Thursday, July 6, 2017

കേരളം 14


  • സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത് 
                         മാങ്കുളം
  • ഇൻഡോ-സ്വിസ്സ് സംരംഭമായ ക്യാറ്റിൽ ആൻഡ് ഫോഡർ ഡവലപ്പ്മെൻറ് പ്രൊജക്റ്റ് സ്ഥിതിചെയ്യുന്നത് 
                        മാട്ടുപ്പെട്ടി
  • ചിന്നാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല  
                       ഇടുക്കി
  • ആനമുടി സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത് 
                        മൂന്നാർ
  • ചന്ദനമരങ്ങളുടെ നാട്, മുനിയറകളുടെ നാട് എന്നൊക്കെ അറിയപ്പെടുന്നത് 
                        മറയൂർ
  • കേരളവും തമിഴ്‌നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന ക്ഷേത്രം 
                        മംഗളാ ദേവി ക്ഷേത്രം
  • ചിത്രാപൗർണ്ണമി ഉത്സവത്തിന് പ്രശസ്തമായ ക്ഷേത്രം 
                        മംഗളാ ദേവി ക്ഷേത്രം
  • കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടൌൺ 
                        മൂന്നാർ
  • മൂന്നാറിൽ സംഗമിക്കുന്ന മൂന്ന് നദികൾ  
                        മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള
  • പെരിയാർ വന്യജീവി സങ്കേതത്തിൻറെ പഴയപേര് 
                        നെല്ലിക്കാംപെട്ടി
  • തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്  
                        കുമളി
  • ഇടുക്കി അണക്കെട്ടിൻറെ നിർമ്മിതിയിൽ സഹകരിച്ച രാജ്യം 
                        കാനഡ
  • ഇടുക്കിയിൽ നിന്നും കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്ന നദി 
                        പാമ്പാർ
  • കൊല്ലം ചവറയിലുള്ള ഇന്ത്യൻ റെയർ എർത്തിന്റെ പ്രവർത്തനത്തിൽ സഹകരിച്ച രാജ്യം 
                       ഫ്രാൻസ്
  • കൊല്ലം നീണ്ടകര ഫിഷറീസ് പ്രോജക്റ്റിൽ സഹകരിച്ച രാജ്യം 
                       നോർവേ
  • കൊച്ചി ഷിപ്‌യാർഡിൻറെ നിർമ്മിതിയിൽ സഹകരിച്ച രാജ്യം 
                       ജപ്പാൻ (മിസ്തുബിഷി കമ്പനി)
  • കൊച്ചി എണ്ണശുദ്ധീകരണ ശാലയുടെ നിർമ്മിതിയിൽ സഹകരിച്ച രാജ്യം 
                       അമേരിക്ക
  • കൊച്ചി തുറമുഖത്തിൻറെ ശില്പി\വെല്ലിങ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത് 
                       റോബർട്ട് ബ്രിസ്റ്റോ
  • കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് 
                       റോബർട്ട് ബ്രിസ്റ്റോ
  • പ്രാചീനകാലത്ത് എറണാകുളം അറിയപ്പെട്ടിരുന്ന പേര് 
                        ഋഷിനാഗകുളം
  • ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല 
                       എറണാകുളം (1990)
  • കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല  
                       എറണാകുളം
  • എറണാകുളം ജില്ലയുടെ ആസ്ഥാനം 
                      കാക്കനാട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ വാഹന രജിസ്‌ട്രേഷൻ നടക്കുന്ന ജില്ല 
                       എറണാകുളം
  • ഇടമലയാർ പദ്ധതി, ഭൂതത്താൻ കെട്ട് അണക്കെട്ട് എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
                       എറണാകുളം
  • കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ  
                      റാണി പദ്മിനി (1981)
  • കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം 
                      കാലിയമേനി
  • കേരളത്തിലെ ആദ്യ മെട്രോ
                      കൊച്ചി
  • ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം 
                      കൊച്ചി
  • കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെൻറർ 
                       എറണാകുളം
  • കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത് 
                      നെടുമ്പാശ്ശേരി
  • കേരളത്തിൻറെ വ്യവസായ തലസ്ഥാനം 
                      കൊച്ചി
  • കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ ജില്ല 
                       എറണാകുളം
  • കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതിചെയ്യുന്നത് 
                      ഇടപ്പള്ളി
  • കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ജില്ല 
                       എറണാകുളം
  • കേരളത്തിൽ ജൂതന്മാർ ഏറ്റവും കൂടുതലുള്ള ജില്ല 
                       എറണാകുളം
  • ഓണത്തിൻറെ വരവറിയിച്ചുള്ള അത്തച്ചമയം നടക്കുന്ന സ്ഥലം 
                      തൃപ്പൂണിത്തുറ
  • ഇന്ത്യയിലെ ആദ്യ റബർ പാർക്ക് 
                      ഐരാപുരം
  • കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം  
                      തൃപ്പൂണിത്തുറ ഹിൽ പാലസ്
  • ഇന്ത്യയിലെ ആദ്യത്തെ ടെലികോം സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥിതിചെയ്യുന്നത് 
                      കളമശ്ശേരി
  • കേരളത്തിലെ ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം 
                      കുമ്പളങ്ങി
  • കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം 
                      കുമ്പളങ്ങി
                                                                                                                            (തുടരും)

No comments:

Post a Comment