Wednesday, February 22, 2017

രസതന്ത്രം 3

  • ഇരുമ്പ് തുരുമ്പിക്കാതിരിക്കാൻ ഇരുമ്പിന്മേൽ സിങ്ക് പൂശുന്ന പ്രക്രിയ  
                          ഗാൽവനൈസേഷൻ 
  • വൈദ്യുത വിശ്ലേഷണത്തിലൂടെ ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ 
                          ഇലക്ട്രോപ്ളേറ്റിങ് 
  • വൈദ്യുതോർജ്ജം രാസോർജ്ജമാക്കുന്ന ഉപകരണം 
                          ഇലക്ട്രോളിറ്റിക് സെൽ
  • ഭൗതിക ഗുണങ്ങളിൽ മാത്രം മാറ്റം വരുന്ന താൽക്കാലികമായ മാറ്റം  
                          ഭൗതിക മാറ്റം 
  • സ്ഥിരമായതും പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നതുമായ മാറ്റം  
                          രാസ മാറ്റം 
  • ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയ   
                          ഉത്പതനം (Sublimation)
  • ഉത്പതനത്തിന് വിധേയമാകുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണം 
                          കർപ്പൂരം, പാറ്റാഗുളിക (നാഫ്ത്തലിൻ)
  • ഏറ്റവും ലഘുവായ ആറ്റം   
                          ഹൈഡ്രജൻ 
  • ഏറ്റവും ചെറിയ ആറ്റം   
                          ഹീലിയം 
  • ഏറ്റവും വലിയ ആറ്റം   
                          ഫ്രാൻസിയം 
  • ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം 
                          ബെറിലിയം 
  • ഏറ്റവും വലിയ ആറ്റമുള്ള ലോഹം 
                          റഡോൺ  
  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം  
                          ഓക്സിജൻ 
  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം  
                          ഓക്സിജൻ 
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം  
                          ഹൈഡ്രജൻ 
  • അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം  
                          നൈട്രജൻ 
  • ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം  
                          ലിഥിയം   
  • ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം  
                          ഫ്ലൂറിൻ 
  • റേഡിയോ ആക്റ്റീവ് ദ്രാവക മൂലകം  
                          ഫ്രാൻസിയം    
  • റേഡിയോ ആക്റ്റീവ് വാതക മൂലകം  
                          റഡോൺ 
  • ഏറ്റവും സ്ഥിരത കൂടിയ മൂലകം  
                          ലെഡ് 
  • ഏറ്റവും ക്രിയാശീലം കൂടിയ മൂലകം  
                          ഫ്ലൂറിൻ  
  • ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ   
                          ഫ്രാൻസിയം, സീസിയം 
  • ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ   
                          കാർബൺ, ഹൈഡ്രജൻ 
  • ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം  
                          ടിൻ (10 ഐസോട്ടോപ്പുകൾ)
  • ഏറ്റവും കുറവ് ഐസോട്ടോപ്പുകൾ ഉള്ള മൂലകം  
                          ഹൈഡ്രജൻ (3 ഐസോട്ടോപ്പുകൾ)
  • രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന മാർഗം  
                          ക്രൊമാറ്റോഗ്രഫി
  • ചായത്തിൽ നിന്നും ഘടകങ്ങൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം  
                          ക്രൊമാറ്റോഗ്രഫി
  • രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന മാർഗം  
                          ക്രൊമാറ്റോഗ്രഫി
  • തിളനിലയുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ തമ്മിൽ കലർന്ന രണ്ടു ദ്രാവകങ്ങളെ വേർതിരിക്കുന്ന മാർഗം  
                          അംശിക സ്വേദനം
  • ഘടകങ്ങളുടെ ഭാരവ്യത്യാസത്തിൻറെ അടിസ്ഥാനത്തിൽ മിശ്രിതങ്ങൾ വേർതിരിക്കുന്ന ഉപകരണം 
                          സെൻട്രിഫ്യുജ്
  • ഗ്യാസ് മാസ്‌ക്കുകളിൽ വിഷവാതകങ്ങളെ നീക്കാൻ ഉപയോഗിക്കുന്ന മൂലകം   
                          കാർബൺ
  • ഗ്യാസ് മാസ്‌ക്കുകളിൽ വിഷവാതകങ്ങളെ നീക്കാൻ കാർബൺ തരികൾ ഉപയോഗിക്കുന്ന പ്രതിഭാസം    
                          അധിശോഷണം
  • ചില പദാർത്ഥങ്ങൾ മറ്റുപദാർത്ഥ കണികകളെ ഉപരിതലത്തിൽ മാത്രം പിടിച്ചു നിർത്തുന്ന പ്രതിഭാസം    
                          അധിശോഷണം
  • വാട്ടർ ഫിൽട്ടറുകളിൽ ശുദ്ധീകരിക്കാൻ ചാർക്കോൾ ഉപയോഗിക്കുന്ന പ്രതിഭാസം    
                          അധിശോഷണം
                                                                                                            (തുടരും)

No comments:

Post a Comment