Sunday, January 15, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 4

  • സൈമൺ കമ്മീഷൻ രൂപീകൃതമായ വർഷം 
                        1927
  • സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്നതെന്ന്  
                        1928 ഫെബ്രുവരി 3
  • സൈമൺ കമ്മീഷൻ ചെയർമാൻ 
                        ജോൺ സൈമൺ
  • സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 
                        7
  • സൈമൺ കമ്മീഷനെ ബഹിഷ്‌ക്കരിക്കാനുള്ള പ്രധാന കാരണം 
                        കമ്മീഷനിൽ ഇന്ത്യക്കാർ ഇല്ലായിരുന്നത്
  • സൈമൺ കമ്മീഷനെതിരായുള്ള പ്രതിക്ഷേധത്തിൽ പൊലീസിൻറെ മർദ്ദനമേറ്റ് മരിച്ച നേതാവ് 
                        ലാലാ ലജ്പത് റോയ്
  • ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ് 
                        ലാലാ ലജ്പത് റോയ്
  • സൈമൺ കമ്മീഷൻ തിരിച്ചുപോയ വർഷം 
                        1929 മാർച്ച് 3
  • നെഹ്‌റു റിപ്പോർട്ടിൻറെ അധ്യക്ഷൻ 
                        മോത്തിലാൽ നെഹ്‌റു
  • നെഹ്‌റു റിപ്പോർട്ട് സമർപ്പിച്ച വർഷം 
                        1928
  • ഇന്ത്യക്ക് ഡൊമിനിയൻ പദവി വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്സ് സമ്മേളനം 
                        1928 കൊൽക്കത്ത സമ്മേളനം
  • കോൺഗ്രസ്സിൻറെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം 
                        ലാഹോർ സമ്മേളനം (1929)
  • ലാഹോർ സമ്മേളനത്തിൻറെ അധ്യക്ഷൻ 
                        ജവാഹർലാൽ നെഹ്‌റു
  • പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യ സ്വാതന്ത്ര്യദിനമായി ആഘോഷിച്ചത് 
                        1930 ജനുവരി 26
  • പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് നെഹ്‌റു ത്രിവർണ്ണ പതാക ഉയർത്തിയതെന്ന് 
                        1929 ഡിസംബർ 31
  • പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് നെഹ്‌റു ത്രിവർണ്ണ പതാക ഉയർത്തിയ സ്ഥലം  
                        ലാഹോർ, രവി നദിക്കരയിൽ
  • വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം  
                        ലണ്ടൻ
  • ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം   
                        1930
  • ഒന്നാം വട്ടമേശ സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചത്    
                        റാംസെ മക്‌ഡൊണാൾഡ്
  • ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കൾ    
                        മുഹമ്മദാലി ജിന്ന, മുഹമ്മദ് ഷാഫി
  • രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം   
                        1931
  • ഗാന്ധിജി, സരോജിനി നായിഡു തുടങ്ങിയവർ പങ്കെടുത്ത വട്ടമേശ സമ്മേളനം 
                        രണ്ടാം വട്ടമേശ സമ്മേളനം
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്  
                        മദൻ മോഹൻ മാളവ്യ
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാനുള്ള കാരണം 
                        ഗാന്ധി-ഇർവിൻ സന്ധി (1931)
  • മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം   
                        1932
  • 1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ന് കാരണമായിത്തീർന്ന വട്ടമേശ സമ്മേളനം  
                        മൂന്നാം വട്ടമേശ സമ്മേളനം
  • മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാർ   
                        ബി ആർ അംബേദ്‌കർ, തേജ് ബഹാദൂർ സപ്രു
                                                                                                                                           (തുടരും)

1 comment: