PSC പരീക്ഷകളിലെ പത്ത് മാർക്കിൻറെ ചോദ്യം ആനുകാലിക സംഭവങ്ങളെ ബന്ധപ്പെടുത്തി ആയിരിക്കും. മറ്റു വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ പത്തു ചോദ്യങ്ങളെ ഒരു റാങ്ക് ഫയലിന്റെ സഹായത്തോടെ എളുപ്പത്തിൽ നേടാൻ സാധിക്കില്ല എന്നതാണ് ഒരു പ്രത്യേകത. പത്രങ്ങൾ ഉൾപ്പെടെയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതിനോടൊപ്പം ഒരു PSC പരീക്ഷകളിൽ എങ്ങനെ ചോദ്യങ്ങൾ വരാം എന്ന രീതിയിൽ വിശകലനം ചെയ്യാനും സാധിക്കണം. ബാങ്ക് പരീക്ഷകളിൽ വരുന്നതിൽ നിന്നും വ്യത്യസ്തമാണ് PSC പരീക്ഷകളിൽ കണ്ടുവരുന്ന ചോദ്യങ്ങൾ. അത്ര ആഴത്തിലുള്ള ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കുന്ന രീതി ഇവിടെ കാണാറില്ല.
പത്രങ്ങളിൽ നിന്നും എങ്ങനെ ആണ് ചോദ്യങ്ങൾ വരുന്നതെന്ന് നോക്കാം. വാർത്താ പ്രാധാന്യം നേടുന്ന ഒരു സംഭവം, അല്ലെങ്കിൽ വ്യക്തി ഇവയൊക്കെ ചോദ്യമായി വരാം. ഇന്ത്യയിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ച ദിവസം ആരും ശ്രദ്ധിച്ചു കാണില്ല എങ്കിലും അടുത്ത പരീക്ഷയിൽ വരാൻ സാധ്യത ഉള്ള ഒരു ചോദ്യമാണ്. അമേരിക്കയുടെ പ്രസിഡൻറ് ഇപ്പോൾ ഡൊണാൾഡ് ട്രംപ് ആണെന്ന് എല്ലാവർക്കും അറിയാമെങ്കിലും അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറ് ആണ് ട്രംപ് എന്ന് ചോദിച്ചാൽ കുഴയും. അതേ പോലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷം കഴിഞ്ഞ ദിവസം ആഘോഷിക്കുകയുണ്ടായി. എത്രാമത്തെ റിപ്പബ്ലിക്ക് ദിനം ആയിരുന്നെന്ന് മിക്കവർക്കും അറിയാമെങ്കിലും ആരായിരുന്നു വിശിഷ്ടാതിഥി? അദ്ദേഹം ഏത് രാജ്യക്കാരനായിരുന്നു? എന്നൊക്കെയുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കുക. രാജ്യം പദ്മ അവാർഡ് നൽകി ബഹുമാനിച്ച മലയാളികൾ, അവരുടെ പ്രവർത്തന മേഖല തുടങ്ങിയവ നോക്കി വെക്കണം. ജല്ലിക്കെട്ട് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടാണ് എന്ന് എല്ലാവർക്കും അറിയാമെങ്കിലും ജല്ലിക്കെട്ട് സമരവുമായി ബന്ധപ്പെട്ട് വാർത്താ പ്രാധാന്യം നേടിയ കമ്പള എന്ന (പോത്ത് ഓട്ട) മത്സരം നടക്കുന്നത് കർണാടകയിൽ ആണെന്ന് എത്ര പേർക്ക് അറിയാൻ സാധിക്കും.
ഈ ചോദ്യങ്ങളൊക്കെ നമുക്ക് ആനുകാലിക വിഭാഗത്തിൽ പഠിക്കണം. ഇന്ത്യയിലെയും കേരളത്തിലെയും പ്രധാന പദവിയിൽ ഇരിക്കുന്ന ആൾക്കാരെ പരിചയപ്പെട്ടുകൊണ്ട് നമുക്ക് തുടങ്ങാം.
പതിനാലാമത്തെ അസ്സംബ്ലി ആണ് ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നത്.
കേരളത്തിൻറെ മുഖ്യമന്ത്രി ആകുന്ന പന്ത്രണ്ടാമത്തെ ആളാണ് പിണറായി വിജയൻ.
ഗവർണ്ണർ : പി സദാശിവം
സ്പീക്കർ : പി ശ്രീരാമകൃഷ്ണൻ (പൊന്നാനി നിയോജക മണ്ഡലം)
പ്രൊ ടെം സ്പീക്കർ : എസ് ശർമ്മ
ഡപ്യൂട്ടി സ്പീക്കർ : വി ശശി
മന്ത്രിമാരും വകുപ്പുകളും
പിണറായി വിജയൻ : മുഖ്യമന്ത്രി. ആഭ്യന്തരം, IT, വിജിലൻസ് (ധർമ്മടം നിയോജക മണ്ഡലം)
തോമസ് ഐസക് : ധനകാര്യം, കയർ
ജി സുധാകരൻ : പൊതുമരാമത്ത്, രജിസ്‌ട്രേഷൻ
എ കെ ബാലൻ : നിയമം, പാർലമെന്ററി കാര്യം, പട്ടിക വർഗ്ഗക്ഷേമം
കെ കെ ഷൈലജ : ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബ ക്ഷേമം
സി രവീന്ദ്രനാഥ് : വിദ്യാഭ്യാസം
കെ റ്റി ജലീൽ : തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം
ടി പി രാമകൃഷ്ണൻ : തൊഴിൽ, എക്സൈസ്
ജെ മേഴ്സിക്കുട്ടിയമ്മ : ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി
എ സി മൊയ്‌ദീൻ : വ്യവസായം, സ്പോർട്സ്
കടകംപള്ളി സുരേന്ദ്രൻ : ദേവസ്വം, സഹകരണം, ടൂറിസം
ഇ ചന്ദ്രശേഖരൻ : റവന്യൂ, ഭവന നിർമ്മാണം
വി എസ് സുനിൽകുമാർ : കൃഷി
പി തിലോത്തമൻ : ഭക്ഷ്യം, പൊതുവിതരണം
കെ രാജു : വനം, വന്യജീവി, മൃഗശാല
മാത്യു ടി തോമസ് : ശുദ്ധജല വിതരണം, ജലവിഭവം.
എ കെ ശശീന്ദ്രൻ : ഗതാഗതം
രാമചന്ദ്രൻ കടന്നപ്പള്ളി : തുറമുഖം, പുരാവസ്തു വകുപ്പ്
എം എം മണി : വിദ്യുച്ഛക്തി
ആകെ മന്ത്രിമാരുടെ എണ്ണം : 19
പ്രതിപക്ഷ നേതാവ് : രമേശ് ചെന്നിത്തല
ആംഗ്ലോ ഇന്ത്യൻ പ്രതിനിധി : ജോൺ ഫെർണാണ്ടസ്
കേരളാ ഹൈ കോടതി ചീഫ് ജസ്റ്റിസ് : ജസ്റ്റിസ് മോഹൻ എം ശന്തന ഗൗഡർ
(തുടരും)
തോമസ് ഐസക് : ധനകാര്യം, കയർ
ജി സുധാകരൻ : പൊതുമരാമത്ത്, രജിസ്‌ട്രേഷൻ
എ കെ ബാലൻ : നിയമം, പാർലമെന്ററി കാര്യം, പട്ടിക വർഗ്ഗക്ഷേമം
കെ കെ ഷൈലജ : ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബ ക്ഷേമം
സി രവീന്ദ്രനാഥ് : വിദ്യാഭ്യാസം
കെ റ്റി ജലീൽ : തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം
ടി പി രാമകൃഷ്ണൻ : തൊഴിൽ, എക്സൈസ്
ജെ മേഴ്സിക്കുട്ടിയമ്മ : ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി
എ സി മൊയ്‌ദീൻ : വ്യവസായം, സ്പോർട്സ്
കടകംപള്ളി സുരേന്ദ്രൻ : ദേവസ്വം, സഹകരണം, ടൂറിസം
ഇ ചന്ദ്രശേഖരൻ : റവന്യൂ, ഭവന നിർമ്മാണം
വി എസ് സുനിൽകുമാർ : കൃഷി
പി തിലോത്തമൻ : ഭക്ഷ്യം, പൊതുവിതരണം
കെ രാജു : വനം, വന്യജീവി, മൃഗശാല
മാത്യു ടി തോമസ് : ശുദ്ധജല വിതരണം, ജലവിഭവം.
എ കെ ശശീന്ദ്രൻ : ഗതാഗതം
രാമചന്ദ്രൻ കടന്നപ്പള്ളി : തുറമുഖം, പുരാവസ്തു വകുപ്പ്
എം എം മണി : വിദ്യുച്ഛക്തി
ആകെ മന്ത്രിമാരുടെ എണ്ണം : 19
പ്രതിപക്ഷ നേതാവ് : രമേശ് ചെന്നിത്തല
ആംഗ്ലോ ഇന്ത്യൻ പ്രതിനിധി : ജോൺ ഫെർണാണ്ടസ്
കേരളാ ഹൈ കോടതി ചീഫ് ജസ്റ്റിസ് : ജസ്റ്റിസ് മോഹൻ എം ശന്തന ഗൗഡർ
(തുടരും)
No comments:
Post a Comment