Thursday, November 9, 2017

ഇന്ത്യ ചരിത്രം 2


BDO / മുനിസിപ്പൽ സെക്രട്ടറി 2015
  • നോബൽ സമ്മാനാർഹനായ ആദ്യ ഇന്ത്യക്കാരൻ / ഏഷ്യക്കാരൻ 
                   രവീന്ദ്രനാഥ് ടാഗോർ
  • ടാഗോർ നോബൽ സമ്മാനം നേടിയ വർഷം 
                   1913
  • ശാസ്ത്ര  വിഷയങ്ങൾക്ക് നോബൽ സമ്മാനാർഹനായ ആദ്യ ഇന്ത്യക്കാരൻ / ഏഷ്യക്കാരൻ 
                   സി വി രാമൻ (ഭൗതിക ശാസ്ത്രം)
  • സി വി രാമൻ നോബൽ സമ്മാനം നേടിയ വർഷം 
                   1930
  • സി വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടുത്തം 
                   രാമൻ ഇഫക്ട്
  • വൈദ്യ ശാസ്ത്രത്തിൽ ആദ്യമായി നോബൽ നേടിയ അമേരിക്കൻ പൗരനായ ഇന്ത്യൻ വംശജൻ 
                   ഹർഗോവിന്ദ് ഖുറാന
  • ഹർഗോവിന്ദ് ഖുറാന നോബൽ സമ്മാനം നേടിയ വർഷം 
                   1968
  • ഹർഗോവിന്ദ് ഖുറാനയുടെ പ്രധാന കണ്ടുപിടുത്തം 
                   കൃത്രിമ ജീൻ
  • ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ 
                   എസ് ചന്ദ്രശേഖർ
  • ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയ വർഷം 
                   1983
  • സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ
                   അമർത്യാസെൻ
  • അമർത്യ സെൻ നോബൽ സമ്മാനം നേടിയ വർഷം 
                   1998
  • അമർത്യ സെന്നിന് പേര് നൽകിയ നോബൽ സമ്മാന ജേതാവ് 
                   രവീന്ദ്രനാഥ് ടാഗോർ
  • അമർത്യ സെൻ പ്രാഗൽഭ്യം തെളിയിച്ച മേഖല 
                   Welfare Economics 
  • രസതന്ത്രത്തിൽ ആദ്യമായി നോബൽ സമ്മാന ജേതാവായ ഇന്ത്യൻ വംശജൻ  
                   വെങ്കിട്ടരാമൻ രാമകൃഷ്ണൻ
  • വെങ്കിട്ടരാമൻ രാമകൃഷ്ണൻ നോബൽ സമ്മാനാർഹനായ വർഷം  
                   2009
  • സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച് നോബൽ സമ്മാന ജേതാവായ ആദ്യ വ്യക്തി   
                   വെങ്കിട്ടരാമൻ രാമകൃഷ്ണൻ
  • വെങ്കിട്ടരാമൻ രാമകൃഷ്ണൻ നോബൽ സമ്മാനാർഹനായ കണ്ടുപിടുത്തം  
                   Structure and function of the ribosome
  • 2007 ഇൽ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹമായ സംഘടന 
                   Intergovernmental Panel on Climate Change
  • Intergovernmental Panel on Climate Change നോബൽ സമ്മാനാർഹമായ സമയത്തെ തലവനായിരുന്ന ഇന്ത്യക്കാരൻ  
                   രാജേന്ദ്ര പച്ചൗരി
  • 2014 ഇൽ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യക്കാരൻ  
                   കൈലാഷ് സത്യാർത്ഥി
  • കൈലാഷ് സത്യാർത്ഥിക്കൊപ്പം നോബൽ സമ്മാനാർഹയായ വ്യക്തി  
                   മലാല യൂസഫ്
  • ഏറ്റവും കുറഞ്ഞ പ്രായത്തിൽ നോബൽ സമ്മാനാർഹയായ വ്യക്തി  
                   മലാല യൂസഫ്
  • 1907 ഇൽ നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജൻ 
                   റുഡ്യാർഡ് കിപ്ലിംഗ്
  • ബ്രിട്ടീഷ് ഇന്ത്യയിൽ ജനിച്ചവരിൽ ആദ്യം നോബൽ സമ്മാനാർഹനായത്
                   റൊണാൾഡ് റോസ് (1902)
  • 1902 ഇൽ റൊണാൾഡ് റോസിന് നോബൽ നേടിക്കൊടുത്ത വിഷയം  
                   വൈദ്യശാസ്ത്രം
  • 2001 ഇൽ സാഹിത്യ നോബൽ സമ്മാനാർഹനായ ട്രിനിഡാഡ് സ്വദേശിയും ഇന്ത്യൻ വംശജനുമായ വ്യക്തി 
                   വി എസ് നൈപ്പോൾ
  • നോബൽ സമ്മാനാർഹനായ ശേഷം ഭാരതരത്ന നേടിയ ആദ്യ വ്യക്തി 
                   സി വി രാമൻ
  • സമാധാനത്തിനുള്ള നോബൽ സമ്മാനാർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശവംശജ 
                   മദർ തെരേസ
  • മദർ തെരേസയ്ക്ക് നോബൽ ലഭിച്ച വർഷം 
                   1979
  • നോബൽ, മാഗ്‌സാസെ, ഭാരതരത്ന എന്നീ അവാർഡുകൾ നേടിയ ഏക വ്യക്തി 
                   മദർ തെരേസ
  • മാഗ്സസെ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ 
                   വിനോബാഭാവെ (1958)
  • സമാധാനത്തിനുള്ള നോബൽ നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി 
                   ജവാഹർലാൽ നെഹ്‌റു
  • ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയ ദലൈലാമയ്ക്ക് സമാധാന നോബൽ ലഭിച്ച വർഷം 
                   1989
  • ദലൈലാമയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയ വർഷം 
                   1959
                                                                                                                  (തുടരും)

No comments:

Post a Comment