Monday, July 31, 2017

പരീക്ഷ വിശകലനം: LDC ആലപ്പുഴ\ഇടുക്കി\കോഴിക്കോട്

ഏറെ പ്രതീക്ഷയോടെ വന്ന ആലപ്പുഴയുടെ LDC എക്സാം താരതമ്യേന എളുപ്പം ആയിരുന്നു. മുൻപ് നടന്ന എറണാകുളം പരീക്ഷയുടെ കാഠിന്യം കാരണം ഉദ്യോഗാർത്ഥികൾ അൽപ്പം പേടിയോടെ ആണ് പരീക്ഷയെ നേരിടാൻ പോയതെങ്കിലും വലിയ പ്രശ്നക്കാരൻ അല്ലാത്ത രീതിയിൽ കഴിഞ്ഞു. കണക്കും, ഇംഗ്ലീഷും, മലയാളവും മുൻ പരീക്ഷകളേക്കാൾ എളുപ്പം ആയതിനാൽ കട്ട് ഓഫ് കൂടാൻ സാധ്യത ഉണ്ട്. എല്ലാ ജില്ലകളിലും 65 ന് മുകളിൽ കട്ട് ഓഫ് വരാനും ആലപ്പുഴയിൽ അത് 70 നോട് അടുത്ത് നിൽക്കാനും ആണ് സാധ്യത. നമുക്ക് ചോദ്യങ്ങളിലേക്ക് നോക്കാം 

കേരളത്തിൻറെ ചരിത്രം, ഭൂമിശാസ്ത്രം എല്ലാം കൂടെ ചേർത്ത് ആകെ അഞ്ച് ചോദ്യങ്ങൾ ആണ് ചോദിച്ചത്. അതിൽ മൂന്നെണ്ണം നമ്മൾ ഇവിടെ പഠിച്ച ഭാഗത്ത് നിന്നും വന്നപ്പോൾ ആദ്യത്തെ വനിതാ ആഭ്യന്തര സെക്രട്ടറി, കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ച വർഷം എന്നിവ ഇവിടെ പറയാത്തവ ആണെങ്കിലും പഠിക്കുന്ന ഉദ്യോഗാർത്ഥികളെ വലയ്ക്കാൻ തക്ക കട്ടിയുള്ള ചോദ്യങ്ങൾ അല്ല അവ.

ഇന്ത്യയുടെ ഭൂമിശാസ്ത്രത്തിൽ നിന്നും ചോദിച്ച അഞ്ച് ചോദ്യങ്ങളിൽ ബ്യൂട്ടിഫുൾ സിറ്റി അധികം കേൾക്കാത്ത ചോദ്യം ആയിരുന്നു. ബാക്കി നാലിൽ സുവർണ്ണ ചതുഷ്‌കോണം ഒഴിച്ച്മൂന്നും നമ്മൾ പഠിച്ച പാഠഭാഗങ്ങൾ ആയിരുന്നു. സുവർണ്ണ ചതുഷ്‌കോണവും ആരെയും ചുറ്റിച്ചു കാണാൻ സാധ്യത ഇല്ല. 

ഇന്ത്യൻ ചരിത്രത്തിൽ നിന്നും വന്ന അഞ്ചിൽ നാല് ചോദ്യങ്ങളും നമ്മൾ മുൻപ് പഠിച്ച ഭാഗങ്ങളിൽ നിന്ന് തന്നെ ആണ് വന്നത്. ശാരദാ സദന്റെ സ്ഥാപകയുമായി ബന്ധപ്പെട്ട ചോദ്യം ഇതിനു മുൻപ് കേട്ടിട്ടില്ലാത്തതിനാൽ അൽപ്പം വലച്ച ചോദ്യങ്ങളിൽ ഒന്നായി കൂട്ടാം.അത് പോലെ തന്നെ സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട അഞ്ചിൽ നാല് ചോദ്യങ്ങളും നമ്മൾ പഠിച്ച പാഠങ്ങളിൽ  നിന്നും തന്നെ ആയിരുന്നു. ഗ്രാമത്തിലെ വികസന പദ്ധതികൾ തയാറാക്കുന്നതെവിടെ എന്ന ചോദ്യം ഗ്രാമസഭ എന്ന ഉത്തരം ഉള്ളിടത്തോളം ആരെയും ആശയക്കുഴപ്പത്തിൽ ആക്കിക്കാണുമെന്ന് കരുതുന്നില്ല.

ഭരണഘടനയുമായി ബന്ധപ്പെട്ട് ആറു ചോദ്യങ്ങളാണ് ചോദിച്ചത്. മിക്കവയും വർഷങ്ങളുമായി ബന്ധപ്പെട്ട് ഉള്ളവ ആയിരുന്നു. ഇതിൽ ജനാധിപത്യത്തിൻറെ സൂര്യതേജസ് എന്ന ചോദ്യം ഒഴിച്ച് ബാക്കി എല്ലാം നമ്മൾ പഠിച്ച ക്ലാസുകളിൽ നിന്ന് തന്നെ ആയിരുന്നു. നാല് ചോദ്യങ്ങൾ ആണ് സമകാലികത്തിൽ നിന്നും വന്നത്. അതിൽ 20-20, ബ്രിക്‌സിറ്റ് എന്നിവ ഒഴിച്ചുള്ള ചോദ്യങ്ങൾ സത്യത്തിൽ കടുപ്പമേറിയവ തന്നെ ആയിരുന്നു.

സയൻസ് വിഭാഗത്തിലേക്ക് കടക്കുമ്പോൾ ഇരുപതിൽ മൂന്നേ മൂന്ന് ചോദ്യങ്ങളാണ് നമ്മൾ PSC ക്ലാസ്സ്മുറിയിൽ പഠിക്കാതെ വിട്ടവ. അന്താരാഷ്ട്ര പയർ വർഷം, ആൽഗകളെ കുറിച്ചുള്ള പഠനം, ശരീരത്തിലെ ഏറ്റവും വലിയ കല എന്നീ ചോദ്യങ്ങളാണ് നമ്മൾ പഠിക്കാതെ വിട്ട മൂന്ന് ചോദ്യങ്ങൾ. ബാക്കി എല്ലാം നേരിട്ടുള്ള ചോദ്യങ്ങൾ തന്നെ ആയിരുന്നു.

കണക്കിൽ നിന്നും വളരെ എളുപ്പമുള്ള ചോദ്യങ്ങൾ ആണ് ചോദിച്ചത്. ഇരുപതിൽ ലോജിക്കിൻറെ രണ്ടു ചോദ്യങ്ങൾ ഒഴിച്ച് എല്ലാം നമ്മൾ ഇരുന്ന ക്ലാസ് മുറികളിൽ നിന്നും തന്നെ ആയിരുന്നു. ആ രണ്ട് ചോദ്യങ്ങൾ, ഒറ്റയാനും, കോഡ് ലാംഗ്വേജിൻറെ ചോദ്യവും വളരെ എളുപ്പവും ആയിരുന്നു.

ഇംഗ്ലീഷിൽ ഫ്രേസൽ വെർബ്, സിനോണിം, ആന്റോണിം, ഒഴിച്ച് ബാക്കിയെല്ലാം നമ്മൾ ഇവിടെ പഠിച്ച ഭാഗത്തു നിന്നും തന്നെ വന്നു. മലയാളത്തിൽ 2015 ലെ വയലാർ അവാർഡ് ഒഴിച്ച് ബാക്കി എല്ലാം ഇവിടെ പഠിപ്പിച്ചവയും എളുപ്പമുള്ളതും ആയിരുന്നു. 

അങ്ങനെ നോക്കുമ്പോൾ 19 മാർക്കിനുള്ള ചോദ്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാ ചോദ്യങ്ങളും PSC ക്ലാസ്സ്മുറിയിൽ നിന്നും തന്നെ വന്നു എന്നത് വളരെ സന്തോഷകരവും പ്രോത്സാഹനജനകവുമായി തോന്നുന്നു. ഇനിയും പറ്റുന്നത്രയും ചോദ്യങ്ങൾ ഉൾക്കൊള്ളിക്കാൻ ഉള്ള യാത്രയിൽ PSC ക്ലാസ്സ്മുറി മുന്നോട്ട് തുടരുന്നു.

Sunday, July 30, 2017

കേരളാ നവോത്ഥാനം 16


വക്കം അബ്ദുൽ ഖാദർ മൗലവി

ജനനം            : 1873

മരണം           : 1932

ജന്മസ്ഥലം   : വക്കം, തിരുവനന്തപുരം
  • കേരള മുസ്ലിം നവോത്ഥാനത്തിൻറെ പിതാവ് 
                     വക്കം അബ്ദുൽ ഖാദർ മൗലവി
  • SNDP മാതൃകയിൽ ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത് 
                     വക്കം അബ്ദുൽ ഖാദർ മൗലവി
  • ഐക്യ മുസ്ലിം സംഘം, അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം എന്നീ സംഘടനകൾ സ്ഥാപിച്ചത്  
                     വക്കം അബ്ദുൽ ഖാദർ മൗലവി
  • സ്വദേശാഭിമാനി പത്രത്തിൻറെ സ്ഥാപകൻ 
                     വക്കം അബ്ദുൽ ഖാദർ മൗലവി
  • സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിച്ചത് 
                     1905
  • സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം 
                     1907
  • സ്വദേശാഭിമാനി പത്രത്തിൻറെ ആദ്യ എഡിറ്റർ 
                     സി പി ഗോവിന്ദപിള്ള
  • രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിൻറെ എഡിറ്ററായ വർഷം  
                     1906
  • സ്വദേശാഭിമാനി പത്രം തിരുവിതാംകൂറിൽ നിരോധിച്ച വർഷം  
                     1910
  • വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച മാസികകൾ 
                     മുസ്ലിം (1906), അൽ-ഇസ്ലാം(1918), ദീപിക (1931)
  • ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ പ്രസിദ്ധീകരണം 
                     ദീപിക
  • ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം, ദൗ ഉസ്വബാഹ് എന്നീ ഗ്രന്ഥങ്ങൾ രചിച്ചത് 
                     വക്കം അബ്ദുൽ ഖാദർ മൗലവി

കെ കേളപ്പൻ 

കെ കേളപ്പനെ കുറിക്കുന്ന ചോദ്യങ്ങൾ മുൻപുള്ള പല അധ്യായങ്ങളിൽ ആയി പറഞ്ഞിട്ടുള്ളതിനാൽ അവിടെ പരാമർശിക്കപ്പെടാത്ത ചില ചോദ്യങ്ങൾ മാത്രമേ ഈ വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളൂ 


  • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ 
                          കെ കേളപ്പൻ
  • സ്വാതന്ത്ര്യത്തിന് ശേഷം കേളപ്പൻ ഏത് പാർട്ടിയിലാണ് ചേർന്നത് 
                          കിസാൻ മസ്‌ദൂർ പ്രജാ പാർട്ടി
  • കേളപ്പനെ ആദരിച്ച് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം 
                          1990
  • കേരള ഗാന്ധി കേളപ്പൻ മ്യൂസിയം ആൻഡ് റിസർച്ച് സെൻറർ സ്ഥിതി ചെയ്യുന്നത് 
                          പാക്കനാർ പുരം, കോഴിക്കോട്

പി എൻ പണിക്കർ  

  • കേരളാ ഗ്രന്ഥശാലാ സംഘത്തിൻറെ സ്ഥാപകൻ 
                          പി എൻ പണിക്കർ
  • വായിച്ചു വളരുക എന്നത് ഏത് പ്രസ്ഥാനത്തിൻറെ ആപ്തവാക്ക്യം ആണ് 
                          കേരള ഗ്രൻഥശാല സംഘം
  • കേരളത്തിൽ വായന ദിനമായി ആചരിക്കുന്ന ജൂൺ 19 ആരുടെ ജന്മദിനമാണ് 
                          പി എൻ പണിക്കരുടെ
  • കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് 
                          പി എൻ പണിക്കർ

                                                                                                                   (തുടരും)

Saturday, July 29, 2017

കേരളാ നവോത്ഥാനം 15


സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 

ജനനം            : 1878

മരണം           : 1916

ജന്മസ്ഥലം   : നെയ്യാറ്റിൻകര, തിരുവനന്തപുരം

  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീടിൻറെ  പേര് 
                     കൂടില്ലാ വീട് (അതിയന്നൂർ)
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ 
                     എൻറെ നാടുകടത്തൽ (My Banishment)
  • കേരളൻ എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടത്  
                     സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • കേരളൻ എന്ന മാസിക ആരംഭിച്ചത് 
                     സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന രാമകൃഷ്ണപിള്ളയുടെ കൃതി 
                     വൃത്താന്ത പത്രപ്രവർത്തനം
  • രാമകൃഷ്ണപിള്ള പത്രാധിപർ ആയിരുന്ന മറ്റു പത്രങ്ങൾ 
                     കേരളദർപ്പണം, മലയാളി, ശാരദ, വിദ്യാർത്ഥി
  • കാൾ മാക്സ്, ഗാന്ധിജി എന്നിവരുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ രചിച്ചത് 
                     സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • തിരുവിതാംകൂറിൽ നിന്നും ആദ്യമായി നാടുകടത്തപ്പെട്ട പത്രാധിപർ 
                     സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷം  
                     1910 സെപ്റ്റംബർ 26 (ദിവാൻ: പി രാജഗോപാലാചാരി)
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം 
                     തിരുനെൽവേലി
  • "ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയിലൊരു നാടിനെ" എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം  
                     സ്വദേശാഭിമാനി
  • ധർമ്മരാജ നിരൂപണം എഴുതിയത് 
                     സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതിചെയ്യുന്നത്  
                     പയ്യാമ്പലം
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്  
                     പാളയം, തിരുവനതപുരം
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് 
                     ഡോ രാജേന്ദ്രപ്രസാദ്
  • വ്യാഴവട്ട സ്മരണകൾ എന്ന കൃതി രചിച്ചത് 
                     ബി കല്യാണിക്കുട്ടിയമ്മ (രാമകൃഷ്ണപിള്ളയുടെ പത്നി)
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രധാന കൃതികൾ  
                     സോക്രട്ടീസ്, മോഹൻദാസ് ഗാന്ധി, ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ, വാമനൻ,  ബാലകലേശ നിരൂപണം, നരകത്തിൽ നിന്ന്, കേരള ഭാഷോൽപ്പത്തി

എ കെ ഗോപാലൻ 

 ജനനം           : 1904

മരണം           : 1977

ജന്മസ്ഥലം   : മാവില, കണ്ണൂർ

  • കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് 
                  എ കെ ഗോപാലൻ
  • എ കെ ഗോപാലൻറെ ആത്മകഥ 
                  എൻറെ ജീവിതകഥ
  • ലോക്സഭയിലെ ആദ്യ പ്രതിപക്ഷനേതാവ് 
                  എ കെ ഗോപാലൻ
  • ലോക്സഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷനേതാവ് 
                  രാം സുഭഗ്‌ സിങ്
  • ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷനേതാവായ ഏക മലയാളി 
                  സി എം സ്റ്റീഫൻ
  • പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെട്ടത് 
                  എ കെ ഗോപാലൻ
  • ഇന്ത്യൻ കോഫി ഹൗസിൻറെ സ്ഥാപകൻ 
                  എ കെ ഗോപാലൻ (തൃശൂർ, 1958)
  • കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് മലബാർ ജാഥ നയിച്ചത് 
                  എ കെ ഗോപാലൻ
  • ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ച് കണ്ണൂർ നിന്നും ക്ഷേത്ര സത്യാഗ്രഹജാഥ നയിച്ചത് 
                  എ കെ ഗോപാലൻ
  • 1952 ലെ ആദ്യ തിരഞ്ഞെടുപ്പിൽ എ കെ ഗോപാലൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം 
                  കാസർകോഡ്
  • ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ നേതാവ് 
                  എ കെ ഗോപാലൻ
  • 1935 ലെ തിരുവണ്ണൂർ കോട്ടൺമിൽ സമരത്തിന് നേതൃത്വം നൽകിയത് 
                  എ കെ ഗോപാലൻ
  • 1960 ഇൽ കാസർകോഡ് നിന്നും തിരുവനന്തപുരം വരെ കാൽനടയാത്ര നടത്തിയ നവോത്ഥാന നേതാവ് 
                  എ കെ ഗോപാലൻ
  • 1936 ഇൽ കണ്ണൂരിൽ നിന്നും മദ്രാസ് വരെ പട്ടിണിജാഥ നയിച്ച നേതാവ് 
                  എ കെ ഗോപാലൻ
  • എ കെ ഗോപാലൻ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട വർഷം 
                  1990
  • എ കെ ഗോപാലൻറെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത സിനിമ 
                  എ കെ ജി അതിജീവനത്തിൻറെ കനൽ വഴികൾ
  • പാർലമെൻറ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ഏക കമ്യുണിസ്റ്റ് നേതാവ് 
                  എ കെ ഗോപാലൻ
  • എ കെ ജി സെൻറർ സ്ഥിതിചെയ്യുന്നതെവിടെ 
                  തിരുവനന്തപുരം
  • എ കെ ജി ഭവൻ സ്ഥിതിചെയ്യുന്നതെവിടെ 
                  ന്യുഡൽഹി
  • എ കെ ഗോപാലൻറെ പ്രധാന കൃതികൾ 
                  ഞാൻ ഒരു പുതിയലോകം കണ്ടു, എൻറെ പൂർവകാല സ്മരണകൾ, എൻറെ ഡയറി, കൊടുങ്കാറ്റിൻറെ മാറ്റൊലി, മണ്ണിനു വേണ്ടി
                                                                                                                                   (തുടരും)

Friday, July 28, 2017

ഇംഗ്ലീഷ് 12


Animal Sounds

Ape       : Gibbers                                         Crow           : Caws, Crows

Ass\Hippo : Brays                                        Cuckoo\Dove : Coos

Bear       : Growls                                         Deer            : Bells

Bee        : Buzzes, Hums                              Dog             : Barks

Beetle    : Drones                                         Dolphin       : Clicks

Birds      : Hums, Sings, Twitters, Chirps    Donkey        : Brays

Boar\Eagle : Screams                                  Duck            : Quacks

Bull        : Bellows                                       Elephant      : Trumpets            

Camel    : Grunts                                          Falcon         : Chants

Cat\Kitten : Mew                                         Fly                : Buzzes

Cattle     : Lows                                           Fox                : Howls, Yelps

Chicken  : Peeps                                          Frog               : Croaks

Cock       : Crows                                         Giraffe\Goat  : Bleats

Cow        : Lows, Moo                                 Grasshopper  : Chirps, Pitters

Cricket    : Chirps                                         Horse             : Neigh, Whinny

Jackal      : Howls                                         Lion               : Roars

Monkey   : Chatters, Gibbers                       Mouse            : Squeaks, Squeals

Parrot       : Talks, Chatter                            Peacock\Vulture : Screams

Pig           : Grunts, Squeal                           Puppy             : Yelps

Snakes     : Hisses                                        Sparrow          : Chirps\Twitters

Swan       : Cry                                             Tiger               : Roars, Growls

Tortoise   : Grunts                                        Wolf                : Howls, Yells

Gender of Nouns

Actor             : Actress                             Bachelor          : Spinster\Maid

Bridegroom   : Bride                                Bull                  : Cow

Bullock          : Heifer                              Cock                 : Hen

Dog                : Bitch                                Drake                : Hen, Duck

Drone             : Bee                                   Duke                 : Duchess

Emperor         : Empress                            Fox                   : Vixen

Gander           : Goose                                Gentleman\Lord : Lady

Heir                : Heiress                              Hero                  : Heroine

Horse             : Mare                                  Host                   : Hostess

Jack ass         : Jenny ass                            Lad                     : Lass

Landlord       : Landlady                            Lion                    : Lioness

Man servant  : Maid servant                      Master                 : Mistress

Monk\Friar   : Nun                                     Murderer             : Murderess

Nephew        : Niece                                   Peacock               : Peahen

Poet              : Poetess                                 Priest                   : Priestess

Prince           : Princess                                Sir                       : Madam

Steward        : Stewardess                           Tiger                    : Tigress

Waiter          : Waitress                                 Widower             : Widow

Wizard         : Witch

Singular- Plural Forms

Boy, Book, Girl, Pen, Desk, Cow, Commando, Photo, Piano, Ratio, Logo, Monkey, Donkey, Dwarf, Scarf, Gulf, Chief, Safe, Wharf, Cliff, Hoof, Proof, Handkerchief തുടങ്ങിയവയുടെ അവസാനം "s" ചേർത്താൽ Plural form ലഭിക്കും.

Class, Dish, Bush, Match, Watch, Box, Tax, Kiss, Hero, Mango, Buffalo, Negro, Echo തുടങ്ങിയവയുടെ അവസാനം "es" ചേർത്താൽ Plural form ലഭിക്കും.

Baby, City, Lady, Army, Story, Pony തുടങ്ങിയവയുടെ അവസാനമുള്ള "y" മാറ്റി പകരം "ies" ചേർത്താൽ Plural Form ലഭിക്കും

Wife       : Wives                               Man      : Men

Thief      : Thieves                             Goose   : Geese

Half        : Halves                              Woman  : Women

Wolf       : Wolves                              Mouse   : Mice

Calf        : Calves                               Tooth     : Teeth

Knife      : Knives                               Foot       : Feet

Leaf        : Leaves                               Ox         : Oxen

Loaf        : Loaves                               Child     : Children

Elf           : Elves                                 Commander in chief  : Commanders in chief

Self         : Selves                                Son in law  : Sons in law

Shelf       : Shelves                              Daughter in law : Daughters in law

Sheaf      : Sheaves                              Governor general : Governors general

Runner up : Runners up                      Man of war : Men of war

Man eater  : Man eaters                       Girl student : Girl students

Chairman : Chairmen                          Englishman : Englishmen

Formula   : Formulae                           Index     : Indices

Radius      : Radii                                 Phenomenon : Phenomena

Hypothesis : Hypotheses                     Diagnosis   : Diagnoses

Oasis        : Oases                                Syllabus      : Syllabi

Memorandum : Memoranda                Axis            : Axes

Crisis       : Crises                                Basis           : Bases

Analysis  : Analyses                            Criterion     : Criteria

Medium  : Media                                 Stadium      : Stadia, Stadiums

Agendum : Agenda                              Thesis         : Theses

Focus       : Foci, Focuses                     Nucleus      : Nuclei

Manservant : Menservants                   Womanservant : Womenservants
                                                                                                                (തുടരും)

Thursday, July 27, 2017

ഇന്ത്യ 16


  • ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ സാർക്കിൽ അംഗമല്ലാത്ത ഏക രാജ്യം 
                           മ്യാൻമാർ (തലസ്ഥാനം : നായ്‌പിഡോ, നാണയം: ക്യാറ്റ്)
  • ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ആസിയാനിൽ അംഗമായ ഏക രാജ്യം 
                           മ്യാൻമാർ
  • ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിലവിൽ പട്ടാളഭരണമുള്ള ഏക രാജ്യം 
                           മ്യാൻമാർ
  • ബർമ്മയുടെ പേര് മ്യാൻമാർ എന്ന് മാറിയ വർഷം  
                           1989
  • ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ആയ ആദ്യ ഏഷ്യക്കാരൻ 
                           യു താന്റെ
  • ആൻഡമാൻ നിക്കോബാർ ദ്വീപുകളോട് ഏറ്റവും അടുത്തുള്ള രാജ്യം  
                           മ്യാൻമാർ
  • മ്യാൻമാറിൻറെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത്  
                           ഓങ് സാൻ
  • ഓങ് സാൻ സൂചിക്ക് നൊബേൽ സമ്മാനം ലഭിച്ച വർഷം 
                           1991
  • ഓങ് സാൻ സൂചി ജയിൽ മോചിതയായ വർഷം 
                           2010
  • ഓങ് സാൻ സൂചിയുടെ പ്രധാന കൃതി 
                           ഫ്രീഡം ഫ്രം ഫിയർ
  • ഓങ് സാൻ സൂചി സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി 
                           നാഷണൽ ലീഗ് ഫോർ ഡെമോക്രസി
  • ഇന്ത്യയെ മ്യാൻമാറിൽ നിന്നും വേർതിരിക്കുന്ന മലനിരകൾ 
                           പട് കായ്
  • എവറസ്റ്റിൽ മന്ത്രിസഭാ യോഗം ചേർന്ന ആദ്യ രാജ്യം 
                           നേപ്പാൾ (തലസ്ഥാനം : കഠ്മണ്ഡു, നാണയം : നേപ്പാളീസ് റുപ്പി)
  • ചതുരാകൃതിയിൽ അല്ലാത്ത ദേശീയപതാക ഉള്ള ഏക രാജ്യം 
                           നേപ്പാൾ (രണ്ടു ത്രികോണങ്ങൾ)
  • നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റിപ്പബ്ലിക്ക് 
                           നേപ്പാൾ (2008 ഇൽ)
  • ലോകത്തിലെ അവസാനത്തെ ഹിന്ദു രാജാവ് 
                           ജ്ഞാനേന്ദ്രൻ (നേപ്പാൾ)
  • കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം 
                           പാക്കിസ്ഥാൻ
  • കനാലുകളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം 
                           ബംഗ്ലാദേശ്
  • പാക്ക് അധിനിവേശ കാശ്മീരിന്റെ തലസ്ഥാനം 
                           മുസാഫറാബാദ്
  • ആധുനിക കാലത്ത് മതാധിഷ്ഠിതമായി സ്ഥാപിക്കപ്പെട്ട ആദ്യ രാജ്യം 
                           പാക്കിസ്ഥാൻ
  • സാരെ ജഹാം സെ അച്ഛാ ഏത് കവിതയിൽ നിന്ന് എടുത്ത ഭാഗമാണ് 
                           തരാനാ ഇ ഹിന്ദ്
  • ജിന്ന ഹൗസ് സ്ഥിതിചെയ്യുന്നതെവിടെ 
                           മുംബൈ
  • പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ മുസ്ലിം വനിത
                           ബേനസീർ ഭൂട്ടോ
  • ബേനസീർ ഭൂട്ടോയുടെ കൃതികൾ 
                           ഡോട്ടർ ഓഫ് ഈസ്റ്റ്, പാക്കിസ്ഥാൻ-ദി ഗാതറിംഗ് സ്റ്റോർമ്
  • ഇമ്രാൻ ഖാൻ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി 
                           തെഹ്‌രിക്ക് ഇ ഇൻസാഫ് (മൂവ്‌മെന്റ് ഫോർ സോഷ്യൽ ജസ്റ്റിസ്)
  • പാകിസ്താന്റെ വാണിജ്യ തലസ്ഥാനം\പാക്കിസ്ഥാൻറെ ആദ്യ തലസ്ഥാനം 
                           കറാച്ചി
  • ഇന്ത്യയുടെ കണ്ണുനീർ, ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം 
                           ശ്രീലങ്ക
  • എലിഫൻറ് ചുരം, ഫാഹിയാൻ ഗുഹ എന്നിവ സ്ഥിതിചെയ്യുന്നത് 
                           ശ്രീലങ്കയിൽ
  • ലോകത്തിലെ ഏറ്റവും വലിയ ആന അനാഥാലയം സ്ഥിതിചെയ്യുന്നത് 
                           പിന്നവാല, ശ്രീലങ്ക
  • ടെംപിൾ ട്രീസ് ഏത് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് 
                           ശ്രീലങ്ക
  • ശ്രീലങ്കയുടെ ഔദ്യോഗിക ടെലിവിഷൻ 
                           രൂപവാഹിനി
                                                                                                                           (തുടരും)

Wednesday, July 26, 2017

ഇന്ത്യ 15


  • ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം 
                        ബംഗ്ലാദേശ് (തലസ്ഥാനം :ധാക്ക, നാണയം : ടാക്ക)

  • ബംഗ്ലാദേശിന്റെ രൂപീകരണത്തിനാവശ്യമായ സഹായങ്ങൾ ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി 
                        ഇന്ദിരാ ഗാന്ധി 
  • ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം 
                        പശ്ചിമ ബംഗാൾ 
  • ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കരാർ ഒപ്പുവെച്ച വർഷം 
                        2015 (നരേന്ദ്ര മോദിയും ഷെയ്ക്ക് ഹസീനയും)
  • ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് 
                        ഷെയ്ക്ക് മുജീബുർ റഹ്‌മാൻ 
  • ഇന്ത്യ ബംഗ്ലാദേശിന് 999 വർഷത്തേക്ക് പാട്ടത്തിനു നൽകിയ പ്രദേശം 
                        തീൻബിഖ ഇടനാഴി 
  • മുക്തിബാഹിനി എന്ന സായുധ സംഘടന ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
                        ബംഗ്ലാദേശ്
  • 1985 ഇൽ സാർക്ക് രൂപീകരിക്കപ്പെട്ട നഗരം  
                        ധാക്ക 
  • പാവങ്ങളുടെ ബാങ്കർ\ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിൻറെ ഉപജ്ഞാതാവ് 
                        മുഹമ്മദ് യൂനുസ് 
  • മുഹമ്മദ് യൂനുസിന് സമാധാനത്തിനുള്ള നോബൽ കിട്ടിയ വർഷം  
                        2006 
  • ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് 
                        മൈത്രി എക്സ്പ്രസ് 
  • ദക്ഷിണേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യം 
                        ബംഗ്ലാദേശ്
  • മൂന്നു ഭാഗവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യൻ സംസ്ഥാനം 
                        ത്രിപുര 
  • ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം 
                        ഭൂട്ടാൻ (തലസ്ഥാനം : തിമ്പു, നാണയം : ഗുൽട്രം)
  • ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം 
                        ഭൂട്ടാൻ 
  • പൊതു സ്ഥലത്ത് പുകവലി നിരോധിച്ച ആദ്യ രാജ്യം 
                        ഭൂട്ടാൻ 
  • പാർലമെന്റിലേക്ക് മത്സരിക്കാൻ ബിരുദം നിർബന്ധമാക്കിയ ആദ്യ രാജ്യം 
                        ഭൂട്ടാൻ 
  • സമ്പൂർണ്ണ ജൈവകൃഷി നടപ്പിലാക്കിയ ആദ്യ രാജ്യം 
                        ഭൂട്ടാൻ 
  • ദേശീയ ആഭ്യന്തര സന്തോഷം കണക്കാക്കുന്ന രാജ്യം 
                        ഭൂട്ടാൻ 
  • തേയില, ആപ്പിൾ, സ്വർണ്ണം, മുട്ട, പുകയില, നെല്ല്, ഗോതമ്പ്, പട്ടുനൂൽ എന്നിവയുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം 
                        ചൈന 
  • മത്സരപരീക്ഷ നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ ആരംഭിച്ച രാജ്യം 
                        ചൈന 
  • ലോകത്തിലെ ആദ്യ പത്രം 
                        പീക്കിങ് ഗസറ്റ് (ചൈന)
  • ചൈനയിലെ വന്മതിൽ നിർമ്മിച്ചത് 
                        ഷിഹുവന്തി (6325 കി മീ)
  • ബോക്‌സർ കലാപം നടന്ന രാജ്യം  
                        ചൈന 
  • ഇന്ത്യയെയും ചൈനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം 
                        നാഥുല ചുരം 
  • ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത് 
                        ലാവോത്സെ (താവോയിസം)
  • ചൈനീസ് ബഹിരാകാശ യാത്രികൻ അറിയപ്പെടുന്നത് 
                        തായ്‌ക്കോനട്ട് 
  • ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് പ്രസിഡൻറ് 
                        ജിയാങ് സെമിൻ 
  • ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ 
                        മൻഡാരിൻ 
  • തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ യഥാർത്ഥ പേര് 
                        ടെൻസിങ് ഗ്യാറ്റ്സ് 
  • ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം 
                        മാലിദ്വീപ് (തലസ്ഥാനം : മാലി, നാണയം : റൂഫിയ)
  • മാലിദ്വീപിൽ ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷൻ 
                        ഓപ്പറേഷൻ കാക്റ്റസ് 
  • ആഗോളതാപനത്തിനെതിരെ ശ്രദ്ധ നേടാൻ സമുദ്രത്തിനടിയിൽ മന്ത്രിസഭാ സമ്മേളനം ചേർന്ന രാജ്യം 
                        മാലിദ്വീപ് 
  • ഏഷ്യയിലെ ജനസംഖ്യ കുറഞ്ഞ രാജ്യം 
                        മാലിദ്വീപ് 
                                                                                                              (തുടരും)

Tuesday, July 25, 2017

ഇന്ത്യ 14


  • ഇന്ത്യ-ചൈന അതിർത്തി അറിയപ്പെടുന്നത് 
                   മക് മോഹൻ രേഖ
  • ഇന്ത്യ-ചൈന യുദ്ധം നടന്ന വർഷം 
                   1962 
  • ഇന്ത്യ-ചൈന പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി 
                   ജവാഹർലാൽ നെഹ്‌റു 
  • ഇന്ത്യ-ചൈന പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച ചൈനീസ് പ്രീമിയർ 
                   ചൗ എൻ ലായി 
  • പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ച വർഷം 
                   1954 
  • ഇന്ത്യ-ചൈന യുദ്ധം നടന്നപ്പോൾ ഇന്ത്യയിലെ പ്രതിരോധ മന്ത്രി 
                   വി കെ കൃഷ്ണമേനോൻ
  • ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി അറിയപ്പെടുന്നത് 
                   റാഡ്‌ക്ലിഫ് രേഖ
  • ഇന്ത്യ-പാക്കിസ്ഥാൻ ആദ്യ യുദ്ധം നടന്ന വർഷം 
                   1947
  • ഇന്ത്യ-പാക്കിസ്ഥാൻ രണ്ടാമത്തെ യുദ്ധം നടന്ന വർഷം 
                   1965
  • ഇന്ത്യ-പാക്കിസ്ഥാൻ രണ്ടാമത്തെ യുദ്ധം അവസാനിപ്പിച്ച കരാർ 
                   താഷ്കാന്റ് കരാർ
  • താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി 
                   ലാൽ ബഹാദൂർ ശാസ്ത്രി
  • താഷ്കന്റ് കരാറിൽ ഒപ്പുവെച്ച പാക്കിസ്ഥാൻ പ്രസിഡൻറ് 
                   അയൂബ് ഖാൻ
  • താഷ്കന്റ് കരാറിന് മാധ്യസ്ഥം വഹിച്ച സോവിയറ്റ് യൂണിയൻ പ്രീമിയർ 
                   അലക്സി കോസിജിൻ
  • ഇന്ത്യ-പാക്കിസ്ഥാൻ മൂന്നാമത്തെ യുദ്ധം നടന്ന വർഷം 
                   1971
  • ബംഗ്ലാദേശിന്റെ രൂപീകരണത്തിന് കാരണമായ യുദ്ധം 
                   1971 ലെ ഇന്ത്യ പാക്ക് യുദ്ധം
  • ഇന്ത്യ-പാക്കിസ്ഥാൻ മൂന്നാമത്തെ യുദ്ധം അവസാനിപ്പിച്ച കരാർ 
                   സിംല കരാർ
  • സിംല കരാർ ഒപ്പുവെച്ചതെന്ന് 
                   1972
  • സിംല കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി 
                   ഇന്ദിര ഗാന്ധി
  • സിംല കരാറിൽ ഒപ്പുവെച്ച പാക്കിസ്ഥാൻ പ്രസിഡൻറ് 
                   സുൽഫിക്കർ അലി ഭൂട്ടോ
  • ഇന്ത്യ-പാക്കിസ്ഥാൻ കാർഗിൽ യുദ്ധം നടന്ന വർഷം 
                   1999
  • കാർഗിൽ യുദ്ധം നടന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി 
                   അടൽ ബിഹാരി വാജ്‌പേയ്
  • കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ 
                   ഓപ്പറേഷൻ വിജയ്
  • ഇന്ത്യയുമായി ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം 
                   അഫ്‌ഗാനിസ്ഥാൻ (തലസ്ഥാനം : കാബൂൾ)
  • അഫ്‌ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഒരേയൊരു ഇന്ത്യൻ സംസ്ഥാനം 
                   കാശ്മീർ
  • അഫ്‌ഗാനിസ്ഥാൻ പാർലമെന്റിന്റെ ഭാഗമായ അടൽ ബ്ലോക്ക് ഉദ്‌ഘാടനം ചെയ്തതാര് 
                   നരേന്ദ്ര മോഡി
  • അഫ്‌ഗാനിസ്ഥാൻ -പാക്കിസ്ഥാൻ അതിർത്തി രേഖ  
                   ഡ്യുറൻറ് ലൈൻ
  • 2001 സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ നടത്തിയ ആക്രമണം  
                   ഓപ്പറേഷൻ എൻഡ്യുറിങ് ഫ്രീഡം
  • ഏറ്റവും അവസാനമായി സാർക്കിൽ അംഗമായ രാജ്യം 
                   അഫ്‌ഗാനിസ്ഥാൻ
  • മഹാഭാരതത്തിൽ ഗാന്ധാരം എന്നറിയപ്പെടുന്ന സ്ഥലം 
                   കാണ്ഡഹാർ
  • പാക്കിസ്ഥാനെയും അഫ്‌ഗാനിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം 
                   ഖൈബർ ചുരം
  • പഷ്തൂണുകൾ എന്നറിയപ്പെടുന്ന ജനവിഭാഗം ഏത് രാജ്യത്താണ് വസിക്കുന്നത് 
                   അഫ്‌ഗാനിസ്ഥാൻ
                                                                                          (തുടരും)

Monday, July 24, 2017

ഭൗതിക ശാസ്ത്രം 15


  • തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിന് കാരണമായ ബലം 
                    അപകേന്ദ്രബലം
  • ഒരു ദ്രാവകത്തിൽ പൂർണ്ണമായോ ഭാഗികമായോ മുങ്ങിയ വസ്തുവിൽ ദ്രാവകം മുകളിലേക്ക് പ്രയോഗിക്കുന്ന ബലം  
                    പ്ലവക്ഷമബലം
  • ആർക്കിമിഡീസ് തത്വം ഏത് ബലവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
                    പ്ലവക്ഷമബലം
  • ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉണ്ടാകുന്ന ആന്തരിക ബലം 
                    ഇലാസ്തികത
  • കുറഞ്ഞ സമയം കൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം 
                    ആവേഗബലം
  • ഇലക്ട്രോണുകളുടെ പ്രവാഹമാണ് 
                    വൈദ്യുതി
  • വൈദ്യുതി ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ 
                    അർധചാലകങ്ങൾ
  • അർധചാലകങ്ങൾക്ക് ഉദാഹരണം 
                    ജർമ്മേനിയം, സിലിക്കൺ, കാർബൺ
  • മെൻലോ പാർക്കിലെ മാന്ത്രികൻ എന്നറിയപ്പെടുന്നത് 
                    തോമസ് ആൽവാ എഡിസൺ
  • ഒരു ഗ്ലാസ് ദണ്ഡ് സിൽക്കുമായി ഉരസുമ്പോൾ ഗ്ലാസിന് ലഭിക്കുന്ന ചാർജ് 
                    പോസിറ്റീവ് ചാർജ്
  • വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകാത്തതുമായ പദാർത്ഥം 
                    മെർക്കുറി
  • ഇരുമ്പിൽ ചെമ്പ് പൂശുന്ന പ്രക്രിയ  
                    ഗാൽവനൈസേഷൻ
  • യാന്ത്രികോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം 
                    ഡൈനാമോ
  • രാസോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം 
                   ബാറ്ററി
  • സൗരോർജ്ജം വൈദ്യുതോർജ്ജം ആക്കി മാറ്റുന്ന ഉപകരണം 
                   സോളാർ സെൽ
  • ഒരു സർക്ക്യൂട്ടിലെ വൈദ്യുതപ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                    അമ്മീറ്റർ
  • പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്നതിനുള്ള ഉപകരണം 
                    വോൾട്ട് മീറ്റർ
  • വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കുന്ന ഉപകരണം 
                   ആംപ്ലിഫയർ
  • വോൾട്ടത കൂട്ടാനും കുറയ്ക്കാനും ഉപയോഗിക്കുന്ന ഉപകരണം 
                   ട്രാൻസ്‌ഫോർമർ
  • AC യെ DC ആക്കി മാറ്റുന്ന ഉപകരണം 
                   റക്റ്റിഫയർ
  • DC യെ AC ആക്കി മാറ്റുന്ന ഉപകരണം 
                   ഇൻവെർട്ടർ
  • AC യെ DC ആക്കി മാറ്റുന്ന ഉപകരണം 
                   റക്റ്റിഫയർ
  • ഇന്ത്യയിൽ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി 
                   50 ഹേർട്സ്
  • ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ അളവ് 
                   220-230 വോൾട്ട്
  • പവർ സ്റ്റേഷനിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് 
                   11 KV
  • ചെറിയ അളവിൽ വൈദ്യുതിയെ സംഭരിക്കുന്ന ഉപകരണം 
                   കപ്പാസിറ്റർ
  • ഫിലമെൻറ് ലാമ്പിൽ നിറയ്ക്കുന്ന വാതകം 
                   ആർഗോൺ
  • CFL എന്നതിൻറെ പൂർണ്ണരൂപം  
                   Compact Fluorescent Lamp
  • പരസ്യവിളക്കുകളിൽ ഉപയോഗിക്കുന്നത് 
                   നിയോൺ ലാമ്പുകൾ
  • പച്ചനിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 
                   ക്ലോറിൻ
  • ചുവപ്പ്നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 
                   നൈട്രജൻ
  • നീല നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 
                   ഹൈഡ്രജൻ
  • മഞ്ഞ നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 
                   സോഡിയം
  • ഓറഞ്ചുനിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 
                   നിയോൺ
  • വെള്ള നിറം ലഭിക്കുന്നതിന് നിറയ്ക്കുന്ന വാതകം 
                   മെർക്കുറി
                                                                                       (തുടരും)

Sunday, July 23, 2017

ഭൗതിക ശാസ്ത്രം 14


  • ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത് 
                     ഐസക്ക് ന്യൂട്ടൻ
  • ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിൻറെ ഭാരം 
                     പൂജ്യം
  •  ഭൂമിയുടെ ഭാരവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വസ്തുവിൻറെ ചന്ദ്രനിലെ ഭാരം   
                     1\6
  • ഗുരുത്വാകർഷണത്തിൻറെ മൂല്യം 
                     9.8 m\s²
  • നിർബാധം പതിക്കുന്ന ഒരു വസ്തുവിൻറെ ഭാരം 
                     പൂജ്യം
  • ഘർഷണം കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഖര സ്നേഹകം 
                     ഗ്രാഫൈറ്റ്
  • ഉത്തോലകത്തിൻറെ ഉപജ്ഞാതാവ് 
                     ആർക്കിമിഡീസ്
  • യത്നത്തിനും രോധത്തിനും ഇടയിൽ ധാരം വരുന്ന ഉത്തോലകം 
                     ഒന്നാം വർഗ്ഗ ഉത്തോലകം
  • ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം 
                     ത്രാസ്, കത്രിക, കപ്പി, സീസോ,നെയിൽപുള്ളർ, പ്ലയെർസ്
  • യത്നത്തിനും ധാരത്തിനും ഇടയിൽ രോധം വരുന്ന ഉത്തോലകം 
                     രണ്ടാം വർഗ്ഗ ഉത്തോലകം
  • രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം 
                     നാരങ്ങാ ഞെക്കി, പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ, വീൽ ചെയർ
  • ധാരത്തിനും രോധത്തിനും ഇടയിൽ യത്നം വരുന്ന ഉത്തോലകം 
                     മൂന്നാം വർഗ്ഗ ഉത്തോലകം
  • മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം 
                     ചവണ, ചൂണ്ട, ഐസ് ടോങ്സ്
  • സൂക്ഷ്മ സുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ് 
                     കേശികത്വം
  • കേശിക താഴ്ച്ച കാണിക്കുന്ന ദ്രാവകം 
                     മെർക്കുറി
  • ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് മേൽ കൈ പ്രയോഗിക്കുന്ന ബലം  
                     അഭികേന്ദ്ര ബലം
  • ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല് കയ്യിൽ പ്രയോഗിക്കുന്ന ബലം  
                     അപകേന്ദ്ര ബലം
  • കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കാൻ കാരണമായ ബലം 
                     പ്ലവക്ഷമ ബലം
  • താഴെ പറയുന്ന വസ്തുക്കൾ ഇലാസ്തികതയുടെ ഓർഡറിൽ (കൂടുതൽ മുതൽ കുറവ് വരെ)  
                     ഗ്ലാസ് > സ്റ്റീൽ > റബർ
  • ആണി ചുറ്റികകൊണ്ട് അടിച്ചുകയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം 
                     ആവേഗ ബലം
  • വൈദ്യുതിയുടെ പിതാവ്  
                     മൈക്കൽ ഫാരഡെ
  • വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം 
                     വെള്ളി
  • വൈദ്യുതി ചാർജ്‌ജിന്റെ യുണിറ്റ് 
                     കൂളോം
  • വൈദ്യുതിയുടെ വ്യാവസായിക യുണിറ്റ് 
                     കിലോ വാട്ട് അവർ
  • വൈദ്യുത പ്രവാഹത്തിൻറെ യുണിറ്റ് 
                     ആമ്പിയർ
  • വൈദ്യുതിയുടെ സാന്നിധ്യവും ദിശയും മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                     ഗാൽവനോമീറ്റർ
  • ഇലക്ട്രിക് ഓസിലേഷൻ കണ്ടുപിടിച്ചത് 
                     ഹെൻറിച്ച് ഹേർട്സ്
  • വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത്  
                     ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ
  • വൈദ്യുത കാന്തികത്വം കണ്ടുപിടിച്ചത് 
                     ഹാൻസ് ഈഴ്സ്റ്റഡ്
  • വൈദ്യുത വിശ്ലേഷണ തത്വം ആവിഷ്കരിച്ചത് 
                     മൈക്കൽ ഫാരഡെ
  • ഡൈനാമോ കണ്ടുപിടിച്ചത് 
                     മൈക്കൽ ഫാരഡെ
  • വാച്ച്, കാൽക്കുലേറ്റർ, റിമോട്ട്, ക്യാമറ എന്നിവയിൽ ഉപയോഗിക്കുന്ന സെൽ 
                     മെർക്കുറി സെൽ (1.35 V)
  • വാഹനങ്ങൾ, ഇൻവെർട്ടർ, UPS എന്നിവയിൽ ഉപയോഗിക്കുന്ന ബാറ്ററി 
                     ലെഡ് സ്റ്റോറേജ് സെൽ
  • സെൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററി 
                     ലിഥിയം അയോൺ ബാറ്ററി
  • സെൽ ഫോണിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ വോൾട്ടത  
                     3.7 വോൾട്ട്
  • വൈദ്യുത രാസ സെൽ നിർമ്മിച്ചത്  
                     അലക്‌സാൻഡ്രോ വോൾട്ട
  • ഡ്രൈ സെല്ലിൻറെ വോൾട്ടത  
                     1.5 വോൾട്ട്
  • വോൾട്ടായിക്ക് സെല്ലിൻറെ വോൾട്ടത  
                     1 വോൾട്ട്
  • മിന്നൽ രക്ഷാ കവചം കണ്ടുപിടിച്ചത്  
                     ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ
                                                                                               (തുടരും)

Saturday, July 22, 2017

മലയാളം 7


മലയാള ശൈലികൾ (തുടർച്ച)

ചൂണ്ടിക്കൊണ്ട് പോവുക  - അപഹരിക്കുക

കാർക്കോടകനയം               - രക്ഷിച്ചവനെ ഉപദ്രവിക്കൽ

എടുകെട്ടുക                            - പഠിത്തം അവസാനിപ്പിക്കുക

ആകാശക്കോട്ട                       - മനോരാജ്യം

കാടുകയറുക                          - വേണ്ടാത്തത് കാണിക്കുക\പറയുക

കുംഭകോണം                          - അഴിമതി

കുറുപ്പില്ലാക്കളരി                  - നാഥനില്ലായ്‌മ

ആനച്ചന്തം                                - ആകെയുള്ള അഴക്

കുതിരക്കച്ചവടം                    - ലാഭേച്ഛ

ഗോപിതോടുക                       - വിഫലമാവുക

കരിങ്കാലി                                 - വർഗ്ഗവഞ്ചകൻ

ജലരേഖ                                      - പാഴിലാവുക

അഴകിയ രാവണൻ               - ശൃംഗരിക്കാൻ ഒരുങ്ങി വന്നവൻ

കോടാലിയാവുക                   - ഉപദ്രവമാകൽ

അഷ്ടമത്തിലെ ശനി              - വലിയ കഷ്ടകാലം

അടിക്കല്ല് മാന്തുക                 - ഉൽമൂലനാശം വരുത്തുക

അമരക്കാരൻ                            - മാർഗ്ഗദർശകൻ

കടന്നകൈ                                 - അതിരുവിട്ട പ്രവൃത്തി

അക്കരപ്പച്ച                                 - അകലെയുള്ളതിനെ പറ്റി ഭ്രമം

അട്ടിപ്പേറ്                                    - സ്വന്തവും ശാശ്വതവുമായി ലഭിച്ചത്

ആളുവില കല്ലുവില              - ആളിൻറെ പദവിക്ക് സ്ഥാനം

ഇടിത്തീ                                       - കഠിനഭയം

കാക്ക പിടുത്തം                       - സേവകൂടൽ

ചെമ്പ് തെളിയിക്കുക            - പരമാർത്ഥം വെളിപ്പെടുക

സാധൂകരിക്കുക                      - ന്യായീകരിക്കുക

കിടിലം കൊള്ളിക്കുക        - ഭയപ്പെടുത്തുക

പുസ്തകപ്പുഴു                                - എപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നവൻ

ആട്ടിൻകുട്ടി ചമയുക            - നിഷ്കളങ്കത ഭാവിക്കുക

ഉപ്പ് കൂട്ടി തിന്നുക                    - നന്ദി കാണിക്കുക

കുടത്തിലെ വിളക്ക്               - അപ്രകാശിതമായ യോഗ്യത

കണ്ഠക്ഷോഭം                             - നിഷ്ഫലമായ സംസാരം

ഊറ്റം പറയുക                           - ആത്മപ്രശംസ ചെയ്യുക

ഒന്നും രണ്ടും പറയുക           - വാഗ്വാദം ചെയ്യുക

കാറ്റുള്ളപ്പോൾ തൂറ്റുക          - അവസരം നോക്കി പ്രവർത്തിക്കുക

കഞ്ഞിയിൽ പാറ്റ വീഴുക   - ഉപജീവനമാർഗ്ഗം മുട്ടുക

ഇലയിട്ട് ചവിട്ടുക                    - അറിഞ്ഞുകൊണ്ട് ഉപദ്രവിക്കുക

അറുത്ത് മുറിച്ച് പറയുക     - തീർത്ത് പറയുക

ഇരുട്ടടി                                         - അപ്രതീക്ഷിതമായ ഉപദ്രവം

ഉമ്മാക്കി കാട്ടുക                     - വെറുതെ പേടിപ്പിക്കുക

വെളിച്ചപ്പാട് തുള്ളുക           - വിറളി പിടിക്കുക

വിത്തെടുത്ത് കുത്തുക       - കരുതൽ ധനം ചിലവ് ചെയ്യുക

മുടന്തൻ ന്യായം                       - ദുർബലമായ സമാധാനം

പൂച്ചയ്ക്ക് മണികെട്ടുക        - അവിവേകമായ ഉദ്യമം

തോളിൽ കയറ്റുക                   - അമിതമായ ലാളിക്കൽ

അഗ്നിപരീക്ഷ                           - കഠിനമായ പരീക്ഷണം

അത്താണി                                  - ആശ്വാസകേന്ദ്രം

അഞ്ചാംപത്തി                          - അവസരവാദി

അധരവ്യായാമം                      - വ്യർത്ഥഭാഷണം

അസുരവിത്ത്                           - ദുഷ്ട സന്തതി

ആ ചന്ദ്രതാരം                           - എക്കാലവും

ഏട്ടിലെ പശു                             - പ്രയോജനമില്ലാത്ത വസ്തു

ഇരട്ടത്താപ്പ്                                 - പക്ഷപാതം

ഏകാദശി നോക്കുക             - പട്ടിണി കിടക്കുക

തിരയെണ്ണുക                            - നിഷ്ഫലമായ പ്രവൃത്തി

ഓണം കേറാമൂല                    - അപരിഷ്കൃത മേഖല

ഏഴാംകൂലി                                - ഏറ്റവും നിസാരം

കടലാസുപുലി                          - പേരിൽ മാത്രം ശക്തൻ

കല്ലുകടിക്കുക                          - അസുഖകരമായി പരിണമിക്കുക

കാവ് തീണ്ടുക                           - അഴിഞ്ഞാടുക

ഉരുക്കഴിക്കുക                           - ആവർത്തിക്കുക

ധൃതരാഷ്ട്രാലിംഗനം            - ഉള്ളിൽ പകവെച്ചുള്ള സ്നേഹപ്രകടനം

ധൂമകേതു                                     - നാശകാരി

നാരദൻ                                          - ഏഷണിക്കാരൻ

ഗുളികകാലം                              - അശുഭവേള

ധനാശി പാടുക                          - അവസാനിപ്പിക്കുക

ഉണ്ടചോറിൽ കല്ലിടുക          - നന്ദികേട് കാണിക്കുക

ഇരുട്ടുകൊണ്ട് ഓട്ടയടക്കുക - താൽക്കാലിക പരിഹാരം

പൊയ്‌മുഖം                                   - കപടഭാവം

സുഗ്രീവാജ്ഞ                               - നീക്കുപോക്കില്ലാത്തത്

ഭഗീരഥ പ്രയത്നം                       - സോദ്ദേശ്യപരമായ കഠിനപ്രയത്നം

നെല്ലിപ്പടി കാണുക                   - അടിസ്ഥാനം വരെ ചെല്ലുക

ഭീഷ്മപ്രതിജ്ഞ                               - കഠിനശബ്ദം

വ്യാഴദശ                                           - ഭാഗ്യകാലം

അക്ഷയപാത്രം                              - വിഭവങ്ങൾ ഒടുങ്ങാത്തത്

ഉർവ്വശീശാപം ഉപകാരം            - ദോഷം ഗുണമായി ഭവിക്കുക

ദീപാളി കുളിക്കുക                      - നിർധനനാകുക

ഭൈമീകാമുകന്മാർ                      - സ്ഥാനമോഹികൾ

ഭരതവാക്ക്യം                                    - അവസാനം

ചിറ്റമ്മനയം                                       - പക്ഷപാതം

വൈതരണി                                      - ദുർഘടം

കേളികൊട്ട്                                      - ആരംഭം

ഉദരപൂരണം                                      - ഉപജീവനം

തലയണമന്ത്രം                                 - രഹസ്യഉപദേശം

തീട്ടൂരം                                                - അനുമതി

ദന്തഗോപുരം                                    - സാങ്കൽപ്പിക സ്വർഗ്ഗം

ചിത്രവധം                                          - ക്രൂരശിക്ഷ

കായംകുളം വാൾ                           - രണ്ടുവശത്തും ചേരുന്നയാൾ

ശ്ലോകത്തിൽ കഴിക്കുക              - സംഗ്രഹിക്കുക

ചുവപ്പുനാട                                         - അനാവശ്യമായ കാലതാമസം

നാന്ദികുറിക്കുക                              - ആരംഭിക്കുക

നൂലാമാല                                             - കുഴപ്പം

ഇഞ്ചികടിക്കുക                                - ദേഷ്യപ്പെടുക

അലകും പിടിയും മാറ്റുക             - മുഴുവൻ മാറ്റി പണിയുക

കടലിൽ കായം കലക്കുക            - നിഷ്ഫലമായ പ്രവൃത്തി

അളമുട്ടുക                                            - ഗതിയില്ലാതാവുക

മൂക്കിൽ കയറിടുക                         - നിയന്ത്രിക്കുക

പതം വരുത്തുക                                 - ബുദ്ധിമുട്ടുക

അന്യം വരുക                                      - അവകാശികൾ ഇല്ലാതാവുക

പടലപിണങ്ങുക                                 - അടിയോടെ തെറ്റുക

മുയൽ കൊമ്പ്                                      - ഇല്ലാത്തവസ്തു

കതിരിൽ വളം വെയ്ക്കുക - കാലം തെറ്റി പ്രവർത്തിക്കുക

കുളിക്കാതെ ഈറനുടുക്കുക - കുറ്റം ചെയ്യാതെ പഴിയേൽക്കുക

കുടം കമഴ്ത്തി വെള്ളം ഒഴിക്കുക - ഫലമില്ലാത്ത പ്രവൃത്തി

കടുവയെ കിടുവ പിടിക്കുക - ബലവാനെ ദുർബലൻ തോൽപ്പിക്കുക

അരമനരഹസ്യം അങ്ങാടിപ്പാട്ട്  - ഒരിടത്ത് രഹസ്യം മറ്റൊരിടത്ത് പരസ്യം

ഉച്ചിവെച്ച കൈ കൊണ്ട് ഉദകക്രിയ ചെയ്യുക - സംരക്ഷിക്കുന്നവൻ തന്നെ സംഹരിക്കുക
                                                                                                (തുടരും)

Friday, July 21, 2017

മലയാളം 6


മലയാളം വൊക്കാബുലറി പഠിച്ചുതുടങ്ങുമ്പോൾ നമുക്ക് ആദ്യം വാക്യങ്ങളിൽ കടന്നുവരാറുള്ള തെറ്റുകൾ നോക്കാം. മിക്കവാറും ഉദ്യോഗാർത്ഥികൾക്ക് നെഗറ്റിവ് മാർക്ക് മേടിച്ചുകൊടുക്കുന്ന ഒരു ചോദ്യം ആണിത്. അതിനാൽ ശരി എന്ന് ഉറപ്പുണ്ട് എങ്കിൽ മാത്രം അറ്റൻഡ് ചെയ്‌താൽ മതി.

  • "ഉം" എന്ന പദം ഉപയോഗിച്ച് കൂടിച്ചേർക്കപ്പെടുമ്പോൾ 
ഉദാ:

കുട്ടൂസൻ ആദ്യവും പിന്നീട് ലുട്ടാപ്പിയും താഴെ വീണു [തെറ്റ്]

ആദ്യം കുട്ടൂസനും പിന്നീട് ലുട്ടാപ്പിയും താഴെ വീണു [ശരി]

വിക്രമൻ ഇല്ലാത്തതിനാലും പൂട്ട് തുറക്കാൻ പറ്റാത്തത് കൊണ്ടും മുത്തു നിരാശനായി [തെറ്റ്]

വിക്രമൻ ഇല്ലാത്തതിനാലും പൂട്ട് തുറക്കാൻ പറ്റാത്തതിന്നാലും മുത്തു നിരാശനായി [ശരി]
  • കൂടി, ഒരു, തന്നെ, കൊണ്ട്, എന്നാൽ, എന്നിട്ട്, പക്ഷെ തുടങ്ങിയവ ആവശ്യമില്ലാതെ ഉപയോഗിക്കുന്ന കൊണ്ടുള്ള തെറ്റുകൾ 
ഉദാ :

ചെയ്യുന്നത് അവർക്കും കൂടി അറിയാം [തെറ്റ്]

ചെയ്യുന്നത് അവർക്കും അറിയാം [ശരി]

ഞങ്ങൾക്കെല്ലാം നല്ല സെൽ കിട്ടി എന്നാൽ ദിലീപിന് മാത്രം നല്ല സെൽ കിട്ടിയില്ല [തെറ്റ്]

ഞങ്ങൾക്കെല്ലാം നല്ല സെൽ കിട്ടി ദിലീപിന് മാത്രം നല്ല സെൽ കിട്ടിയില്ല [ശരി]

ഞാൻ എല്ലാ രാജ്യത്തും പോയിട്ടുണ്ട് പക്ഷെ പാക്കിസ്ഥാനിൽ മാത്രം കയറ്റിയില്ല [തെറ്റ്]

ഞാൻ എല്ലാ രാജ്യത്തും പോയിട്ടുണ്ട് പാക്കിസ്ഥാനിൽ മാത്രം കയറ്റിയില്ല [ശരി]
  • സംഖ്യ ശബ്ദം വിശേഷണമായി വന്നാൽ ബഹുവചനം ആവശ്യമില്ല 
ഉദാ:

ബാഹുബലിക്ക് അഞ്ച് പനകൾ വേണം [തെറ്റ്]

ബാഹുബലിക്ക് അഞ്ച് പന വേണം [ശരി]
  • സാധാരണ കണ്ടുവരാറുള്ള മറ്റ് തെറ്റുകൾ 
അവർ തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് [തെറ്റ്]

അവർ തമ്മിൽ അജഗജാന്തരമുണ്ട് [ശരി]

കൃഷിരീതികളെ ആധുനീവല്ക്കരിക്കേണ്ടതാണ് [തെറ്റ്]

കൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ് [ശരി]

വേറെ\മറ്റു ഗത്യന്തരമില്ലാതെ അയാൾ കടലിൽ ചാടി [തെറ്റ്]

ഗത്യന്തരമില്ലാതെ അയാൾ കടലിൽ ചാടി [ശരി]

സുഖവും അതിനേക്കാൾ ഉപരി ദുഃഖവും ചേർന്നതാണ് ജീവിതം [തെറ്റ്]

സുഖവും അതിനേക്കാൾ ദുഃഖവും ചേർന്നതാണ് ജീവിതം [ശരി]

നല്ലയിനം ഇറച്ചിക്കോഴികൾ വിൽക്കപ്പെടും [തെറ്റ്]

നല്ലയിനം ഇറച്ചിക്കോഴികളെ വിൽക്കും [ശരി]

അദ്ദേഹത്തെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു [തെറ്റ്]

അദ്ദേഹത്തെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു [ശരി]

ഏതാണ്ട് ആയിരത്തോളം പേർ ഒത്തുകൂടി [തെറ്റ്]

ആയിരത്തോളം പേർ ഒത്തുകൂടി [ശരി]

മലയാള ശൈലികൾ 

മലയാളത്തിൽ നിലവിലിരിക്കുന്ന\നില നിന്നിരുന്ന ശൈലിയുടെ അർത്ഥങ്ങൾ പരീക്ഷകളിൽ സ്ഥിരമുള്ള സാന്നിധ്യമാണ്. നാം നിത്യം പ്രയോഗിക്കുന്നവ ആണെങ്കിൽ കൂടെ, അതിൻറെ യഥാർത്ഥത്തിൽ ഉള്ള അർത്ഥത്തെ കുറിച്ച് പരീക്ഷയുടെ സമയത്ത് വരെ നമ്മൾ ചിന്തിച്ചിട്ടുണ്ടാകില്ല എന്നുള്ളതാണ് വസ്തുത. ആ പ്രയോഗങ്ങളിലേക്ക് 

മുട്ടുശാന്തി                    - താൽക്കാലിക പരിഹാരം 

ഊഴിയം നടത്തുക    - ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുക 

ആലത്തൂർ കാക്ക       - ആശിച്ചു കാലം കഴിക്കുന്നവൻ 

മൊന്തൻപഴം                - കൊള്ളാത്തവൻ 

ആനവായിലമ്പഴങ്ങ - ചെറിയ നേട്ടം 

വെട്ടൊന്ന് മുറി രണ്ട്  - ഉറച്ചുള്ള മറുപടി 

മഞ്ഞളിക്കുക               - ലജ്ജിക്കുക 

പകിട പന്ത്രണ്ട്              - നന്മ വരുക 

ഉറിയിൽ കയറ്റുക       - അബദ്ധത്തിൽ ചാടിക്കുക 

ആറാട്ട് കൊമ്പൻ         - പ്രതാപി 

കോവിൽ കാള             - തിന്നുമുടിച്ചു നടക്കുന്നവൻ 

തൊലിയുരിച്ച ഓന്ത്  - വല്ലാത്ത സ്ഥിതിയിൽ അകപ്പെട്ടവൻ 

നാരകത്തിൽ കയറ്റുക - പുകഴ്ത്തി ചതിക്കുക 

അമ്പലം വിഴുങ്ങുക      - കൊള്ളയടിക്കുക 

കാക്കപ്പൊന്ന്                    - വിലയില്ലാത്ത വസ്തു 

പള്ളിയിൽ പറയുക      - വിലപ്പോവാതിരിക്കുക 

ഇല്ലത്തെ പൂച്ച                   - എവിടെയും പ്രവേശനം ഉള്ളവൻ 

മാർക്കടമുഷ്ടി                   - ശാഠ്യം 

ശവത്തിൽ കുത്തൽ     - അവശനെ ഉപദ്രവിക്കൽ 

മുതലക്കണ്ണീർ                  - ദുഃഖം അഭിനയിക്കൽ 

ഇരുതല കൊളുത്തി      - ഏഷണിക്കാരൻ 

കടന്നൽ കൂട്ടിൽ കല്ലെറിയുക - സ്വയം അപകടത്തിൽപ്പെടുക 

കൂപമണ്ഡൂകം                  - അല്പജ്ഞൻ 

ചക്രം ചവിട്ടുക                - കഷ്ടപ്പെടുക 

ചർവ്വിതചർവ്വണം           - പറഞ്ഞതുതന്നെ പറയുക 

ത്രിശങ്കു സ്വർഗ്ഗം             - അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ 

വനരോദനം                       - ആരും കേൾക്കാനില്ലാത്ത വിലാപം 

വിഹഗവീക്ഷണം           - ആകപ്പാടെയുള്ള നോട്ടം 
                                                                                                                (തുടരും)

Thursday, July 20, 2017

ഇംഗ്ലീഷ് 11


Idioms 

A bolt from the blue         : Unexpected incident

A stone through                : Short distance

A chip on your shoulder   : Being upset for something that happened in past

A slap on the wrist            : Very mild punishment

Add fuel to the fire           : To worsen a situation

A wolf in sheep clothing  : A person who cannot be trusted

Against the clock             : As fast as possible before a deadline

All Greek to me               : Something which cannot be understood

An arm and a leg             : Very expensive

An axe to grind                : To have dispute with someone

At the eleventh hour        : At the last moment

At the drop a hat              : Showing readiness

At one's wit's end             : Not knowing what to do

At sixes and sevens          : In utter disorder

Baker's dozen                   : Thirteen

Beat a dead horse             : To force an issue that has already ended

Beating around the bush  : Avoiding the main topic

Bite your tongue              : To avoid talking

Blue moon                         : A rare event

Burn the candle at both ends : Exhaust ones physical or mental resources by over work

Burn one's fingers              : Get oneself into trouble

Call a spade a spade           : Speak frankly

Cock and bull story            : Unbelievable story

Come off with flying colors : Highly successful

Cry over split milk             : Regret over past action

Dark horse                          : Unexpected winner

Dutch courage                    : Courage shown after become drunk

Eat humble pie                   : Become humble after ill luck

Fish in trouble water          : Make profit when others in trouble

Flesh and blood                  : To refer someone's family

Get your walking papers    : To be fired

Good Samaritan                  : Person helping others without any expectation

Greasing the palm               : Bribing

Head over heals                   : With great joy

Hold your horse                   : Be patient

In high spirit                        : Very happy

To keep one's eyes               : To be extremely watchful

Keep body and soul together : Money in order to live comfortably

Keep the wolf from the door : Avoid starvation

Kick the bucket                      : Die

Leave no stone upturned        : Do everything one can

Lend an ear to                        : Listen patiently

Let sleeping dogs lie              : Not to restart a dispute

Let the cat out of the bag       : Make something public

Like a chicken with its head cut off : To act madly

Make both ends meet             : Struggle to live with limited income

Mum's the word                     : Close one's mouth and utter no word

Nip in the bud                        : To prevent something from developing

On the fence                           : Something yet to be decided

Over the top                            : Exorbitant

Pick up your ears                    : Pay attention

Pipe down                               : To shut up or be quiet

Queer fish                               : Strange person

Queer the pitch                       : Ruin a plan

Sell for a song                         : At a very low price

Smell a rat                               : To sense a danger in advance

Southpaw                                : Left handed person

Storm in tea cup                      : Unimportant event

Swan song                               : Last performance

Tie the knot                             : To get married

Till the cows come home        : Very late

To steal someone's thunder     : Claim someone's achievement

Tongue in cheek                      : A harmless joke

Use your loaf                           : Act sensibly

Wet blanket                              : Useless person
                                                                                             (തുടരും)