Tuesday, January 31, 2017

ഗണിതം 1

ഇംഗ്ലീഷ് പോലെ തന്നെ ഇരുപത് മാർക്കിനുള്ള ചോദ്യങ്ങൾ അടങ്ങിയതാണ് കണക്ക് വിഭാഗം. ഇംഗ്ലീഷിൽ നമുക്ക് എല്ലാ ചോദ്യങ്ങളും ചെയ്യാൻ പറ്റണം എന്നില്ലെങ്കിൽ പോലും കണക്കിൽ നമുക്ക് മുഴുവൻ മാർക്കും സുഖമായി നേടാൻ സാധിക്കും. പത്താം ക്ലാസ് യോഗ്യത നേടിയ ആർക്കും അൽപ്പം ശ്രദ്ധയോടെ ചെയ്താൽ നേടാവുന്നതാണ് ഈ വിഭാഗത്തിലെ ഇരുപത് മാർക്കും.

PSC നടത്തിയ കഴിഞ്ഞ LDC തുടങ്ങിയ പരീക്ഷകളെ വിശകലനം ചെയ്ത് കൂടുതൽ വരാൻ സാധ്യതയുള്ള ഭാഗങ്ങളെ കുറിച്ചാണ് PSC ക്ലാസ്സ്മുറിയുടെ കണക്ക് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നത്.

സംഖ്യാശ്രേണി:

തന്നിരിക്കുന്ന സംഖ്യകൾ ഏത് ശ്രേണിയിൽ ആണ് അടുക്കിയിരിക്കുന്നതെന്ന് അവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ മനസ്സിലാക്കാവുന്നതാണ്.

ഉദാ:

1) 6, 8, 12, 7, 18, 6, __ ഈ ശ്രേണിയിലെ അടുത്ത സംഖ്യ 
a) 24  b) 5  c) 20  d) 4

Ans : a)24 ഇവിടെ തന്നിരിക്കുന്ന ശ്രേണി രണ്ടു ശ്രേണികൾ ഇടകലർന്ന് വരുന്ന രീതിയിലാണ്. ആദ്യ ശ്രേണി 6, 12, 18  എന്ന് പോകുമ്പോൾ രണ്ടാമത്തേത് 8 , 7 , 6 എന്ന രീതിയിൽ പോകുന്നു.

2) 4, 25, 64, __ അടുത്ത സംഖ്യ ഏത്? (LDC Trivandrum 2014)
a) 39   b)121  c) 81  d)100

Ans : b)121 ഇവിടെ തന്നിരിക്കുന്ന ശ്രേണിയിലെ അക്കങ്ങൾ ശ്രദ്ധിച്ചാൽ അവയെല്ലാം പൂർണ്ണ വർഗ്ഗങ്ങൾ ആണെന്ന് കാണാം. അതായത് 2², 5², 8² എന്ന രീതിയിൽ. ഇതിൽ 2, 5, 8 എന്നിവ ഒരു ശ്രേണിയിൽ ആണ്, അതായത് മൂന്ന്‌ വെച്ച് കൂടിയിട്ടാണ് അടുത്ത സംഖ്യ. അതിനാൽ അടുത്ത് വരേണ്ടത് 11. അതുകൊണ്ട് ഉത്തരം 11²=121 

3) സംഖ്യാശ്രേണിയിലെ അടുത്ത പദമേത്? 7, 12, 19, __(LDC Kottayam 2014)
a) 26   b)28   c)24   d)22

Ans : b)28 ഇവിടെ തന്നിരിക്കുന്ന ശ്രേണിയിലെ രണ്ടാമത്തെ അക്കം ആദ്യ അക്കത്തെക്കാൾ 5 കൂടുതലാണ്. എന്നാൽ മൂന്നാമത്തെ അക്കവും രണ്ടാമത്തെ അക്കവും തമ്മിലുള്ള വ്യത്യാസം 7 ആണ്. അതായത്, വ്യത്യാസങ്ങൾ ഒരു ശ്രേണിയിൽ ആണ്. 5, 7, 9 എന്നിങ്ങനെ. അതിനാൽ അടുത്ത പദം 19+9=28 

അക്ഷരശ്രേണി:

സംഖ്യകൾക്ക് പകരം അക്ഷരമാലയിലെ അക്ഷരങ്ങൾ ശ്രേണിയായി വരുന്നു.

ഉദാ:

1) താഴെ പറയുന്ന വാക്കുകൾ അക്ഷരമാല അനുസരിച്ച് ക്രമപ്പെടുത്തിയാൽ മൂന്നാമത്തെ വാക്ക് ഏതായിരിക്കും.
JUVENILE, JOURNEY, JUDGE, JUSTICE, JUDICIAL (LDC Idukki 2014)
a) JUVENILE   b) JOURNEY   c) JUDGE   d) JUDICIAL

Ans : d) JUDICIAL വാക്കുകളെ അക്ഷരമാല ക്രമത്തിൽ അടുക്കിയാൽ JOURNEY, JUDGE, JUDICIAL, JUSTICE, JUVENILE എന്നിങ്ങനെ വരും. ശ്രദ്ധിക്കേണ്ടത് മൂന്നാമത്തെ വാക്ക് ആണ് വേണ്ടത് എന്ന് ഓർമിക്കലാണ്.

2) B C C E D G E I F _? (LDC Pathanamthitta 2014)
a) J  b) I   c) G   d) K

Ans : d) K ശ്രേണിയെ ശ്രദ്ധിച്ചാൽ അവ ഒന്നിടവിട്ട് വരുന്ന രണ്ടു ശ്രേണികൾ ആണെന്ന് കാണാം. ഒന്നാമത്തെ ശ്രേണി B, C, D, E, F എന്നിങ്ങനെ പോകുന്നു. രണ്ടാമത്തെ ശ്രേണി C, E, G, I, എന്നിങ്ങനെ പോകുന്നു. അതിനാൽ അടുത്തതായി വരേണ്ടത് രണ്ടാമത്തെ ശ്രേണിയിലെ പദമായ K

ശരാശരി:

രണ്ടോ അതിലധികമോ സംഖ്യകളുടെ തുകയെ അതിൻറെ എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ശരാശരി.

ഉദാ:

1) രാഹുലിന് തുടർച്ചയായ 5 പരീക്ഷകളിൽ ലഭിച്ച ശരാശരി മാർക്ക് 45 ആണ്. ആറാമത്തെ പരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ ശരാശരി 50 ആകും
a) 50   b) 30  c) 8   d) 75 (LDC Trivandrum 2014)
Ans : d) 75
രാഹുലിന് 5 പരീക്ഷകളിൽ ലഭിച്ച ആകെ മാർക്ക് : 45x5=225
ആറ് പരീക്ഷകളിൽ നിന്ന് ശരാശരി 50 ആകാൻ ലഭിക്കേണ്ട മാർക്ക് : 50x6=300
ആറാമത്തെ പരീക്ഷയ്ക്ക് ലഭിക്കേണ്ട മാർക്ക് : 300-225=75

2) 30 ആളുകളുടെ ശരാശരി വയസ് 10 ആണ്. ഒരാളും കൂടെ ചേർന്നപ്പോൾ ശരാശരി വയസ് 11 ആയി എങ്കിൽ പുതുതായി വന്ന ആളിൻറെ വയസ്സെത്ര?
a) 51  b) 61   c) 41   d) 40  (LDC Kollam 2014)
Ans : c) 41
30 ആളുകളുടെ ആകെ വയസ് : 10x30=300
ഒരാൾ കൂടെ ചേരുമ്പോൾ ശരാശരി 31 വെച്ച് ആകെ വയസ് : 31x11=341
പുതുതായി വന്ന ആളിന്റെ പ്രായം : 341-300=41

ഇതുപോലെ പുതിയ ആൾ വരുമ്പോൾ ശരാശരി വ്യത്യാസപ്പെട്ടാൽ പുതിയ ആളുടെ ഭാരം\മാർക്ക്\വയസ്സ് = പഴയ ആൾക്കാരുടെ എണ്ണംx ശരാശരിയിലെ വ്യത്യാസം+പുതിയ ശരാശരി
ഇവിടെ പഴയ ആൾക്കാർ 10, ശരാശരിയിലെ വ്യത്യാസം 1, പുതിയ ശരാശരി 31
പുതിയ ആളുടെ പ്രായം : 10x1+31=41

3) ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി പ്രായം 35 ആണ്. മാനേജരുടെ പ്രായം കൂടെ ചേരുമ്പോൾ ശരാശരി ഒന്ന് വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് എത്ര? (LDC Pathanamthitta 2014)
a) 36   b) 40   c) 37.5   d) 60
Ans : d) 60
ജോലിക്കാരുടെ എണ്ണം : 24
ശരാശരിയിലെ വ്യത്യാസം : 1
പുതിയ ശരാശരി : 36
മാനേജരുടെ വയസ് : 24x1+36=60

BODMAS

ഒന്നിൽ കൂടുതൽ അടിസ്ഥാന ക്രിയകൾ ഒരുമിച്ച് വന്നാൽ BODMAS (B-ബ്രാക്കറ്റ് O-of ക്രിയ(ഗുണനം) D-ഹരണം M-ഗുണനം A-സങ്കലനം S-വ്യവകലനം) രീതി ഉപയോഗിക്കുന്നു.

ഉദാ:

1) + = x, - = \, x = -, \ = + എങ്കിൽ 8+6-2\3 x 4 എത്ര? (LDC Trivandrum 2014)
a) 16   b) 12   c) 10    d) 23
Ans : d) 23
8+6-2\3 x 4 ശരിയായ ചിഹ്നങ്ങൾ ഉപയോഗിക്കുമ്പോൾ 8x6\2+3-4
8x3+3-4
24+3-4=27-4=23

2) 38-3x5-8+27\9? (LDC Kollam 2014)
a) 170  b) 20   c) 16  d) 18
Ans : d) 18
38-3x5-8+27\9 = 38-3x5-8+3
=38-15-8+3
=41-23=18
                                                                                                                                     (തുടരും)

Monday, January 30, 2017

ആനുകാലികം 2

  • പതിന്നാലാം നിയമസഭയിലെ വനിതകളുടെ എണ്ണം 
                             എട്ട്
  • പതിന്നാലാം നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗം 
                             വി എസ് അച്യുതാനന്ദൻ
  • സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ചെയർമാൻ 
                             വി ഭാസ്കരൻ
  • പ്ലാനിങ് ബോർഡ് ഓഫ് കേരളാ ചെയർമാൻ 
                             പിണറായി വിജയൻ
  • പ്ലാനിങ് ബോർഡ് ഓഫ് കേരളാ വൈസ് ചെയർമാൻ 
                             ഡോ. വി കെ രാമചന്ദ്രൻ
  • കേരളാ ചീഫ് സെക്രട്ടറി 
                             എസ് എം വിജയാനന്ദ്
  • അഡ്വക്കേറ്റ് ജനറൽ 
                             സുധാകര പ്രസാദ്
  • കേരളാ ലോകായുക്ത 
                             ജസ്റ്റിസ് പയസ് സി കുര്യാക്കോസ്
  • കേരളാ ഉപലോകായുക്ത 
                             ജസ്റ്റിസ് കെ പി ബാലചന്ദ്രൻ, ജസ്റ്റിസ് എ കെ ബഷീർ
  • കേരളാ ഡി ജി പി  
                             ലോക്നാഥ് ബെഹ്‌റ
  • ചീഫ് ഇൻഫർമേഷൻ കമ്മീഷൻ ചെയർമാൻ 
                             വിൻസൺ എം പോൾ
  • കേരളാ വനിതാ കമ്മീഷൻ ചെയർമാൻ 
                             കെ സി റോസക്കുട്ടി
  • കേരളാ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ 
                             പി മോഹനദാസ്
  • കേരളാ സ്പോർട്സ് കൌൺസിൽ ചെയർമാൻ 
                             ടി പി ദാസൻ
  • കേരളാ PSC ചെയർമാൻ 
                             എം കെ സക്കീർ
  • പത്താം ശമ്പളക്കമ്മീഷൻ ചെയർമാൻ 
                             സി എൻ രാമചന്ദ്രൻ നായർ
  • കേരളാ സാഹിത്യ അക്കാദമി ചെയർമാൻ 
                             വൈശാഖൻ
  • കേരളാ സംഗീത നാടക അക്കാദമി ചെയർമാൻ 
                             KPSC ലളിത
  • കേരളാ ചലച്ചിത്ര അക്കാദമി ചെയർമാൻ 
                             കമൽ
  • KFDC (കേരളാ ചലച്ചിത്ര വികസന കോർപറേഷൻ) ചെയർമാൻ 
                             ലെനിൻ രാജേന്ദ്രൻ
  • കൊച്ചി മെട്രോ MD  
                             എലിയാസ് ജോർജ്
  • കൊച്ചി മെട്രോയുടെ പ്രിൻസിപ്പൽ അഡ്വൈസർ 
                             ഇ ശ്രീധരൻ
  • ടെക്നോപാർക്കിന്റെയും സ്മാർട്ട് സിറ്റിയുടെയും സിഇഒ 
                             ഹൃഷികേശൻ നായർ
  • 500, 1000 നോട്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നതെന്ന്  
                             2016 നവംബർ 9
  • പുതിയ 2000 നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം 
                             മംഗൾയാൻ  
  • പുതിയ 2000 നോട്ടിൻറെ കളർ 
                             മജന്ത
  • പുതിയ 500 നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം 
                             ചെങ്കോട്ട
                                                                                                                                   (തുടരും)

Sunday, January 29, 2017

ആനുകാലികം 1

PSC പരീക്ഷകളിലെ പത്ത് മാർക്കിൻറെ ചോദ്യം ആനുകാലിക സംഭവങ്ങളെ ബന്ധപ്പെടുത്തി ആയിരിക്കും. മറ്റു വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ പത്തു ചോദ്യങ്ങളെ ഒരു റാങ്ക് ഫയലിന്റെ സഹായത്തോടെ എളുപ്പത്തിൽ നേടാൻ സാധിക്കില്ല എന്നതാണ് ഒരു പ്രത്യേകത. പത്രങ്ങൾ ഉൾപ്പെടെയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതിനോടൊപ്പം ഒരു PSC പരീക്ഷകളിൽ എങ്ങനെ ചോദ്യങ്ങൾ വരാം എന്ന രീതിയിൽ വിശകലനം ചെയ്യാനും സാധിക്കണം.  ബാങ്ക് പരീക്ഷകളിൽ വരുന്നതിൽ നിന്നും വ്യത്യസ്തമാണ് PSC പരീക്ഷകളിൽ കണ്ടുവരുന്ന ചോദ്യങ്ങൾ. അത്ര ആഴത്തിലുള്ള ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കുന്ന രീതി ഇവിടെ കാണാറില്ല. 

പത്രങ്ങളിൽ നിന്നും എങ്ങനെ ആണ് ചോദ്യങ്ങൾ വരുന്നതെന്ന് നോക്കാം. വാർത്താ പ്രാധാന്യം നേടുന്ന ഒരു സംഭവം, അല്ലെങ്കിൽ വ്യക്തി ഇവയൊക്കെ ചോദ്യമായി വരാം. ഇന്ത്യയിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ച ദിവസം ആരും ശ്രദ്ധിച്ചു കാണില്ല എങ്കിലും അടുത്ത പരീക്ഷയിൽ വരാൻ സാധ്യത ഉള്ള ഒരു ചോദ്യമാണ്. അമേരിക്കയുടെ പ്രസിഡൻറ് ഇപ്പോൾ ഡൊണാൾഡ് ട്രംപ് ആണെന്ന് എല്ലാവർക്കും അറിയാമെങ്കിലും അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറ് ആണ് ട്രംപ് എന്ന് ചോദിച്ചാൽ കുഴയും. അതേ പോലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷം കഴിഞ്ഞ ദിവസം ആഘോഷിക്കുകയുണ്ടായി. എത്രാമത്തെ റിപ്പബ്ലിക്ക് ദിനം ആയിരുന്നെന്ന് മിക്കവർക്കും അറിയാമെങ്കിലും ആരായിരുന്നു വിശിഷ്ടാതിഥി? അദ്ദേഹം ഏത് രാജ്യക്കാരനായിരുന്നു? എന്നൊക്കെയുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കുക. രാജ്യം പദ്മ അവാർഡ് നൽകി ബഹുമാനിച്ച മലയാളികൾ, അവരുടെ പ്രവർത്തന മേഖല തുടങ്ങിയവ നോക്കി വെക്കണം. ജല്ലിക്കെട്ട് ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടാണ് എന്ന് എല്ലാവർക്കും അറിയാമെങ്കിലും ജല്ലിക്കെട്ട് സമരവുമായി ബന്ധപ്പെട്ട് വാർത്താ പ്രാധാന്യം നേടിയ കമ്പള എന്ന (പോത്ത് ഓട്ട) മത്സരം നടക്കുന്നത് കർണാടകയിൽ ആണെന്ന് എത്ര പേർക്ക് അറിയാൻ സാധിക്കും.

ഈ ചോദ്യങ്ങളൊക്കെ നമുക്ക് ആനുകാലിക വിഭാഗത്തിൽ പഠിക്കണം. ഇന്ത്യയിലെയും കേരളത്തിലെയും പ്രധാന പദവിയിൽ ഇരിക്കുന്ന ആൾക്കാരെ പരിചയപ്പെട്ടുകൊണ്ട്‌ നമുക്ക് തുടങ്ങാം.

പതിനാലാമത്തെ അസ്സംബ്ലി ആണ് ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നത്.

കേരളത്തിൻറെ മുഖ്യമന്ത്രി ആകുന്ന പന്ത്രണ്ടാമത്തെ ആളാണ് പിണറായി വിജയൻ.

ഗവർണ്ണർ  : പി സദാശിവം 

സ്പീക്കർ  : പി ശ്രീരാമകൃഷ്ണൻ (പൊന്നാനി നിയോജക മണ്ഡലം)

പ്രൊ ടെം സ്പീക്കർ : എസ് ശർമ്മ 

ഡപ്യൂട്ടി സ്പീക്കർ : വി ശശി 

മന്ത്രിമാരും വകുപ്പുകളും 

പിണറായി വിജയൻ  : മുഖ്യമന്ത്രി. ആഭ്യന്തരം, IT, വിജിലൻസ് (ധർമ്മടം നിയോജക മണ്ഡലം)

തോമസ് ഐസക് : ധനകാര്യം, കയർ

ജി സുധാകരൻ : പൊതുമരാമത്ത്, രജിസ്‌ട്രേഷൻ

എ കെ ബാലൻ : നിയമം, പാർലമെന്ററി കാര്യം, പട്ടിക വർഗ്ഗക്ഷേമം

കെ കെ ഷൈലജ : ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബ ക്ഷേമം

സി രവീന്ദ്രനാഥ് : വിദ്യാഭ്യാസം

കെ റ്റി ജലീൽ : തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം

ടി പി രാമകൃഷ്ണൻ : തൊഴിൽ, എക്സൈസ്

ജെ മേഴ്സിക്കുട്ടിയമ്മ : ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി

എ സി മൊയ്‌ദീൻ : വ്യവസായം, സ്പോർട്സ്

കടകംപള്ളി സുരേന്ദ്രൻ : ദേവസ്വം, സഹകരണം, ടൂറിസം

ഇ ചന്ദ്രശേഖരൻ : റവന്യൂ, ഭവന നിർമ്മാണം

വി എസ് സുനിൽകുമാർ : കൃഷി

പി തിലോത്തമൻ : ഭക്ഷ്യം, പൊതുവിതരണം

കെ രാജു : വനം, വന്യജീവി, മൃഗശാല

മാത്യു ടി തോമസ് : ശുദ്ധജല വിതരണം, ജലവിഭവം.

എ കെ ശശീന്ദ്രൻ : ഗതാഗതം

രാമചന്ദ്രൻ കടന്നപ്പള്ളി : തുറമുഖം, പുരാവസ്തു വകുപ്പ്

എം എം മണി : വിദ്യുച്ഛക്തി

ആകെ മന്ത്രിമാരുടെ എണ്ണം : 19

പ്രതിപക്ഷ നേതാവ് : രമേശ് ചെന്നിത്തല

ആംഗ്ലോ ഇന്ത്യൻ പ്രതിനിധി : ജോൺ ഫെർണാണ്ടസ്

കേരളാ ഹൈ കോടതി ചീഫ് ജസ്റ്റിസ് : ജസ്റ്റിസ് മോഹൻ എം ശന്തന ഗൗഡർ
                                                                                                                                     (തുടരും)

Saturday, January 28, 2017

ഇംഗ്ലീഷ് 4

8) Conditional sentences നെ കുറിക്കുന്ന ഒരു ചോദ്യം പരീക്ഷകളിൽ സ്ഥിരം സാന്നിധ്യമാണ്. ഇതിൽ വാക്യത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാം. ഒരു "If Clause" ഉം ഒരു main clause ഉം. ഇതിൽ if clause  ൻറെ tense അനുസരിച്ച് മെയിൻ clause ഇൻറെ ഘടന മാറിക്കൊണ്ടിരിക്കും. അതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ആണ് സാധാരണ ചോദിച്ചു കാണുന്നത്. അവ താഴെപ്പറയുന്ന വിധം മൂന്ന് രീതിയിൽ ആണ്.

1) If Clause, simple present രൂപത്തിൽ വരുന്നത്. Main clause, will\shall\can\may+first form of verb എന്ന രൂപത്തിൽ വരണം 

Eg : If you write the exam, you will get the selection.
If you attend the class, you can answer the question.

2) If clause, Simple past രൂപത്തിൽ വരുന്നത്. Main clause, would\should\could\might+ first form of the verb എന്ന രൂപത്തിൽ വരണം.

Eg : If you wrote the exam, you would get the selection.
If you attended the class, you could answer the question.

3) If clause, past perfect രൂപത്തിൽ വരുന്നത്. Main clause, would\should\could\might+ have+ past participle form of the verb എന്ന രൂപത്തിൽ വരണം.

Eg : If you had written the exam, you would have got the selection
If you had attended the exam, you could have answered all the exam.

If Clause ആദ്യമോ രണ്ടാമതോ ആയി വാക്യത്തിൽ വരാം. ഈ വാക്യത്തിലെ രണ്ടു ഭാഗവും നെഗറ്റീവ് ആണെങ്കിൽ if നു പകരം unless ഉപയോഗിക്കാം.

She __ succeeded if she had worked hard (LDC Trivandrum 2014)
a) will have   b) will be   c) would have   d) would 
Ans : c) would have

If you had ordered it, I ___ it. (LDC Kottayam 2014)
a) would   b) will arrange   c) would have arrange   d) would have arranged
Ans : d) would have arranged

9) ഒരു മാർക്ക് ഉറപ്പിക്കാവുന്ന ഒരു ചോദ്യം Reported Speech ഇൽ നിന്നും ഉണ്ടാകും. താഴെപ്പറയുന്ന നിയമങ്ങൾ ഓർത്തിരുന്നാൽ ആ ഒരു മാർക്ക് എന്തായാലും ഉറപ്പിക്കാം.

Direct speech    : Indirect speech
This                    : That
These                 : Those
Here                   : There
Hereafter            : Thereafter
Ago                    : Before
Now                   : Then
Today                 : That day
Tonight              : That night
Tomorrow          : The next day\the following day
Day after tomorrow : in two days
Next week          : Following week
Yesteday             : Previous day
Last month          : Previous month
Day before yesterday : Two days before
come                   : go
thus                     : so
Will                     : Would
Shall                    : Should
May                     : Might
Can                      : Could
Must                    : Had to

Eg : He said to me "you are doing well" (Direct)
He told me that I was doing well (Reported)

ഒരു പ്രപഞ്ച സത്യത്തെയോ, പൊതു സത്യത്തെയോ റിപ്പോർട്ട് ചെയ്യുമ്പോൾ tense ന് മാറ്റം വരുന്നില്ല.

Eg : The teacher said "The sun rises in the east"
The teacher said that the sun rises in the east.

Tense ന് അനുസരിച്ച് Reported speech ഇൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ താഴെ പറയുന്ന ഉദാഹരണങ്ങൾ ശ്രദ്ധിക്കാം 

He said "I am tired" (Simple present)
He said that he was tired

He said "I am watching the program" (Present continuous)
He said that he was watching the program.

He said "I have visited the place" (Present perfect)
He said that he had visited the place

He said "It has been raining since morning" (Present perfect continuous)
He said that it had been raining since morning.

He said "I did it" (Simple past)
He said that he had done it.

He said "I was searching for this" (Past continuous)
He said that he had been searching for that.

He said "They had proved the theory" (Past perfect)
He said that they had proved the theory. (No change in tense)

He said "I had been waiting" (Past perfect continuous)
He said that he had been waiting (No change in tense)

Imperative sentence ൻറെ Reporting verb സന്ദർഭം അനുസരിച്ച് ഉപയോഗിക്കണം.
Rama said to Ravana "Go away"
Rama ordered Ravana to go away

Teacher said to the students "Work hard"
Teacher advised the students to work hard.

Point out the error part in: She told me that I am an intelligent girl. (LDC Kottayam 2014)
a) She told me  b) That  c) I am  d)An intelligent girl
Ans : c) I am (She was എന്ന് വരേണ്ടിയിരുന്നു)

The lady said "I saw the culprit". Change into reported speech. (LDC Thrissur 2014)
a) The lady said that she had saw the culprit.
b) The lady said that she had seen the culprit.
c) The lady said that she saw the culprit.
d) None of these
Ans : b) The lady said that she had seen the culprit. (Simple past ൻറെ reported needed)
                                                                                                                                      (തുടരും)

Friday, January 27, 2017

ഇംഗ്ലീഷ് 3

6) ഇംഗ്ലീഷിൽ 24 Auxiliary Verbs ഉണ്ട്. അവ ഉപയോഗിക്കുന്ന സന്ദർഭങ്ങളെ കുറിച്ച് മനസ്സിലാക്കി വെച്ചാൽ ആ ഒരു ചോദ്യത്തിൻറെ ഉത്തരം എളുപ്പത്തിൽ കരസ്ഥമാക്കാം. താഴെ പറയുന്നവയാണ് ഇംഗ്ലീഷിലെ 24 Auxiliary Verbs.

1) Am : using with I in present tesnse

2) Is : Singular subjects in present tense

3) Are : Plural subjects in present tense

4) Was : Singular subjects in past tense

5) Were : Plural subjects in past tense

6) Do : Plural subjects in present tense (Eg : Ladies enjoy watching serial. Enjoy=Do+Enjoy)

7) Does : Singular subjects in present tense (Eg : Water boils at 100 degree C. Boils=Does+boil)

8) Did : Single or plural subject in past tense (Eg : It rained here. Rained=Did+rain)

9) Have : Plural subject in present (Eg : We have finished the work)

10) Has : Singilar subjects in present (Eg : He has completed the work)

11) Had : Single or plural subject in past tense (Eg : They had a dog)

12) Will : Future or stong determination (നിശ്ചയദാർഢ്യം) നെ കാണിക്കാൻ. I, We തുടങ്ങിയ first person ൻറെ കൂടെ നിൽക്കുമ്പോൾ will നിശ്ചയദാർഢ്യത്തെ കാണിക്കുന്നു. (Eg : We will do that)

13) Would : Past form of 'will'. വാക്യത്തിലെ പ്രധാന കാര്യം simple past ഇൽ ആണെങ്കിൽ അപ്രധാന കാര്യത്തിന്റെ കൂടെ would ഉപയോഗിക്കാം. 
Eg : He said that he would be thirty next birthday.

ഒരു കാര്യം അപേക്ഷിക്കുന്നതിനും would ആദ്യം ചേർക്കാവുന്നതാണ്.
Eg : Would you lend me your pen?

14) Shall : First person ൻറെ കൂടെ നിൽക്കുമ്പോൾ Future നെ കാണിക്കാനും, അല്ലാത്ത സന്ദർഭങ്ങളിൽ ഒരു നിർദ്ദേശത്തെയോ, വാഗ്ദാനത്തെയോ കാണിക്കാൻ ഉപയോഗിക്കുന്നു.
Eg : I shall write the next exam
You shall not go there
He shall get the job

ഒരു അനുവാദം ചോദിക്കുന്നതിനും ആദ്യം shall ചേർക്കാവുന്നതാണ്.
Eg : Shall I take leave?

15) Should : Shall ൻറെ past tense ആയും, ഒരു കടമയെയോ കടപ്പാടിനെയോ കാണിക്കുന്നതിനും ഉപയോഗിക്കുന്നു.
Eg : He told me that he should buy a house.
We should obey our parents

16) Can : കഴിവിനെ കാണിക്കാൻ ഉപയോഗിക്കുന്നു.
Eg : I can swim across the river
Can you lift the box?

17) Could : Can ൻറെ past tense ആയി ഉപയോഗിക്കാം, വളരെ താഴ്മയായി ഒരു കാര്യം അഭ്യർത്ഥിക്കാൻ could ആദ്യം ചേർക്കാം 
Eg : Could you please show me your answer sheet?
She asked me whether i could marry her.

18) May : അനുവാദം ചോദിക്കുന്നതിനോ, ഒരു സാധ്യതയെ കാണിക്കുന്നതിനോ ആശംസകൾ അർപ്പിക്കുന്നതിനോ ഉപയോഗിക്കുന്നു.
Eg : May I come in, Sir?
It may rain today. 
May god bless you.

19) Might : Past form of May.
Eg : Geetha said she might buy a car

20) Must : ആവശ്യകതയെ കാണിക്കാൻ ഉപയോഗിക്കുന്നു. Must ൻറെ past tense നെ കാണിക്കാൻ had to ഉപയോഗിക്കുന്നു.
Eg : You must hardwork to pass the exam

21) Used to : പതിവായി ചെയ്തിരുന്നതും ഇപ്പോൾ ചെയ്യാത്തതുമായ ഒരു കാര്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
Eg : I used to go there when I was a boy

സാധാരണ root form ആണ് used to വിന് ശേഷം ഉപയോഗിക്കുന്നതെങ്കിലും 'be' form ആയ was തുടങ്ങിയവ subject നു ശേഷം വന്നാൽ 'ing' രൂപം ഉപയോഗിക്കേണ്ടതാണ്.
Eg : I was used to going there when I was a boy.

22) Ought to : കടമയെ കാണിക്കാൻ ഉപയോഗിക്കുന്നു.
Eg : We ought to respect our teachers.

23) Need : അനിവാര്യമായ കാര്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
Eg : While driving, everyone needs to be careful.

24) Dare : ധൈര്യത്തേയും വെല്ലുവിളിയെയും കാണിക്കാൻ ഉപയോഗിക്കുന്നു.
Eg : He daren't write the civil service exam.

You can trust her. She ___not cheat you (LDC Trivandrum 2014)
a) will    b) would  c) ought   d) could 
Ans : a) will

The announcement of the results___awaited (LDC Ernakulam 2014)
a) are   b) is   c) were   d) am
Ans : b) is (Announcement is singular)

7) Synonym അഥവാ ഒരേ അർഥം വരുന്ന മറ്റൊരു ഇംഗ്ലീഷ് പദം തിരഞ്ഞെടുക്കാൻ ഉള്ള ചോദ്യം. ഇതും അറിയാം എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കൈ വെക്കേണ്ട ചോദ്യം ആണ്. കുറച്ച് ഉദാഹരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

Abandon       : Leave, forsake (ഉപേക്ഷിക്കുക)
Abide            : Tolerate, endure (അനുസരിക്കുക)
Accomplish  : Achieve, fulfil (നേടുക)
Brief             : Concise, short (ലഘുവായ)
Durable         : Enduring, Lasting (നിലനിൽക്കുന്ന)
Guilt             : Crime, sin (കുറ്റം)
Reluctant      : Unwilling, hesitant (വൈമനസ്യമുള്ള)

The synonym of 'Plethora' is (LDC Thrissur 2014)
a) Rare   b) Abundance  c) Cheap  d) Scarce
Ans : b) Abundance

A synonym for 'barren' is (LDC Palakkad 2014)
a) Sterile   b) Fertile   c) Sluggish  d) Fake
Ans : a) Sterile
                                                                                                                         (തുടരും)

Thursday, January 26, 2017

ഇംഗ്ലീഷ് 2

3) Sentence type നെ കുറിക്കുന്ന ഒരു ചോദ്യം. ഇംഗ്ലീഷിൽ നാല് ടൈപ്പ് sentence കൾ ആണുള്ളത്.

i) Declarative\Assertive\Statement Sentence : ഒരു വസ്തുതയോ കാര്യമോ പറയുന്ന വാക്ക്യം. Subject+verb+Object രൂപത്തിൽ വരുന്നു.

Eg : She is my sister.

ii) Interrogative Sentence : ചോദ്യരൂപത്തിലുള്ള വാക്ക്യം

Eg : Did you go there?
What is your name?

iii) Imperative Sentence : ആജ്ഞ, അപേക്ഷ, ഉപദേശം തുടങ്ങിയവ. സാധാരണം verb ഇൽ ആണ് ഇവ തുടങ്ങുന്നത്.

Eg : Watch the thief
Don't waste your time.

iv) Exclamatory Sentence : ആശ്ചര്യം, തീവ്രമായ ഒരു വികാരം എന്നിവയൊക്കെ കാണിക്കുന്ന വാക്ക്യം.

Eg : How smart you are!

'It is a very wonderful opportunity.' The sentence is
a) Imperative   b)Exclamatory   c) Assertive   d)Interogative   (LDC Alappuzha 2014)

ഉത്തരം c) Assertive ആണ്.

4) Question Tag. ഒരു മാർക്ക് ഉറപ്പുള്ള ചോദ്യം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറഞ്ഞിരിക്കുന്നു.

  • തന്നിരിക്കുന്ന sentence ലെയും Question Tag ലെയും tense ഒന്നായിരിക്കണം.
  • Sentence പോസിറ്റീവ് ആണെങ്കിൽ tag നെഗറ്റീവ് ആയിരിക്കണം. Sentance നെഗറ്റീവ് ആണെങ്കിൽ tag പോസിറ്റീവ് ആയിരിക്കണം.
  • Few, Little, hardly, scarcely, rarely, barely, seldom, nobody, no one, nothing, never തുടങ്ങിയ പദങ്ങൾ നെഗറ്റിവ് ആണ്. അതിനാൽ അവ ഉള്ള sentences ൻറെ tag പോസിറ്റീവ് ആയിരിക്കണം.
Eg : Few workers are present, are they?
  • A few, A little, തുടങ്ങിയവ പോസിറ്റീവ് വാക്കുകൾ ആയ കൊണ്ട് tag നെഗറ്റീവ് ആയിരിക്കണം.
Eg : A few workers are present, aren't they?
  • "am" main verb ആയി വരുന്ന പോസിറ്റീവ് sentence ൻറെ tag "aren't I" ആയിരിക്കും.
Eg : I am a rockstar, aren't I?
  • I am not എന്ന് വരുന്ന വാക്യങ്ങളിൽ "am I" എന്ന ടാഗ് ഉപയോഗിക്കണം.
Eg : I am not a teacher, am I?
  • Simple present, Simple past, വെർബുകളിൽ split ചെയ്ത് auxiliary verb ടാഗ് നു വേണ്ടി ഉപയോഗിക്കണം.
Eg : He writes well, doesn't he?
  • Subject നും gender നും അനുസരിച്ച് ഉള്ള pronoun മാത്രമേ tag വരാൻ പാടുള്ളൂ.
  • These, those, few, a few, everybody, everyone, somebody, someone, anybody, anyone, nobody, no one,none,neither, either, each, some of them, all of them എന്നീ subject കൾക്ക് "They"ആണ് tag ഇൽ വരുന്നത്.
Eg : Everybody has come to party, haven't they? (ബഹുവചന രൂപത്തിലേക്ക് മാറുന്നതിനാൽ has ന് പകരം have വന്നത് ശ്രദ്ധിക്കുക)
  • This, that, little, a little, infant, child, something, everything, anything, nothing എന്നീ വാക്കുകൾക്ക് 'it' ടാഗ് ആയി ഉപയോഗിക്കുന്നു.
Eg : This is the best camera, isn't it?
  • There, One എന്നിവ subject ആയി വന്നാൽ there, one എന്നിവ തന്നെ യഥാക്രമം tag ആയി ഉപയോഗിക്കണം.
Eg : One should obey the law, shouldn't one?
There are plenty of opportunities, aren't there?
  • Simple imperative sentence പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും tag "will you" ആയിരിക്കും.
Eg : Think positively, will you?
  • നിർബന്ധമായും ചെയ്യേണ്ട imperative sentence ഇൽ 'won't you" ആയിരിക്കും.
Eg : Be carefull when you are friving, won't you?
  • അസഹിഷ്ണുതയെ കുറിക്കുന്ന imperative sentence ഇൽ 'can't you" ആയിരിക്കും. 
Eg : Shut your mouth, can't you
  • "Let us (Let's)" ഇൽ തുടങ്ങുന്ന sentence ഇൽ tag, shall we ആയിരിക്കും. 
Eg : Let's sing a song, shall we?
  • "Let me" ഇൽ തുടങ്ങുന്ന sentence ഇൽ tag, will you ആയിരിക്കും. 
Eg: Let me watch the TV, will you?                                                                                                                                     
5) Degrees of Comparison നെ കുറിക്കുന്ന ഒരു ചോദ്യം. സാധാരണയായി ഒരു വിശേഷണത്തിൻറെ ഉചിതമായ degree of comparison തിരഞ്ഞെടുക്കാൻ ആയിരിക്കും ആവശ്യപ്പെടുന്നത്. പ്രധാനമായും മൂന്ന് വിധത്തിൽ degree of comparison ഉണ്ട്.

1) Positive Degree : ഒരു സവിശേഷതയെ കാണിക്കാൻ ഉപയോഗിക്കുന്നു.
Eg : Elephant is a big animal.

2) Comparative Degree : രണ്ട് കാര്യങ്ങളെ താരതമ്യം ചെയ്തു പറയാൻ ഉപയോഗിക്കുന്നു. 
Eg : Elephant is bigger than horse.

Comparative നോട് Than ചേർക്കുന്നു. എന്നാൽ Prefer, Senior, Inferior, Superior, Anterior, Posterior എന്നീ വാക്കുകളോട് than ചേർക്കുന്നതിന് പകരം 'to' ചേർക്കുന്നു.
Eg : I prefer coffee to tea.

3) Superlative Degree : രണ്ടിലധികം വസ്തുക്കളെയോ സ്ഥലങ്ങളെയോ താരതമ്യം ചെയ്യുമ്പോൾ അവയിൽ ഒന്നാമത്തേതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
Eg : Elephant is the biggest animal on land.

"One of the" യ്ക്ക് ശേഷം നാമവിശേഷണം വന്നാൽ അതിനെ Superlative Degree ആയി ഉപയോഗിക്കണം.

Adjectives നോട് more, most  എന്നിവ ചേർത്ത് യഥാക്രമം Comparative, Superlative Degree കൾ ഉണ്ടാക്കാൻ സാധിക്കും.

Positive                   - Comparative                          - Superlative 

Beautiful                   More beautiful                         The most beautiful
Useful                       More useful                              The most useful
Honest                       More honest                             The most honest
Wonderful                 More wonderful                       The most wonderful

Good\well                 Better                                        The best
Bad\evil\ill                Worse                                        The worst
Little                         Less\lesser                                 The least
Much\many              More                                          The most
Late                          Later\latter                                 The latest, last
Far                            Farther\Further                           The furthest\farthest

Fine                           Finer                                          Finest
Simple                      Simpler                                      Simplest
Early                         Earlier                                        Earliest

Tiger is one of the __animal (LDC Kollam 2014)
a) Strongest   b) Stronger   c) large    d) Strong

ഉത്തരം : a) Strongest       
                                                                                                                               (തുടരും)

Wednesday, January 25, 2017

ഇംഗ്ലീഷ് 1

മത്സരപ്പരീക്ഷകൾ ഏതുമായിക്കോട്ടെ ഇംഗ്ലീഷ് അതിലെ ഒരു അവിഭാജ്യ ഘടകം ആയിരിക്കും. പൊതുവെ ഉദ്യോഗാർത്ഥികളെ വലയ്ക്കാതെ, അൽപ്പം പരിശ്രമിച്ചാൽ മിക്കവാറും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാവുന്ന രീതിയിലെ ചോദ്യങ്ങളാണ് PSC പരീക്ഷകളിൽ, പ്രത്യേകിച്ച് LDC പരീക്ഷകളിൽ കണ്ടുവരുന്നത്. ഇരുപതു മാർക്കിനുള്ള ചോദ്യങ്ങൾ ആണ് ഈ വിഭാഗത്തിൽ നിന്നും ഉള്ളത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ PSC പരീക്ഷയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വരുന്ന വിഭാഗങ്ങളിൽ ഒന്ന് ഇംഗ്ലീഷ് ആണെന്ന് ആണ്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ എളുപ്പത്തിൽ കൂടുതൽ മാർക്ക് നേടാൻ ഇംഗ്ലീഷ് വിഭാഗത്തിൽ നിന്നും സാധിക്കും. 

കഴിഞ്ഞ LDC പരീക്ഷകളെ വിശകലനം ചെയ്തതിൽ നിന്നും ഇംഗ്ലീഷ് ചോദ്യങ്ങൾക്ക് ഏകദേശം പൊതുവായ ഒരു ഘടന ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അതിനാൽ ആ ഘടനയിൽ തന്നെയുള്ള സിലബസ് ആണ് ഇവിടെയും സ്വീകരിച്ചിട്ടുള്ളത്. 

1) ആർട്ടിക്കിൾസ്(Articles)(ഒരു ചോദ്യം ഉറപ്പ്)

A, An, The എന്നിവയാണ് Articles. നാമത്തിന് മുൻപിലാണ് ഇവ ഉപയോഗിക്കുന്നത്.

A, An 

മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങളിലെ (Consonant sounds) ശബ്ദത്തിൽ തുടങ്ങുന്ന വാക്കുകൾക്ക് മുൻപിൽ "A" ഉപയോഗിക്കുന്നു.

ഉദാ: A Car, A Glass 


സ്വരാക്ഷരങ്ങളിൽ (Vowel Sounds) തുടങ്ങുന്ന വാക്കുകൾക്ക് മുൻപിൽ 'An' ഉപയോഗിക്കുന്നു.

ഉദാ: An Elephant, An Arrangement 

"h" silent ആയി വരുന്നിടത്ത് 'An' ഉപയോഗിക്കുന്നു.

ഉദാ: An hour, An honourable man 

Vowel Sound ഇൽ ആരംഭിക്കുമ്പോളും വായിക്കുമ്പോൾ Consonant sound ഉപയോഗിക്കുന്ന പദങ്ങൾക്ക് മുന്നിൽ 'A' വരുന്നു.

ഉദാ: A European, A unit (ഇവിടെയൊക്കെ വായിക്കുമ്പോൾ 'യൂ' എന്ന വ്യഞ്ജനം ആണ് വരുന്നത്.

A one rupee coin ('വ' എന്ന വ്യഞ്ജനം ആണ് വായിക്കുന്നത്)

മറിച്ച് Vowel Sound ഇൽ തുടങ്ങുന്ന abbreviations ന് മുൻപിലും 'an' ഉപയോഗിക്കുന്നു.

ഉദാ: An MBA student, an X-ray, an MA (ഇവയെല്ലാം വായിക്കുമ്പോൾ ആദ്യം "എ" എന്ന സ്വരാക്ഷരം ആണ് വരുന്നത്)

The 

ഒരു നിശ്ചിത വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

പ്രപഞ്ചത്തിലെ അതുല്യമായ വസ്തുക്കൾക്ക് മുൻപിൽ "The" ഉപയോഗിക്കുന്നു.

ഉദാ: The Sun, the heavens, the gods (എന്നാൽ god, heaven തുടങ്ങിയവ ഏക വചനമായി വരുമ്പോൾ the ഉപയോഗിക്കേണ്ട ആവശ്യം ഇല്ല)

വിശുദ്ധ ഗ്രന്ഥങ്ങൾക്കും ദിനപത്രങ്ങൾക്കും മുന്നിൽ 

ഉദാ: the Quran, the encyclopaedia, the Indian Express 

ഗ്രന്ഥകർത്താവിൻറെ പേരോടുകൂടിയ പുസ്തകങ്ങൾക്ക് മുൻപിൽ 'the' ആവശ്യമില്ല 

ഉദാ: Homer's Iliad 

"The" ഉപയോഗിക്കേണ്ട അവസരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
  • Rivers, Canals, Seas, Oceans, etc (Eg : The Pacific, The Arabian Sea, The Nile)
  • Mountain range, group of islands (Eg : The Alps, The Andaman and Nicobar islands)
  • Musical instruments (The Guittar, The Saxophone)
  • Superlative degrees (He is the best batsman in the world)
  • Monuments (The Taj Mahal, The Rajghat)
  • Ordinal numbers (The first, The second)
  • Official posts (The president, The Secretary)
  • Scientific discoveries (The Radio was invented by Marconi)
Individual island, Mountain, peak എന്നിവയ്ക്ക് മുൻപിൽ The ചേർക്കേണ്ട ആവശ്യമില്ല,

ഉദാ: I will climb Everest

Aricles ആവശ്യമില്ലാത്ത സന്ദർഭങ്ങൾ താഴെ പറയുന്നു.
  • Names of persons or Paces (Eg: Raju, Alappuzha)
  • Countries, Continents, CIties (India, Asia)
സമൂഹമായി നിൽക്കുന്ന അല്ലെങ്കിൽ ബഹുവചനരൂപത്തിൽ എഴുതുന്ന രാജ്യനാമങ്ങൾക്ക് മുൻപിൽ "the" ചേർക്കണം 

ഉദാ: The United States of America, The Netherlands, The Sudan, The People's republic of China
  • Languages (English, Spanish)
എന്നാൽ ആ ഭാഷ സംസാരിക്കുന്ന ജനങ്ങളെ കാണിക്കാൻ "the" ചേർക്കാവുന്നതാണ്.

ഉദാ: The English means the people of England
  • Sports and Hobbies (Eg : We play football)
  • Breakfast, Lunch, Dinner (I usually have breakfast at 9 am)
എന്നാൽ അവയ്ക്ക് മുൻപിൽ ഒരു "adjective" വന്നാൽ Article ഉപയോഗിക്കാവുന്നതാണ്.

ഉദാ: I had a good breakfas today
  • Relations like Mother, Faher, Uncle etc (My Father, My Mother)
  • School, College, Hospital, CHurch etc (He goes to college regularly)
ഈ സ്ഥാപനങ്ങളിൽ വേറെ എന്തെങ്കിലും ആവശ്യത്തിനായി ആണ് പോകുന്നതെങ്കിൽ "The" ചേർക്കേണ്ടതാണ് 

ഉദാ: He went to the hospital to meet his friend
He went to the school to attest certificates
  • Metals (Eg : Iron is a useful metal)
ലോഹങ്ങൾ കൊണ്ട് നിർമ്മിക്കുന്ന ഉപകരണങ്ങൾക്ക് മുൻപിൽ "The" ചേർക്കണം.

ഉദാ : The Iron axe is so sharp to cut the tree.

2) ശരിയായ പദം തിരഞ്ഞെടുക്കാൻ. ഏറ്റവും കൂടുതൽ തെറ്റ് വരാൻ സാധ്യത ഉള്ള ചോദ്യങ്ങളിൽ ഒന്നാണ് ഇത്. ശരിയാണെന്ന് നൂറുശതമാനം ഉറപ്പുണ്ടെങ്കിൽ മാത്രം ചെയ്യുക. വലിയ ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ലെങ്കിലും കുറച്ച് ഉദാഹരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇത് പോലുള്ള വാക്കുകൾ ആയിരിക്കും വരുന്നത് എന്ന് മനസ്സിലാക്കുക.

Jewellery, Lieutenant, Matinee, Millennium, Mileage, Magnificent, Mattress, Inflammatory, Forty, Refuse, 

Identify the word correctly spelt (LDC Trivandrum 2014)
a) Setement    b)Settlemeant  c)Settlement   d) Settilment

ഉത്തരം : c)Settlement
                                                                                                                                     (തുടരും)

Tuesday, January 24, 2017

ഭരണ ഭാഷ മലയാളം 3

മലയാളം വിഭാഗത്തിൽ പൊതുവേ കണ്ടുവരാറുള്ള ചോദ്യങ്ങളുടെ ഘടന താഴെ പറയും വിധമാണ്.

1) അർത്ഥത്തെ ചോദിക്കുന്ന ഒരു ചോദ്യം. ഇത് ചിലപ്പോൾ നേരിട്ട് ഒരു വാക്ക് തന്നിട്ട് അർത്ഥം പറയാനോ, പര്യായ പദങ്ങൾ തന്നിട്ട് ചോദ്യത്തിലെ വാക്കിൻറെ അർത്ഥം വരാത്ത പദം കണ്ടെത്താനോ ചോദിക്കും.

ഉദാ:

താഴെ തന്നിരിക്കുന്നവയിൽ ഭൂമി എന്നർത്ഥം വരാത്ത പദം(ആലപ്പുഴ LDC 2014)
a) ധര    b)ക്ഷോണി   c)വാരിധി     d) ക്ഷിതി

ഉത്തരം കടൽ എന്നർത്ഥം വരുന്ന വാരിധി ആണ്.

കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം (തിരുവനന്തപുരം LDC 2014)
a) വീണ     b) മണ്ണ്    c) കാരക്ക      d) കാക്ക

ഉത്തരം കാക്ക ആണ്.

2) ശരിയായ പദം തിരഞ്ഞെടുക്കാനുള്ള ഒരു ചോദ്യം. ഇതും നേരിട്ടോ ഒരു വാക്യത്തിൽ നിന്ന് തിരഞ്ഞെടുക്കാനോ ആകാം

ഉദാ:

ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു.ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്
a) മാതൃത്വത്തിന്റെ   b) കവിയത്രിയായും    c) കവിയായും    d) അറിയപ്പെടുന്നു
(ആലപ്പുഴ LDC 2014)

ഉത്തരം കവിയത്രിയായും എന്നതാണ്. കവയിത്രി എന്നതാണ് ശരിയായ രൂപം

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്ക് ഏത്?
a) അസ്ഥമയം    b) അസ്ഥിവാരം    c) അസ്തമനം    d) അസ്തിവാരം
(മലപ്പുറം LDC 2011)

ഉത്തരം അസ്ഥിവാരം എന്നതാണ്

3) സന്ധി\സമാസത്തെ കുറിക്കുന്ന ഒരു ചോദ്യം. വിശദമായി ഭരണ ഭാഷ മലയാളം 2 വിൽ പ്രതിപാദിച്ചിരിക്കുന്നു.

4) ഒരു കഥാപാത്രത്തിൻറെ സ്രഷ്ടാവ് അല്ലെങ്കിൽ കൃതിയെക്കുറിച്ചുള്ള ചോദ്യം. മലയാളത്തിലെ പ്രധാനപ്പെട്ട ചില കഥാപാത്രങ്ങളെയും അവരുടെ സ്രഷ്ടാക്കളെയും അവർ പ്രത്യക്ഷപ്പെട്ട കൃതികളെയും താഴെ കൊടുത്തിരിക്കുന്നു.

കഥാപാത്രം :      കൃതി :        സ്രഷ്ടാവ്
കുന്ദൻ  : മരുഭൂമികൾ ഉണ്ടാകുന്നത്    : ആനന്ദ്
നജീബ്  : ആടുജീവിതം    :  ബെന്യാമിൻ
ഭീമൻ    : രണ്ടാമൂഴം     : എം ടി
മല്ലൻ\മാര       : നെല്ല്   : പി. വത്സല
മദനൻ\ചന്ദ്രിക   : രമണൻ  : ചങ്ങമ്പുഴ
രവി\അപ്പുക്കിളി\മൈമൂന  : ഖസാക്കിൻറെ ഇതിഹാസം : ഒ വി വിജയൻ
പപ്പു  : ഓടയിൽ നിന്ന്  : കേശവദേവ്
ഉമ്മാച്ചു\ബീരാൻ\മായൻ   : ഉമ്മാച്ചു   : ഉറൂബ്
വിമല\അമർസിങ്   : മഞ്ഞ്   : എം ടി
സൂരി നമ്പൂതിരിപ്പാട്\മാധവൻ   : ഇന്ദുലേഖ  : ചന്തുമേനോൻ
ശ്രീധരൻ\പാണൻ കണാരൻ : ഒരു ദേശത്തിന്റെ കഥ : എസ് കെ പൊറ്റക്കാട്

5) പ്രശസ്തരായ മലയാളം എഴുത്തുകാരുടെ തൂലികാ നാമങ്ങളെക്കുറിച്ചുള്ള ചോദ്യം

കോവിലൻ      : വി വി അയ്യപ്പൻ
അക്കിത്തം       : അച്യുതൻ നമ്പൂതിരി
അഭയ ദേവ്     : അയ്യപ്പൻ പിള്ള
ആനന്ദ്               : പി. സച്ചിദാനന്ദൻ
ആഷാ മേനോൻ  : കെ ശ്രീകുമാർ
ഇടശ്ശേരി           : ഗോവിന്ദൻ നായർ
ഇന്ദുചൂഢൻ   : കെ കെ നീലകണ്ഠൻ
ഉറൂബ്               : പി സി കുട്ടികൃഷ്ണൻ
ഏകലവ്യൻ    : കെ എം മാത്യൂസ്
ഒളപ്പമണ്ണ          : എൻ നാരായണ പിള്ള
കപിലൻ           : കെ പത്മനാഭൻ നായർ
കാക്കനാടൻ    : ജോർജ് വർഗീസ്
കുറ്റിപ്പുഴ         : കൃഷ്ണപിള്ള
വിലാസിനി     : എം കെ മേനോൻ
ചെറുകാട്       : സി ഗോവിന്ദ പിഷാരടി
തിക്കൊടിയൻ : പി കുഞ്ഞനന്തൻ നായർ
നന്തനാർ           : പി സി ഗോപാലൻ
പാറപ്പുറത്ത് : കെ ഇ മത്തായി
അയ്യനേത്ത്     : പത്രോസ്
മാലി                  : മാധവൻ നായർ
വി കെ എൻ   : വി കെ നാരായണ നായർ

6) നാമത്തെയോ ക്രിയയെയോ കുറിച്ചുള്ള ചോദ്യം. വിശദമായി ഭരണ ഭാഷ മലയാളം 1 ൽ പ്രതിപാദിച്ചിരിക്കുന്നു.

7) മലയാള സാഹിത്യത്തിൽ ലഭിച്ച അവാർഡിനെ കുറിച്ചുള്ള ചോദ്യം. വിശദമായി വേറെ ഒരു ക്ലാസ്സിൽ പറയുന്നതായിരിക്കും ഉചിതം.

8) ഏതെങ്കിലും ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം

Living death  : ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
Slow and steady wins the race : പയ്യെ തിന്നാൽ പനയും തിന്നാം
If there is a will there is a way : വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
Prevention is better than cure : സൂക്ഷിച്ചാൽ ദുഖിക്കേണ്ട
To leave no stones unturned : സമഗ്രമായി അന്വേഷിക്കുക

9) ഒരു ശൈലിയുടെ അർത്ഥത്തെ കുറിക്കുന്ന ചോദ്യം

ആലത്തൂർ കാക്ക  : ആശിച്ചു കാലം കഴിക്കുന്നവർ
ആകാശകുസുമം  : നടക്കാത്ത കാര്യം
ഊഴിയം നടത്തുക : ആത്മാർത്ഥത ഇല്ലാതെ പ്രവർത്തിക്കുക
ഏഴാംകൂലി  : അംഗീകാരം ഇല്ലാത്തവൻ
കച്ച കെട്ടുക  : തയ്യാറാവുക

10 ) മലയാള വ്യാകരണങ്ങളായ വിഭക്തി-പ്രത്യയം, കാരകം, ദ്യോതകം, തദ്ധിതം തുടങ്ങിയവയിൽ നിന്നുള്ള ഒരു ചോദ്യം. അവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അടുത്ത ഭാഗത്ത്.
                                                                                                                                    (തുടരും)

Monday, January 23, 2017

ഭരണ ഭാഷ മലയാളം 2

സന്ധി


വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് സന്ധി. പ്രധാനപ്പെട്ട സന്ധികൾ താഴെപ്പറയുന്നവയാണ് 

ആഗമസന്ധി : രണ്ടുവർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നത് 

ഉദാ: തിരു+ഓണം=തിരുവോണം (വ് ആഗമിച്ചു)
തട+ഉന്നു=തടയുന്നു (യ് ആഗമിച്ചു)
ചന്ത+ഇൽ =ചന്തയിൽ (യ് ആഗമിച്ചു)

ആദേശ സന്ധി: രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി മറ്റൊന്ന് വരുന്നത് 

ഉദാ: നിൻ+കൾ =നിങ്ങൾ (ക കാരം പോയി ങ കാരം വന്നു)
നൽ+മ =നന്മ (ൽ പോയി ൻ വന്നു)
കൺ+തു=കണ്ടു (ത കാരം പോയി ട കാരം വന്നു) 

ലോപ സന്ധി: രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇല്ലാതാകുന്നത്.

ഉദാ: കണ്ട+ഇടം=കണ്ടിടം (അ കാരം ലോപിച്ചു)
പോകുന്നു+ഇല്ല=പോകുന്നില്ല 
ചൂട്+ഉണ്ട്=ചൂടുണ്ട് (ചന്ദ്രക്കല ലോപിച്ചു)

ദിത്വ സന്ധി: രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിക്കുന്നത് 

ഉദാ: ഇ+വണ്ണം=ഇവ്വണ്ണം 
കിളി+കൊഞ്ചൽ=കിളിക്കൊഞ്ചൽ 
അ+ദേഹം=അദ്ദേഹം 

സമാസം 

വിഭക്തി പ്രത്യയങ്ങളുടെ സഹായമില്ലാതെ രണ്ടു പദങ്ങളെ ചേർത്തെഴുതുന്നതിനെ സമാസം എന്ന് പറയുന്നു. സമാസം നാലു വിധം 

1) അവ്യയീഭാവൻ : പൂർവ്വ പദത്തിന്റെ (ആദ്യ പദം) അർത്ഥത്തിന് പ്രാധാന്യംവരുന്ന സമാസം 

ഉദാ: പ്രതിവർഷം : വർഷം തോറും (പ്രതി എന്ന ആദ്യ പദത്തിന് പ്രാധാന്യം)
അനുദിനം : ദിനം തോറും (അനു എന്ന ആദ്യ പദത്തിന് പ്രാധാന്യം)

2) തത്പുരുഷൻ : ഉത്തര പദത്തിന്റെ (രണ്ടാമത്തെ പദം) അർത്ഥത്തിന് പ്രാധാന്യം.

ഉദാ: പുഷ്പബാണം : പുഷ്പം കൊണ്ടുള്ള ബാണം (ബാണം എന്ന പദത്തിന് പ്രാധാന്യം)
ആനക്കൊമ്പ് : ആനയുടെ കൊമ്പ് (കൊമ്പ് എന്ന പദത്തിന് പ്രാധാന്യം)

3) ബഹുവ്രീഹി : അന്യ പദത്തിന്റെ  അർത്ഥത്തിന് പ്രാധാന്യംവരുന്ന സമാസം 

ഉദാ: താമരക്കണ്ണൻ : താമരയുടെ ഇതൾ പോലെ കണ്ണുള്ളവൻ (ഉത്തര-പൂർവ്വ പദങ്ങൾ അല്ല ഇവിടെ പ്രാധാന്യം)
പദ്മനാഭൻ : പദ്‌മം നാഭിയിൽ ഉള്ളവൻ (പദ്മത്തിനും നാഭിക്കും അല്ല പ്രാധാന്യം)

4) ദ്വന്ദ്വ സമാസം : പൂർവ്വ-ഉത്തര പദങ്ങൾക്ക് തുല്യ പ്രാധാന്യംവരുന്ന സമാസം 

ഉദാ: കൈകാലുകൾ : കയ്യും കാലും 
രാപ്പകൽ : രാവും പകലും 

തത്പുരുഷ സമാസത്തെ ആറായി തിരിച്ചിരിക്കുന്നു.

1) കർമ്മധാരയൻ : വിഗ്രഹിക്കുമ്പോൾ "ആയ" എന്ന ഇടനില വരുന്നത് 

ഉദാ: നീലാകാശം : നീലയായ ആകാശം 
വീരവനിത : വീരയായ വനിത 

2) ദ്വിഗു സമാസം: സംഖ്യാവിശേഷണം ചേർത്ത് വരുന്ന ഉത്തരപദം. പൂർവ്വ പദം ഒരു സംഖ്യയെ സൂചിപ്പിക്കുന്നു.

ഉദാ: മുക്കണ്ണൻ : മൂന്ന് കണ്ണുള്ളവൻ 

3) രൂപക തത്പുരുഷൻ: വിഗ്രഹിക്കുമ്പോൾ "ആകുന്നു" എന്ന ഇടനില 

ഉദാ: മിഴിപ്പൂക്കൾ : മിഴികളാകുന്ന പൂക്കൾ 
പാദപത്മം : പാദങ്ങൾ ആകുന്ന പത്മം 

4) ഇതരേതര ദ്വിഗു സമാസം: പൂർവ്വ പദം സംഖ്യാവിശേഷണം ആയിട്ടുള്ളതും ഉത്തരപദം ബഹുവചനവും ആയി വരുന്നത് 

ഉദാ: സപ്തർഷികൾ, നവരത്നങ്ങൾ 

5) ഉപമിത തത്പുരുഷൻ: വിഗ്രഹിക്കുമ്പോൾ "പോലെ" എന്ന ഇടനില വരുന്നത് 

ഉദാ: പൂമേനി : പൂവ് പോലുള്ള മേനി 
തേന്മൊഴി : തേൻ പോലുള്ള മൊഴി 

6) മാധ്യമ പദ ലോപി: മധ്യ പദം ലോപിക്കുന്നത് 

ഉദാ: തണൽമരം : തണൽ തരുന്ന മരം 
പണപ്പെട്ടി : പണം വെക്കുന്ന പെട്ടി 
                                                                                                                                  (തുടരും)

Sunday, January 22, 2017

ഭരണ ഭാഷ മലയാളം 1

കേട്ടറിഞ്ഞതിനേക്കാൾ എത്രയോ വലുതാണ് മലയാളം എന്ന സത്യം മനസ്സിലാക്കണമെങ്കിൽ നിങ്ങൾ PSC പരീക്ഷയിലെ മലയാളം വിഭാഗത്തിലെ പത്ത് ചോദ്യങ്ങൾ ചെയ്തു നോക്കണം. നമ്മൾ ശരിയാണെന്ന് വിചാരിച്ച പല വാക്കുകളും ശരിയല്ലായിരുന്നെന്നും അർത്ഥം മനസ്സിലാകാത്ത ഇതിനും മാത്രം വാക്കുകൾ നിറഞ്ഞതാണ് മലയാളം എന്നും അപ്പോൾ മനസ്സിലാകും. മാക്സിമം ഏഴ്- എട്ട് മാർക്കുവരെ ഈ വിഭാഗത്തിൽ നിന്നും നേടിയെങ്കിൽ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂ. എല്ലാം ശരിയാക്കാൻ ശ്രമിക്കുന്നതിനേക്കാൾ തെറ്റുകൾ വരുത്താതിരിക്കാനാണ് ഈ വിഭാഗത്തിൽ ശ്രദ്ധിക്കേണ്ടത്. 

ചോദ്യോത്തരങ്ങൾ ആയി മലയാളം വിഭാഗത്തിലെ പാഠഭാഗങ്ങൾ വിവരിക്കുന്നതിനേക്കാൾ പ്രധാന ഭാഗങ്ങൾ ഉദാഹരണസഹിതം വിവരിക്കുന്ന രീതി ആണ് മലയാളത്തിന് ഇവിടെ ഗുണകരം എന്ന് തോന്നുന്നു.

നാമം 

നാമം മൂന്നു തരം : ദ്രവ്യ നാമം, ക്രിയാ നാമം, ഗുണ നാമം.

ദ്രവ്യ നാമം : ഒരു ദ്രവ്യത്തിൻറെ പേരിനെ കുറിക്കുന്നത്. ദ്രവ്യനാമത്തെ നാലായി തിരിച്ചിരിക്കുന്നു.

1) സംജ്ഞാ നാമം : ഒരു ആളിന്റെയോ സ്ഥലത്തിൻറെയോ വസ്തുവിന്റെയോ പേരായ ശബ്ദത്തെ സംജ്ഞാ നാമം എന്ന് പറയുന്നു.

ഉദാ: അനൂപ്, പൊള്ളേത്തൈ, പുസ്തകം 


2) സാമാന്യ നാമം : വ്യക്തികളുടെയോ വസ്തുക്കളുടെയോ സമൂഹത്തെ പൊതുവായി പറയുന്ന ശബ്ദത്തെ സാമാന്യ  നാമം എന്ന് പറയുന്നു.

ഉദാ: ജനങ്ങൾ, പട്ടണം, സഞ്ചി, യോഗി, കുന്നുകൾ 


3) മേയ നാമം : ജാതിവ്യക്തിഭേദം കൽപ്പിക്കാൻ കഴിയാത്ത വസ്തുക്കളെ കുറിക്കുവാനുപയോഗിക്കുന്ന നാമം 

ഉദാ: അഗ്നി, മിന്നൽ, വൈദ്യുതി 

4) സർവ്വ നാമം : നാമത്തിന് പകരം നിൽക്കുന്ന നാമതുല്യമായ പദം 

ഉദാ: അവൻ, അവൾ, അത് 


ഗുണ നാമം : എന്തിന്റെയെങ്കിലും ഗുണത്തെ കാണിക്കുന്ന ശബ്ദം 

ഉദാ: തിളക്കം, മണം, ലാളിത്യം 

ക്രിയ നാമം : ഏതെങ്കിലും ക്രിയയുടെ ഭാവത്തെ കുറിക്കുന്ന നാമം 

ഉദാ: നേട്ടം, ഊഹം, പാട്ട് 

സർവ്വ നാമത്തെ മൂന്നായി തിരിച്ചിരിക്കുന്നു.

1) ഉത്തമ പുരുഷൻ : സംസാരിക്കുന്ന ആൾ തന്നെക്കുറിച്ച് പറയുമ്പോൾ പേരിന് പകരം ഉപയോഗിക്കുന്നത്.

ഉദാ : ഞാൻ, നാം, എൻറെ

2) മാധ്യമ പുരുഷൻ : ഏത് ആളിനോടാണോ സംസാരിക്കുന്നത് അയാളുടെ പേരിന് പകരം ഉപയോഗിക്കുന്നത്.

ഉദാ : നീ, നിങ്ങൾ,താങ്കൾ

3) പ്രഥമ പുരുഷൻ : രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ആരെപ്പറ്റി അഥവാ എന്തിനെപ്പറ്റി സംസാരിക്കുന്നുവോ  അതിന് പകരം ഉപയോഗിക്കുന്നത്.

ഉദാ : അവൻ, അവൾ, അത്

ക്രിയ 

പ്രവൃത്തിയെ കുറിക്കുന്ന പദമാണ് ക്രിയ. കൃതി എന്നും വിന എന്നും ആഖ്യാതം എന്നും പേരുകൾ ഉണ്ട്. ക്രിയകളെ എട്ടായി തിരിച്ചിരിക്കുന്നു.

1) സകർമ്മക ക്രിയ : കർമ്മം ഉള്ള ക്രിയ. ആരെ അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്ന പദങ്ങളാണ് അവ.

ഉദാ : അവൻ അടിച്ചു.

2) അകർമ്മക ക്രിയ : കർമ്മം ഇല്ലാത്ത ക്രിയ. ആരെ അല്ലെങ്കിൽ എന്തിനെ എന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്ന പദങ്ങളാണ് അവ.

ഉദാ : അവൻ ഉറങ്ങി.

3 ) കേവല ക്രിയ : പരപ്രേരണ ഇല്ലാത്ത ക്രിയകൾ. കേവല ക്രിയയിൽ "ക്കു" എന്ന രൂപം കാണുന്നു.

ഉദാ : എഴുതുന്നു, കേൾക്കുന്നു, പാടുന്നു.

കേവലക്രിയയെ രണ്ടായി തിരിച്ചിരിക്കുന്നു.

3.1) കാരിതം: കേവലക്രിയയിൽ "ക്കു" ഉള്ളത് കാരിതം.

ഉദാ: പഠിക്കുന്നു, ചോദിക്കുന്നു, കളിക്കുന്നു.

3.2) അകാരിതം: കേവലക്രിയയിൽ "ക്കു" ഇല്ലാത്തത് അകാരിതം.

ഉദാ: തിന്നുന്നു, പാടുന്നു, ഓടുന്നു.

4) പ്രയോജക ക്രിയ : പരപ്രേരണയോട് കൂടിയ ക്രിയകൾ. പ്രയോജക ക്രിയയിൽ "പ്പി" എന്ന രൂപം കാണുന്നു.

ഉദാ : എഴുതിപ്പിക്കുന്നു, കേൾപ്പിക്കുന്നു, കാണിപ്പിക്കുന്നു.

5) മുറ്റുവിന : പൂർണ്ണമായ ക്രിയകൾ.

ഉദാ : കണ്ടു, പറഞ്ഞു, പോയി

6) പറ്റുവിന : ഒരു പേരിനേയോ ക്രിയയെയോ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണമായ ക്രിയകൾ.

ഉദാ : കണ്ട, എഴുതുന്ന, വന്ന, പോയ

പറ്റുവിനയെ രണ്ടായി തിരിച്ചിരിക്കുന്നു.

6.1)പേരെച്ചം : പേരിനെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ (നാമാംഗജം)

ഉദാ : കണ്ട സിനിമ, എഴുതുന്ന ബ്ലോഗ് , വന്ന വഴി

6.2)വിനയെച്ചം : പൂർണ്ണക്രിയയെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ (ക്രിയാംഗജം)

ഉദാ : ഒടിഞ്ഞു വീണു, പറിച്ചു നട്ടു,ഓടി വന്നു

വിനയെച്ചത്തെ അഞ്ചായി തിരിച്ചിരിക്കുന്നു.

6.2.1) മുൻവിനയെച്ചം : പൂർണ്ണക്രിയയ്ക്ക് മുൻപ് നടക്കുന്ന ക്രിയ. ഭൂതകാലത്തെ സൂചിപ്പിക്കുന്നു.

ഉദാ: ചെന്നു കണ്ടു, നോക്കി നിന്നു, കയറി ചെന്നു

6.2.2) പിൻവിനയെച്ചം : ഭാവികാലത്തെ സൂചിപ്പിക്കുന്നു. "ആൻ" എന്ന പ്രത്യയത്തെ ചേർത്തുണ്ടാക്കുന്ന രൂപം.

ഉദാ: കാണുവാൻ വന്നു, പറയാൻ നിന്നു

6.2.3) തൻവിനയെച്ചം : പ്രധാന ക്രിയയോടൊപ്പം അപ്രധാന ക്രിയ നടക്കുന്നത്. "ഏ, ആവേ" എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന രൂപം.

ഉദാ: ഇരിക്കവേ കണ്ടു, നടക്കവേ വീണു

6.2.4) നടുവിനയെച്ചം : കേവലമായ ക്രിയാ രൂപത്തെ കാണിക്കുന്ന വിനയെച്ചം. "അ, ക, കെ" എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന രൂപം.

ഉദാ: കാണുക വേണം, നടക്കുക തന്നെ

6.2.4) പാക്ഷികവിനയെച്ചം : ഒരു ക്രിയ നടക്കുന്നുവെങ്കിൽ എന്ന അർത്ഥത്തെ കുറിക്കുന്ന വിനയെച്ചം. "അൽ, കൽ, ഇൽ, ആകിൽ" എന്നീ പ്രത്യയങ്ങൾ ചേർത്തുണ്ടാക്കുന്ന രൂപം.

ഉദാ: ചെന്നാൽ കാണാം, പഠിച്ചാൽ ജയിക്കും 
                                                                                                                                   (തുടരും)

Saturday, January 21, 2017

ഭൗതിക ശാസ്ത്രം 2

  • പ്രകാശത്തെക്കുറിച്ചുള്ള പഠനം 
                         ഒപ്റ്റിക്സ്
  • സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം  
                         8 .2 മിനിറ്റ് (500 സെക്കന്റ്‌)
  • ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം  
                         1.3  സെക്കന്റ്‌
  • പ്രകാശത്തിന് ഏറ്റവും വേഗതയുള്ള മാധ്യമം 
                         ശൂന്യത
  • പ്രകാശത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം 
                         വജ്രം
  • പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം 
                         ശൂന്യത
  • പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം 
                         വജ്രം
  • പ്രകാശത്തിൻറെ അടിസ്ഥാന കണം അറിയപ്പെടുന്നത് 
                         ഫോട്ടോൺ
  • ഒരു പാർ സെക്കന്റ് എന്നത് 
                         3.26 പ്രകാശ വർഷം (ദൂരം)
  • പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്  
                         ആംസ്ട്രോങ്
  • കണ്ണിനു ഏറ്റവും സുഖകരമായ നിറം 
                         മഞ്ഞ
  • സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ  സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിറം 
                         മഞ്ഞ
  • പ്രാഥമിക വർണ്ണങ്ങൾ  
                         പച്ച, നീല, ചുവപ്പ്
  • ടെലിവിഷൻ സംപ്രേഷണത്തിൻറെ അടിസ്ഥാന വർണ്ണങ്ങൾ  
                         പച്ച, നീല, ചുവപ്പ്
  • പ്രാഥമിക വർണ്ണങ്ങൾ  മൂന്നും ചേരുമ്പോൾ ഉണ്ടാകുന്ന വർണ്ണം 
                         വെളുപ്പ്

പച്ച + ചുവപ്പ് =മഞ്ഞ  (പ ചെ മ)
നീല + ചുവപ്പ് =മജന്ത (ചു നി മജ )
പച്ച + നീല = സിയാൻ (പനി സിയൻ )
  • തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ വർണ്ണം 
                         വയലറ്റ്
  • തരംഗ ദൈർഘ്യം കൂടുതലും ആവൃത്തി കുറവുമായ വർണ്ണം 
                         ചുവപ്പ്
  • എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വർണ്ണം 
                         വെള്ള
  • എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന വർണ്ണം 
                         കറുപ്പ്
  • പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത്  
                         ലിയോൺ ഫുക്കൾട്ട് 
  • പ്രകാശത്തിൻറെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്  
                         ഐസക്ക് ന്യൂട്ടൻ
  • പ്രകാശത്തിൻറെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത്  
                         ക്രിസ്റ്റിൻ ഹൈജൻസ്
  • പ്രകാശത്തിൻറെ വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്ക്കരിച്ചത്  
                         ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ
  • പ്രകാശത്തിൻറെ ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്  
                         മാക്സ് പ്ലാങ്ക്
  • ഘടകവർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്  
                         ഐസക്ക് ന്യൂട്ടൻ
  • സൂര്യ പ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് തെളിയിച്ചത്  
                         ഐസക്ക് ന്യൂട്ടൻ
  • പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ  
                         അഗസ്റ്റിൻ ഫ്രണൽ
  • പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ  
                         ഹെന്റിച്ച് ഹെർട്സ്
  • പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ  
                         ഇ സി ജി സുദർശൻ
                                                                                                                                       (തുടരും)

Friday, January 20, 2017

ഭൗതിക ശാസ്ത്രം 1

  • പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ 
                         പ്ലാസ്മ
  • ദ്രവ്യത്തിൻറെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള അവസ്ഥകൾ  
                         ഏഴ്
  • ദ്രവ്യത്തിൻറെ ഏഴാമത്തെ അവസ്ഥ 
                         സൂപ്പർ കൂൾഡ്‌ ഫെർമി ഗ്യാസ്
  • ദ്രവ്യത്തിൻറെ ആറാമത്തെ അവസ്ഥ 
                         ഫെർമിയോണിക് കണ്ടൻസേറ്റ്
  • ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ 
                         ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
  • ദ്രവ്യത്തിൻറെ നാലാമത്തെ അവസ്ഥ 
                         പ്ലാസ്മ
  • സൂര്യനിലും നക്ഷത്രങ്ങളിലും ദ്രവ്യം കാണപ്പെടുന്ന അവസ്ഥ 
                         പ്ലാസ്മ
  • തന്മാത്രകൾ ഏറ്റവും ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ 
                         പ്ലാസ്മ
  • എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാന പ്രാഥമിക കണം  
                         ക്വാർക്ക്
  • ദ്രവ്യത്തിന് പിണ്ഡം നൽകുന്ന കണം  
                         ഹിഗ്ഗ്സ് ബോസോൺ
  • ദൈവകണം എന്ന് അറിയപ്പെടുന്നത് 
                         ഹിഗ്ഗ്സ് ബോസോൺ
  • ഹിഗ്ഗ്സ് ബോസോണിന് ആ പേര് നൽകിയത് ഏതൊക്കെ  ശാസ്ത്രജ്ഞരുടെ  ബഹുമാനാർത്ഥമാണ്   
                         സത്യേന്ദ്രനാഥ ബോസ്, പീറ്റർ ഹിഗ്ഗ്സ്
  • ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞർ    
                         സത്യേന്ദ്രനാഥ ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ
  • SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകളുടെ എണ്ണം  
                         ഏഴ്

ഊഷ്മാവ്                                : കെൽ‌വിൻ
പ്രകാശ തീവ്രത                      : കാന്റല
വൈദ്യുത പ്രവാഹം           : ആമ്പിയർ
പദാർത്ഥത്തിന്റെ അളവ് : മോൾ
ഊർജ്ജം                                    : ജൂൾ
  • സദിശ അളവുകൾക്ക് ഉദാഹരണം   
                         ബലം, പ്രവേഗം, സ്ഥാനാന്തരം, ത്വരണം
  • പ്രവൃത്തി ചെയ്യാനുള്ള കഴിവ്    
                         ഊർജ്ജം
  • ഊർജ്ജത്തിൻറെ CGS യൂണിറ്റ്     
                         എർഗ് (1 ജൂൾ =10^7 എർഗ്)
  • ഊർജ്ജ സംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ്    
                         ആൽബർട്ട് ഐൻസ്റ്റീൻ
  • ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറെ പ്രവേഗം ഇരട്ടിച്ചാൽ അതിൻറെ ഗതികോർജ്ജം 
                         നാലിരട്ടി ആകും
  • പുനഃസ്ഥാപിക്കാവുന്ന ഊർജ്ജ സ്രോതസുകൾക്ക് ഉദാഹരണം   
                         സൗരോർജ്ജം,ജലശക്തി, ബയോഗ്യാസ്, ജൈവ പിണ്ഡം
  • പുനഃസ്ഥാപിക്കാൻ സാധിക്കാത്ത ഊർജ്ജ സ്രോതസുകൾക്ക് ഉദാഹരണം   
                         കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം
  • ശൂന്യതയിൽ സഞ്ചരിക്കാൻ സാധിക്കാത്ത ഊർജ്ജ രൂപം 
                         ശബ്ദോർജ്ജം
  • ഐൻസ്റ്റീൻ, വിശിഷ്ട ആപേക്ഷിക സിദ്ധാന്തം (E =mc^2 ) ആവിഷ്കരിച്ച വർഷം    
                         1905
  • ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചത് 
                         2005 (ആപേക്ഷിക സിദ്ധാന്തം 100 വർഷം)
  • ബഹിരാകാശ വാഹനങ്ങളിലെയും കൃത്രിമോപഗ്രഹങ്ങളിലെയും  പ്രധാന ഊർജ്ജ സ്രോതസ്    
                         സൗരോർജ്ജം (സോളാർ സെൽ)
  • ഗ്യാസ് സ്ററൗവ്വിലും മെഴുകുതിരിയിലും നടക്കുന്ന ഊർജ്ജ മാറ്റം    
                         രാസോർജ്ജം, താപോർജ്ജവും പ്രകാശോർജ്ജവുമായി മാറുന്നു
                                                                                                                                         (തുടരും)

Thursday, January 19, 2017

രസതന്ത്രം 2

  • ആവർത്തന പട്ടികയുടെ പിതാവ് 
                           ഡിമിട്രി മെൻഡലിയേഫ്
  • ആധുനിക ആവർത്തന പട്ടികയുടെ പിതാവ് 
                           ഹെൻട്രി മോസ്‌ലി
  • ആവർത്തന പട്ടികയിലെ പീരിയഡുകളുടെ എണ്ണം 
                           ഏഴ്
  • ആവർത്തന പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം 
                           18
  • ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള ആകെ മൂലകങ്ങളുടെ എണ്ണം 
                           118
  • ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള സ്വാഭാവിക മൂലകങ്ങളുടെ എണ്ണം 
                           92
  • ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്ന ഗ്രൂപ്പ് 
                           ഒന്നാം ഗ്രൂപ്പ്
  • ആൽക്കലൈൻ എർത്ത് ലോഹങ്ങൾ എന്നറിയപ്പെടുന്ന ഗ്രൂപ്പ് 
                           രണ്ടാം ഗ്രൂപ്പ്
  • ആവർത്തന പട്ടികയിൽ അവസാനത്തെ സ്വാഭാവിക മൂലകം 
                           യുറേനിയം
  • ആദ്യത്തെ കൃത്രിമ മൂലകം 
                           ടെക്‌നീഷ്യം (അറ്റോമിക നമ്പർ 43 )
  • മെൻഡലീയാഫിനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം 
                           മെൻഡലീവിയം (അറ്റോമിക നമ്പർ 101) 
  • ആൽബർട്ട് ഐൻസ്റ്റീനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം 
                           ഐൻസ്റ്റീനിയം (അറ്റോമിക നമ്പർ 99)
  • വനിതകളുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകങ്ങൾ 
                           ക്യൂറിയം, മേയ്റ്റ്നേറിയം
  • ഭൂമി എന്നർത്ഥം വരുന്ന മൂലകം 
                           ടെലിയൂറിയം  
  • ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം 
                           സെലീനിയം
  • അറ്റോമിക നമ്പർ 100 വരുന്ന മൂലകം 
                           ഫെർമിയം
  • ഗ്രീക്ക് പുരാണങ്ങളിൽ നിന്നും പേരുലഭിച്ച മൂലകങ്ങൾ  
                           ടൈറ്റാനിയം, പ്രോമിത്തിയം
  • ഒരേ അറ്റോമിക നമ്പരും വ്യത്യസ്ഥ മാസ്സ് നമ്പരും ഉള്ള ഒരേ മുലകത്തിന്റെ ആറ്റങ്ങൾ  
                           ഐസോട്ടോപ്പുകൾ
  • ഒരേ മാസ്സ് നമ്പരും വ്യത്യസ്ഥ  അറ്റോമിക നമ്പരും ഉള്ള ഒരേ മുലകത്തിന്റെ ആറ്റങ്ങൾ  
                           ഐസോബാറുകൾ
  • തുല്യ എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ  
                           ഐസോടോണുകൾ
  • ഒരേ രാസവാക്യവും വ്യത്യസ്ഥ  ഘടനയും ഉള്ള സംയുക്തങ്ങളാണ്  
                           ഐസോമറുകൾ
  • രാസ പ്രവർത്തനത്തിൽ ഇലക്ട്രോൺ വിട്ടുകൊടുക്കുന്ന പ്രവർത്തനം  
                           ഓക്സീകരണം
  • ഇലക്ട്രോൺ സ്വീകരിക്കുന്ന (നിരോക്സീകരണം സംഭവിക്കുന്ന) ഇലക്ട്രോഡ്  
                           കാഥോഡ്
  • പൊട്ടൻഷ്യൽ വ്യത്യാസം കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                           വോൾട്ട് മീറ്റർ
  • ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അയോണുകൾ വേർതിരിക്കുന്ന അവസ്ഥ 
                           വൈദ്യുത വിശ്ലേഷണം (ഇലക്ട്രോലിസിസ്)
  • രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം 
                           ഗാൽവനിക്ക് സെൽ
  • വൈദ്യുതോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്ന ഉപകരണം 
                           ഇലട്രോളിറ്റിക്‌ സെൽ
                                                                                                                                         (തുടരും)

Wednesday, January 18, 2017

രസതന്ത്രം 1

  • രസതന്ത്രത്തിൻറെ പിതാവ് 
                       റോബർട്ട് ബോയിൽ
  • ആധുനിക രസതന്ത്രത്തിൻറെ പിതാവ് 
                       ലാവോസിയ
  • ഒരു പദാർത്ഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണിക 
                       ആറ്റം
  • ആറ്റം കണ്ടുപിടിച്ചത് 
                       ജോൺ ഡാൾട്ടൺ
  • ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത് 
                       നീൽസ് ബോർ
  • ആറ്റത്തിലെ ഭാരം കൂടിയ കണം 
                       ന്യൂട്രോൺ
  • ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണം 
                       ന്യൂട്രോൺ
  • ആറ്റത്തിലെ ഭാരം കുറഞ്ഞ കണം 
                       ഇലക്ട്രോൺ
  • ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം അറിയപ്പെടുന്നത് 
                       അറ്റോമിക് നമ്പർ (Z)
  • അന്താരാഷ്ട്ര മോൾ ദിനം (6.023x10^23)
                       ഒക്ടോബർ 23
  • പ്രോട്ടോൺ\ന്യൂക്ലിയസ് കണ്ടുപിടിച്ചത് 
                       ഏണസ്റ്റ് റുഥർഫോർഡ്
  • ഇലക്ട്രോൺ കണ്ടുപിടിച്ചത് 
                       ജെ ജെ തോംസൺ
  • ന്യൂട്രോൺ കണ്ടുപിടിച്ചത് 
                       ജെയിംസ് ചാഡ്‌വിക്ക്
  • ആറ്റത്തിൻറെ സൗരയൂഥ മാതൃക കണ്ടുപിടിച്ചത് 
                       ഏണസ്റ്റ് റുഥർഫോർഡ്
  • ആറ്റത്തിൻറെ പ്ലം പുഡ്ഡിംഗ് മാതൃക കണ്ടുപിടിച്ചത് 
                       ജെ ജെ തോംസൺ
  • ആറ്റത്തിൻറെ വേവ് മെക്കാനിക്സ് മാതൃക കണ്ടുപിടിച്ചത് 
                       മാക്സ് പ്ലാങ്ക്
  • ഒരു പദാർത്ഥത്തിന്റെ ഭൗതിക പരമായ ഏറ്റവും ചെറിയ കണിക 
                       തന്മാത്ര
  • തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത്  
                       അവോഗാഡ്രോ
  • ആറ്റത്തിൻറെ ഭാരം അളക്കുന്ന യൂണിറ്റ് 
                       അറ്റോമിക് മാസ്സ് യൂണിറ്റ് (amu)
  • ആറ്റത്തിൻറെ ആപേക്ഷിക ഭാരം അളക്കുന്നത്തിന് ഉപയോഗിക്കുന്ന ഐസോട്ടോപ് 
                       കാർബൺ 12
  • മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും വേർതിരിച്ച ശാസ്ത്രജ്ഞൻ 
                       ലാവോസിയെ
  • ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ 
                       ലാവോസിയെ
  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം 
                       നൈട്രജൻ (78%)
  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം 
                       ഓക്സിജൻ  (21%)
  • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം 
                       ആർഗൺ (0.9 %)
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം 
                       ഓക്സിജൻ  (46.6 %)
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം 
                       സിലിക്കൺ
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം 
                       അലൂമിനിയം
                                                                                                                                        (തുടരും)