Thursday, April 27, 2017

ഭൗതിക ശാസ്ത്രം 10


  • സൂര്യൻറെ ഭ്രമണകാലം 
                   27 ദിവസങ്ങൾ
  • സൂര്യനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം 
                   ഹൈഡ്രജൻ (71% രണ്ടാമത് ഹീലിയം)
  • ഒരു ഗോളത്തിൻറെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് മുന്നോട്ട് പോകാൻ ആ വസ്തുവിന് വേണ്ട കുറഞ്ഞ പ്രവേഗം 
                   പാലായന പ്രവേഗം
  • ഭൂമിയുടെ പാലായന പ്രവേഗം  
                   11.2 കി മി/സെക്കൻറ്
  • ചന്ദ്രൻറെ പാലായന പ്രവേഗം  
                   2.4 കി മി/സെക്കൻറ്
  • സൂര്യൻറെ പാലായന പ്രവേഗം  
                   618 കി മി/സെക്കൻറ്
  • സൗരയൂഥത്തിൻറെ പുറത്തുകടക്കാൻ ആവശ്യമായ പാലായന പ്രവേഗം  
                   13.6 കി മി/സെക്കൻറ്
  • സൂര്യൻറെ ഉപരിതലത്തിലെ ശരാശരി താപനില  
                   5500 ഡിഗ്രി സെൽഷ്യസ്
  • ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യൻറെ പാളി  
                   ഫോട്ടോസ്ഫിയർ (പ്രഭാമണ്ഡലം)
  • സൂര്യൻറെ ഏറ്റവും പുറമെയുള്ള ഭാഗം  
                   കൊറോണ
  • പ്ലാനെറ്റ് എന്ന വാക്കിൻറെ അർത്ഥം  
                   അലഞ്ഞു തിരിയുന്നവ
  • സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം 
                   8 (ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ- വ്യാഴം മുതലുള്ളവ ബാഹ്യ ഗ്രഹങ്ങൾ എന്നറിയപ്പെടുന്നു)
  • വാതക ഭീമന്മാർ, ജോവിയൻ ഗ്രഹങ്ങൾ എന്നൊക്കെ വിളിക്കപ്പെടുന്ന ഗ്രഹങ്ങൾ  
                   ബാഹ്യ ഗ്രഹങ്ങൾ
  • റോമാക്കാരുടെ സന്ദേശ വാഹകൻറെ പേര് നൽകപ്പെട്ട ഗ്രഹം 
                   ബുധൻ (മെർക്കുറി)
  • അച്ചുതണ്ടിന്‌ ചരിവ് കുറവായതിനാൽ ഋതുക്കൾ ഇല്ലാത്ത ഗ്രഹം   
                   ബുധൻ
  • അന്തരീക്ഷമില്ലാത്ത ഗ്രഹം\ പാലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം  
                   ബുധൻ
  • ബുധന്റെ പരിക്രമണ കാലം   
                   88 ദിവസം (ഭ്രമണകാലം : 58 ദിവസങ്ങൾ)
  • ഭൂമിയുടെ ഏകദേശം തുല്യമായ സാന്ദ്രതയും കാന്തിക മണ്ഡലവും ഉള്ള ഗ്രഹം  
                   ബുധൻ
  • ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ  
                   ബുധൻ, ശുക്രൻ
  • will-o-the-wisp (മറുത) എന്നറിയപ്പെടുന്ന ഗ്രഹം   
                   ബുധൻ
  • ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു  
                   ഇരുമ്പ്
  • അമേരിക്കയുടെ മെസ്സഞ്ചർ, മറീനർ 10 ബഹിരാകാശപേടകങ്ങൾ ഏത് ഗ്രഹത്തെ കുറിച്ചാണ് പഠിച്ചത് 
                   ബുധൻ
  • മെസ്സഞ്ചർ പേടകം ബുധന്റെ ഉപരിതലത്തിൽ തകർന്നു വീണതെന്ന്  
                   2015 ഏപ്രിൽ 30
  • പ്രഭാത നക്ഷത്രവും പ്രദോഷ നക്ഷത്രവും ശുക്രനാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ   
                   പൈതഗോറസ്
  • റോമൻ പ്രണയ\സൗന്ദര്യ\വസന്ത ദേവതയുടെ പേര് നൽകപ്പെട്ടിരിക്കുന്ന ഗ്രഹം 
                   ശുക്രൻ (വീനസ്)
  • സ്ത്രീ നാമം ഉള്ള ഏക ഗ്രഹം 
                   വീനസ്
  • സൾഫ്യൂരിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ ആവൃതമായ ഗ്രഹം 
                   ശുക്രൻ
  • സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം  
                   ശുക്രൻ
  • ശുക്രൻറെ പരിക്രമണകാലം 
                   224 ദിവസങ്ങൾ (ഭ്രമണകാലം അതിലും കൂടുതലുള്ള ഏക ഗ്രഹം 243 ദിവസങ്ങൾ )
  • ഭൂമിയെ കൂടാതെ ഹരിതഗൃഹപ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം   
                   ശുക്രൻ
  • ശുക്രൻറെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം   
                   കാർബൺ ഡൈ ഓക്‌സൈഡ്
  • സൗരയൂഥത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനരാത്രങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം   
                   ശുക്രൻ
  • മാക്‌സ്‌വെൽ കൊടുമുടി, ലക്ഷ്മിപ്ലാനം പീഠഭൂമി എന്നിവ കാണപ്പെടുന്ന ഗ്രഹം   
                   ശുക്രൻ
  • ശുക്രനെക്കുറിച്ച് പഠിക്കാൻ അയക്കപ്പെട്ട പ്രധാന പേടകങ്ങൾ 
                   മറീനർ 2 (അമേരിക്ക), വെനീറ (സോവിയറ്റ് യൂണിയൻ), വീനസ് എക്സ്പ്രസ് (യൂറോപ്യൻ യൂണിയൻ)
  • ശുക്രൻറെ അന്തരീക്ഷത്തിൽ ഓസോൺ പാളി കണ്ടെത്തിയ പേടകം   
                   വീനസ് എക്സ്പ്രസ്
                                                                                                                           (തുടരും)

No comments:

Post a Comment