Thursday, November 30, 2017

ഇന്ത്യ 38


  • പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ട സംസ്ഥാനം 
                       ബീഹാർ
  • മൈഥിലി ഭാഷ നിലവിലുള്ള സംസ്ഥാനം 
                       ബീഹാർ
  • ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വൈ ഫൈ ശൃംഖലയുള്ള പട്ടണം
                      പാറ്റ്ന
  • വിഹാരങ്ങളുടെ നാട് എന്നറിയപ്പെട്ട സംസ്ഥാനം 
                       ബീഹാർ
  • പുരാതന വിദ്യാകേന്ദ്രങ്ങളായ നളന്ദ, വിക്രമശില എന്നിവ  സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                       ബീഹാർ
  • അടുത്തിടെ യുനെസ്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച ബീഹാറിലെ പുരാതന വിദ്യാലയം 
                      നളന്ദ
  • ആദ്യകാലത്ത് പാടലീപുത്രം, കുസുമപുരം, പുരുഷപുരം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സ്ഥലം 
                      പാറ്റ്ന
  • ബാലവേല തടയുന്നതിനായി ചൈൽഡ് ലേബർ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം 
                       ബീഹാർ
  • തുടർച്ചയായി ജനവാസമുള്ള ഇന്ത്യയിലെ ഏറ്റവും പുരാതനമായ പട്ടണം
                      പാറ്റ്ന
  • ഗയ എയർപോർട്ട് സ്ഥിതിചെയ്യുന്നത് 
                     ഗയ, ബീഹാർ
  • 2002 ഇൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ക്ഷേത്രം 
                     ഗയയിലെ മഹാബോധി ക്ഷേത്രം
  • ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം  
                     ഗോവ
  • ഇന്ത്യയിൽ ഏറ്റവും കുറവ് ജില്ലകളുള്ള സംസ്ഥാനം 
                     ഗോവ
  • ഗോവ രൂപം കൊണ്ട വർഷം 
                     1987
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിൻ കീഴിൽ ആയിരുന്ന സ്ഥലം  
                     ഗോവ
  • ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഗരവാസികളുള്ള സംസ്ഥാനം 
                     ഗോവ
  • ഇന്ത്യയിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള സംസ്ഥാനം 
                     ഗോവ
  • കൊങ്കിണി ഭാഷ സംസാരിക്കുന്ന സംസ്ഥാനം 
                     ഗോവ
  • ഒന്നിൽ കൂടുതൽ ലിപികളിൽ എഴുതാവുന്ന ഭാഷ 
                     കൊങ്കിണി
  • പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                     ഗോവ
  • ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം 
                     ഗോവ
  • ഗോവ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് 
                     ബോംബെ ഹൈക്കോടതി
  • ഗോവയിലെ ഏറ്റവും വലിയ പട്ടണം 
                     വാസ്കോഡ ഗാമ
  • വാസ്കോഡ ഗാമ പട്ടണം സ്ഥിതിചെയ്യുന്ന നദീതീരം 
                     സുവാരി
  • ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                     ഗോവ
  • ഇന്ത്യയുടെ ആർട്ടിക്-അന്റാർട്ടിക്ക് ഗവേഷണങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനം 
                     നാഷണൽ സെൻറർ ഫോർ അന്റാർട്ടിക് ആൻഡ് ഓഷ്യൻ റിസർച്ച് (NCAOR)
  • NCAOR ൻറെ ആസ്ഥാനം 
                     വാസ്കോഡ ഗാമ, ഗോവ
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ആസ്ഥാനം 
                     പനാജി
  • കിഴക്കിൻറെ മുത്ത്, സഞ്ചാരികളുടെ പറുദീസ, കിഴക്കിൻറെ പറുദീസ  എന്നൊക്കെ അറിയപ്പെടുന്ന സംസ്ഥാനം  
                     ഗോവ
  • പുരാതനകാലത്ത് ഗോമന്തകം, അപരാന്ത (ടോളമി കൃതികളിൽ) എന്നൊക്കെ അറിയപ്പെട്ട സ്ഥലം  
                     ഗോവ
  • ഗോവയിലെ പ്രസിദ്ധമായ വിമാനത്താവളം 
                     ഡാബോളിം
  • അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി 
                     പനാജി
  • പനാജി പട്ടണം പണികഴിപ്പിച്ചത് 
                     പോർച്ചുഗീസുകാർ
                                                                                                                 (തുടരും)

Wednesday, November 29, 2017

ഇന്ത്യ 37


  • ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം 
                      അലഹബാദ്
  • ഇന്ത്യൻ സംസ്ഥാനങ്ങളിലാദ്യമായി വനിതാ മുഖ്യമന്ത്രിയും വനിതാ ഗവർണറും നിയമിതമായ സംസ്ഥാനം 
                      ഉത്തർപ്രദേശ്
  • ഇന്ത്യയിലെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രി 
                      മായാവതി
  • ഇന്ത്യയിലാദ്യമായി ഒരു വനിതാ മന്ത്രി നിയമിതായായ സംസ്ഥാനം 
                      ഉത്തർപ്രദേശ് (വിജയലക്ഷ്മി പണ്ഡിറ്റ്)
  • ഉത്തർപ്രദേശിൻറെ ആദ്യ മുഖ്യമന്ത്രി 
                      ഗോവിന്ദ വല്ലഭ് പന്ത്
  • ഉത്തർപ്രദേശിൻറെ സാമ്പത്തിക, വ്യാവസായിക തലസ്ഥാനം 
                      കാൺപൂർ
  • ഗ്രീൻപാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് 
                      കാൺപൂർ
  • ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നുപോകുന്ന സ്ഥലം 
                      അലഹബാദ് (82.5 ഡിഗ്രി കിഴക്ക്)
  • ഇന്ത്യൻ പ്രാമാണിക സമയം കണക്കാക്കുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം 
                      മിർസാപൂർ
  • ട്വിറ്ററിലൂടെ പരാതി പരിഹാര സൗകര്യമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ പോലീസ് സേന 
                      ഉത്തർപ്രദേശ്
  • ത്രിവേണി സംഗമം നടക്കുന്ന സ്ഥലം 
                      അലഹബാദ്
  • പ്രാചീനകാലത്ത് പ്രയാഗ് എന്നറിയപ്പെടുന്നത് 
                      അലഹബാദ്
  • ബുദ്ധമതത്തിൻറെ ജന്മസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം 
                      സാരാനാഥ്
  • ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹമുദ്ര ഉൾപ്പെട്ട അശോകസ്തംഭം സ്ഥിതിചെയ്യുന്ന സ്ഥലം 
                      സാരാനാഥ്
  • താജ്‌മഹൽ സ്ഥിതിചെയ്യുന്ന സ്ഥലം 
                      ആഗ്ര
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ റയിൽവെ പ്ലാറ്റ് ഫോം 
                      ഗോരഖ്‌പൂർ (ഉത്തർപ്രദേശ്, 1366 മീ)
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റയിൽവെ പ്ലാറ്റ് ഫോം   
                     കൊല്ലം
  • വാരണാസി, മഥുര, അയോദ്ധ്യ, തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം  
                     ഉത്തർപ്രദേശ്
  • പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                     ഉത്തർപ്രദേശ്
  • കന്നുകാലികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                     ഉത്തർപ്രദേശ്
  • ദേശീയ സ്മാരകങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                     ഉത്തർപ്രദേശ്
  • ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം 
                     ഉത്തർപ്രദേശ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വനിത  
                     മായാവതി
  • ഗ്രാമവാസികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                     ഉത്തർപ്രദേശ്
  • വില്ലേജുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                     ഉത്തർപ്രദേശ്
  • ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം 
                     ഉത്തർപ്രദേശ്
  • ഏറ്റവും വലിയ പോലീസ് സേനയുള്ള സംസ്ഥാനം 
                     ഉത്തർപ്രദേശ്
  • ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                     ഉത്തർപ്രദേശ്
  • ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം 
                     ഉത്തർപ്രദേശ്
  • ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന സംസ്ഥാനം 
                     ഉത്തർപ്രദേശ്
  • പിച്ചള വ്യവസായത്തിന്\താഴ് നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം 
                     അലിഗഡ്
  • ലഖ്‌നൗ സ്ഥിതിചെയ്യുന്ന നദീ തീരം 
                     ഗോമതി
  • റിഹാന്ത് ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                     ഉത്തർപ്രദേശ്
                                                                                                             (തുടരും)

Tuesday, November 28, 2017

ഇന്ത്യ 36


  • ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൻറെ ആസ്ഥാനം 
                          ബംഗലൂരു
  • നാഷണൽ എയ്റോസ്പേസ് ലബോറട്ടറിയുടെ ആസ്ഥാനം 
                          ബംഗലൂരു
  • വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജി മ്യൂസിയം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആസ്ഥാനം 
                          ബംഗലൂരു
  • നാഷണൽ ട്യൂബർകുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻഫോസിസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്‌സ് എന്നിവയുടെ ആസ്ഥാനം 
                          ബംഗലൂരു
  • ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് 
                          ബംഗലൂരു
  • ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല 
                          ഹൂബ്ലി (കർണാടക)
  • ടിപ്പു സുൽത്താൻ മ്യൂസിയം സ്ഥിതിചെയ്യുന്നത് 
                          ശ്രീരംഗപട്ടണം
  • ടിപ്പു സുൽത്താൻറെ ആസ്ഥാനമായിരുന്നത് 
                          ശ്രീരംഗപട്ടണം
  • ടിപ്പു സുൽത്താൻ സ്വാതന്ത്ര്യത്തിൻറെ വൃക്ഷം നട്ട സ്ഥലം 
                          ശ്രീരംഗപട്ടണം
  • കർണാടകയിലെ ഏറ്റവും ചെറിയ ജില്ല 
                          കുടക്
  • ബജ്‌പെ വിമാനത്താവളം സ്ഥിതിചെയ്യുന്നത് 
                          ന്യൂ മാംഗ്ലൂർ (മംഗലാപുരം)
  • മംഗലാപുരം വിമാന അപകടം നടന്നത് 
                          2010
  • മംഗലാപുരം സ്ഥിതിചെയ്യുന്ന നദീ തീരം 
                          നേത്രാവതി
  • ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ വിമാനങ്ങളുടെ ആസ്ഥാനം 
                          ബിദാർ (കർണാടക)
  • ഇന്ത്യയിലെ ഏറ്റവും വലിയ നേവൽ ബേസ് 
                          INS കദംബ (കാർവാർ, കർണാടക)
  • കർണാടക സംഗീതത്തിൻറെ പിതാവ് 
                          പുരന്ദരദാസൻ
  • യുണൈറ്റഡ് പ്രൊവിൻസസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം 
                          ഉത്തർപ്രദേശ്
  • യുണൈറ്റഡ് പ്രൊവിൻസസ്, ഉത്തർപ്രദേശ് എന്നറിയപ്പെട്ടത് ഏത് വർഷം   
                          1950
  • ബ്രഹ്മർഷി ദേശം, ആര്യാവർത്തം, മധ്യ ദേശം എന്നൊക്കെ അറിയപ്പെടുന്ന സംസ്ഥാനം 
                          ഉത്തർപ്രദേശ്
  • ഉത്തർപ്രദേശിന്റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത് 
                          അലഹബാദ്
  • ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന രാജ്യം  
                          നേപ്പാൾ
  • ഇന്ത്യയിലാദ്യമായി DPEP വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച സംസ്ഥാനം  
                          ഉത്തർപ്രദേശ്
  • ഉത്തർപ്രദേശിന്റെ പ്രധാന നൃത്തരൂപം 
                          കഥക്
  • ഏഷ്യയിലെ ആദ്യ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത് 
                          ലഖ്‌നൗ
  • ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം 
                          ഉത്തർപ്രദേശ്
  • സിറ്റി ഓഫ് നവാബ്‌സ് എന്നറിയപ്പെടുന്ന പട്ടണം 
                          ലഖ്‌നൗ
  • ഇന്ത്യയിൽ ജില്ലകൾ, നിയമസഭ, ലോക്‌സഭ സീറ്റുകൾ , രാജ്യസഭംഗങ്ങൾ എന്നിവ ഏറ്റവും കൂടുതലുള്ള സംസ്ഥാനം 
                          ഉത്തർപ്രദേശ്
  • ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങളും എണ്ണക്കുരുക്കളും ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
                          ഉത്തർപ്രദേശ്
  • കരിമ്പ്, ഗോതമ്പ്, ബാർലി എന്നിവയുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം 
                          ഉത്തർപ്രദേശ്
  • ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, അലഹബാദ് യൂണിവേഴ്‌സിറ്റി, അലിഗഢ് യൂണിവേഴ്‌സിറ്റി എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                          ഉത്തർപ്രദേശ്
  • അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത് 
                         സയ്യിദ് അഹമ്മദ് ഖാൻ
  • ലോകത്തിലാദ്യമായി വികലാംഗർക്ക് ഒരു സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം 
                          ഉത്തർപ്രദേശ്
  • ഇന്ത്യയിലാദ്യമായി പ്രവാസി സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം 
                         കർണ്ണാടക (ബാംഗ്ലൂർ)
                                                                                                                (തുടരും)

Monday, November 27, 2017

ഇന്ത്യ 35


  • ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                         കർണാടകം
  • ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാൻസ്‌പോർട്ട് ബസ് സർവീസ് നടത്തിയ നഗരം 
                         ബാംഗ്ലൂർ
  • ഇന്ത്യയിൽ ആദ്യമായി മയിൽ സംരക്ഷണകേന്ദ്രം ആരംഭിച്ച  സംസ്ഥാനം          
                         കർണാടകം
  • ഇന്ത്യയിലെ ആദ്യ പ്രവാസി സർവകലാശാലയും സൈബർ പോലീസ് സ്റ്റേഷനും സ്ഥാപിതമായത് 
                         ബാംഗ്ലൂർ
  • ദക്ഷിണേന്ത്യയിൽ ആദ്യമായി മെട്രോ റെയിൽ ആരംഭിച്ച നഗരം 
                         ബാംഗ്ലൂർ
  • ഇന്ത്യയിലെ ആദ്യ പുകരഹിത ഗ്രാമം 
                         വ്യാചകുരഹള്ളി (കർണാടകം)
  • അഞ്ജു ബോബി ജോർജ് സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്ന നഗരം  
                         ബാംഗ്ലൂർ
  • ഏറ്റവും കൂടുതൽ ആംഗ്ലോ ഇന്ത്യൻ ജനതയുള്ള സംസ്ഥാനം 
                         കർണാടകം
  • വിധാൻ സൗദ ഏത് സംസ്ഥാനത്തെ നിയമസഭാ മന്ദിരമാണ് 
                         കർണാടകം
  • ടിപ്പു സുൽത്താന്റെ ജന്മസ്ഥലം 
                         ദേവനഹള്ളി
  • ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായെല്ലാം അതിർത്തി പങ്കിടുന്ന  സംസ്ഥാനം 
                         കർണാടകം
  • സാഹിത്യ പ്രതിഭകൾക്ക് പമ്പ പ്രശസ്തി പുരസ്ക്കാരം നൽകുന്ന  സംസ്ഥാനം 
                         കർണാടകം
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമ സ്ഥിതിചെയ്യുന്നത് 
                         മുരുഡേശ്വര ക്ഷേത്രം
  • ഏറ്റവും കൂടുതൽ ആനകളുള്ള ഇന്ത്യൻ സംസ്ഥാനം  
                         കർണാടകം
  • മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം 
                         കർണാടകം
  • ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണ്ണാടകയിലെ സ്ഥലം 
                         ഐഹോൾ
  • ചന്ദന നഗരം എന്നറിയപ്പെടുന്നത് 
                         മൈസൂരു
  • കാട്ടാനകളുടെ ഗ്രാമം എന്നറിയപ്പെടുന്നത്  
                         ബെള്ളാള, കർണാടകം
  • ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി എന്നറിയപ്പെടുന്ന കർണ്ണാടകയിലെ സ്ഥലം 
                         അഗുംബെ
  • Ruined city of India എന്നറിയപ്പെടുന്നത് 
                         ഹംപി, കർണാടകം
  • ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത് 
                         മാട്ടൂർ, കർണാടകം
  • ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്  
                         കൂർഗ് (കുടക്)
  • ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്നത് 
                         ബാംഗ്ലൂർ
  • ഇന്ത്യയുടെ പൂന്തോട്ട നഗരം, ബഹിരാകാശ നഗരം, സിലിക്കൺവാലി, പെൻഷനേഴ്‌സ് പാരഡൈസ്, അവസരങ്ങളുടെ നഗരം, റേഡിയോ സിറ്റി, ഇലക്ട്രോണിക്സ് നഗരം എന്നൊക്കെ അറിയപ്പെടുന്നത് 
                         ബംഗലൂരു
  • ലോകസുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം 
                         ബംഗലൂരു
  • കർണാടകയുടെ സാംസ്‌കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്നത്  
                         മൈസൂരു
  • സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്   
                         മൈസൂരു
  • യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കർണ്ണാടകയിലെ സ്മാരകം 
                        പട്ടടയ്ക്കലിലെ പുരാതന നിർമ്മിതികൾ
  • കർണാടകയിലെ പ്രശസ്തമായ ജൈന തീർത്ഥാടന കേന്ദ്രം  
                        ശ്രാവണബൽഗോള
  • ശ്രാവണബൽഗോളയിലെ പ്രശസ്തമായ ശിൽപം ആരുടേതാണ് 
                        ഗോമതേശ്വർ (ബാഹുബലി)
  • വോഡയാർ രാജവംശത്തിൻറെ ആസ്ഥാനം 
                         മൈസൂരു
  • പ്രശസ്തമായ വൃന്ദാവൻ ഗാർഡൻസ് സ്ഥിതിചെയ്യുന്നത്  
                         മൈസൂരു
  • ഹംപി സ്ഥിതിചെയ്യുന്ന ജില്ല 
                        ബെല്ലാരി, കർണാടക
  • പ്രശസ്തമായ ഗ്ലാസ് ഹൌസ് സ്ഥിതിചെയ്യുന്നത് 
                        ലാൽബാഗ്
  • ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരം 
                        ഗോൽഗുംബസ്, ബീജാപ്പൂർ
  • പ്രശസ്തമായ വിസ്പറിങ് ഗ്യാലറി സ്ഥിതിചെയ്യുന്നത് 
                        ഗോൽഗുംബസ്, ബീജാപ്പൂർ
                                                                                                  (തുടരും)

Sunday, November 26, 2017

ഇന്ത്യ 34


  • ഇന്ത്യയിലെ ആദ്യ ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കാനുദ്ദേശിക്കുന്നത് 
                        തമിഴ്‌നാട്ടിലെ ബോഡി വെസ്റ്റ്ഹിൽ വനമേഖലയിൽ
  • ഇന്ത്യയിൽ യുദ്ധടാങ്ക് നിർമ്മിക്കുന്ന കേന്ദ്രം 
                        തമിഴ്‌നാട്ടിലെ ആവഡി
  • ഇന്ത്യയുടെ തദ്ദേശ യുദ്ധടാങ്കായ വൈജയന്തി നിർമ്മിച്ചത്  
                        ആവഡി ഹെവി വെഹിക്കിൾസ് ഫാക്ടറി
  • പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ മരുന്ന് നിർമ്മിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്  
                        തമിഴ്‌നാട്ടിലെ കുനൂർ
  • ക്രിസ്ത്യൻ മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത് 
                        തമിഴ്‌നാട്ടിലെ വെല്ലൂർ
  • സിഗരറ്റ് നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം  
                       ഡിണ്ടിഗൽ
  • ഒരു ചലച്ചിത്രനടൻ മുഖ്യമന്ത്രിയായ ആദ്യ സംസ്ഥാനം  
                        തമിഴ്‌നാട്
  • ഇന്ത്യൻ സംസ്ഥാനത്തിൽ അധികാരത്തിൽ വന്ന ആദ്യ പ്രാദേശിക പാർട്ടി  
                       ഡി എം കെ
  • തമിഴ്‌നാട്ടിൽ ഗവർണറായ ആദ്യ മലയാള വനിത 
                       ഫാത്തിമ ബീവി
  • കിംഗ് മേക്കർ എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് 
                       കാമരാജ്
  • ആൾക്കൂട്ടത്തിന്റെ നേതാവ് എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് 
                       കാമരാജ്
  • ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ് കവി 
                       സുബ്രഹ്മണ്യ ഭാരതി
  • ഓടിവിളയാട് പാപ്പാ എന്ന തമിഴ് ഗാനത്തിൻറെ രചയിതാവ്  
                       സുബ്രഹ്മണ്യ ഭാരതി
  • വന്ദേ മാതരം തമിഴിൽ പരിഭാഷ ചെയ്ത കവി 
                       സുബ്രഹ്മണ്യ ഭാരതി
  • സൂര്യോദയവും സൂര്യാസ്തമനവും ഒരേ പോലെ കാണാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക കടൽത്തീരം 
                       കന്യാകുമാരി
  • വിവേകാനന്ദ പാറ, തിരുവള്ളുവർ പ്രതിമ എന്നിവ സ്ഥിതിചെയ്യുന്നത് 
                       കന്യാകുമാരിയിൽ
  • ഇന്ത്യയിലെ മെഴുക് മ്യൂസിയം ആയ ബേ വാച്ച് പാർക്ക് സ്ഥിതിചെയ്യുന്നത് 
                       കന്യാകുമാരി
  • ഡെന്മാർക്കിന്റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ്‌നാട്ടിലെ സ്ഥലം 
                       ട്രാൻക്വബാർ (തരങ്കമ്പാടി)
  • ചെസ് ഗ്രാൻറ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരൻ 
                       വിശ്വനാഥൻ ആനന്ദ് (തമിഴ് നാട്)
  • മാഗ്സസേ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ സംഗീതജ്ഞ 
                       സുഎം എസ് സുബ്ബലക്ഷ്മി
  • കമാൻഡോ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം 
                       തമിഴ് നാട്
  • ഏറ്റവും വലിയ ദക്ഷിണേന്ത്യൻ സംസ്ഥാനം 
                       കർണ്ണാടക
  • രൂപീകൃതമായ സമയത്ത് കർണ്ണാടക അറിയപ്പെട്ടിരുന്ന പേര് 
                       മൈസൂർ
  • മൈസൂർ സംസ്ഥാനം, കർണ്ണാടക എന്ന പേര് സ്വീകരിച്ചതെന്ന് 
                       1973
  • കർണ്ണാടകത്തിലെ പ്രധാന നൃത്തരൂപം 
                       യക്ഷഗാനം
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി, സ്വർണ്ണം, ചന്ദനം, പട്ട് എന്നിവ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
                       കർണ്ണാടക
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൂര്യകാന്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
                       കർണ്ണാടക
  • ബാംഗ്ലൂർ നഗരം പണിതത് 
                       കെമ്പ ഗൗഡ
  • രംഗനത്തിട്ടു പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം  
                       കർണാടകം
  • അൽമാട്ടി ഡാം, കൃഷ്ണസാഗർ ഡാം  എന്നിവ സ്ഥിതിചെയ്യുന്ന  സംസ്ഥാനം      
                       കർണ്ണാടക
  • ഹട്ടപ്രഭ, മാലപ്രഭ, ഹേമാവതി ജലസേചന പദ്ധതികൾ  സ്ഥിതിചെയ്യുന്ന   സംസ്ഥാനം      
                       കർണ്ണാടക
  • ദക്ഷിണേന്ത്യയിൽ ബി ജെ പി ഭരണത്തിൽ വന്ന ആദ്യ സംസ്ഥാനം      
                       കർണ്ണാടക
  • അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന നദി   
                       കൃഷ്ണ
  • അൽമാട്ടി ഡാം തർക്കം നിലനിൽക്കുന്നത് ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ് 
                       കർണ്ണാടക, ആന്ധ്രപ്രദേശ്
                                                                                                 (തുടരും)

Saturday, November 25, 2017

ഇന്ത്യ 33


  • ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം 
                      പാണ്ഡ്യാ രാജവംശം
  • ഇന്ത്യയിലെ പ്രാദേശിക പാർട്ടികളുടെ കോട്ട എന്നറിയപ്പെടുന്നത് 
                      തമിഴ്‌നാട്
  • ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകളുള്ള സംസ്ഥാനം 
                      തമിഴ്‌നാട്
  • Energy port of Asia എന്നറിയപ്പെടുന്നത്  
                      എണ്ണൂർ
  • ഇന്ത്യയുടെ ഏറ്റവും തെക്കുള്ള തുറമുഖം 
                      തൂത്തുക്കുടി (വി ഓ ചിദംബരം പിള്ള തുറമുഖം)
  • കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത് 
                      വി ഓ ചിദംബരം പിള്ള
  • തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം എന്നിവ പണികഴിപ്പിച്ചത് 
                      രാജ രാജ ചോളൻ I
  • മഹാബലിപുരത്ത് പഞ്ചപാണ്ഡവ രഥ ക്ഷേത്രം പണികഴിപ്പിച്ച രാജാവ് 
                      നരസിംഹവർമ്മൻ I
  • ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം 
                      രാമേശ്വരം
  • ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി സ്ഥിതിചെയ്യുന്നത് 
                      രാമേശ്വരം ക്ഷേത്രത്തിൽ
  • മധുരമീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ച രാജവംശം 
                      നായ്ക്കർ രാജവംശം
  • തമിഴ്‌നാട്ടിലെ ധനുഷ്കോടിക്കും ശ്രീലങ്കയിലെ തലൈ മാന്നാറിനും മദ്ധ്യേ കടലിനടിയിൽ കാണുന്ന മണൽത്തിട്ട 
                      രാമസേതു (ആഡംസ് ബ്രിഡ്‌ജ്‌)
  • മുട്ട നഗരം എന്നറിയപ്പെടുന്ന\ മുട്ട വ്യവസായത്തിന് പ്രസിദ്ധമായ  തമിഴ്‌നാട്ടിലെ സ്ഥലം  
                      നാമക്കൽ
  • മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ സ്ഥലം  
                      തൂത്തുക്കുടി
  • തെക്കേ ഇന്ത്യയുടെ ധാന്യക്കലവറ, കർഷകരുടെ സ്വർഗം  എന്നൊക്കെ അറിയപ്പെടുന്ന സ്ഥലം  
                      തഞ്ചാവൂർ
  • പട്ടിന്റെ നഗരം എന്നറിയപ്പെടുന്ന സ്ഥലം  
                      കാഞ്ചീപുരം
  • തെക്കേ ഇന്ത്യയിലെ മലകളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം  
                      ഊട്ടി (ഉദകമണ്ഡലം)
  • ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ സ്ഥലം  
                      കോയമ്പത്തൂർ
  • ഗിണ്ടി, ഇന്ദിരാഗാന്ധി, പളനി, മുതുമലൈ എന്നീ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                      തമിഴ്‌നാട്
  • പോയിൻറ് കാലിമർ, വേടന്തങ്കൽ, പുലിക്കാട്ട് എന്നീപക്ഷിസങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                      തമിഴ്‌നാട്
  • മുണ്ടൻതുറ, മുതുമലൈ, കലക്കാട് എന്നീ വന്യജീവി സങ്കേതങ്ങൾ  സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                      തമിഴ്‌നാട്
  • വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൻറെ വികസനത്തിൽ സഹകരിച്ച വിദേശരാജ്യം 
                      യു എസ് എ
  • മദർതെരേസ വനിതാ സർവ്വകലാശാല സ്ഥിതിചെയ്യുന്ന സ്ഥലം 
                      കൊടൈക്കനാൽ
  • കോവൈ എന്നറിയപ്പെട്ടിരുന്ന സ്ഥലം 
                      കോയമ്പത്തൂർ
  • ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത്  
                      കോയമ്പത്തൂർ
  • കേന്ദ്ര കരിമ്പ് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് 
                      കോയമ്പത്തൂർ
  • ദേശീയ വാഴപ്പഴ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് 
                      തിരുച്ചിറപ്പള്ളി
  • പല്ലവ രാജവംശത്തിൻറെ ആസ്ഥാനമായിരുന്ന സ്ഥലം 
                      കാഞ്ചീപുരം
  • രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം 
                      ശ്രീപെരുമ്പത്തൂർ
  • ഒരു യൂണിറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്ലാൻറ് 
                      കൂടംകുളം
  • കൂടംകുളം പദ്ധതി സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിലെ ജില്ല 
                      തിരുനെൽവേലി
  • അച്ചടി, പടക്കനിർമ്മാണം എന്നിവയ്ക്ക് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ സ്ഥലം 
                      ശിവകാശി
                                                                                                    (തുടരും)

Friday, November 24, 2017

ഇന്ത്യ 32


  • എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്ക്കരിച്ച ആദ്യ സംസ്ഥാനം 
                          തമിഴ്‌നാട്
  • ഇന്ത്യയിലാദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം 
                          തമിഴ്‌നാട്
  • മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം 
                          തമിഴ്‌നാട്
  • ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം 
                          തമിഴ്‌നാട്
  • ദക്ഷിണേന്ത്യയുടെ പ്രവേശനകവാടം എന്നറിയപ്പെടുന്നത് 
                          ചെന്നൈ
  • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുനിസിപ്പൽ കോർപ്പറേഷൻ 
                          ചെന്നൈ (1688)
  • മദ്രാസ് സംസ്ഥാനത്തിന് തമിഴ്‌നാട് എന്ന് പേര് നൽകിയ വർഷം 
                          1969
  • മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന് പേര് നൽകിയ വർഷം 
                          1996
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്  
                          മറീനാ ബീച്ച്, ചെന്നൈ
  • രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വനിത 
                          രുക്മിണി ദേവി അരുണ്ഡേല
  • അഡയാറിൽ രുക്മിണി ദേവി സ്ഥാപിച്ച നൃത്ത വിദ്യാലയം 
                          കലാക്ഷേത്രം
  • ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി 
                          രുക്മിണി ദേവി അരുണ്ഡേല
  • Alexandria of the East എന്നറിയപ്പെടുന്നത്  
                          കന്യാകുമാരി
  • Athens of the East എന്നറിയപ്പെടുന്നത്  
                          മധുര
  • Oxford of the East എന്നറിയപ്പെടുന്നത്  
                          പൂനെ
  • കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം  
                          തമിഴ്‌നാട്
  • ജലത്തിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
                          ആന്ധ്രപ്രദേശ്
  • സാമ്പത്തിക സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ വനിത സംരംഭകരുള്ള സംസ്ഥാനം  
                          തമിഴ്‌നാട്
  • തമിഴ് സിനിമ വ്യവസായതിന്റെ (കോളിവുഡ്)തലസ്ഥാനം 
                         കോടമ്പാക്കം
  • തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് ഏത് ഉത്സവവുമായി ബന്ധപ്പെട്ടാണ് നടത്തുന്നത്   
                         പൊങ്കൽ
  • ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴയത് 
                          തമിഴ്‌
  • തമിഴിന് ക്ലാസ്സിക്കൽ പദവി ലഭിച്ച വർഷം  
                         2004
  • ബൈബിൾ ആദ്യമായി തർജ്ജമ ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ 
                          തമിഴ്‌
  • തിരുനെൽവേലി പട്ടണം ഏത് നദിയുടെ തീരത്താണ് 
                         താമ്രപർണി
  • മധുര പട്ടണം ഏത് നദിയുടെ തീരത്താണ് 
                        വൈഗ
  • ചെന്നൈ പട്ടണം ഏത് നദിയുടെ തീരത്താണ് 
                         അഡയാർ, കൂവം
  • മഹാബലിപുരം പട്ടണം ഏത് നദിയുടെ തീരത്താണ് 
                         പാലാർ
  • തമിഴ് ഭാഷാ സാഹിത്യവുമായി ബന്ധപ്പെട്ട പ്രശസ്ത കാലഘട്ടം 
                         സംഘകാലഘട്ടം
  • സംഘകാല സാഹിത്യത്തിൻറെ കേന്ദ്രമായിരുന്നത് 
                         മധുര
  • ഇന്ത്യയിലെ ആദ്യത്തെ കാഴ്ചബംഗ്ളാവ് 
                         വണ്ടല്ലൂർ
  • തിരുവള്ളുവർ പ്രതിമ സ്ഥിതിചെയ്യുന്നത് 
                         കന്യാകുമാരി
  • തിരുവള്ളുവർ പ്രതിമയുടെ ഉയരം 
                         133 അടി (തിരുക്കുറലിലെ അദ്ധ്യായങ്ങളുടെ എണ്ണം)
                                                                                                            (തുടരും) 

Thursday, November 23, 2017

ഇന്ത്യ 31


  • ഹൈദരാബാദ് നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് 
                        മുസി
  • സർദാർ പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്നത് 
                        ഹൈദരാബാദ്
  • ഇന്ത്യൻ എയർ ഫോഴ്‌സ് അക്കാദമിയുടെ ആസ്ഥാനം  
                        ഹൈദരാബാദ്
  • നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസിയുടെ ആസ്ഥാനം  
                        ഹൈദരാബാദ്
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്പ്മെന്റിന്റെ ആസ്ഥാനം  
                        ഹൈദരാബാദ്
  • സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ്ൻറെ ആസ്ഥാനം  
                        ഹൈദരാബാദ്
  • ഗൈഡഡ് മിസൈൽ നിർമ്മാണശാലയായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൻറെ ആസ്ഥാനം  
                        ഹൈദരാബാദ്
  • ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളമായ രാജീവ്ഗാന്ധി വിമാനത്താവളം സ്ഥിതിചെയ്യുന്നത് 
                        ഹൈദരാബാദ്
  • ഗൂഗിൾ ക്യാമ്പസ് സ്ഥാപിക്കുന്ന ഇന്ത്യൻ പട്ടണം   
                        ഹൈദരാബാദ്
  • തെലുങ്കാന രൂപീകരണത്തിൽ പ്രതിക്ഷേധിച്ച് രാജിവെച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി 
                        കിരൺകുമാർ റെഡ്‌ഡി
  • DNA ഫിംഗർ പ്രിൻറ്സിന്റെ ആസ്ഥാനം  
                        ഹൈദരാബാദ്
  • ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി 
                        രാമോജി ഫിലിം സിറ്റി, ഹൈദരാബാദ്
  • ഹൈടെക് സിറ്റി, ഭാഗ്യനഗരം, വളകളുടെ നഗരം എന്നൊക്കെ അറിയപ്പെടുന്ന നഗരം 
                        ഹൈദരാബാദ്
  • ഹൈദരാബാദിൽ ചാർമിനാർ പണികഴിപ്പിച്ചത് എന്തിൻറെ ഓർമയ്ക്കായി ആണ് 
                        1591 ലെ പ്ലേഗ് നിർമ്മാർജ്ജനത്തിൻറെ
  • നെഹ്‌റു സുവോളജിക്കൽ പാർക്ക് സ്ഥിതിചെയ്യുന്നത് 
                        ഹൈദരാബാദ്
  • ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം 
                        തമിഴ്‌നാട്
  • മദ്രാസ് പട്ടണത്തിൻറെ സ്ഥാപകൻ എന്നറിയപ്പെടുന്നത് 
                        ഫ്രാൻസിസ് ഡേ
  • മേട്ടൂർ ഡാം, ഗ്രാൻറ് അണക്കെട്ട് എന്നിവ സ്ഥിതിചെയ്യുന്ന നദി 
                        കാവേരി
  • ഗ്രാൻറ് അണക്കെട്ട് (കല്ലണ) നിർമ്മിച്ച രാജാവ്   
                        കരികാല ചോളൻ
  • ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ നിയമനിർമ്മാണ സഭ 
                        മദ്രാസ് നിയമനിർമ്മാണ സഭ (1881)
  • കുറ്റാലം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി 
                        ചിറ്റാർ നദി, തമിഴ്‌നാട്
  • ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ലെജിസ്ലേറ്റിവ് മന്ദിരം സ്ഥാപിതമായത് 
                        തമിഴ്‌നാട്
  • സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ് നിർബന്ധമാക്കിയ സംസ്ഥാനം 
                        തമിഴ്‌നാട്
  • ഒന്നാം ലോക മഹായുദ്ധത്തിൽ ആക്രമിക്കപ്പെട്ട ഏക ഇന്ത്യൻ നഗരം 
                        മദ്രാസ്
  • ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ രാഷ്ട്രപതിമാരെ സംഭാവന ചെയ്ത സംസ്ഥാനം 
                        തമിഴ്‌നാട്
  • ഇന്ത്യയിലെ തേൻ-തേനീച്ച മ്യൂസിയം സ്ഥിതിചെയ്യുന്ന നഗരം 
                        ഊട്ടി
  • മിനി ജപ്പാൻ എന്നറിയപ്പെടുന്നത് 
                        ശിവകാശി
  • തമിഴ്‌നാട് സർക്കാരിൻറെ ഔദ്യോഗിക സീലിൽ ആലേഖനം ചെയ്തിരിക്കുന്ന ക്ഷേത്രം  
                        ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രം
  • നിർബന്ധിത മതപരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം 
                        തമിഴ്‌നാട്
  • ഇന്ത്യയിലെ ആദ്യത്തെ സൈബർ പോസ്റ്റാഫീസ് സ്ഥാപിതമായത് 
                        ചെന്നൈ
  • ഇന്ത്യയിലെ ആദ്യത്തെ അഗ്രിക്കൾച്ചറൽ ബാങ്ക് സ്ഥാപിതമായത് 
                        ചെന്നൈ
  • ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി സ്ഥാപിതമായ സംസ്ഥാനം 
                        തമിഴ്‌നാട്‌
                                                                                                                        (തുടരും)

Wednesday, November 22, 2017

ഇന്ത്യ 30


  • ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം 
                       ഹൈദരാബാദ്
  • ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുറമുഖം  
                       വിശാഖപട്ടണം
  • സിനിമാതാരം ചിരഞ്ജീവി രൂപീകരിച്ച പാർട്ടി  
                       പ്രജാരാജ്യം
  • ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻറെ പാർട്ടി 
                       തെലുങ്ക്‌ദേശം പാർട്ടി
  • തെലുങ്ക്‌ദേശം പാർട്ടി സ്ഥാപിച്ചത് 
                       രാമറാവു
  • ഹിന്ദുസ്ഥാൻ ഷിപ്‌യാർഡ് സ്ഥിതിചെയ്യുന്നത് 
                       വിശാഖപട്ടണം
  • ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം 
                       തിരുപ്പതിക്ഷേത്രം
  • സീസൺ കാലയളവിൽ ഏറ്റവും വരുമാനമുള്ള ക്ഷേത്രം 
                       ശബരിമല
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുടി കയറ്റി അയക്കുന്ന സ്ഥലം  
                       തിരുപ്പതി
  • ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം 
                       INS കുർസുര, വിശാഖപട്ടണം
  • ആന്ധ്രാപ്രദേശിൽ പോർച്ചുഗീസുകാരുടെ കോളനിയായിരുന്ന സ്ഥലം 
                       യാനം
  • കുച്ചിപ്പുടി നൃത്തം ഉടലെടുത്ത സ്ഥലം 
                       കൃഷ്ണ ജില്ലയിലെ കുച്ചിപ്പുടി ഗ്രാമത്തിൽ (ആന്ധ്രപ്രദേശ്)
  • ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെൻറർ സ്ഥാപിച്ച സ്ഥലം 
                       വെങ്കിടാചലം വില്ലേജ്, നെല്ലൂർ ജില്ലാ, ആന്ധ്രാ പ്രദേശ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമൻറ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം 
                       ആന്ധ്രാ പ്രദേശ്
  • തെലുങ്കാന സംസ്ഥാനം രൂപീകൃതമായതെന്ന് 
                       2014 ജൂൺ 2 
  • തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രി 
                       കെ ചന്ദ്രശേഖര റാവു
  • തെലുങ്കാനയുടെ ഭരണപാർട്ടി  
                       തെലുങ്കാന രാഷ്ട്രീയ സമിതി (ചിഹ്നം : കാർ)
  • തെലുങ്കാനയുടെ ആദ്യ ഗവർണർ 
                       ESL നരസിംഹൻ
  • ഡിഗ്രി തലത്തിൽ നിർബന്ധിത ജെൻഡർ വിദ്യാഭ്യാസം നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 
                       തെലുങ്കാന
  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ തെലങ്കാനയുടെ സ്ഥാനം 
                       12      
  • ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ തെലങ്കാനയുടെ സ്ഥാനം 
                       12 
  • തെലുങ്കാന ബിൽ ലോക്‌സഭ പാസാക്കിയ വർഷം 
                       2014 ഫെബ്രുവരി 18  
  • തെലുങ്കാന ബിൽ രാജ്യസഭ പാസാക്കിയ വർഷം 
                       2014 ഫെബ്രുവരി 20
  • തെലുങ്കാന ബില്ലിനു രാഷ്‌ട്രപതി അംഗീകാരം നൽകിയത് 
                       2014 മാർച്ച് 1 
  • വിനോബാഭാവെ ഭൂദാൻ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്  
                       പോച്ചമ്പള്ളി, തെലുങ്കാന   
  • കിഴക്കിൻറെ ഇറ്റാലിയൻ എന്ന് വിളിപ്പേരുള്ള ഇന്ത്യൻ ഭാഷ 
                       തെലുങ്ക്
  • ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ സ്ഥിതിചെയ്യുന്നത് 
                       ഹുസൈൻ സാഗർ തടാകം, ഹൈദരാബാദ്
  • ആദ്യത്തെ ആഫ്രോ ഏഷ്യൻ ഗെയിംസ് നടന്ന നഗരം 
                      ഹൈദരാബാദ്
  • ഇന്ത്യയിലാദ്യമായി ആരംഭിച്ച ഓപ്പൺ യൂണിവേഴ്‌സിറ്റി 
                      ഡോ ബി ആർ അംബേദ്ക്കർ ഓപ്പൺ യൂണിവേഴ്‌സിറ്റി
  • ബി ആർ അംബേദ്ക്കർ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ പേര്  
                      ആന്ധ്ര ഓപ്പൺ യൂണിവേഴ്‌സിറ്റി
  • ഹൈദരാബാദ് പട്ടണം പണികഴിപ്പിച്ചത് 
                       ഖുലി കുത്തബ്‌ഷാ
  • ചാർമിനാർ പണികഴിപ്പിച്ച രാജാവ് 
                      ഖുലി കുത്തബ്ഷാ
  • തെലുങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മറ്റി 
                       ശ്രീകൃഷ്ണ കമ്മിറ്റി
  • ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം 
                      അമരാവതി
                                                                                                         (തുടരും)

Tuesday, November 21, 2017

കേരളം 38


  • കേരളത്തിൽ ഇൽമനൈറ്റ്, മോണസൈറ്റ്, സിലിക്കൺ എന്നിവയുടെ നിക്ഷേപം ഉള്ള പ്രദേശം 
                         ചവറ-നീണ്ടകര
  • കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം ഉള്ള പ്രദേശം 
                         കുമ്പള, നീലേശ്വരം, കാഞ്ഞങ്ങാട്
  • കേരളത്തിൽ ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപം ഉള്ള പ്രദേശം 
                         തണ്ണീർമുക്കം, വൈക്കം, വാടനാപ്പള്ളി, കൊടുങ്ങല്ലൂർ, പാലക്കാട്, കണ്ണൂർ
  • കേരളത്തിൽ കളിമണ്ണ് നിക്ഷേപം ഉള്ള പ്രദേശം 
                         കുണ്ടറ
  • കുണ്ടറ സെറാമിക്‌സിൻറെ അസംസ്കൃത വസ്തു 
                         കളിമണ്ണ്
  • കേരളത്തിൽ സിലിക്കയുടെ നിക്ഷേപം ഉള്ള പ്രദേശം 
                         ആലപ്പുഴ-ചേർത്തല
  • കേരളത്തിൽ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയ പ്രദേശങ്ങൾ  
                         കോഴിക്കോട്-മലപ്പുറം
  • കേരളത്തിൽ അഭ്രം (മൈക്ക) നിക്ഷേപം കണ്ടെത്തിയ പ്രദേശം 
                         തിരുവനന്തപുരം
  • കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ പ്രദേശങ്ങൾ 
                         മേപ്പാടി, വൈത്തിരി, മാനന്തവാടി, നിലമ്പൂർ
  • കേരളത്തിൽ രത്നക്കല്ലുകൾ കാണപ്പെടുന്ന പ്രദേശം 
                         തിരുവനന്തപുരം-കൊല്ലം ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ
  • കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ഇന്ധനധാതു 
                         ലിഗ്‌നൈറ്റ്
  • കേരളത്തിൽ ഗ്രാനൈറ്റ് നിക്ഷേപം കാണപ്പെടുന്ന പ്രദേശം 
                         തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം
  • കേരളത്തിൽ ധാതു പര്യവേഷണത്തിന് നേതൃത്വം നൽകുന്നത് 
                         മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, കേരള സ്റ്റേറ്റ് മിനറൽ ഡവലപ്പ്മെൻറ് കോർപ്പറേഷൻ
  • കേരളത്തിൽ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം 
                         18
  • കേരളത്തിലെ പ്രധാന ജലസ്രോതസ് 
                         കിണർ
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള ജില്ല 
                         പാലക്കാട്
  • ജലത്തിൻറെ ഗുണനിലവാര പരിശോധന രേഖപ്പെടുത്തിയ വാട്ടർ കാർഡ് സംവിധാനം ആദ്യമായി നടപ്പാക്കിയ പഞ്ചായത്ത് 
                         കുന്നമംഗലം (കോഴിക്കോട്)
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള നദി 
                         ഭാരതപ്പുഴ
  • ജപ്പാൻ കുടിവെള്ള പദ്ധതിയിൽ സഹകരിക്കുന്ന ജപ്പാൻ ബാങ്ക് 
                         ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷൻ
  • ലോകബാങ്കിൻറെ സഹായത്തോടെ കേരളത്തിൽ നടപ്പാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി 
                         ജലനിധി
  • കേരള സർക്കാർ ആവിഷ്‌ക്കരിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി  
                         വർഷ
  • കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി 
                         കല്ലട (കൊല്ലം)
  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലസേചന പദ്ധതി 
                         തെന്മല
  • കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം 
                        ചെറുതോണി
  • കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 
                        ജലവൈദ്യുതി
  • കേരളത്തിലെ വൈദ്യുതി ഉൽപ്പാദനത്തിൻറെ എത്ര ശതമാനമാണ് ജലവൈദ്യുതി 
                        69%
  • KSEB സ്ഥാപിതമായ വർഷം 
                         1957
  • KSEB യുടെ ആപ്തവാക്ക്യം 
                         കേരളത്തിൻറെ ഊർജ്ജം
  • KSEB യുടെ കീഴിലുള്ള ജലവൈദ്യുത പദ്ധതികളുടെ എണ്ണം 
                         23
  • KSEB യുടെ കീഴിലുള്ള ഡീസൽ പവർ പ്ലാന്റുകളുടെ എണ്ണം 
                         2
  • KSEB യുടെ കീഴിലുള്ള കാറ്റാടി ഫാമുകളുടെ എണ്ണം 
                         ഒന്ന്
  • ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള ജില്ല 
                         ഇടുക്കി
  • ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള നദി 
                         പെരിയാർ
  • പള്ളിവാസൽ പദ്ധതിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി 
                         ചെങ്കുളം
                                                                                                           (തുടരും)

Monday, November 20, 2017

കേരളം 37


  • കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം 
                      ലാറ്ററൈറ്റ്
  • കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത് 
                      പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ
  • കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ കൃഷി ചെയ്യുന്ന മണ്ണിനം 
                      കറുത്ത മണ്ണ്
  • കേരളത്തിലെ വന വിസ്തൃതി 
                      11,309.5 Sq. Km
  • ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിൻറെ സ്ഥാനം 
                      14
  • കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനങ്ങൾ 
                      29.101%
  • കേരളത്തിലെ ജില്ലകളിൽ വന വിസ്തൃതിയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ജില്ലകൾ 
                      ഇടുക്കി, വയനാട്, പത്തനംതിട്ട (യഥാക്രമം)
  • കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങൾ 
                      മൺസൂൺ വനങ്ങൾ അഥവാ ഉപോഷ്ണ ആർദ്ര ഇലപൊഴിയും കാട്
  • ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല 
                      വയനാട്
  • കേരളത്തിൽ റിസർവ് വനം ഏറ്റവും കൂടുതലുള്ള ജില്ല  
                      പത്തനംതിട്ട
  • കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് 
                      മറയൂർ
  • കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല 
                      കണ്ണൂർ
  • കേരളത്തിലെ ആദ്യ റിസർവ്വ് വനം 
                      കോന്നി
  • കേരളത്തിലെ ആദ്യ റിസർവ് വനമായി കോന്നിയെ പ്രഖ്യാപിച്ച വർഷം
                      1888
  • കേരളത്തിലെ വന മേഖലയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വൃക്ഷം
                      തേക്ക് (രണ്ടാമത് യൂക്കാലിപ്റ്റസ്)
  • കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ 
                      റാന്നി
  • കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ 
                      അഗസ്ത്യവനം
  • കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം 
                      36
  • തിരുവിതാംകൂറിൽ വന നിയം നിലവിൽ വന്ന വർഷം 
                      1887
  • കേരള വന നിയമം നിലവിൽ വന്ന വർഷം 
                      1961
  • കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം 
                      1986
  • കേരള വനവത്കരണ പദ്ധതി ആരംഭിച്ച വർഷം 
                      1986
  • കേരളത്തിലെ ഏറ്റവും പ്രായംചെന്ന തേക്ക് കണ്ടെത്തിയത് 
                      നിലമ്പൂർ
  • ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത് 
                      കന്നിമരം (പറമ്പിക്കുളം സാങ്ച്വറി)
  • കേന്ദ്ര സർക്കാരിൻറെ മഹാവൃക്ഷ പുരസ്ക്കാരം ലഭിച്ചത് 
                     കന്നിമരം (1994-95)
  • കേന്ദ്ര-കേരള സർക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വനവികസനത്തിനായുള്ള പൊതുമേഖലാ സ്ഥാപനം 
                      കേരള ഫോറസ്റ്റ് ഡവലപ്പ്മെൻറ് കോർപ്പറേഷൻ (KFDC)
  • കേരള ഫോറസ്റ്റ് ഡിപ്പാർട്മെൻറ് സ്ഥിതിചെയ്യുന്നത് 
                      വഴുതക്കാട്, തിരുവനന്തപുരം
  • കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം 
                      18
  • കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം 
                      പെരിയാർ വന്യജീവി സങ്കേതം
  • പെരിയാർ വന്യജീവി സങ്കേതം തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര് 
                      നെല്ലിക്കാംപ്പെട്ടി ഗെയിം സാങ്ച്വറി
  • കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം 
                      പെരിയാർ (777 ച കി മീ)
  • ശബരിമല സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം 
                      പെരിയാർ വന്യജീവി സങ്കേതം
  • പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര് 
                      തേക്കടി വന്യജീവി സങ്കേതം
  • ഇന്ത്യയിലെ പത്താമത്തെ കടുവ സങ്കേതം 
                      പെരിയാർ വൈൽഡ് ലൈഫ് സാങ്ച്വറി
  • പെരിയാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക് 
                      പീരുമേട്
                                                                                                (തുടരും)

Sunday, November 19, 2017

കേരളം 36


  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ 
                   അഷ്ടമുടിക്കായൽ (61.4 Sq.Km)
  • Gateway to the backwater of Kerala എന്നറിയപ്പെടുന്ന കായൽ 
                   അഷ്ടമുടിക്കായൽ
  • അഷ്ടമുടിക്കായൽ സ്ഥിതിചെയ്യുന്ന ജില്ല 
                  കൊല്ലം
  • കേരളത്തിലെ ആദ്യത്തെ സീ പ്ലെയിൻ സർവീസ് ആരംഭിച്ച കായൽ 
                   അഷ്ടമുടിക്കായൽ
  • പെരുമൺ തീവണ്ടി ദുരന്തം നടന്ന കായൽ
                   അഷ്ടമുടിക്കായൽ (1988)
  • കല്ലടയാർ പതിക്കുന്ന കായൽ 
                   അഷ്ടമുടിക്കായൽ
  • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കായൽ 
                   ഉപ്പള കായൽ
  • ബീയ്യം കായൽ സ്ഥിതിചെയ്യുന്ന ജില്ല 
                   മലപ്പുറം
  • മുരിയാട് തടാകം സ്ഥിതിചെയ്യുന്ന ജില്ല 
                  തൃശൂർ
  • കടലുമായി ബന്ധമില്ലാതെ കിടക്കുന്ന കായലുകളിൽ ഏറ്റവും വിസ്തീർണ്ണം കൂടിയത് 
                  ബീയ്യം കായൽ
  • കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന കായലുകളിൽ ഏറ്റവും വിസ്തീർണ്ണം കൂടിയത് 
                  ഇടവ കായൽ (തിരുവനന്തപുരം)
  • ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം 
                  കൊച്ചി
  • കേരളത്തിൽ ഹൃദയത്തിൻറെ ആകൃതിയിലുള്ള തടാകം സ്ഥിതിചെയ്യുന്നത് 
                  ചെമ്പ്ര തടാകം, വയനാട്
  • കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം 
                  പൂക്കോട് തടാകം
  • കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം 
                  ശാസ്താംകോട്ട കായൽ
  • കേരളത്തിൽ ഏറ്റവും തെക്ക് ഭാഗത്തുള്ള ശുദ്ധജല തടാകം 
                  വെള്ളായണി കായൽ
  • കേരളത്തിൽ റംസാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കായലുകൾ  
                  അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്
  • കേരളത്തോട് ഏറ്റവും അടുത്ത് കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം
                  ലക്ഷദ്വീപ്
  • കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് 
                  വൈപ്പിൻ
  • എറണാകുളത്തെ വൈപ്പിനുമായി ബന്ധിപ്പിക്കുന്ന പാലം 
                  ഗോശ്രീ പാലം
  • കല്ലടയാറും, അഷ്ടമുടിക്കായലും ചേരുന്നിടത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് 
                  മൺറോ തുരുത്ത്
  • മുഴപ്പിലങ്ങാട് കടൽത്തീരത്ത് നിന്നും കാണാൻ സാധിക്കുന്ന ദ്വീപ് 
                  ധർമ്മടം തുരുത്ത്
  • പച്ചത്തുരുത്ത് എന്നറിയപ്പെടുന്ന ദ്വീപ് 
                  ധർമ്മടം തുരുത്ത്, കണ്ണൂർ
  • ധർമ്മടം ദ്വീപ് ഏത് നദിയിലാണ് 
                  അഞ്ചരക്കണ്ടിപ്പുഴ
  • നാഷണൽ ജോഗ്രഫിയുടെ ലോക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ പ്രദേശം 
                  കാക്കത്തുരുത്ത്, ആലപ്പുഴ
  • ഏഴുമാന്തുരുത്ത് സ്ഥിതിചെയ്യുന്ന ജില്ല 
                  കോട്ടയം
  • കവ്വായി ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല 
                  കണ്ണൂർ
  • കേരളത്തിൻറെ തീരപ്രദേശത്തോട് ചേർന്ന് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രം 
                  വെള്ളിയാം കല്ല്
  • മൺസൂണിൻറെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം  
                  കേരളം
  • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം 
                  ജൂലൈ
  • കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം  
                  ജനുവരി
  • കേരളത്തിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്നത് 
                  കാലവർഷം (ഇടവപ്പാതി\തെക്കു പടിഞ്ഞാറൻ മൺസൂൺ)
  • 99 ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം നടന്ന വർഷം 
                  1924 (കൊല്ലവർഷം 1099)
  • കേരളത്തിൻറെ ചിറാപ്പുഞ്ചി 
                  ലക്കിടി, വയനാട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം 
                  നേര്യമംഗലം (എറണാകുളം)
                                                                                                               (തുടരും)

Saturday, November 18, 2017

കേരളം 35


  • തലയാർ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന നദി 
                   പാമ്പാർ
  • പാമ്പാർ ഒഴുകുന്ന ജില്ല 
                  ഇടുക്കി 
  • തേനാറുമായി സംഗമിച്ച് പാമ്പാർ രൂപം കൊടുക്കുന്ന കാവേരിയുടെ പോഷകനദി 
                  അമരാവതി 
  • കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറുത് 
                   പാമ്പാർ 
  • പാമ്പാറിൻറെ ഉത്ഭവസ്ഥാനം 
                  ആനമുടി 
  • തൂവാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി 
                   പാമ്പാർ 
  • ഭവാനി നദി ഉത്ഭവിക്കുന്നതെവിടെ നിന്ന് 
                  നീലഗിരിക്കുന്നുകളിൽ 
  • ഭവാനി നദി ഒഴുകുന്ന ജില്ല 
                  പാലക്കാട് 
  • ഭവാനിയുടെ പ്രധാന കൈവഴികൾ 
                  ശിരുവാണി, വരഗാർ
  • മുക്കാലി തടയണ സ്ഥിതിചെയ്യുന്ന നദി 
                   ഭവാനി 
  • കോയമ്പത്തൂരിൽ ജലവിതരണം നടത്തുന്നതിനായി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി 
                   ശിരുവാണി 
  • കായലുകളുടെ നാട്, ലഗൂണുകളുടെ നാട് എന്നൊക്കെ അറിയപ്പെടുന്ന സംസ്ഥാനം 
                   കേരളം 
  • കേരളത്തിൽ കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കായലുകളുടെ എണ്ണം 
                   27 
  • കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം(കടലുമായി ബന്ധമില്ലാത്ത)
                   ഏഴ് 
  • കേരളത്തിലെ ഏറ്റവും വലിയ കായൽ 
                   വേമ്പനാട് കായൽ 
  • വേമ്പനാട്ട് കായലിൻറെ വിസ്തീർണ്ണം 
                   205 Sq KM 
  • വേമ്പനാട്ട് കായലിലെ ദ്വീപുകൾ 
                   വെല്ലിങ്‌ടൺ, വൈപ്പിൻ, വല്ലാർപാടം, കടമക്കുടി, പാതിരാമണൽ 
  • വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ് 
                   പാതിരാമണൽ 
  • ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം (Wetland)
                   വേമ്പനാട്ട് കായൽ 
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ 
                   വേമ്പനാട്ട് കായൽ 
  • വേമ്പനാട്ട് കായലിൽ പതിക്കുന്ന പ്രധാന നദികൾ 
                   പമ്പ, മൂവാറ്റുപുഴ, മീനച്ചിൽ, പെരിയാർ, അച്ചൻകോവിൽ, മണിമലയാർ 
  • കുമരകം വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്ന കായൽത്തീരം 
                   വേമ്പനാട്ട് കായൽ 
  • കുട്ടനാട്ടിലെ നെൽകൃഷിയിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട് 
                   തണ്ണീർമുക്കം ബണ്ട് 
  • തണ്ണീർമുക്കം ബണ്ട് നിർമ്മിച്ച വർഷം 
                   1975 
  • കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുന്നതിന് വേമ്പനാട്ട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട് 
                   തോട്ടപ്പള്ളി സ്‌പിൽവേ 
  • തോട്ടപ്പള്ളി സ്‌പിൽവേ നിർമ്മിച്ച വർഷം 
                   1954 
  • വേമ്പനാട്ട് കായൽ വ്യാപിച്ചു കിടക്കുന്ന ജില്ലകൾ 
                   ആലപ്പുഴ, എറണാകുളം, കോട്ടയം 
  • കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന കായൽ 
                   വേമ്പനാട്ട് കായൽ 
  • പുന്നമട കായൽ, കൊച്ചി കായൽ, കൈതപ്പുഴ കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കായൽ 
                   വേമ്പനാട്ട് കായൽ
  • വീരൻ പുഴ എന്ന് കൊച്ചിയിൽ അറിയപ്പെടുന്ന കായൽ 
                   വേമ്പനാട്ട് കായൽ  
  • കേരളത്തിലെ ഏറ്റവും വലിയ റംസാർ സൈറ്റ് 
                   വേമ്പനാട്ട് കായൽ 
  • കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ 
                   ശാസ്താംകോട്ട കായൽ 
  • ഇംഗ്ലീഷ് അക്ഷരമാലയിലെ "F" അക്ഷരത്തിൻറെ ആകൃതിയിലുള്ള കായൽ 
                   ശാസ്താംകോട്ട കായൽ
  • റംസാർ പട്ടികയിൽ അടുത്തിടെ സ്ഥാനം പിടിക്കാൻ പോകുന്ന കേരളത്തിലെ കായൽ 
                   കവ്വായി കായൽ 
                                                                                           (തുടരും)

Friday, November 17, 2017

കേരളം 34


  • കേരളത്തിലെ നാലാമത്തെ വലിയ നദി 
                   ചാലിയാർ (169 കി മീ)
  • ചാലിയാറിൻറെ ഉത്ഭവകേന്ദ്രം 
                   ഇളമ്പലേരികുന്ന് (വയനാട്)
  • കല്ലായിപ്പുഴ എന്ന് അറിയപ്പെടുന്ന നദി 
                   ചാലിയാർ
  • കല്ലായിപ്പുഴ ഒഴുകുന്ന ജില്ല 
                   കോഴിക്കോട്
  • കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയ നദീതീരം 
                   ചാലിയാർ
  • ചാലിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം 
                   ഫറൂഖ്
  • കേരളത്തിൽ വായു ജലമലിനീകരണത്തിനെതിരെ നടന്ന ആദ്യ പ്രക്ഷോഭം 
                   ചാലിയാർ പ്രക്ഷോഭം
  • കേരളത്തിലെ അഞ്ചാമത്തെ വലിയ നദി 
                   ചാലക്കുടിപ്പുഴ (145 കി മീ)
  • ചാലക്കുടി പുഴയുടെ പതനസ്ഥാനം 
                   കൊടുങ്ങല്ലൂർ കായൽ
  • കേരളത്തിൽ പ്രകൃത്യാലുള്ള ഏക ഓക്സ്ബോ (U ഷേപ്പിലുള്ള) തടാകം
                   വൈന്തല തടാകം
  • കേരളത്തിലെ ഏറ്റവും ചെറിയ നദി 
                   മഞ്ചേശ്വരം പുഴ
  • മഞ്ചേശ്വരം പുഴയുടെ നീളം 
                   16 കി മീ
  • കേരളത്തിൽ നദിയായി കണക്കാക്കപ്പെടാനാവശ്യമായ നീളം 
                   15 കി മീ
  • മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം 
                   ബാലപ്പൂണിക്കുന്നുകൾ
  • തലപ്പാടിപ്പുഴ എന്നറിയപ്പെടുന്ന നദി 
                   മഞ്ചേശ്വരം പുഴ
  • മഞ്ചേശ്വരം പുഴയുടെ പതനസ്ഥാനം  
                   ഉപ്പളക്കായൽ
  • വില്യം ലോഗൻറെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി 
                   കോരപ്പുഴ
  • ഒ വി വിജയൻറെ ഗുരുസാഗരത്തിൽ പ്രതിപാദിച്ചിരിക്കുന്ന നദി 
                   തൂതപ്പുഴ
  • SK പൊറ്റക്കാടിൻറെ നാടൻ പ്രേമം എന്ന കൃതിയിൽ  പ്രതിപാദിച്ചിരിക്കുന്ന നദി 
                   ഇരുവഞ്ഞിപ്പുഴ
  • ബുക്കർ സമ്മാനം ലഭിച്ച അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്‌മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി 
                  മീനച്ചിലാറ്
  • തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി 
                   ചാലിപ്പുഴ
  • ആറ്റുകാൽ അമ്പലം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് 
                   കിള്ളിയാർ
  • കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി 
                   കുന്തിപ്പുഴ
  • കേരളത്തിലെ ഏറ്റവും മലിനീകരണം കൂടിയ നദി 
                   ചാലിയാർ
  • കർണ്ണാടകയിൽ ഉത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകുന്ന പ്രധാന നദി 
                   വളപട്ടണം പുഴ
  • ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ല 
                   കാസർഗോഡ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജില്ലകളിലൂടെ ഒഴുകുന്ന നദി 
                   മൂവാറ്റുപുഴയാറ്
  • കല്ലടയാറിൻറെ പതനസ്ഥാനം 
                   അഷ്ടമുടിക്കായൽ
  • പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി 
                   കല്ലടയാർ
  • കബനി, പാമ്പാർ, ഭവാനി എന്നിവ ഏത് നദിയുടെ പോഷകനദികളാണ്  
                  കാവേരി
  • വയനാട് ജില്ലയിൽ നിന്നും ഉത്ഭവിച്ച് കർണാടകയിലേക്ക് ഒഴുകുന്ന നദി 
                  കബനി
  • കബനി നദിയുടെ ഉത്ഭവം 
                   തൊണ്ടാർമുടി, വയനാട്
  • കബനി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം 
                  നാഗർഹോൾ ദേശീയോദ്യാനം (കർണാടകം)
  • കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദിയായ കബനിയുടെ നീളം  
                   57 കി മീ
                                                                                                                (തുടരും)