Thursday, February 16, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 6

  • ആഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി 
                              ലിൻലിത് ഗോ പ്രഭു
  • 1940 ഇൽ ഇന്ത്യക്കാരുടെ പിന്തുണ രണ്ടാം ലോക മഹായുദ്ധത്തിൽ ലഭിക്കുന്നതിനായി നടത്തിയ പ്രഖ്യാപനം 
                              ആഗസ്റ്റ് ഓഫർ
  • ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി വാഗ്ദാനം ചെയ്ത് നടത്തിയ പ്രഖ്യാപനം 
                              ആഗസ്റ്റ് ഓഫർ
  • ക്രിപ്സ് മിഷന്റെ ചെയർമാൻ  
                              സർ സ്റ്റാഫോർഡ് ക്രിപ്സ്
  • ക്രിപ്സ് മിഷൻ ഇന്ത്യയിൽ എത്തിച്ചേർന്ന ദിവസം 
                              1942 മാർച്ച് 22
  • തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് 
                              ക്രിപ്സ് മിഷനെ
  • ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്നും മടങ്ങിയ ദിവസം 
                              1942 ഏപ്രിൽ 12
  • ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിച്ചേർന്ന വർഷം 
                              1946
  • ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി 
                              ക്ളമൻറ്  ആറ്റ്ലി
  • ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ ആരെല്ലാം 
                              പെത്വിക് ലോറൻസ്, സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ
  • ക്യാബിനറ്റ് മിഷനു നേതൃത്വം നൽകിയത് 
                              പെത്വിക് ലോറൻസ്
  • 1946 സെപ്റ്റംബർ 2 ന് നിലവിൽ വന്ന ഇടക്കാല ഗവൺമെന്റിനു നേതൃത്വം നൽകിയത് 
                              ജവാഹർലാൽ നെഹ്‌റു
  • ഇടക്കാല ഗവൺമെന്റിലെ  അംഗങ്ങളുടെ എണ്ണം  
                              12
  • ഇടക്കാല ഗവൺമെന്റിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത്  
                              ലിയാക്കത്ത് അലി ഖാൻ
  • ക്യാബിനറ്റ് മിഷൻറെ സമയത്തെ വൈസ്രോയി 
                              വേവൽ പ്രഭു
  • ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് കാരണമായ സംഭവം 
                              തുർക്കി സുൽത്താനെ ബ്രിട്ടൻ അപമാനിച്ചത്
  • അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്ന വർഷം 
                              1919 സെപ്റ്റംബർ 21
  • അഖിലേന്ത്യാ ഖിലാഫത്ത് ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിനം  
                              1919 ഒക്ടോബർ 17
  • ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം 
                              1920
  • ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ സ്ഥാപകർ 
                              മുഹമ്മദ് അലി, ഷൗക്കത്ത് അലി, മൗലാനാ അബ്ദുൽ കലാം ആസാദ്
  • ആൾ ഇന്ത്യ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡൻറ് 
                              മഹാത്മാ ഗാന്ധി
  • 1946 ഇൽ നാവിക കലാപം നടന്നതെവിടെ  
                              ബോംബെ
  • നാവിക കലാപത്തിന് സാക്ഷ്യം വഹിച്ച യുദ്ധക്കപ്പൽ  
                              എച്ച് എം എസ് തൽവാർ
  • നാവിക കലാപം നടന്ന സമയത്തെ വൈസ്രോയി  
                              വേവൽ പ്രഭു
  • മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണ പരിഷ്‌കാരം   
                              മിന്റോ മോർലി ഭരണ പരിഷ്‌ക്കാരം (1909)
  • ഇന്ത്യൻ കൗൺസിൽ ആക്ട് 1909 എന്നറിയപ്പെടുന്നത്  
                              മിന്റോ മോർലി ഭരണ പരിഷ്‌ക്കാരം (1909)
  • ഗവൺമെൻറ് ഓഫ്  ഇന്ത്യ ആക്ട് 1919 എന്നറിയപ്പെടുന്നത്   
                              മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
  • ഇന്ത്യയിൽ ദ്വിമണ്ഡല സമ്പ്രദായം ആദ്യമായി നിർദ്ദേശിച്ചത്   
                              മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
  • പ്രവിശ്യകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഭരണപരിഷ്‌ക്കാരം    
                              മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
  • വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ ഇന്ത്യക്കാരുടെ എണ്ണം 3 ആക്കി ഉയർത്തിയ പരിഷ്‌ക്കാരം    
                              മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
                                                                                                                                  (തുടരും)

No comments:

Post a Comment