Saturday, February 25, 2017

ഭൗതിക ശാസ്ത്രം 3


  • ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങി നിൽക്കുന്ന അവസ്ഥ 
                           വീക്ഷണ സ്ഥിരത (പെർസിസ്റ്റൻസ് ഓഫ് വിഷൻ)
  • ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങി നിൽക്കുന്ന സമയം  
                           1/ 16 സെക്കൻറ്
  • വർണ്ണാന്ധത (ഡാൾട്ടണിസം) ബാധിച്ചവർക്ക് തിരിച്ചറിയാൻ സാധിക്കാത്ത നിറങ്ങൾ 
                           ചുവപ്പ്, പച്ച
  • ഒരു ചുവന്ന പൂവ് നീല പ്രകാശത്തിൽ\നീല ഗ്ളാസ്സിൽ കാണപ്പെടുന്ന നിറം 
                           കറുപ്പ്
  • ചുവന്ന പ്രകാശത്തിൽ മഞ്ഞപ്പൂവിൻറെ നിറം 
                           പച്ച
  • മഞ്ഞപ്പൂവിനെ പച്ച ഗ്ളാസ്സിലൂടെ നോക്കുമ്പോൾ കാണുന്ന നിറം 
                           പച്ച
  • പച്ച വസ്തുവിനെ മഞ്ഞ ഗ്ളാസ്സിലൂടെ നോക്കുമ്പോൾ കാണുന്ന നിറം 
                           പച്ച
  • സാന്ദ്രത വ്യത്യാസമുള്ള മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വ്യതിയാനം  
                           അപവർത്തനം (Refraction)
  • നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം 
                           അപവർത്തനം
  • മരുഭൂമികളിൽ മരീചിക ഉണ്ടാകുവാൻ കാരണമായ പ്രതിഭാസം 
                           അപവർത്തനം
  • നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം 
                           അപവർത്തനം
  • ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നിപ്പിക്കുന്ന പ്രതിഭാസം 
                           അപവർത്തനം
  • നക്ഷത്രങ്ങളുടെ നിറം സൂചിപ്പിക്കുന്നത് 
                           അവയുടെ താപനില
  • സൂക്ഷ്മങ്ങളായ അതാര്യ വസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം 
                           ഡിഫ്രാക്ഷൻ (Diffraction)
  • നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്നത്, സൂര്യന് ചുറ്റുമുള്ള വലയം, സിഡിയിൽ കാണുന്ന വർണ്ണരാജി എന്നിവയ്ക്ക് കാരണം 
                           ഡിഫ്രാക്ഷൻ
  • ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുന്ന പ്രതിഭാസം 
                           ഇന്റർഫെറൻസ് (Interference)
  • സോപ്പുകുമിളയിലും എണ്ണ പാളികളിലും കാണുന്ന വർണ്ണരാജിക്ക് കാരണം 
                           ഇന്റർഫെറൻസ്
  • പ്രകാശം അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി ഉണ്ടാകുന്ന ഭാഗിക പ്രതിഫലനമാണ് 
                           വിസരണം (Scattering)
  • ആകാശം നീല നിറത്തിൽ കാണപ്പെടുന്നതിന്റെ കാരണം  
                           വിസരണം
  • അന്തരീക്ഷത്തിൻറെ അഭാവത്തിൽ ആകാശത്തിൻറെ നിറം\ ചന്ദ്രനിലെ ആകാശത്തിൻറെ നിറം 
                           കറുപ്പ്
  • ആകാശത്തിൻറെയും, കടലിൻറെയും നീല നിറം വിശദീകരിച്ച ശാസ്ത്രജ്ഞൻ 
                           സി വി രാമൻ
  • ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന നിറം
                           വയലറ്റ്
  • ഏറ്റവും കുറവ് വിസരണത്തിന് വിധേയമാകുന്ന നിറം
                           ചുവപ്പ്
  • ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം
                           കറുപ്പ്
  • ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം
                           വെള്ള
  • വജ്രത്തിൻറെ തിളക്കത്തിന് കാരണമായ പ്രകാശത്തിൻറെ പ്രതിഭാസം 
                          പൂർണ്ണ ആന്തരിക പ്രതിഫലനം
  • ഒപ്റ്റിക്കൽ ഫൈബറുകളുടെയും, ആന്തര അവയവ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന എൻഡോസ്‌കോപ്പിയുടെയും  പ്രവർത്തന തത്വം 
                           പൂർണ്ണ ആന്തരിക പ്രതിഫലനം 
  • ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത് 
                            ഹെൻട്രിച്ച് ഹെർട്സ്  
  • ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് 
                            ആൽബർട്ട് ഐൻസ്റ്റീൻ 
  • പൊട്ടാസ്യം, സോഡിയം തുടങ്ങിയ ലോഹങ്ങളിൽ പ്രകാശരശ്മി പതിക്കുമ്പോൾ ഇലക്ട്രോണുകൾ ഉത്സർജ്ജിക്കുന്ന പ്രതിഭാസം 
                            ഫോട്ടോ ഇലക്ട്രിക് പ്രഭാവം
                                                                                                                        (തുടരും)

No comments:

Post a Comment