സന്ധി
വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് സന്ധി. പ്രധാനപ്പെട്ട സന്ധികൾ താഴെപ്പറയുന്നവയാണ്
ആഗമസന്ധി : രണ്ടുവർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നത്
ഉദാ: തിരു+ഓണം=തിരുവോണം (വ് ആഗമിച്ചു)
തട+ഉന്നു=തടയുന്നു (യ് ആഗമിച്ചു)
ചന്ത+ഇൽ =ചന്തയിൽ (യ് ആഗമിച്ചു)
ആദേശ സന്ധി: രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി മറ്റൊന്ന് വരുന്നത്
ഉദാ: നിൻ+കൾ =നിങ്ങൾ (ക കാരം പോയി ങ കാരം വന്നു)
നൽ+മ =നന്മ (ൽ പോയി ൻ വന്നു)
കൺ+തു=കണ്ടു (ത കാരം പോയി ട കാരം വന്നു)
ലോപ സന്ധി: രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇല്ലാതാകുന്നത്.
ഉദാ: കണ്ട+ഇടം=കണ്ടിടം (അ കാരം ലോപിച്ചു)
പോകുന്നു+ഇല്ല=പോകുന്നില്ല
ചൂട്+ഉണ്ട്=ചൂടുണ്ട് (ചന്ദ്രക്കല ലോപിച്ചു)
ദിത്വ സന്ധി: രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിക്കുന്നത്
ഉദാ: ഇ+വണ്ണം=ഇവ്വണ്ണം
കിളി+കൊഞ്ചൽ=കിളിക്കൊഞ്ചൽ
അ+ദേഹം=അദ്ദേഹം
സമാസം
വിഭക്തി പ്രത്യയങ്ങളുടെ സഹായമില്ലാതെ രണ്ടു പദങ്ങളെ ചേർത്തെഴുതുന്നതിനെ സമാസം എന്ന് പറയുന്നു. സമാസം നാലു വിധം
1) അവ്യയീഭാവൻ : പൂർവ്വ പദത്തിന്റെ (ആദ്യ പദം) അർത്ഥത്തിന് പ്രാധാന്യംവരുന്ന സമാസം
ഉദാ: പ്രതിവർഷം : വർഷം തോറും (പ്രതി എന്ന ആദ്യ പദത്തിന് പ്രാധാന്യം)
അനുദിനം : ദിനം തോറും (അനു എന്ന ആദ്യ പദത്തിന് പ്രാധാന്യം)
2) തത്പുരുഷൻ : ഉത്തര പദത്തിന്റെ (രണ്ടാമത്തെ പദം) അർത്ഥത്തിന് പ്രാധാന്യം.
ഉദാ: പുഷ്പബാണം : പുഷ്പം കൊണ്ടുള്ള ബാണം (ബാണം എന്ന പദത്തിന് പ്രാധാന്യം)
ആനക്കൊമ്പ് : ആനയുടെ കൊമ്പ് (കൊമ്പ് എന്ന പദത്തിന് പ്രാധാന്യം)
3) ബഹുവ്രീഹി : അന്യ പദത്തിന്റെ അർത്ഥത്തിന് പ്രാധാന്യംവരുന്ന സമാസം
ഉദാ: താമരക്കണ്ണൻ : താമരയുടെ ഇതൾ പോലെ കണ്ണുള്ളവൻ (ഉത്തര-പൂർവ്വ പദങ്ങൾ അല്ല ഇവിടെ പ്രാധാന്യം)
പദ്മനാഭൻ : പദ്‌മം നാഭിയിൽ ഉള്ളവൻ (പദ്മത്തിനും നാഭിക്കും അല്ല പ്രാധാന്യം)
4) ദ്വന്ദ്വ സമാസം : പൂർവ്വ-ഉത്തര പദങ്ങൾക്ക് തുല്യ പ്രാധാന്യംവരുന്ന സമാസം
ഉദാ: കൈകാലുകൾ : കയ്യും കാലും
രാപ്പകൽ : രാവും പകലും
തത്പുരുഷ സമാസത്തെ ആറായി തിരിച്ചിരിക്കുന്നു.
1) കർമ്മധാരയൻ : വിഗ്രഹിക്കുമ്പോൾ "ആയ" എന്ന ഇടനില വരുന്നത്
ഉദാ: നീലാകാശം : നീലയായ ആകാശം
വീരവനിത : വീരയായ വനിത
2) ദ്വിഗു സമാസം: സംഖ്യാവിശേഷണം ചേർത്ത് വരുന്ന ഉത്തരപദം. പൂർവ്വ പദം ഒരു സംഖ്യയെ സൂചിപ്പിക്കുന്നു.
ഉദാ: മുക്കണ്ണൻ : മൂന്ന് കണ്ണുള്ളവൻ
3) രൂപക തത്പുരുഷൻ: വിഗ്രഹിക്കുമ്പോൾ "ആകുന്നു" എന്ന ഇടനില
ഉദാ: മിഴിപ്പൂക്കൾ : മിഴികളാകുന്ന പൂക്കൾ
പാദപത്മം : പാദങ്ങൾ ആകുന്ന പത്മം
4) ഇതരേതര ദ്വിഗു സമാസം: പൂർവ്വ പദം സംഖ്യാവിശേഷണം ആയിട്ടുള്ളതും ഉത്തരപദം ബഹുവചനവും ആയി വരുന്നത്
ഉദാ: സപ്തർഷികൾ, നവരത്നങ്ങൾ
5) ഉപമിത തത്പുരുഷൻ: വിഗ്രഹിക്കുമ്പോൾ "പോലെ" എന്ന ഇടനില വരുന്നത്
ഉദാ: പൂമേനി : പൂവ് പോലുള്ള മേനി
തേന്മൊഴി : തേൻ പോലുള്ള മൊഴി
6) മാധ്യമ പദ ലോപി: മധ്യ പദം ലോപിക്കുന്നത്
ഉദാ: തണൽമരം : തണൽ തരുന്ന മരം
പണപ്പെട്ടി : പണം വെക്കുന്ന പെട്ടി
(തുടരും)
No comments:
Post a Comment