്ട യുദ്ധം നടന്നത് 
                      ബാമിനി രാജവംശവും വിജയനഗരവും തമ്മിൽ
  • വിജയനഗര സാമ്രാജ്യത്തിലെ അവസാന രാജാവ് 
                      ശ്രീരംഗരായർ III
  • ഇന്ത്യയിലെത്തിയ ആദ്യ വിദേശ സഞ്ചാരി 
                      മെഗസ്തനീസ്
  • മെഗസ്തനീസ് ഇന്ത്യ സന്ദർശിച്ചത് ആരുടെ കാലഘട്ടത്തിലാണ് 
                      ചന്ദ്രഗുപ്ത മൗര്യ
  • മെഗസ്തനീസ് രചിച്ച പ്രധാന കൃതി 
                      ഇൻഡിക്ക
  • ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി \ബുദ്ധമത സഞ്ചാരി 
                      ഫാഹിയാൻ
  • തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് 
                      ഹുയാൻസാങ്
  • ആരുടെ കാലഘട്ടത്തിലാണ് ഹുയാൻസാങ് ഇന്ത്യയിലെത്തിയത് 
                      ഹർഷവർദ്ധൻ
  • ഇന്ത്യ സന്ദർശിച്ച അറബി സഞ്ചാരി 
                      ആൽബറൂണി
  • ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി 
                      മാർക്കോപോളോ
                                                                                                          (തുടരും)

Sunday, June 25, 2017

മദ്ധ്യകാല ഇന്ത്യ 3


  • മുഗൾ  സാമ്രാജ്യത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് 
                      ഷാജഹാൻറെ കാലഘട്ടം
  •  നിർമ്മിതികളുടെ രാജകുമാരൻ,  ശില്പികളുടെ രാജാവ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന രാജാവ്   
                      ഷാജഹാൻ
  • ഷാജഹാൻറെ  ബാല്യകാല നാമം  
                      ഖുറം
  • മയൂര സിംഹാസനം നിർമ്മിച്ചത് 
                      ഷാജഹാൻ
  • മയൂര സിംഹാസനം ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയത്     
                      നാദിർഷ
  • മയൂര സിംഹാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്    
                      ലണ്ടൻ ടവർ മ്യൂസിയം
  • ഷാജഹാൻ ഡൽഹിയിൽ പണികഴിപ്പിച്ച തലസ്ഥാന നഗരം     
                      ഷാജഹാനാ ബാദ്
  • ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയത്  
                      ഷാജഹാൻ
  • ഷാജഹാനെ തടവിലാക്കിയ അദ്ദേഹത്തിൻ്റെ മകൻ      
                      ഔറംഗസീബ്
  • ഷാജഹാൻ നിർമ്മിച്ച പ്രധാന നിർമ്മിതികൾ    
                      താജ്മഹൽ (ആഗ്ര), ചെങ്കോട്ട, ജുമാമസ്ജിദ് (ഡൽഹി), മോത്തി മസ്ജിദ്, ദിവാൻ ഇ ആം, ദിവാൻ ഇ ഘാസ്
  • ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകം 
                      താജ്മഹൽ
  • മാർബിളിന്റെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്    
                      താജ്മഹൽ
  • താജ്മഹലിൻറെ ശില്പി    
                      ഉസ്താദ് ഈസ
  • കാലത്തിൻറെ കവിളിലെ കണ്ണുനീർ തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത് 
                      രവീന്ദ്ര നാഥ ടാഗോർ
  • ആലംഗീർ എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി     
                      ഔറംഗസീബ്
  • കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിക്കുകയും ജസിയ നികുതി പുനരാരംഭിക്കുകയും ചെയ്ത മുഗൾ ചക്രവർത്തി     
                      ഔറംഗസീബ്
  • ശിവാജിയുടെ നിരന്തരം യുദ്ധത്തിലേർപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി     
                      ഔറംഗസീബ്
  • ജീവിക്കുന്ന സന്യാസി, സിന്ദ് പീർ എന്നറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി     
                      ഔറംഗസീബ്
  • മുഗൾ സാമ്രാജ്യത്തിലെ ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ടത് 
                      ഔറംഗസീബ്
  • ഔറംഗസീബിൻറെ ഭാര്യയായ റാബിയ ദുരാനിക്കിന് വേണ്ടി നിർമ്മിച്ച ശവകുടീരം    
                      ബീബി കാ മക്ബറ (ഔറംഗാബാദ്, മഹാരാഷ്ട്ര)
  • പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത്   
                      ബീബി കാ മക്ബറ
  • പുരന്തർ സന്ധി ഒപ്പു വെച്ച മുഗൾ ചക്രവർത്തി     
                      ഔറംഗസീബ്
  • ഡക്കാൻ നയം ആരംഭിച്ച  മുഗൾ ചക്രവർത്തി     
                      ഔറംഗസീബ്
  • ഔറംഗസീബിൻറെ ശവകുടീരം സ്ഥിതിചെയ്യുന്നത്     
                      ദൗലത്താബാദ്
  • അവസാനത്തെ മുഗൾ ചക്രവർത്തി     
                      ബഹാദൂർ ഷാ II
  • ഒന്നാം സ്വാതന്ത്ര്യ സമരക്കാലത്തെ ഡൽഹി മുഗൾ ചക്രവർത്തി     
                      ബഹാദൂർ ഷാ II
  • ബഹാദൂർ ഷാ II നെ നാട് കടത്തിയത്    
                      റംഗൂണിലേക്ക്
  • ബഹാദൂർ ഷാ II അന്തരിച്ചത് എവിടെ വെച്ച്     
                      റംഗൂൺ
  • ഹുമയൂണിൻറെ അന്ത്യവിശ്രമസ്ഥലം      
                      ഡൽഹി
  • ബ്രിട്ടീഷുകാർക്ക് സൂററ്റിൽ വ്യാപാരസ്ഥാപനം തുടങ്ങാൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി     
                      ജഹാംഗീർ
  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പ്രതിനിധികൾ ഇന്ത്യ സന്ദർശിച്ചത് ആരുടെ ഭരണകാലത്ത്    
                      ജഹാംഗീർ
  • മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചതാരുടെ കാലഘട്ടത്തിൽ    
                      ജഹാംഗീർ
  • ലാഹോർ ഗേറ്റ് ഏത് നിർമ്മിതിയുടെ പ്രവേശനകവാടമാണ്  
                      ചെങ്കോട്ട
  • സിക്ക് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ച ചക്രവർത്തി   
                      ഔറംഗസീബ്
  • സൂർ വംശ സ്ഥാപകൻ  
                      ഷേർഷാ സൂരി (ഫരീദ് ഖാൻ)
  • കൊൽക്കത്തയെ അമൃത്‌സറുമായി ബന്ധിപ്പിക്കുന്ന ഗ്രാൻറ് ട്രങ്ക് റോഡ് നിർമ്മിച്ചത്   
                      ഷേർഷാ
  • ഇന്ത്യയിൽ രൂപ സമ്പ്രദായം ആരംഭിച്ചത്\ പട്ന നഗരം സ്ഥാപിച്ചത്  
                      ഷേർഷാ
  • ഷേർഷായുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്  
                      സസാരം (ബീഹാർ)
  • സൂർ വംശത്തിലെ അവസാനത്തെ ഭരണാധികാരി    
                      സിക്കന്ദർ ഷാ
                                                                                                 (തുടരും)

Saturday, June 24, 2017

മദ്ധ്യകാല ഇന്ത്യ 2


  • ഇന്ത്യയിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം 
                         ഒന്നാം പാനിപ്പത്ത് യുദ്ധം (1526)
  • ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തിയത്\മുഗൾ സാമ്രാജ്യ സ്ഥാപകൻ 
                         ബാബർ 
  • ഇന്ത്യയിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ച യുദ്ധം 
                         ഒന്നാം പാനിപ്പത്ത് യുദ്ധം 
  • ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചത് 
                         ബാബർ 
  • സാഹസികനായ മുഗളൻ എന്നറിയപ്പെട്ട ഭരണാധികാരി  
                         ബാബർ (വാക്കിൻറെ അർത്ഥം : സിംഹം)
  • ബാബറിൻറെ ആത്മകഥ 
                         തുസുക്-ഇ-ബാബറി (തുർക്കി ഭാഷയിലാണ് രചന)
  • ഇന്ത്യയെയും ഇന്ത്യക്കാരെയും ഇഷ്ടമല്ല എന്ന് പറഞ്ഞ രാജാവ് 
                         ബാബർ
  •   ബാബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് 
                         കാബൂൾ (അന്തരിച്ചത് ആഗ്രയിൽ വെച്ച്)
  • ബാബറുടെ  മകൻ 
                         ഹുമയൂൺ (വാക്കിൻറെ അർത്ഥം ഭാഗ്യവാൻ)
  • നിർഭാഗ്യവാനായ മുഗൾ  ചക്രവർത്തി 
                         ഹുമയൂൺ 
  • കനൗജ്, ചൗസ യുദ്ധങ്ങളിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയത് 
                         ഷേർഷാ സൂരി 
  • ഷേർ മണ്ഡൽ ലൈബ്രറിയുടെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ഭരണാധികാരി 
                         ഹുമയൂൺ
  • പുരാതന കില നിർമ്മിക്കാൻ ആരംഭിച്ച മുഗൾ  ചക്രവർത്തി 
                         ഹുമയൂൺ (പൂർത്തിയാക്കിയത് ഷേർഷാ)
  • ഹുമയൂണിൻറെ ശവകുടീരം സ്ഥിതിചെയ്യുന്നത് 
                         ഹമീദാബാനു ബീഗം (ഭാര്യ)
  • നിരക്ഷരനായ മുഗൾ  ചക്രവർത്തി 
                         അക്ബർ (14 ആം വയസിൽ അധികാരത്തിലേറി)
  • മതേതര കാഴ്ചപ്പാട് പുലർത്തിയ മുഗൾ  ചക്രവർത്തി 
                         അക്ബർ
  • അക്ബർ സ്ഥാപിച്ച മതം  
                         ദിൻ-ഇലാഹി (തൗഹീദ്-ഇ-ഇലാഹി)
  • നവരത്നങ്ങൾ എന്ന മന്ത്രിസഭ ഏത് മുഗൾ  ചക്രവർത്തിയുടെ സദസ്യർ ആയിരുന്നു  
                         അക്ബർ
  • നവരത്നങ്ങൾ എന്ന പണ്ഡിതസഭ ഏത് രാജാവിൻറെ സദസ്യരായിരുന്നു  
                         വിക്രമാദിത്യൻ\ചന്ദ്രഗുപ്ത II
  • അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം\ ചെങ്കല്ലിൻറെ ഇതിഹാസം എന്നറിയപ്പെടുന്നത് 
                         ഫത്തേപ്പൂർ സിക്രി (ഉത്തർ പ്രദേശ്)
  • ഫത്തേപ്പൂർ സിക്രിയുടെ പ്രവേശന കവാടം\ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശനകവാടം \വിജയത്തിൻറെ നഗരം എന്നറിയപ്പെടുന്നത് 
                         ബുലന്ദ് ദർവാസ
  • അക്ബറിൻറെ ജീവചരിത്ര കൃതികളായ അക്ബർ നാമ, അയിനി അക്ബാരി എന്നിവ രചിച്ചത് 
                         അബുൾ ഫസൽ
  • അക്ബറിൻറെ സദസ്യനായിരുന്ന വിദൂഷക പണ്ഡിതൻ 
                         ബീർബൽ (മഹേഷ് ദാസ്)
  • അക്ബർ നടപ്പിലാക്കിയ റവന്യൂ പരിഷ്‌ക്കാരങ്ങൾ 
                         സബ്‌ദാരി സമ്പ്രദായം, ദസ്ഹലാ സമ്പ്രദായം
  • അക്ബർ നടപ്പിലാക്കിയ സൈനിക പരിഷ്‌ക്കാരം  
                         മൻസബ്‌ദാരി സമ്പ്രദായം
  • ജസിയ നിരോധിച്ച മുഗൾ ഭരണാധികാരി  
                         അക്ബർ
  • ബൈബിൾ, മഹാഭാരതം തുടങ്ങിയവ പേർഷ്യൻ ഭാഷയിൽ തർജ്ജിമ ചെയ്ത അക്ബറുടെ സദസ്യൻ 
                         അബുൾ ഫൈസി
  • അക്ബറുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് 
                         സിക്കന്ദ്ര (ആഗ്ര)
  • സലിം എന്ന് വിളിക്കപ്പെട്ടിരുന്ന മുഗൾ ഭരണാധികാരി 
                         ജഹാംഗീർ (വാക്കിൻറെ അർത്ഥം വിശ്വവിജയി)
  • മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചത് ആരുടെ ഭരണകാലത്താണ് 
                         ജഹാംഗീർ
  • ശ്രീനഗറിൽ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ച മുഗൾ ഭരണാധികാരി\ നീതിചങ്ങല നടപ്പിലാക്കിയ ഭരണാധികാരി  
                         ജഹാംഗീർ
  • ജഹാംഗീറിനെ ഭരണകാര്യങ്ങളിൽ സഹായിച്ചുകൊണ്ടിരുന്ന വനിത 
                         നൂർജഹാൻ (ലോകത്തിൻറെ വെളിച്ചം)
  • ജഹാംഗീറിൻറെ ആത്മകഥ 
                         തുസുക്-ഇ-ജഹാംഗിരി (പേർഷ്യൻ ഭാഷയിൽ)
  • ജഹാംഗീറിൻറെ ശവകുടീരം സ്ഥിതിചെയ്യുന്നത് 
                         ലാഹോർ (നിർമ്മിച്ചത് ഷാജഹാൻ)                                                                                                                                                                                        (തുടരും)

Friday, June 23, 2017

മദ്ധ്യകാല ഇന്ത്യ 1


മദ്ധ്യകാല ഇന്ത്യ
  • കടൽമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ ശക്തി 
                        പോർച്ചുഗീസുകാർ (1498)
  • ഇന്ത്യയിൽ നിന്നും അവസാനം പോയ യൂറോപ്യൻ ശക്തി 
                        പോർച്ചുഗീസുകാർ (1961)
  • വാസ്കോ ഡ ഗാമ ഇന്ത്യയിൽ കപ്പലിറങ്ങിയ സ്ഥലം 
                        കാപ്പാട് (കോഴിക്കോട്)
  • വാസ്കോ ഡ ഗാമ വന്ന കപ്പലിൻറെ പേര് 
                        സെൻറ് ഗബ്രിയേൽ 
  • വാസ്കോ ഡ ഗാമ യാത്ര ആരംഭിച്ച സ്ഥലം 
                        ലിസ്ബൺ 
  • വാസ്കോ ഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ് 
                        മാനുവൽ 1 
  • വാസ്കോ ഡ ഗാമ രണ്ടാമതായി ഇന്ത്യയിൽ എത്തിയ വർഷം 
                        1502 
  • വാസ്കോ ഡ ഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ എത്തിയ വർഷം 
                        1524 
  • വാസ്കോ ഡ ഗാമ പോർച്ചുഗീസ് വൈസ്രോയി ആയി ഇന്ത്യയിൽ എത്തിയ വർഷം 
                        1524 
  • വാസ്കോ ഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പള്ളി  
                        സെൻറ് ഫ്രാൻസിസ് പള്ളി 
  • വാസ്കോ ഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്   
                        ഗോവയിൽ 
  • ഇന്ത്യയിൽ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി 
                        ഫ്രാൻസിസ്‌കോ ഡി അൽമേഡ 
  • ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിൻറെ സ്ഥാപകനായി അറിയപ്പെടുന്നത് 
                        അൽബുക്കർക്ക് 
  • ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി  
                        അൽബുക്കർക്ക് 
  • ഗോവ പിടിച്ചടക്കാൻ നേതൃത്വം നൽകിയ വൈസ്രോയി  
                        അൽബുക്കർക്ക് 
  • ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം  
                        1961 
  • ഗോവയെ മോചിപ്പിച്ച പട്ടാള നടപടി   
                        ഓപ്പറേഷൻ വിജയ് 
  • ഇന്ത്യയിൽ ആദ്യത്തെ അച്ചടിശാല ഗോവയിൽ ആരംഭിച്ചത് 
                        പോർച്ചുഗീസുകാർ (1556)
  • ഇന്ത്യയിൽ കശുവണ്ടി, പുകയില, പപ്പായ, കൈതച്ചക്ക തുടങ്ങിയവ കൊണ്ടുവന്നത് 
                        പോർച്ചുഗീസുകാർ 
  • പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയത് 
                        അൽബുകാർക്ക്
  • പറങ്കികൾ എന്നറിയപ്പെടുന്നത്  
                        പോർച്ചുഗീസുകാർ
  • ചവിട്ടുനാടകത്തെ കേരളത്തിൽ കൊണ്ടുവന്നത്  
                        പോർച്ചുഗീസുകാർ
  • പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി നൽകിയ ഇന്ത്യൻ പ്രദേശം 
                        ബോംബെ
  • ലന്തക്കാർ എന്നറിയപ്പെടുന്നത്  
                        ഡച്ചുകാർ
  • ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം  
                        1595
  • മാർത്താണ്ഡ വർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം  
                        കുളച്ചൽ യുദ്ധം (1741)
  • കുളച്ചൽ യുദ്ധത്തിൽ പരാജയപ്പെട്ട ഡച്ച് കപ്പിത്താൻ   
                        ഡിലനോയി
  • വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത് 
                        ഡിലനോയി
  • മാവേലിക്കര ഉടമ്പടി(1753) ഒപ്പു വെച്ചത് 
                        മാർത്താണ്ഡ വർമ്മയും ഡച്ചുകാരും തമ്മിൽ
  • ഡച്ചുകാരുടെ പ്രധാന സംഭാവന 
                        ഹോർത്തൂസ് മലബാറിക്കസ്
  • ഹോർത്തൂസ് മലബാറിക്കസ്പ്രസിദ്ധീകരിച്ചത്  
                        ആംസ്റ്റർഡാമിൽ നിന്ന് (1678-1703)
  • ഹോർത്തൂസ് മലബാറിക്കസ് രചിക്കാൻ നേതൃത്വം നൽകിയത്  
                        വാൻറിഡ്‌
  • ഹോർത്തൂസ് മലബാറിക്കസ് രചിക്കാൻ സഹായിച്ച വൈദ്യൻ 
                        ഇട്ടി അച്യുതൻ
  • കേരളാരാമം എന്നറിയപ്പെടുന്നത് 
                        ഹോർത്തൂസ് മലബാറിക്കസ്
  • മലയാള ലിപി അച്ചടിച്ച ആദ്യ ഗ്രന്ഥം 
                        ഹോർത്തൂസ് മലബാറിക്കസ്
  • ഹോർത്തൂസ് മലബാറിക്കസിൽ ആദ്യം വിവരിക്കുന്ന സസ്യം 
                        തെങ്ങ്
  • ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച ആദ്യ പ്രൊട്ടസ്റ്റന്റ് രാജ്യം  
                        ഡച്ച്
  • ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച ആദ്യ കത്തോലിക്കാ രാജ്യം  
                        പോർച്ചുഗീസ്
  • ഇന്ത്യയിൽ അവസാനമെത്തിയ യൂറോപ്യൻ രാജ്യം  
                        ഫ്രഞ്ചുകാർ
  • പരന്ത്രീസുകാർ എന്നറിയപ്പെട്ടത്   
                        ഫ്രഞ്ചുകാർ
  • ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചുപോയ യൂറോപ്യൻ ശക്തി   
                        ഫ്രഞ്ചുകാർ
  • ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം   
                        പോണ്ടിച്ചേരി
  • കേരളത്തിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം   
                        മാഹി
                                                                                                                                        (തുടരും)

Thursday, June 22, 2017

സാമൂഹ്യക്ഷേമം 13


  • പെൺകുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നേടുന്നതിനുള്ള പ്രോത്സാഹനവും പിന്തുണയും നൽകുന്നതിനായി ആരംഭിച്ച പദ്ധതി 
                            പ്രഗതി
  • പ്രഗതി പദ്ധതി നടപ്പിലാക്കുന്നത് 
                            AICTE (നേതൃത്വം : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം)
  • കൗമാരക്കാരായ പെൺകുട്ടികൾക്ക് ആരോഗ്യപരമായ പുരോഗതിക്കും തൊഴിൽ പരിശീലനത്തിനും വേണ്ടി ആരംഭിച്ച പദ്ധതി 
                            സബല (2010)
  • Rajiv Gandhi Scheme for Empowerment of Adolescent Girls (RGSEAG) പദ്ധതി അറിയപ്പെടുന്നത് 
                            സബല
  • കൗമാരക്കാരായ ആൺകുട്ടികൾ സ്വയം പര്യാപ്തരാകാൻ വേണ്ടി ആരംഭിച്ച പദ്ധതി 
                            സാക്ഷം (2014)
  • Rajiv Gandhi Scheme for Empowerment of Adolescent Boys (RGSEAB) പദ്ധതി അറിയപ്പെടുന്നത് 
                            സാക്ഷം
  • സാക്ഷം, സബല പദ്ധതികളിൽ ഉൾപ്പെടുന്നതിനുള്ള പ്രായപരിധി  
                            11 - 18
  • സാക്ഷം, സബല പദ്ധതികൾക്ക് നേതൃത്വം നൽകുന്നത് 
                            വനിതാ ശിശുക്ഷേമ മന്ത്രാലയം
  • ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബാങ്ക് 
                            മുദ്ര ബാങ്ക് (Micro Units Development and Refinance Agency Bank)
  • മുദ്ര ബാങ്ക് ആരംഭിച്ചത് ഏത് പദ്ധതി ആധാരമാക്കിയാണ് 
                            പ്രധാൻ മന്ത്രി മുദ്ര യോജന (2015 ഏപ്രിൽ 8)
  • പോസ്റ്റ് ഓഫിസുകൾ മുഖാന്തരം സമ്പാദ്യനിരക്ക് വർദ്ധിപ്പിക്കാൻ ആരംഭിച്ച പദ്ധതി 
                            കിസാൻ വികാസ് പത്ര (KVP)
  • കാരുണ്യ ബെനവലൻറ് ഫണ്ട് കേരളത്തിൽ ഉദ്‌ഘാടനം ചെയ്തത്  
                            എ കെ ആൻറണി (2012)
  • കാരുണ്യ പദ്ധതി പ്രകാരം മാരക രോഗബാധിതരായവർക്ക് ലഭിക്കുന്ന പരമാവധി തുക 
                            രണ്ടു ലക്ഷം രൂപ
  • കുട്ടികൾക്ക് വാക്സിൻ നൽകാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി 
                            നാഷണൽ ടീക്ക എക്സ്പ്രസ് (2013)
  • ദുർഘട ജീവിതസാഹചര്യങ്ങളുള്ള സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നൽകുന്നതിനുള്ള പദ്ധതി 
                            സ്വധർ
  • ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി 
                            ഉജ്ജ്വല
  • ലോകബാങ്കിൻറെ സഹായത്തോടെ കേന്ദ്രഗവണ്മെൻറ് ആരംഭിച്ച കുട്ടികൾക്കുള്ള പദ്ധതി 
                            ഉദിഷ
  • പെൻഷൻകാർക്ക് ആധാർ കാർഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതി 
                            ജീവൻ പ്രമാൺ
  • അധ്യാപകർക്ക് പരിശീലനം നൽകാൻ ഉദ്ദേശിച്ച് കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി 
                            പണ്ഡിറ്റ് മദൻമോഹൻ മാളവ്യ ന്യൂ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം
  • കർഷകർക്ക് ജലസേചനസൗകര്യം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി  
                            പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന
  • ഇന്ത്യൻ റയിൽവെ ഊർജ്ജ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി  
                            മിഷൻ 41K
  • സ്കൂളുകളിൽ ഫുട്ബോൾ ഒരു പ്രധാന കായികയിനമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കായികമന്ത്രാലയം ആരംഭിച്ച പദ്ധതി  
                            മിഷൻ XI മില്യൺ
  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ നിയമവ്യവഹാരം ലഭ്യമാക്കാനും നിയമസേവനം ഉറപ്പ് വരുത്തുന്നതിനും സുപ്രീംകോടതി ആരംഭിച്ച പദ്ധതി  
                            മിഡിൽ ഇൻകം ഗ്രൂപ്പ് സ്കീം (MIGS)
  • വിദേശത്ത് തൊഴിൽ തേടുന്ന യുവജനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിക്കുന്ന പദ്ധതി 
                            പ്രവാസി കൗശൽ വികാസ് യോജന
  • ഗ്രാമീണർക്ക് ആരോഗ്യത്തെ പറ്റി ബോധവൽക്കരണം നൽകാനായി ആയുഷ് മന്ത്രാലയം ആരംഭിച്ച പദ്ധതി   
                            സ്വാസ്ഥ്യ രക്ഷാ പ്രോഗ്രാം
  • തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം തടയുന്നതിനായി കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ വികസിപ്പിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി 
                            സ്വച്ഛ്‌ സ്വസ്ത സർവ്വത്ര
  • പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം ആരംഭിച്ച ബോധവൽക്കരണ പരുപാടി 
                            സാക്ഷം 2017 (Sanrakshan Kshamata Mahotsav)
  • വ്യോമഗതാഗതത്തിൽ ഉൾപ്പെടാത്ത ചെറുനഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിച്ച് വിമാന സർവീസുകൾ ആരംഭിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി  
                            ഉഡാൻ പദ്ധതി
  • 2018 ഓട് കൂടി ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി 
                            Universal Services Obligation Fund
  • ബാലവേല, കുട്ടികൾക്ക് എതിരെയുള്ള അതിക്രമം എന്നിവ ഒഴിവാക്കി അവരെ വിദ്യാസമ്പന്നർ ആക്കാൻ രാഷ്ട്രപതി പ്രണബ് മുഖർജി ആരംഭിച്ച പദ്ധതി   
                            100 മില്യൺ ഫോർ 100 മില്യൺ
  • 2022 ഓട് കൂടി ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള എല്ലാവർക്കും വീട് വെച്ചുനൽകുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോഡി ആഗ്രയിൽ ആരംഭിച്ച പദ്ധതി  
                            പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന
  • കള്ളപ്പണം തടയുന്നതിന് വേണ്ടി ആദായവകുപ്പ് 2017 ഇൽ ആരംഭിക്കുന്ന പദ്ധതി   
                            പ്രോജക്ട് ഇൻസൈറ്റ്
                                                                                                                  (തുടരും)

Wednesday, June 21, 2017

ആനുകാലികം 11


  • ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം വിജയി- 2017 
                   റോജർ ഫെഡറർ (റണ്ണറപ്പ് : റാഫേൽ നദാൽ)
  • ഓസ്‌ട്രേലിയൻ ഓപ്പൺവനിതാ വിഭാഗം വിജയി- 2017 
                   സെറീന വില്യംസ് (റണ്ണറപ്പ് : വീനസ് വില്യംസ്)
  • 2016 ജ്ഞാനപീഠ അവാർഡ് ജേതാവ് (52 മത് ജേതാവ്)
                   ശംഖ ഘോഷ് (ബംഗാൾ)
  • 2016 മിസ് വേൾഡ്  
                   Stephanie Del Valle (പ്യൂർടോ റിക്കോ)(വേദിയായ രാജ്യം: അമേരിക്ക)
  • 2016 മിസ് യുണിവേഴ്‌സ് 
                   Iris Mittenaere(ഫ്രാൻസ്)(വേദിയായ രാജ്യം:ഫിലിപ്പീൻസ്)
  • 2016 മിസ് എർത്ത് 
                   Katherine Espin (ഇക്വഡോർ)
  • ഇന്ത്യൻ റെയിൽവേ സാധാരണക്കാർക്ക് വേണ്ടി ആരംഭിച്ച ആദ്യ സമ്പൂർണ്ണ അൺറിസർവ്ഡ് സൂപ്പർ ഫാസ്റ്റ് ട്രെയിൻ 
                   അന്ത്യോദയ എക്സ്പ്രസ് (എറണാകുളം-ഹൗറ)
  • 2016 ലെ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ ഫുട്‍ബോൾ താരം 
                   ക്രിസ്റ്റിയാനോ റൊണാൾഡോ (പോർച്ചുഗൽ)
  • 2016 ഇൽ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആദ്യനാമം 
                   കോമളവല്ലി
  • ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായ വർഷം 
                   1991
  • തമിഴ്‌നാട് മുഖ്യമന്ത്രി
                   ഇടപ്പാടി കെ പളനിസ്വാമി
  • IFFK യുടെ സ്ഥിരം വേദി 
                   തിരുവനന്തപുരം
  • IFFK 2016 ഉദ്‌ഘാടനം ചെയ്തത് 
                   പിണറായി വിജയൻ
  • IFFK 2016 മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ലഭിച്ചത് 
                   ക്ലാഷ് (അറബിക്)
  • IFFK 2016 മികച്ച നവാഗത സംവിധാനത്തിനുള്ള രജതചകോരം ലഭിച്ചത്  
                   മാൻഹോൾ (സംവിധാനം: വിധു വിൻസന്റ്)
  • IFFK 2016 മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് അവാർഡ് ലഭിച്ചത്  
                   കമ്മട്ടിപ്പാടം (രാജീവ് രവി)
  • IFFK 2016 അവാർഡ് ലഭിക്കുന്ന ആദ്യ മലയാളി വനിത
                   വിധു വിൻസന്റ്
  • ISL 2016 ജേതാക്കൾ 
                   അത്‌ലറ്റിക്കോ ഡി കൊൽക്കത്ത (റണ്ണറപ്പ് : കേരളാ ബ്ലാസ്റ്റെർസ്)
  • ISL 2016 മികച്ച താരം 
                   ഫ്ലോറൻറ് മലൂദ (ഡൽഹി ഡൈനാമോസ്)
  • 2016 മികച്ച പുരുഷ ഫുട്‍ബോളർക്കുള്ള ഫിഫ അവാർഡ് ലഭിച്ച താരം 
                   ക്രിസ്റ്റിയാനോ റൊണാൾഡോ
  • 2016 മികച്ചവനിതാ ഫുട്‍ബോളർക്കുള്ള ഫിഫ അവാർഡ് ലഭിച്ച താരം 
                   കാർലി ലോയ്‌ഡ് (അമേരിക്ക)
  • IFFI 2016 മികച്ച ചിത്രം 
                   Daughter (ഇറാനിയൻ ചിത്രം)

  • അടുത്തിടെ അന്തരിച്ച ലോകത്തിലെ ആദ്യ കൃത്രിമ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ

                   ഡെന്റൺ കൂലി (Denton Cooley)
  • ഓംപുരി അവസാനമായി അഭിനയിച്ച മലയാളചിത്രം 
                   ആടുപുലിയാട്ടം
  • അടുത്തിടെ അന്തരിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഇ അഹമ്മദ് പാർലമെന്റിൽ പ്രതിനിധീകരിച്ച മണ്ഡലം 
                   മലപ്പുറം
  • എം ബാലമുരളി കൃഷ്ണ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു 
                   കർണാടക സംഗീതം
  • 2017 ഇൽ അമരാവതിയിൽ നടന്ന നാഷണൽ വുമൺസ് പാർലമെന്റിന്റെ പ്രമേയം 
                   Empowering Women-Strengthening Democracy
  • 2016 AIDS ദിനത്തിൻറെ പ്രമേയം (Dec 1)
                   Hands Up for HIV Prevention
  • UN വേൾഡ് ടൂറിസം ഓർഗനൈസഷൻ അംഗീകാരം ലഭിച്ച കേരളത്തിലെ സംരംഭം 
                   Responsible Tourism (ഉത്തരവാദിത്വ വിനോദ സഞ്ചാരം)
  • ഇന്ത്യയിലെ 50 മത് ടൈഗർ റിസർവ് ആയി രൂപം കൊണ്ടത് 
                   Kamlang (അരുണാചൽ പ്രദേശ്)
  • ആഭ്യന്തര വിമാനയാത്രകൾക്ക് വനിതകൾക്കായി സീറ്റ് സംവരണം ആരംഭിച്ച എയർലൈൻസ് 
                   എയർ ഇന്ത്യ
  • വേൾഡ് ഇക്കണോമിക് ഫോറത്തിൻറെ റിപ്പോർട്ട് പ്രകാരം 2017 ലെ Most Dynamic City of the world ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരം 
                   ബാംഗ്ലൂർ
  • നാഷണൽ വുമൺ പാർലമെന്റിന് വേദിയായത് 
                   അമരാവതി (ആന്ധ്രപ്രദേശ്)
  • വനിതാ ശാക്തീകരണത്തിന് UN യുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഗായിക 
                   നീതി മോഹൻ
  • സഹകരണ മേഖലയിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാൻസർ സെന്റർ 
                   MVR കാൻസർ സെന്റർ, കോഴിക്കോട്
  • 57 മത് സംസ്ഥാന സ്കൂൾ കലോത്സവ വേദി 
                   കണ്ണൂർ (ജേതാക്കൾ: കോഴിക്കോട്)
  • 60 മത് സംസ്ഥാന സ്കൂൾകായികോത്സവ വേദി 
                   തേഞ്ഞിപ്പാലം
  • 29 മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി 
                   തിരുവല്ല (ഉദ്‌ഘാടനം: പിണറായി വിജയൻ)
  • 77 മത് ഇന്ത്യൻ ചരിത്ര കോൺഗ്രസിൻറെ ഉദ്‌ഘാടനം നിർവഹിച്ചത്  
                   പ്രണബ് മുഖർജി (വേദി: കാര്യവട്ടം ക്യാമ്പസ്, തിരുവനന്തപുരം)
  • DRDO വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ദീർഘദൂര ആളില്ലാ യുദ്ധവിമാനം 
                   റസ്തം 2 (തപസ് 201)
                                                                                                         (തുടരും)

Tuesday, June 20, 2017

ആനുകാലികം 10


  • ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ് നിലവിൽ വന്നത് 
                   പൊന്നാനി (മലപ്പുറം)
  • ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ്ഗ കോളനി നിലവിൽ വന്നത് 
                   നെടുങ്കയം (മലപ്പുറം)
  • കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ അന്താരാഷ്ട്ര വിമാനത്താവളം 
                   കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
  • ലോകത്തിലെ ആദ്യ കറൻസി രഹിത കളക്ട്രേറ്റ് 
                   പത്തനംതിട്ട
  • ഡിജിറ്റൽ ഇൻവസ്റ്റിഗേഷൻ ആൻഡ് ട്രെയിനിങ് സെൻറർ നിലവിൽ വന്നത് 
                   ഗുരുഗ്രാം (ഹരിയാന)
  • ആധാർ അധിഷ്ഠിത പണമിടപാട് പ്രോത്സാഹിപ്പിക്കാനായി SBI ദത്തെടുത്ത ഗ്രാമം 
                   ശിർക്കി (മഹാരാഷ്ട്ര)
  • ഇന്ത്യയിലെ ആദ്യ സോളാർ ബോട്ട് 
                   ആദിത്യ (വൈക്കം-തവണക്കടവ്)
  • ആദിത്യയുടെ ഉദ്ഘാടനം നിർവഹിച്ചത് 
                   പിണറായി വിജയൻ (NavAlt Pvt Ltd, Cochi)
  • മനുഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ അവയവം (79 മത് അവയവം)
                   മെസെന്ററി (Mesentery)
  • ശത്രുരാജ്യങ്ങളുടെ മിസൈലുകൾ അന്തരീക്ഷത്തിൽ വെച്ചുതന്നെ പ്രതിരോധിക്കാനായി DRDO വികസിപ്പിച്ച മിസൈൽ 
                   Prithvi Defence Vehicle (PDV) Interceptor Missile
  • ഇന്ത്യ PDV പരീക്ഷണം നടത്തിയത് എവിടെവെച്ച് 
                   അബ്ദുൾകലാം ദ്വീപ് (ഒഡീഷ)
  • 2017 U-17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത് 
                   ഇന്ത്യ (24 രാജ്യങ്ങൾ)
  • 2017 U-17 ലോകകപ്പ് ഫുട്ബോളിൻറെ ഭാഗ്യചിഹ്നം 
                   ഖേലിയോ എന്ന മേഘപ്പുലി
  • ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി  
                   കരുൺ നായർ (ഇംഗ്ളണ്ടിനെതിരെ ചെന്നൈ MA ചിദംബരം സ്റ്റേഡിയത്തിൽ)
  • ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം 
                   കരുൺ നായർ (ആദ്യം വീരേന്ദ്ര സെവാഗ്)
  • കേരള PSC യുടെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് 
                   പിണറായി വിജയൻ (2017 ഫെബ്രുവരി 27)
  • 2016 ഡിസംബറിൽ ഇന്ത്യ വിക്ഷേപിച്ച റിമോട്ട് സെൻസിംഗ് ഉപഗ്രഹം 
                   റിസോഴ്സ് സാറ്റ് 2A
  • ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പൽ 
                   INS ചെന്നൈ (മനോഹർ പരീക്കർ 2016 ഡിസംബർ 21)
  • ഫിഡൽ കാസ്ട്രോ നേതൃത്വം നൽകിയ സംഘടന
                   ദി 26th ഓഫ് ജൂലൈ മൂവ്മെൻറ്
  • ചരിത്രം എനിക്ക് മാപ്പ് തരും എന്ന വിഖ്യാത പ്രസംഗം നടത്തിയ നേതാവ് 
                   ഫിഡൽ കാസ്ട്രോ (History will absolve me)
  • കാസ്ട്രോ ക്യൂബൻ ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയിൽ നിന്നും അധികാരം പിടിച്ചെടുത്ത വർഷം 
                   1959 (പ്രസിഡന്റായത് 1976 ഇൽ)
  • മൈ ലൈഫ്: എ സ്പോക്കൺ ഓട്ടോബയോഗ്രഫി എന്ന ആത്മകഥ ആരുടേതാണ് 
                   ഫിഡൽ കാസ്ട്രോ
  • കാസ്ട്രോയുടെ പ്രധാന കൃതികൾ 
                   ഒബാമ ആൻഡ് ദി എംപയർ, ഹിസ്റ്ററി വിൽ അബ്‌സോൾവ് മി, ചെ, ക്യാപിറ്റലിസം ഇൻ ക്രൈസിസ്, റെവല്യൂഷനറി സ്ട്രഗ്ഗിൾ
  • 2017 U-17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത് 
                   ഇന്ത്യ (24 രാജ്യങ്ങൾ)
  • ഇന്ത്യയിലെ ആദ്യ ഒഴുകുന്ന പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത് 
                   ലോക്തക് തടാകം (മണിപ്പൂർ)
  • അടുത്തിടെ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ 
                   ആഗ്ര-ലക്‌നൗ (ഉദ്ഘാടനം : അഖിലേഷ് യാദവ്)
  • ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് വോട്ടിങ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത് 
                   പുതുച്ചേരി
  • ഹിമാചൽ പ്രാദേശിന്റെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് 
                   ധർമ്മശാല
  • എല്ലാ ജനങ്ങൾക്കും ആധാർ നൽകിയ ആദ്യ സംസ്ഥാനം 
                   ഹിമാചൽ പ്രദേശ്
  • ബി ആർ അംബേദ്ക്കറിനോടുള്ള ബഹുമാനാർത്ഥം ഇന്ത്യയിൽ ജലദിനം ആയി ആചരിക്കാൻ തീരുമാനിച്ച ദിവസം  
                   ഏപ്രിൽ 14 (അംബേദ്‌കർ ജന്മദിനം)
  • ഇന്ത്യയിലെ ആദ്യത്തെ ചെറി ബ്ലോസം ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം 
                   മേഘാലയ
  • ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ ഫെസ്റ്റിവൽ ആരംഭിച്ച വേദി  
                   പൂനെ
  • ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ചാന്ദ്ര പര്യവേഷണത്തിനു നേതൃത്വം നൽകുന്നത്  
                   ടീം ഇൻഡസ് (ബംഗലൂരു)
  • 2016 ഡിസംബറിൽ ഇന്ത്യയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ്  
                   വർദാ
  • കോടതിയലക്ഷ്യ കേസിന് വിധേയനായ ആദ്യ സിറ്റിംഗ് ജഡ്‌ജി 
                   ജസ്റ്റിസ് സി എസ് കർണൻ (കൽക്കട്ട ഹൈ കോടതി)
  • ഭിന്നലിംഗക്കാർക്കായി ആരംഭിച്ച ആദ്യ കുടുംബശ്രീ യുണിറ്റ്  
                   മനസ്വിനി (കോട്ടയം) 
  • ഭിന്നലിംഗക്കാർക്കായി ആരംഭിച്ച ആദ്യ സ്കൂൾ   
                   സഹജ് ഇന്റർനാഷണൽ സ്കൂൾ (കൊച്ചി)
                                                                                                                (തുടരും)

Monday, June 19, 2017

പരീക്ഷ വിശകലനം: LDC തിരുവനന്തപുരം\മലപ്പുറം


കഴിഞ്ഞ ദിവസം (17 ജൂൺ) തിരുവനന്തപുരം, മലപ്പുറം LDC പരീക്ഷകളോടെ ഇപ്രാവശ്യത്തെ LDC പരീക്ഷകൾക്ക് തുടക്കം ആവുകയായിരുന്നു. പുതിയ സിലബസ് പ്രകാരമുള്ള ആദ്യ പരീക്ഷ എന്ന നിലയിൽ ഇനി പരീക്ഷ എഴുതാൻ ഉള്ളവർക്കും വളരെ പ്രാധാന്യമേറിയതാണ്. PSC ക്ലാസ്സ്മുറി എന്നപേരിൽ ഈ ബ്ലോഗ് എഴുതാൻ തുടങ്ങിയ ശേഷമുള്ള ആദ്യ LDC പരീക്ഷ എന്ന നിലയിൽ എനിക്കും ഈ പരീക്ഷ വളരെ പ്രാധാന്യമേറിയതാണ്. നമ്മുടെ തയ്യാറെടുപ്പുകൾ ശരിയായ ദിശയിൽ ആണോ എന്നും ഇനി എന്തൊക്കെ വ്യത്യാസങ്ങൾ ആണ് വരുത്തേണ്ടതെന്നും മനസിലാക്കാൻ ഈ പരീക്ഷാ വിശകലനം സഹായിക്കും.

പൊതുവായി പറയാൻ ആണെങ്കിൽ PSC പുറത്തിറക്കിയ LDC സിലബസിൻറെ ചട്ടക്കൂട്ടിൽ നിൽക്കുന്ന രീതിയിൽ ആണ് ചോദ്യങ്ങൾ. പഠിച്ചവർക്ക് 60 മാർക്കിന് മുകളിൽ കിട്ടുന്ന രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് ഉള്ളത്. നന്നായി പഠിച്ചവർക്ക് 80 അടുത്ത മാർക്ക് തീർച്ചയായും നേടാൻ സാധിക്കും. അതിനാൽ തന്നെ കട്ട് ഓഫ് മാർക്ക് 70-75 തിരുവനന്തപുരത്തും 65-70 മലപ്പുറത്തും വന്നേക്കുമെന്നാണ് എൻറെ ഒരു വിശകലനം. ഇനി ചോദ്യങ്ങളിലേക്ക് കടക്കാം.

ഇന്ത്യ ചരിത്രത്തിൽ PSC ക്ലാസ്സ്മുറി തൊട്ടിട്ടില്ലാത്ത മേഖലയായ മദ്ധ്യകാല ഇന്ത്യയിൽ നിന്നും രണ്ടു ചോദ്യങ്ങൾ ചോദിച്ചു. ഡൽഹി ഭരിച്ച സുൽത്താനേറ്റുകളെ കുറിച്ചുള്ള ചോദ്യം പഠിച്ചിട്ടുള്ളവർക്ക് ചെയ്യാൻ പറ്റുന്നതാണെങ്കിലും കൃഷ്ണ ദേവരായരുടെ വംശം ഇത്തിരി കിട്ടാൻ പാടുള്ളത് തന്നെ ആയിരുന്നു. ആധുനിക ഇന്ത്യ ചരിത്രത്തിൽ നിന്നും വന്ന രണ്ടു ചോദ്യങ്ങളും നമ്മുടെ ചരിത്ര ക്ലാസിൽ നിന്നായിരുന്നെങ്കിലും സ്വാതന്ത്രാനന്തര ഇന്ത്യയുടെ വിദേശ നയത്തിൻറെ ഭാഗമായ പഞ്ചശീല തത്വങ്ങളിൽ നിന്നുള്ള ചോദ്യം നിസാരമായിരുന്നെങ്കിലും നമ്മൾ വിട്ടുപോയ ഭാഗമാണ്. രണ്ടു ചോദ്യങ്ങൾ മാത്രമേ കേരള ചരിത്രത്തിൽ നിന്നും വന്നുള്ളൂ. അതിൽ പഴശ്ശിരാജയെ കുറിച്ചുള്ള ചോദ്യം നമ്മൾ ഇവിടെ പഠിക്കാനുള്ള ഭാഗമാണ്. വിമോചന സമരം നടന്ന വർഷം, നവോത്ഥാന നായകരുടെ ഭാഗമായി പറഞ്ഞിരുന്നു. 

കേരള ഭൂമിശാസ്ത്രത്തിൽ നിന്നും നാല് ചോദ്യങ്ങൾ വന്നു. ഈ ബ്ലോഗിൽ മുൻപ് പറഞ്ഞിട്ടുള്ള ആ ചോദ്യങ്ങൾ ആരെയും വലച്ചു കാണില്ല. ഇന്ത്യൻ ഭൂമിശാസ്ത്രത്തിൽ നിന്നും അതേപോലെ നാല് ചോദ്യങ്ങൾ ആണ് വന്നത്. അതിൽ ആസാമിലെ നൃത്തരൂപമായ ബിഹുവിനെ കുറിച്ചുള്ള ചോദ്യമൊഴിച്ച് ബാക്കിയെല്ലാം നമ്മൾ ഇവിടെ പഠിച്ചത് തന്നെ.  സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ എന്ന ഭാഗത്ത് നിന്നും അഞ്ചു ചോദ്യങ്ങൾ വന്നു. അതിൽ ഇവിടെ പഠിക്കാത്ത ഏക ചോദ്യം സാധാരണക്കാരെ വലച്ചുകാണുമെന്ന് ഉറപ്പ് (കായിക ഉന്നമനത്തിനായുള്ള പദ്ധതി). സാമ്പത്തിക രംഗത്ത് നിന്നുള്ള സാന്നിധ്യം ബാങ്കുകളുടെ ബാങ്കായ റിസർവ്വ് ബാങ്കിൽ ഒതുങ്ങി. 

ഭരണഘടനയിൽ നിന്നും വന്ന രണ്ടു ചോദ്യങ്ങളും പ്രതീക്ഷിച്ച രീതിയിൽ തന്നെ ആയിരുന്നു. അതിൽ ബാലവേല നിരോധിച്ചുള്ള അനുച്ഛേദം നമ്മൾ ഇവിടെ പഠിക്കാൻ ഉള്ള പാഠഭാഗം ആണെങ്കിലും മിക്കവാറും എല്ലാവരും ശരിയായി എഴുതിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.  മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് മൂന്നു ചോദ്യങ്ങൾ വന്നത് അത്ഭുതപ്പെടുത്തി. വെറുതെ അല്ല സിലബസിൽ ആ പേര് പ്രത്യേകമായി കൊടുത്തത്. അങ്ങനെ പുതുതായി പ്രാധാന്യം നൽകപ്പെട്ടിട്ടുള്ള ഭാഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മനസിലായി. ആസൂത്രണത്തിൽ നിന്നും നീതി ആയോഗുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ് വന്നത്. 

സമകാലികത്തിൽ നിന്ന് വന്ന രണ്ട് ചോദ്യങ്ങളും (സ്പീക്കറും കേന്ദ്ര മന്ത്രിയും) ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയിലെ ആയിരുന്നു. യൂറോപ്യൻ യൂണിയൻറെ ആസ്ഥാനം ഏത് വിഭാഗത്തിൽ നിന്നാണെന്നു സത്യത്തിൽ മനസിലായില്ല. ബ്രിക്‌സിറ്റ്‌ സമീപകാലത്ത് നടന്ന കൊണ്ട് സമകാലികത്തിൽ കൊള്ളിക്കുന്നു. എന്തായാലും ഇവിടെ പ്രതിപാദിച്ചിട്ടില്ല.

സയൻസ് വിഭാഗത്തിൽ നിന്നും വന്ന ഇരുപത് ചോദ്യങ്ങളിൽ അഞ്ചെണ്ണം നമ്മൾ ഇവിടെ പഠിച്ചിട്ടില്ലാത്ത ഭാഗത്ത് നിന്നായിരുന്നു (DTP വാക്സിൻ, ഗ്രീൻ ബെൽറ്റ് മൂവ് മെൻറ്, മലയൻ ഡാർഫ്, അന്തസ്രാവി ഗ്രന്ഥി, പേപ്പട്ടി വിഷബാധ വാക്സിൻ). ബാക്കിയുള്ള 15 എണ്ണം എല്ലാവർക്കും ചെയ്യാൻ പറ്റി കാണും എന്ന് കരുതുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഒരു ചോദ്യവും കാർഷിക വിള, കാർഷിക ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഓരോ ചോദ്യങ്ങൾ വന്നത് ശ്രദ്ധേയമായി. 

കണക്കിൽ നിന്നും വന്ന ഇരുപത് ചോദ്യങ്ങളിൽ മാനസികശേഷിയുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം നമ്മൾ പഠിച്ച ഭാഗങ്ങളിൽ നിന്നായിരുന്നു. എങ്കിലും നിലവാരത്തിൽ കണക്ക് ശരാശരിക്ക് മുകളിൽ ആയിരുന്നെന്ന് പറയാം. തെറ്റ് വരാൻ സാധ്യത ഉള്ളതും, ചെയ്യാൻ സമയം എടുക്കുന്നതും, ആയിരുന്നു മിക്ക ചോദ്യങ്ങളും എങ്കിലും കൂടുതൽ ചോദ്യങ്ങൾ ചെയ്തു ശീലിച്ചവർക്ക് വലിയ ബുദ്ധിമുട്ട് തോന്നിക്കാണാൻ ഇടയില്ല.

ഇംഗ്ലീഷിൽ ഇരുപതിൽ നമ്മൾ ഇവിടെ പഠിച്ചിട്ടില്ലാത്ത വൊക്കാബുലറി വിഭാഗത്തിൽ നിന്നും ഏഴ് ചോദ്യങ്ങൾ വന്നു. ഗ്രാമർ വിഭാഗത്തിലെ പതിമൂന്ന് ചോദ്യങ്ങളും നമ്മൾ പഠിച്ച ഭാഗത്തു നിന്നും തന്നെ ആയിരുന്നു.

മലയാളം വിഭാഗത്തിൽ നിന്നുള്ള പത്ത് ചോദ്യങ്ങളിൽ തദ്ധിതം, ചിഹ്നം, ആശാ മേനോൻ എന്നിവ ഒഴിച്ച് ഏഴു ചോദ്യങ്ങളും നമ്മൾ ഇവിടെ പഠിക്കാൻ ഉള്ള മേഖലയിൽ നിന്നാണ് വന്നത്.  പൊതുവെ തെറ്റുകൾ വരുത്തുന്ന പതിവ് ഇക്കുറിയും മലയാളം കാത്ത് സൂക്ഷിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ശരാശരിക്കാരെ വലയ്ക്കുന്ന മലയാളം ചോദ്യങ്ങൾ അറിയാം എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ചെയ്യാവൂ എന്ന് വീണ്ടും ഓർമിപ്പിക്കുന്നു. 

അങ്ങനെ മൊത്തത്തിൽ നോക്കിയാൽ 70 മാർക്കിനുള്ള ചോദ്യങ്ങൾ PSC ക്ലാസ്സ്മുറിയിൽ നിന്നും വന്നിരുന്നെന്ന് പറയാൻ സാധിക്കും. ആദ്യമായി വന്ന പരീക്ഷയിൽ ഈ ഒരു പെർഫോമൻസ് കാഴ്ചവെക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ട്. തുടർന്നുള്ള പരീക്ഷകളിൽ കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ മുന്നേറാൻ ഇത് എനിക്കൊരു പ്രചോദനം ആകുമെന്ന് ഉറപ്പ്. എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.