Sunday, July 2, 2017

കേരള ചരിത്രം 15


  • എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം വേണമെന്നാവശ്യപ്പെട്ട് KPCCയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം 
                        ഗുരുവായൂർ സത്യാഗ്രഹം (1931-32)
  • ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് 
                        കെ കേളപ്പൻ
  • ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ 
                        എ കെ ഗോപാലൻ
  • മലബാറിലെ ക്ഷേത്രങ്ങളിൽ ക്ഷേത്രപ്രവേശനം അനുവദിച്ച് മദിരാശി ക്ഷേത്രപ്രവേശന വിളംബരം നിലവിൽ വന്നത് 
                        1947
  • ശുചീന്ദ്രം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് 
                        എം ഇ നായിഡു (1926)
  • കോട്ടാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണ്ണ ജാഥ നയിച്ചത്  
                        എം ഇ നായിഡു
  • 1932 ഇൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള പ്രതിക്ഷേധവുമായി ആരംഭിച്ച പ്രക്ഷോഭം 
                        നിവർത്തന പ്രക്ഷോഭം
  • നിവർത്തനം എന്ന വാക്കിൻറെ ഉപജ്ഞാതാവ്  
                        ഐ സി ചാക്കോ
  • PSCയുടെ രൂപീകരണത്തിന് കാരണമായ\ കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം 
                        നിവർത്തന പ്രക്ഷോഭം
  • നിവർത്തന പ്രക്ഷോഭത്തിന്‌ മുഖപത്രമായി അറിയപ്പെടുന്നത് 
                        കേരള കേസരി
  • നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് 
                        സി കേശവൻ (1935)
  • തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായ വർഷം 
                        1936 (ആദ്യ കമ്മീഷണർ: ജി ഡി നോക്‌സ്)
  • മലബാർ ലഹളയുടെ കേന്ദ്രം  
                         തിരൂരങ്ങാടി (വർഷം :1921)
  • മലബാർ ലഹളയെ തുടർന്ന് അധികാരത്തിൽ വന്ന താൽക്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയത്   
                         അലി മുസലിയാർ
  • പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്ന കലാപം  
                         മലബാർ ലഹള
  • മലബാർ ലഹളയുടെ കാരണം കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കളക്ടർ  
                         വില്യം ലോഗൻ
  • മലബാർ മാനുവൽ എന്ന കൃതിയുടെ കർത്താവ്  
                         വില്യം ലോഗൻ
  • മലബാർ ലഹളയുമായി ബന്ധപ്പെട്ട വാഗൺ ട്രാജഡി നടന്നതെന്ന്  
                         1921 നവംബർ 21
  • വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ചത് 
                         സുമിത്ത് സർക്കാർ
  • വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതിചെയ്യുന്നത് 
                         തിരൂർ
  • 1941 ഇൽ കാസർകോട് ജില്ലയിൽ ജന്മിത്വത്തിനെതിരെ നടന്ന കർഷക സമരങ്ങൾ അറിയപ്പെടുന്നത്   
                         കയ്യൂർ സമരം
  • കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി   
                         ഇ കെ നയനാർ
  • സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ നടന്ന സമരം  
                         പുന്നപ്ര വയലാർ സമരം (1946)
  • തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് 
                         പുന്നപ്ര വയലാർ സമരം
  • അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്ക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു 
                         പുന്നപ്ര വയലാർ സമരം
  • കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന പ്രധാന സ്ഥലം  
                         പയ്യന്നൂർ (നേതൃത്വം : കെ കേളപ്പൻ)
  • കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി  
                         എ സി കുഞ്ഞിരാമൻ അടിയോടി
  • കേരളത്തിൽ ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് "വരിക വരിക സഹജരേ" എന്ന ഗാനം രചിച്ചത്  
                         അംശി നാരായണപിള്ള
  • രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് 
                         പയ്യന്നൂർ
  • അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം ആയി അറിയപ്പെടുന്നത്  
                         തളിക്ഷേത്ര പ്രക്ഷോഭം (1917)
  • തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം  
                         പൗര സമത്വവാദ പ്രക്ഷോഭം (1919)
  • കേരളത്തിൽ വൈദ്യുതി പ്രക്ഷോഭം നടന്ന ജില്ല  
                         തൃശൂർ (1936)
  • വൈദ്യുതി പ്രക്ഷോഭം നടന്നത് ഏത് കൊച്ചി ദിവാനെതിരെ ആയിരുന്നു 
                         ആർ കെ ഷൺമുഖം ചെട്ടി
  • കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് കൃസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ സമരം 
                         വൈദ്യുതി പ്രക്ഷോഭം
  • കോഴിക്കോട് ക്വിറ്റ് ഇന്ത്യ സമരത്തോട് അനുബന്ധിച്ച് നടന്ന സംഭവം 
                         കീഴരിയൂർ ബോംബ് കേസ് (1942)
  • മാഹി വിമോചന സമരത്തിൻറെ നേതാവ് 
                         ഐ കെ കുമാരൻ മാസ്റ്റർ (1948)
  • മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന 
                         മഹാജനസഭ
  • ബോട്ട് കടത്തുകൂലിക്കെതിരെ ഒരണ സമരം നടന്ന ജില്ല 
                         ആലപ്പുഴ
  • ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലയിൽ നടന്ന സമരം 
                         മുത്തങ്ങ സമരം (നയിച്ചത് സി കെ ജാനു)
                                                                                                                      (തുടരും)

No comments:

Post a Comment