Tuesday, February 7, 2017

കേരളാ നവോത്ഥാനം 4

  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി 
                          ശ്രീ നാരായണ ഗുരു
  • ശ്രീ നാരായണ ഗുരുവിനെ ആദരിക്കാൻ തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ച വർഷം 
                          1967
  • മറ്റൊരു രാജ്യത്തിൻറെ (ശ്രീലങ്ക) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി 
                          ശ്രീ നാരായണ ഗുരു
  • ശ്രീ നാരായണ ഗുരുവിനെ ആദരിക്കാൻ ശ്രീലങ്ക തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ച വർഷം 
                          2009
  • നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി 
                          ശ്രീ നാരായണ ഗുരു
  • ഗുരുവിനെ ആദരിക്കാൻ റിസർവ്വ് ബാങ്ക് നാണയം പുറത്തിറക്കിയ വർഷം  
                          2005
  • ഗുരു, ശ്രീ നാരായണ ധർമ്മ സംഘം സ്ഥാപിച്ച വർഷം 
                          1928
  • ഗുരു പങ്കെടുത്ത അവസാനത്തെ പൊതു ചടങ്ങ് നടന്ന സ്ഥലം 
                          കോട്ടയം (1927)
  • ഗുരു അവസാനമായി പ്രതിഷ്ഠ കർമ്മം നിർവഹിച്ച ക്ഷേത്രം 
                          ഉല്ലല, വെച്ചൂർ
  • ഗുരു നിലവിളക്ക് പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രം 
                          കാരമുക്ക്, വിളക്കമ്പലം, തൃശ്ശൂർ
  • ശ്രീ നാരായണ ഗുരുവിൻറെ പ്രതിമ ആദ്യമായി സ്ഥാപിക്കപ്പെട്ട സ്ഥലം  
                          തലശ്ശേരി ജഗന്നാഥ ക്ഷേത്രം
  • ശ്രീ നാരായണ ഗുരുവിൻറെ ആദ്യ സന്യാസി ശിഷ്യൻ 
                          ശിവലിംഗ സ്വാമി
  • ശ്രീ നാരായണ ഗുരു തന്റെ പിൻഗാമി ആയി തിരഞ്ഞെടുത്ത ശിഷ്യൻ 
                          ബോധാനന്ദ സ്വാമികൾ
  • ശ്രീ നാരായണ ഗുരു തന്റെ ഭാര്യയെ കുറിച്ച് എഴുതിയ കൃതി  
                          കാളിമാല
  • ശ്രീ നാരായണ ഗുരുവിൻറെ ആദ്യ യൂറോപ്യൻ ശിഷ്യൻ 
                          ഏണസ്റ്റ് കിർക്ക്
  • നാരായണ ഗുരു സ്വാമി എന്ന ബുക്ക് എഴുതിയത് 
                          എം കെ സാനു
  • കേരളാ ബുദ്ധൻ എന്നറിയപ്പെടുന്നത്  
                          ശ്രീ നാരായണ ഗുരു
  • നാരായണീയം എന്ന നോവൽ എഴുതിയത് 
                          പെരുമ്പടവം ശ്രീധരൻ
  • ശ്രീ നാരായണ ട്രസ്റ്റ് സ്ഥാപിച്ചത്‌ 
                          ആർ ശങ്കർ
  • ശ്രീ നാരായണ ട്രസ്റ്റ് സ്ഥാപിച്ച സ്ഥലം 
                          കൊല്ലം
  • ശ്രീ നാരായണ ട്രസ്റ്റ് സ്ഥാപിച്ച വർഷം 
                          1952
  • ഗുരു ആത്മോപദേശ ശതകം എഴുതിയ വർഷം 
                          1897
  • ആത്മോപദേശ ശതകം ആദ്യം അറിയപ്പെട്ടിരുന്ന പേര് 
                          ആത്മബോധം
  • ഗുരു ദൈവ ദശകം എഴുതിയ വർഷം 
                          1914
  • ഗുരു എഴുതിയ തമിഴ് കൃതി  
                          തേവാരപ്പതികങ്ങൾ
  • ഗാന്ധിജി, ഗുരുവിനെ സന്ദർശിച്ച സമയത്തെ ദ്വിഭാഷി 
                          എൻ കുമാരൻ
  • ശ്രീനാരായണ ഗുരു രചിച്ച കൃതികൾ 
                          ആത്മോപദേശശതകം, ദർശനമാല, ദൈവദശകം, നിർവൃതി പഞ്ചകം, ജനനീ നവരത്ന മഞ്ജരി, അറിവ്, അദ്വൈത ദീപിക, ജീവ കാരുണ്യ പഞ്ചകം, അനുകമ്പാ ദശകം, ജാതിലക്ഷണം, ശിവശതകം, കുണ്ഡലിനിപ്പാട്ട്, വിനായകാഷ്ടകം, തേവാരപ്പതികങ്ങൾ, കാളീനാടകം, ജ്ഞാന ദർശനം, തിരുക്കുറൾ വിവർത്തനം, ചിദംബരാഷ്ടകം, ശ്രീകൃഷ്ണ ദർശനം.
                                                                                                                                                (തുടരും)

No comments:

Post a Comment