Sunday, July 30, 2017

കേരളാ നവോത്ഥാനം 16


വക്കം അബ്ദുൽ ഖാദർ മൗലവി

ജനനം            : 1873

മരണം           : 1932

ജന്മസ്ഥലം   : വക്കം, തിരുവനന്തപുരം
  • കേരള മുസ്ലിം നവോത്ഥാനത്തിൻറെ പിതാവ് 
                     വക്കം അബ്ദുൽ ഖാദർ മൗലവി
  • SNDP മാതൃകയിൽ ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത് 
                     വക്കം അബ്ദുൽ ഖാദർ മൗലവി
  • ഐക്യ മുസ്ലിം സംഘം, അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം എന്നീ സംഘടനകൾ സ്ഥാപിച്ചത്  
                     വക്കം അബ്ദുൽ ഖാദർ മൗലവി
  • സ്വദേശാഭിമാനി പത്രത്തിൻറെ സ്ഥാപകൻ 
                     വക്കം അബ്ദുൽ ഖാദർ മൗലവി
  • സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിച്ചത് 
                     1905
  • സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം 
                     1907
  • സ്വദേശാഭിമാനി പത്രത്തിൻറെ ആദ്യ എഡിറ്റർ 
                     സി പി ഗോവിന്ദപിള്ള
  • രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിൻറെ എഡിറ്ററായ വർഷം  
                     1906
  • സ്വദേശാഭിമാനി പത്രം തിരുവിതാംകൂറിൽ നിരോധിച്ച വർഷം  
                     1910
  • വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച മാസികകൾ 
                     മുസ്ലിം (1906), അൽ-ഇസ്ലാം(1918), ദീപിക (1931)
  • ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ പ്രസിദ്ധീകരണം 
                     ദീപിക
  • ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം, ദൗ ഉസ്വബാഹ് എന്നീ ഗ്രന്ഥങ്ങൾ രചിച്ചത് 
                     വക്കം അബ്ദുൽ ഖാദർ മൗലവി

കെ കേളപ്പൻ 

കെ കേളപ്പനെ കുറിക്കുന്ന ചോദ്യങ്ങൾ മുൻപുള്ള പല അധ്യായങ്ങളിൽ ആയി പറഞ്ഞിട്ടുള്ളതിനാൽ അവിടെ പരാമർശിക്കപ്പെടാത്ത ചില ചോദ്യങ്ങൾ മാത്രമേ ഈ വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളൂ 


  • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ 
                          കെ കേളപ്പൻ
  • സ്വാതന്ത്ര്യത്തിന് ശേഷം കേളപ്പൻ ഏത് പാർട്ടിയിലാണ് ചേർന്നത് 
                          കിസാൻ മസ്‌ദൂർ പ്രജാ പാർട്ടി
  • കേളപ്പനെ ആദരിച്ച് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം 
                          1990
  • കേരള ഗാന്ധി കേളപ്പൻ മ്യൂസിയം ആൻഡ് റിസർച്ച് സെൻറർ സ്ഥിതി ചെയ്യുന്നത് 
                          പാക്കനാർ പുരം, കോഴിക്കോട്

പി എൻ പണിക്കർ  

  • കേരളാ ഗ്രന്ഥശാലാ സംഘത്തിൻറെ സ്ഥാപകൻ 
                          പി എൻ പണിക്കർ
  • വായിച്ചു വളരുക എന്നത് ഏത് പ്രസ്ഥാനത്തിൻറെ ആപ്തവാക്ക്യം ആണ് 
                          കേരള ഗ്രൻഥശാല സംഘം
  • കേരളത്തിൽ വായന ദിനമായി ആചരിക്കുന്ന ജൂൺ 19 ആരുടെ ജന്മദിനമാണ് 
                          പി എൻ പണിക്കരുടെ
  • കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് 
                          പി എൻ പണിക്കർ

                                                                                                                   (തുടരും)

No comments:

Post a Comment