Sunday, July 9, 2017

ഭരണഘടന 25


  • ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫിസർ 
                  അറ്റോർണി ജനറൽ
  • അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                  ആർട്ടിക്കിൾ 76
  • കേന്ദ്ര സർക്കാരിന് നിയമ ഉപദേശം നൽകുന്നത് 
                  അറ്റോർണി ജനറൽ
  • അറ്റോർണി ജനറലിനെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും 
                  രാഷ്ട്രപതി
  • അറ്റോർണി ജനറൽ ആകാൻ വേണ്ട യോഗ്യത 
                  സുപ്രീം കോടതി ജഡ്ജി ആകാനുള്ള യോഗ്യത
  • പാർലമെൻറ് അംഗമല്ലെങ്കിലും പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗസ്ഥൻ 
                  അറ്റോർണി ജനറൽ
  • ഇന്ത്യയുടെ ഏത് കോടതിയിലും ഹാജരാകാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ 
                  അറ്റോർണി ജനറൽ
  • ഇന്ത്യയുടെ ഒന്നാമത്തെ അറ്റോർണി ജനറൽ 
                  എം സി സെതൽവാദ്
  • ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫിസർ 
                  സോളിസിറ്റർ ജനറൽ
  • ഇന്ത്യയുടെ നിലവിലെ അറ്റോർണി ജനറൽ 
                  മുകുൾ റോഹത്ഗി
  • ഇന്ത്യയുടെ ഒന്നാമത്തെ സോളിസിറ്റർ ജനറൽ 
                  രഞ്ജിത്ത് കുമാർ
  • അറ്റോർണി ജനറലിന് സമാനമായ സംസ്ഥാനങ്ങളിലെ പദവി  
                  അഡ്വക്കേറ്റ് ജനറൽ
  • സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകുന്നത് 
                  അഡ്വക്കേറ്റ് ജനറൽ
  • അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്  
                  ഗവർണ്ണർ
  • അഡ്വക്കേറ്റ് ജനറലിനെകുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് 
                  അനുഛേദം 165
  • അഡ്വക്കേറ്റ് ജനറൽ രാജി സമർപ്പിക്കുന്നത് 
                  രാഷ്ട്രപതിക്ക്
  • അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതിനുള്ള യോഗ്യത  
                  ഹൈക്കോടതി ജഡ്ജി ആകാനുള്ള യോഗ്യത
  • കേരളത്തിൻറെ പുതിയ അഡ്വക്കേറ്റ് ജനറൽ 
                  സി പി സുധാകരപ്രസാദ്‌
  • ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ നിലവിൽ വന്നത് 
                  1992 മാർച്ച് 12
  • ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ നിലവിൽ വരാൻ ഇടയായ ഭരണഘടനാ ഭേദഗതി 
                  65 ആം അനുഛേദം (1990)
  • ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ വിഭജിച്ച് പ്രത്യേകം കമ്മീഷനുകൾ ആയ ഭേദഗതി 
                  89 ആം അനുഛേദം (2003)
  • ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്  
                  2004 ഇൽ
  • ഭരണഘടന സ്ഥാപനമായ ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്   
                  അനുഛേദം 338
  • ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്  
                  രാഷ്ട്രപതി
  • ദേശീയ പട്ടികജാതി കമ്മീഷൻ അംഗസംഖ്യ 
                  5 (ചെയർമാൻ ഉൾപ്പെടെ)
  • ദേശീയ പട്ടികജാതി കമ്മീഷൻ കാലാവധി  
                  3 വർഷം
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്  
                  2004 ഇൽ
  • ഭരണഘടന സ്ഥാപനമായ ദേശീയ പട്ടികവർഗ്ഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്   
                  അനുഛേദം 338 എ
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്  
                  രാഷ്ട്രപതി
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗസംഖ്യ 
                  5 (ചെയർമാൻ ഉൾപ്പെടെ)
  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കാലാവധി  
                  3 വർഷം
                                                                                                                 (തുടരും)

No comments:

Post a Comment