Saturday, July 29, 2017

കേരളാ നവോത്ഥാനം 15


സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 

ജനനം            : 1878

മരണം           : 1916

ജന്മസ്ഥലം   : നെയ്യാറ്റിൻകര, തിരുവനന്തപുരം

  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീടിൻറെ  പേര് 
                     കൂടില്ലാ വീട് (അതിയന്നൂർ)
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ 
                     എൻറെ നാടുകടത്തൽ (My Banishment)
  • കേരളൻ എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടത്  
                     സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • കേരളൻ എന്ന മാസിക ആരംഭിച്ചത് 
                     സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന രാമകൃഷ്ണപിള്ളയുടെ കൃതി 
                     വൃത്താന്ത പത്രപ്രവർത്തനം
  • രാമകൃഷ്ണപിള്ള പത്രാധിപർ ആയിരുന്ന മറ്റു പത്രങ്ങൾ 
                     കേരളദർപ്പണം, മലയാളി, ശാരദ, വിദ്യാർത്ഥി
  • കാൾ മാക്സ്, ഗാന്ധിജി എന്നിവരുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ രചിച്ചത് 
                     സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • തിരുവിതാംകൂറിൽ നിന്നും ആദ്യമായി നാടുകടത്തപ്പെട്ട പത്രാധിപർ 
                     സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷം  
                     1910 സെപ്റ്റംബർ 26 (ദിവാൻ: പി രാജഗോപാലാചാരി)
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം 
                     തിരുനെൽവേലി
  • "ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയിലൊരു നാടിനെ" എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം  
                     സ്വദേശാഭിമാനി
  • ധർമ്മരാജ നിരൂപണം എഴുതിയത് 
                     സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതിചെയ്യുന്നത്  
                     പയ്യാമ്പലം
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്  
                     പാളയം, തിരുവനതപുരം
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് 
                     ഡോ രാജേന്ദ്രപ്രസാദ്
  • വ്യാഴവട്ട സ്മരണകൾ എന്ന കൃതി രചിച്ചത് 
                     ബി കല്യാണിക്കുട്ടിയമ്മ (രാമകൃഷ്ണപിള്ളയുടെ പത്നി)
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രധാന കൃതികൾ  
                     സോക്രട്ടീസ്, മോഹൻദാസ് ഗാന്ധി, ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ, വാമനൻ,  ബാലകലേശ നിരൂപണം, നരകത്തിൽ നിന്ന്, കേരള ഭാഷോൽപ്പത്തി

എ കെ ഗോപാലൻ 

 ജനനം           : 1904

മരണം           : 1977

ജന്മസ്ഥലം   : മാവില, കണ്ണൂർ

  • കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് 
                  എ കെ ഗോപാലൻ
  • എ കെ ഗോപാലൻറെ ആത്മകഥ 
                  എൻറെ ജീവിതകഥ
  • ലോക്സഭയിലെ ആദ്യ പ്രതിപക്ഷനേതാവ് 
                  എ കെ ഗോപാലൻ
  • ലോക്സഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷനേതാവ് 
                  രാം സുഭഗ്‌ സിങ്
  • ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷനേതാവായ ഏക മലയാളി 
                  സി എം സ്റ്റീഫൻ
  • പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ടത് 
                  എ കെ ഗോപാലൻ
  • ഇന്ത്യൻ കോഫി ഹൗസിൻറെ സ്ഥാപകൻ 
                  എ കെ ഗോപാലൻ (തൃശൂർ, 1958)
  • കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് മലബാർ ജാഥ നയിച്ചത് 
                  എ കെ ഗോപാലൻ
  • ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂർ നിന്നും ക്ഷേത്ര സത്യാഗ്രഹജാഥ നയിച്ചത് 
                  എ കെ ഗോപാലൻ
  • 1952 ലെ ആദ്യ തിരഞ്ഞെടുപ്പിൽ എ കെ ഗോപാലൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം 
                  കാസർകോഡ്
  • ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ നേതാവ് 
                  എ കെ ഗോപാലൻ
  • 1935 ലെ തിരുവണ്ണൂർ കോട്ടൺമിൽ സമരത്തിന് നേതൃത്വം നൽകിയത് 
                  എ കെ ഗോപാലൻ
  • 1960 ഇൽ കാസർകോഡ് നിന്നും തിരുവനന്തപുരം വരെ കാൽനടയാത്ര നടത്തിയ നവോത്ഥാന നേതാവ് 
                  എ കെ ഗോപാലൻ
  • 1936 ഇൽ കണ്ണൂരിൽ നിന്നും മദ്രാസ് വരെ പട്ടിണിജാഥ നയിച്ച നേതാവ് 
                  എ കെ ഗോപാലൻ
  • എ കെ ഗോപാലൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട വർഷം 
                  1990
  • എ കെ ഗോപാലൻറെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത സിനിമ 
                  എ കെ ജി അതിജീവനത്തിൻറെ കനൽ വഴികൾ
  • പാർലമെൻറ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ഏക കമ്യുണിസ്റ്റ് നേതാവ് 
                  എ കെ ഗോപാലൻ
  • എ കെ ജി സെൻറർ സ്ഥിതിചെയ്യുന്നതെവിടെ 
                  തിരുവനന്തപുരം
  • എ കെ ജി ഭവൻ സ്ഥിതിചെയ്യുന്നതെവിടെ 
                  ന്യുഡൽഹി
  • എ കെ ഗോപാലൻറെ പ്രധാന കൃതികൾ 
                  ഞാൻ ഒരു പുതിയലോകം കണ്ടു, എൻറെ പൂർവകാല സ്മരണകൾ, എൻറെ ഡയറി, കൊടുങ്കാറ്റിൻറെ മാറ്റൊലി, മണ്ണിനു വേണ്ടി
                                                                                                                                   (തുടരും)

No comments:

Post a Comment