Friday, February 17, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 7

  • ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം 
                               ക്വിറ്റ് ഇന്ത്യ സമരം
  • ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം  
                               ബോംബെ സമ്മേളനം (1942 ഓഗസ്റ്റ് 8)
  • ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ച ദിവസം   
                               1942 ഓഗസ്റ്റ് 9
  • ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത്    
                               ഓഗസ്റ്റ് 9
  • ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച നേതാവ്   
                               നെഹ്‌റു
  • ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കപ്പെട്ട സ്ഥലം 
                               ഗോവാലിയ ടാങ്ക് മൈതാനം, ബോംബെ (ഇപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം)
  • ക്വിറ്റ് ഇന്ത്യ സമര നായിക    
                               അരുണ അസഫലി
  • ഗാന്ധിജി, പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die) എന്ന മുദ്രാവാക്ക്യം നൽകിയത് ഏതു സമരവുമായി ബന്ധപ്പെട്ടാണ്   
                               ക്വിറ്റ് ഇൻഡ്യാ സമരം
  • കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത്     
                               ഡോ കെ ബി മേനോൻ
  • മലബാറിൽ ക്വിറ്റ് ഇൻഡ്യാ സമരവുമായി ബന്ധപ്പെട്ട് നടന്ന പ്രധാന സംഭവം    
                               കീഴരിയൂർ ബോംബ് കേസ്
  • ഇന്ത്യയ്ക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കിയ അവസാനത്തെ നിയമം   
                               ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് അവതരിപ്പിച്ചതെന്ന്  
                               1947 ജൂലൈ 4
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസ്സാക്കിയതെന്ന്    
                               1947 ജൂലൈ 18
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നതെന്ന്   
                               1947 ആഗസ്റ്റ് 15
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായതെന്ന്    
                               1885 ഡിസംബർ 28
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന   
                               ഇന്ത്യൻ നാഷണൽ യൂണിയൻ (1884)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളന വേദി   
                               ഗോകുൽദാസ് തേജ്‌പാൽ കോളേജ്, ബോംബെ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളന വേദിയായി ആദ്യം തിരഞ്ഞെടുത്ത നഗരം    
                               പൂനെ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തം  
                               സുരക്ഷാ വാൽവ് സിദ്ധാന്തം
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ 
                               എ ഒ ഹ്യൂം
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സെക്രട്ടറി   
                               എ ഒ ഹ്യൂം
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ്  
                               ഡബ്ള്യൂ സി ബാനർജി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രണ്ടാമത്തെ സമ്മേളന വേദി   
                               കൊൽക്കത്ത (1886)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ പാഴ്‌സി മതക്കാരൻ 
                               ദാദാഭായ് നവറോജി (കൊൽക്കത്ത, 1886)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മൂന്നാമത്തെ സമ്മേളന വേദി   
                               ചെന്നൈ (മദ്രാസ്, 1887)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ മുസ്ലിം പ്രസിഡൻറ്   
                               ബദറുദ്ദീൻ തിയാബ്ജി (മദ്രാസ്, 1887)
  • കോൺഗ്രസ്സിന്റെ സമ്മേളന വേദിയായ ആദ്യ ദക്ഷിണേന്ത്യൻ നഗരം    
                               മദ്രാസ്
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ആ പേര് നിർദ്ദേശിച്ചത് 
                               ദാദാഭായ് നവറോജി
  • കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം  
                               72
  • കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി    
                               ബാരിസ്റ്റർ ജി പി പിള്ള
  • കോൺഗ്രസ്സിന്റെ ആദ്യ പ്രമേയം അവതരിപ്പിച്ചത്    
                               ജി സുബ്രഹ്മണ്യം അയ്യർ
  • കോൺഗ്രസ്സിന്റെ രൂപീകരണസമയത്തെ വൈസ്രോയി   
                               ഡഫറിൻ പ്രഭു
                                                                                                                                   (തുടരും)

No comments:

Post a Comment