ഏറെ പ്രതീക്ഷയോടെ വന്ന ആലപ്പുഴയുടെ LDC എക്സാം താരതമ്യേന എളുപ്പം ആയിരുന്നു. മുൻപ് നടന്ന എറണാകുളം പരീക്ഷയുടെ കാഠിന്യം കാരണം ഉദ്യോഗാർത്ഥികൾ അൽപ്പം പേടിയോടെ ആണ് പരീക്ഷയെ നേരിടാൻ പോയതെങ്കിലും വലിയ പ്രശ്നക്കാരൻ അല്ലാത്ത രീതിയിൽ കഴിഞ്ഞു. കണക്കും, ഇംഗ്ലീഷും, മലയാളവും മുൻ പരീക്ഷകളേക്കാൾ എളുപ്പം ആയതിനാൽ കട്ട് ഓഫ് കൂടാൻ സാധ്യത ഉണ്ട്. എല്ലാ ജില്ലകളിലും 65 ന് മുകളിൽ കട്ട് ഓഫ് വരാനും ആലപ്പുഴയിൽ അത് 70 നോട് അടുത്ത് നിൽക്കാനും ആണ് സാധ്യത. നമുക്ക് ചോദ്യങ്ങളിലേക്ക് നോക്കാം
കേരളത്തിൻറെ ചരിത്രം, ഭൂമിശാസ്ത്രം എല്ലാം കൂടെ ചേർത്ത് ആകെ അഞ്ച് ചോദ്യങ്ങൾ ആണ് ചോദിച്ചത്. അതിൽ മൂന്നെണ്ണം നമ്മൾ ഇവിടെ പഠിച്ച ഭാഗത്ത് നിന്നും വന്നപ്പോൾ ആദ്യത്തെ വനിതാ ആഭ്യന്തര സെക്രട്ടറി, കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ച വർഷം എന്നിവ ഇവിടെ പറയാത്തവ ആണെങ്കിലും പഠിക്കുന്ന ഉദ്യോഗാർത്ഥികളെ വലയ്ക്കാൻ തക്ക കട്ടിയുള്ള ചോദ്യങ്ങൾ അല്ല അവ.
ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിൽ നിന്നും ചോദിച്ച അഞ്ച് ചോദ്യങ്ങളിൽ ബ്യൂട്ടിഫുൾ സിറ്റി അധികം കേൾക്കാത്ത ചോദ്യം ആയിരുന്നു. ബാക്കി നാലിൽ സുവർണ്ണ ചതുഷ്‌കോണം ഒഴിച്ച്മൂന്നും നമ്മൾ പഠിച്ച പാഠഭാഗങ്ങൾ ആയിരുന്നു. സുവർണ്ണ ചതുഷ്‌കോണവും ആരെയും ചുറ്റിച്ചു കാണാൻ സാധ്യത ഇല്ല.
ഇന്ത്യൻ ചരിത്രത്തിൽ നിന്നും വന്ന അഞ്ചിൽ നാല് ചോദ്യങ്ങളും നമ്മൾ മുൻപ് പഠിച്ച ഭാഗങ്ങളിൽ നിന്ന് തന്നെ ആണ് വന്നത്. ശാരദാ സദന്റെ സ്ഥാപകയുമായി ബന്ധപ്പെട്ട ചോദ്യം ഇതിനു മുൻപ് കേട്ടിട്ടില്ലാത്തതിനാൽ അൽപ്പം വലച്ച ചോദ്യങ്ങളിൽ ഒന്നായി കൂട്ടാം.അത് പോലെ തന്നെ സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട അഞ്ചിൽ നാല് ചോദ്യങ്ങളും നമ്മൾ പഠിച്ച പാഠങ്ങളിൽ നിന്നും തന്നെ ആയിരുന്നു. ഗ്രാമത്തിലെ വികസന പദ്ധതികൾ തയാറാക്കുന്നതെവിടെ എന്ന ചോദ്യം ഗ്രാമസഭ എന്ന ഉത്തരം ഉള്ളിടത്തോളം ആരെയും ആശയക്കുഴപ്പത്തിൽ ആക്കിക്കാണുമെന്ന് കരുതുന്നില്ല.
ഭരണഘടനയുമായി ബന്ധപ്പെട്ട് ആറു ചോദ്യങ്ങളാണ് ചോദിച്ചത്. മിക്കവയും വർഷങ്ങളുമായി ബന്ധപ്പെട്ട് ഉള്ളവ ആയിരുന്നു. ഇതിൽ ജനാധിപത്യത്തിൻറെ സൂര്യതേജസ് എന്ന ചോദ്യം ഒഴിച്ച് ബാക്കി എല്ലാം നമ്മൾ പഠിച്ച ക്ലാസുകളിൽ നിന്ന് തന്നെ ആയിരുന്നു. നാല് ചോദ്യങ്ങൾ ആണ് സമകാലികത്തിൽ നിന്നും വന്നത്. അതിൽ 20-20, ബ്രിക്‌സിറ്റ് എന്നിവ ഒഴിച്ചുള്ള ചോദ്യങ്ങൾ സത്യത്തിൽ കടുപ്പമേറിയവ തന്നെ ആയിരുന്നു.
സയൻസ് വിഭാഗത്തിലേക്ക് കടക്കുമ്പോൾ ഇരുപതിൽ മൂന്നേ മൂന്ന് ചോദ്യങ്ങളാണ് നമ്മൾ PSC ക്ലാസ്സ്മുറിയിൽ പഠിക്കാതെ വിട്ടവ. അന്താരാഷ്ട്ര പയർ വർഷം, ആൽഗകളെ കുറിച്ചുള്ള പഠനം, ശരീരത്തിലെ ഏറ്റവും വലിയ കല എന്നീ ചോദ്യങ്ങളാണ് നമ്മൾ പഠിക്കാതെ വിട്ട മൂന്ന് ചോദ്യങ്ങൾ. ബാക്കി എല്ലാം നേരിട്ടുള്ള ചോദ്യങ്ങൾ തന്നെ ആയിരുന്നു.
കണക്കിൽ നിന്നും വളരെ എളുപ്പമുള്ള ചോദ്യങ്ങൾ ആണ് ചോദിച്ചത്. ഇരുപതിൽ ലോജിക്കിൻറെ രണ്ടു ചോദ്യങ്ങൾ ഒഴിച്ച് എല്ലാം നമ്മൾ ഇരുന്ന ക്ലാസ് മുറികളിൽ നിന്നും തന്നെ ആയിരുന്നു. ആ രണ്ട് ചോദ്യങ്ങൾ, ഒറ്റയാനും, കോഡ് ലാംഗ്വേജിൻറെ ചോദ്യവും വളരെ എളുപ്പവും ആയിരുന്നു.
ഇംഗ്ലീഷിൽ ഫ്രേസൽ വെർബ്, സിനോണിം, ആന്റോണിം, ഒഴിച്ച് ബാക്കിയെല്ലാം നമ്മൾ ഇവിടെ പഠിച്ച ഭാഗത്തു നിന്നും തന്നെ വന്നു. മലയാളത്തിൽ 2015 ലെ വയലാർ അവാർഡ് ഒഴിച്ച് ബാക്കി എല്ലാം ഇവിടെ പഠിപ്പിച്ചവയും എളുപ്പമുള്ളതും ആയിരുന്നു.
അങ്ങനെ നോക്കുമ്പോൾ 19 മാർക്കിനുള്ള ചോദ്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാ ചോദ്യങ്ങളും PSC ക്ലാസ്സ്മുറിയിൽ നിന്നും തന്നെ വന്നു എന്നത് വളരെ സന്തോഷകരവും പ്രോത്സാഹനജനകവുമായി തോന്നുന്നു. ഇനിയും പറ്റുന്നത്രയും ചോദ്യങ്ങൾ ഉൾക്കൊള്ളിക്കാൻ ഉള്ള യാത്രയിൽ PSC ക്ലാസ്സ്മുറി മുന്നോട്ട് തുടരുന്നു.
No comments:
Post a Comment