Tuesday, February 28, 2017

ഗണിതം 4


ല.സാ.ഗു. (LCM), ഉ. സാ. ഘ. (HCF)

രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും ചെറിയ പൊതുഗുണിതമാണ് അവയുടെ ലസാഗു (ലഘുതമ സാധാരണ ഗുണിതം)

ഉദാ:

3, 4, 5 ഇവ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്

ഇവിടെ ലസാഗു ആണ് കാണേണ്ടത്

ലസാഗു = 3 x 4 x 5 =60

രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും വലിയ പൊതു ഘടകമാണ് അവയുടെ ഉസാഘ (ഉത്തമ സാധാരണ ഘടകം)

ഉദാ:

രണ്ടു സംഖ്യകളുടെ അംശബന്ധം 15 : 11. അവയുടെ ഉസാഘ 13 ആയാൽ സംഖ്യകളേവ?

അംശബന്ധം തന്നിരിക്കുന്നതിനാൽ സംഖ്യകൾ 15x, 11x എന്നിവ ആണെന്ന് പറയാം. x ഇവ തമ്മിൽ ഉള്ള പൊതുഘടകം. അതായത് ഉസാഘ.

ഇവിടെ ഉസാഘ 13 ആണെന്ന് പറഞ്ഞിട്ടുള്ളതിനാൽ x = 13

അപ്പോൾ സംഖ്യകൾ = 15 x 13, 11 x 13 = 195 : 143

രണ്ടു സംഖ്യകളുടെ LCM ഉം HCF ഉം അതിൽ ഒരു സംഖ്യയും തന്നാൽ രണ്ടാമത്തെ സംഖ്യ = (LCM x HCF)\തന്നിട്ടുള്ള സംഖ്യ

ഉദാ:

രണ്ടു സംഖ്യകളുടെ ലസാഗു 12, ഉസാഘ 8. അതിൽ ഒരു സംഖ്യ൨൪  24 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?

രണ്ടാമത്തെ സംഖ്യ : 12 x 8 /24 = 4

ഭിന്നസംഖ്യകളുടെ ലസാഗു = അംശങ്ങളുടെ ലസാഗു / ഛേദങ്ങളുടെ ഉസാഘ

ഭിന്നസംഖ്യകളുടെ ഉസാഘ = അംശങ്ങളുടെ ഉസാഘ / ഛേദങ്ങളുടെ ലസാഗു

അംശബന്ധവും അനുപാതവും 

x : y എന്നാൽ x/y ആയിരിക്കും.

T എന്ന തുക x : y എന്ന അനുപാതത്തിൽ ഭാഗിച്ചാൽ ഓരോ ഭാഗവും യഥാക്രമം Tx/(x+y) ഉം Ty/(x+y) ഉം ആയിരിക്കും

രണ്ട് അംശബന്ധങ്ങൾ തുല്യമായാൽ അവ അനുപാതത്തിലാണെന്ന് പറയാം

a : b, c : d എന്നിവ അനുപാതത്തിൽ ആണെങ്കിൽ ad = bc

ഉദാ:

15 : 75 = 7 : x ആയാൽ 'x' എത്ര? (LDC Kollam 2014)
a) 45   b) 35    c) 25   d) 14

x = (75 x 7)/15 = 35 (b)

a : b = c : d ആയാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത്
a)  a/b = c/d   b) a/c = b/d  c) (a+b)/(a-b) = (c+d)/(c-d)   d) ab = cd (LDC Alappuzha 2014)

a : b = c : d യെ a/b = c/d, a/c = b/d, (a+b)/(a-b) = (c+d)/(c-d) എന്നീ രൂപങ്ങളിൽ എഴുതാവുന്നതാണ്. അതിനാൽ തെറ്റായ ഓപ്‌ഷൻ (d) ab = cd

A : B = 2 : 3, B : C = 4 : 5 ആയാൽ A : B : C എത്ര (LDC Kottayam 2014)
a) 2 : 3 : 5  b) 4 : 6 : 9  c) 8 : 12 : 15   d) 6 : 9 : 15

A : B = 2 : 3, B : C = 4 : 5
2 : 3
     4 : 5
----------
2 x 4 : 3 x 4 : 3 x 5
8 : 12 : 15 (c)

ശതമാനം 

ഛേദം 100 ആയ ഭിന്നസംഖ്യയാണ് ശതമാനം. അതായത് ഒരു സംഖ്യയുടെ 'a'% കാണാൻ സംഖ്യയെ a/100 കൊണ്ട് ഗുണിച്ചാൽ മതി

ഒരു സംഖ്യ x% വർദ്ധിച്ച് y ആയാൽ, ആദ്യ സംഖ്യ = (y x 100)/(100-x)

x എന്ന സംഖ്യ y% വർദ്ധിച്ചാൽ വർദ്ധനവിന് ശേഷം ഉള്ള സംഖ്യ                                                                                                      = y x ((100+x)/100)

y എന്ന സംഖ്യ x% കുറച്ചാൽ കുറച്ചതിന് ശേഷം ഉള്ള സംഖ്യ                                                                                                      = y x ((100-x)/100)

ഒരു സംഖ്യ x% കൂടുകയും തുടർന്ന് x% കുറയുകയും  ചെയ്‌താൽ, സംഖ്യയിൽ ഉണ്ടാകുന്ന കുറവ് = x²/100%

A യുടെ B% = B യുടെ A%

A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ x% കൂടുതലായാൽ B യുടെ ശമ്പളം A യെക്കാൾ (x/(100+x)) x 100% കുറവായിരിക്കും 

A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ x% കുറവായാൽ B യുടെ ശമ്പളം A യെക്കാൾ (x/(100-x)) x 100% കൂടുതലായിരിക്കും 

ഉദാ: 

ഒരു സംഖ്യയുടെ 15% 9 ആയാൽ സംഖ്യ (LDC Trivandrum 2014)
a) 135  b) 9/15   c) 15/9   d) 60

സംഖ്യ a ആയാൽ a x (15/100) = 9 
 15 a = 900
      a = 900/15 = 60 (d)

25% ൻറെ 25% എത്ര (LDC Kottayam 2014)
a) 625   b) 0.000625   c) 0.0625  d) 6.25

25/100 x 25/100 = 625/10000 = 0.0625
                                                                                      (തുടരും)

Monday, February 27, 2017

ഭൗതിക ശാസ്ത്രം 5


  • ശബ്ദത്തെക്കുറിച്ചുള്ള പഠനം 
                        അക്കൗസ്റ്റിക്സ്
  • മനുഷ്യൻറെ ശ്രവണപരിധി  
                        20Hz മുതൽ 20,000Hz വരെ
  • ശബ്ദത്തിന് സാധാരണ താപനിലയിൽ വായുവിലുള്ള വേഗത 
                        340 മീ\സെക്കൻറ്
  • ശബ്ദമുണ്ടാകാൻ കാരണം 
                        കമ്പനം
  • ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം 
                        ആവൃത്തി
  • ശബ്ദം ഏത് തരം തരംഗമാണ് 
                        അനുദൈർഘ്യ തരംഗത്തിന് (Longitudinal Waves)
  • ശബ്ദത്തിന് ഏറ്റവും വേഗത ഉള്ള മാധ്യമം  
                        ഖരം
  • ശബ്ദത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം  
                        ശൂന്യത
  • ശബ്ദത്തിന് സ്റ്റീലിൽ ഉള്ള വേഗത  
                        5000 മീ\സെക്കൻറ്
  • ശബ്ദത്തിന് ജലത്തിൽ ഉള്ള വേഗത  
                        1453 മീ\സെക്കൻറ്
  • ശബ്ദത്തിൻറെ ഉച്ചതയുടെ (Loudness) യൂണിറ്റ് 
                        ഡെസിബെൽ (db)
  • ശബ്ദമലിനീകരണം അളക്കുന്ന യൂണിറ്റ് 
                        ഡെസിബെൽ (db)
  • പാർപ്പിട മേഖലയിൽ അനുവദനീയമായ ശബ്ദപരിധി 
                        പകൽ 50db, രാത്രി 40db
  • ശബ്ദത്തിൻറെ തീവ്രത അളക്കുന്ന ഉപകരണം  
                        ഓഡിയോ മീറ്റർ
  • ശബ്ദത്തിൻറെ ആവൃത്തിയുടെ യൂണിറ്റ് 
                        ഹെർട്സ് (Hz)
  • ആവൃത്തി ശബ്ദത്തിൻറെ ഏതു സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കുന്നു
                        കൂർമത (Pitch)
  • മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ഭാഗം  
                        സ്വനതന്തുക്കൾ (Larynx)
  • നാം കേൾക്കുന്ന ശബ്ദം ചെവിയിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം 
                        ശ്രവണസ്ഥിരത
  • മനുഷ്യൻറെ ശ്രവണസ്ഥിരത 
                        1\10 സെക്കൻറ്
  • ഡോപ്ലർ എഫക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു 
                        ശബ്ദം
  • പ്രതിധ്വനി ഉണ്ടാകാനാവശ്യമായ ദൂരപരിധി 
                        17 മീറ്റർ
  • ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനമാണ്
                        അനുരണനം (Reverberation)
  • ചാട്ടവാർ വായുവിൽ ചുഴറ്റിയാൽ ഉണ്ടാകുന്ന ശബ്ദത്തിന് കാരണം 
                        സോണിക് ബൂം
  • ശബ്ദത്തിൻറെ പകുതിവേഗത്തെ സൂചിപ്പിക്കുന്നത് 
                        സബ്‌സോണിക്
  • ശബ്ദത്തിൻറെ രണ്ടിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് 
                        സൂപ്പർ സോണിക്
  • ശബ്ദത്തിൻറെ അഞ്ചിരട്ടി വേഗത്തെ സൂചിപ്പിക്കുന്നത് 
                        ഹൈപ്പർ സോണിക്
  • 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം 
                        ഇൻഫ്രാ സോണിക്
  • 20 കിലോ ഹെർട്സിൽ കൂടുതലുള്ള ശബ്ദതരംഗം 
                        അൾട്രാ സോണിക്
  • വിമാനത്തിൻറെ വേഗത അളക്കുന്ന ഉപകരണം  
                        ടാക്കോമീറ്റർ
  • സൂപ്പർസോണിക് വിമാനങ്ങളുടെ വേഗം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യുണിറ്റ് 
                        മാക് നമ്പർ (1 Mach = 340m/s)
  • ഫോട്ടോ ഫിലിം നിർമ്മിക്കാനും,ആന്തരിക അവയവങ്ങളുടെ സ്‌കാനിങ്ങിനും ഉപയോഗിക്കുന്ന തരംഗം 
                        അൾട്രാ സോണിക്
  • ആന, തിമിംഗലം എന്നിവ ഉണ്ടാക്കുന്നതും, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവ ഉണ്ടാകുമ്പോൾ പുറപ്പെടുന്നതുമായ തരംഗങ്ങൾ 
                        ഇൻഫ്രാ സോണിക്
                                                                                                                          (തുടരും)

Sunday, February 26, 2017

ഭൗതിക ശാസ്ത്രം 4


  • പ്രകാശം അതിൻറെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം 
                           പ്രകീർണ്ണനം (Dispersion)
  • മഴവില്ല് ഉണ്ടാകാൻ കാരണമായ പ്രതിഭാസം 
                           പ്രകീർണ്ണനം
  • മഴവില്ലിൻറെ ഏറ്റവും മുകളിലായി കാണപ്പെടുന്ന നിറം 
                           ചുവപ്പ് (താഴെ വയലറ്റ്)
  • മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ  
                           40.8 ഡിഗ്രി
  • മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ  
                           42.8 ഡിഗ്രി
  • കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല് രൂപപ്പെടുന്നത്  
                           പടിഞ്ഞാറ് (സൂര്യൻറെ എതിർ ദിശയിൽ)
  • സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ  
                             ഇൻഫ്രാറെഡ് 
  • വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന  കിരണങ്ങൾ  
                             ഇൻഫ്രാറെഡ്
  • ടിവി റിമോട്ടിൽ ഉപയോഗിക്കുന്ന കിരണങ്ങൾ  
                             ഇൻഫ്രാറെഡ്
  • സൂര്യാഘാതം ഉണ്ടാകാൻ കാരണമായ കിരണങ്ങൾ  
                             അൾട്രാവയലറ്റ്
  • കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണങ്ങൾ  
                             അൾട്രാവയലറ്റ്
  • നെയ്യിലെ മായം തിരിച്ചറിയാനും ശാസ്ത്രകിയ ഉപകരണങ്ങൾ അണു വിമുക്തമാക്കാനും ഉപയോഗിക്കുന്ന കിരണം  
                             അൾട്രാവയലറ്റ്
  • സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ആഗിരണം ചെയ്യുന്ന അന്തരീക്ഷ വായുവിലെ പാളി  
                             ഓസോൺ പാളി
  • ഓസോണിൻറെ നിറം  
                             ഇളം നീല
  • ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ  
                             അൾട്രാവയലറ്റ്
  • ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്ന കിരണങ്ങൾ  
                             അൾട്രാവയലറ്റ്
  • ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം  
                             സോഫ്റ്റ്  എക്സ്റേ
  • റേഡിയോ, ടി വി പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന കിരണം
                             റേഡിയോ തരംഗം
  • റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന വികിരണം 
                             ഹാർഡ് എക്സ്റേ
  • തരംഗ ദൈർഘ്യം കൂടിയതും ഊർജ്ജം കുറഞ്ഞതുമായ എക്സ്റേ 
                             സോഫ്റ്റ്  എക്സ്റേ
  • കണ്ണാടിയിൽ പ്രതിബിംബം ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം 
                             പാർശിക വിപര്യയം
  • ലെൻസിൻറെ പവർ അളക്കുന്ന യൂണിറ്റ്  
                             ഡയോപ്റ്റർ
  • മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്
                             കോൺവെക്സ് ലെൻസ് (സംവ്രജന ലെൻസ് )
  • മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്  
                             കോൺകേവ് ലെൻസ് (വിവ്രജന ലെൻസ്)
  • ഒപ്റ്റിക്കൽ ഗ്ലാസ് ആയി ഉപയോഗിക്കുന്നത് 
                             ഫ്ലിൻറ് ഗ്ലാസ്
  • ഹ്രസ്വ ദൃഷ്ടിയും ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്  
                             ബൈഫോക്കൽ ലെൻസ്
  •  കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം  
                             യഥാർത്ഥവും തലകീഴായതും
  •  കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം  
                             നിവർന്നതും വലുതായതും മിഥ്യ ആയതും (Virtual and Erect)
  •  സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം 
                             കോൺകേവ് മിറർ
  •  സൂത്രക്കണ്ണാടി (Trick mirror) ആയി ഉപയോഗിക്കുന്ന ദർപ്പണം 
  •                              സ്ഫെറിക്കൽ മിറർ 
  •  ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം 
  •                              കോൺകേവ് മിറർ

  • വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം 
                                      കോൺവെക്സ് മിറർ
  • ലേസർ കണ്ടുപിടിച്ചത്  
                                      തിയോഡർ മെയ്‌മാൻ

LASER - Light Amplification by Stimulated Emission of Radiation

RADAR - Radio detection and Ranging

MASER - Microwave Amplification by Stimulated Emission of Radiation
  • റഡാറിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ   
                                      റേഡിയോ തരംഗങ്ങൾ 
                                                                                                           (തുടരും)

Saturday, February 25, 2017

ഭൗതിക ശാസ്ത്രം 3


  • ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങി നിൽക്കുന്ന അവസ്ഥ 
                           വീക്ഷണ സ്ഥിരത (പെർസിസ്റ്റൻസ് ഓഫ് വിഷൻ)
  • ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങി നിൽക്കുന്ന സമയം  
                           1/ 16 സെക്കൻറ്
  • വർണ്ണാന്ധത (ഡാൾട്ടണിസം) ബാധിച്ചവർക്ക് തിരിച്ചറിയാൻ സാധിക്കാത്ത നിറങ്ങൾ 
                           ചുവപ്പ്, പച്ച
  • ഒരു ചുവന്ന പൂവ് നീല പ്രകാശത്തിൽ\നീല ഗ്ളാസ്സിൽ കാണപ്പെടുന്ന നിറം 
                           കറുപ്പ്
  • ചുവന്ന പ്രകാശത്തിൽ മഞ്ഞപ്പൂവിൻറെ നിറം 
                           പച്ച
  • മഞ്ഞപ്പൂവിനെ പച്ച ഗ്ളാസ്സിലൂടെ നോക്കുമ്പോൾ കാണുന്ന നിറം 
                           പച്ച
  • പച്ച വസ്തുവിനെ മഞ്ഞ ഗ്ളാസ്സിലൂടെ നോക്കുമ്പോൾ കാണുന്ന നിറം 
                           പച്ച
  • സാന്ദ്രത വ്യത്യാസമുള്ള മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വ്യതിയാനം  
                           അപവർത്തനം (Refraction)
  • നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം 
                           അപവർത്തനം
  • മരുഭൂമികളിൽ മരീചിക ഉണ്ടാകുവാൻ കാരണമായ പ്രതിഭാസം 
                           അപവർത്തനം
  • നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രതിഭാസം 
                           അപവർത്തനം
  • ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നിപ്പിക്കുന്ന പ്രതിഭാസം 
                           അപവർത്തനം
  • നക്ഷത്രങ്ങളുടെ നിറം സൂചിപ്പിക്കുന്നത് 
                           അവയുടെ താപനില
  • സൂക്ഷ്മങ്ങളായ അതാര്യ വസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം 
                           ഡിഫ്രാക്ഷൻ (Diffraction)
  • നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്നത്, സൂര്യന് ചുറ്റുമുള്ള വലയം, സിഡിയിൽ കാണുന്ന വർണ്ണരാജി എന്നിവയ്ക്ക് കാരണം 
                           ഡിഫ്രാക്ഷൻ
  • ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുന്ന പ്രതിഭാസം 
                           ഇന്റർഫെറൻസ് (Interference)
  • സോപ്പുകുമിളയിലും എണ്ണ പാളികളിലും കാണുന്ന വർണ്ണരാജിക്ക് കാരണം 
                           ഇന്റർഫെറൻസ്
  • പ്രകാശം അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി ഉണ്ടാകുന്ന ഭാഗിക പ്രതിഫലനമാണ് 
                           വിസരണം (Scattering)
  • ആകാശം നീല നിറത്തിൽ കാണപ്പെടുന്നതിന്റെ കാരണം  
                           വിസരണം
  • അന്തരീക്ഷത്തിൻറെ അഭാവത്തിൽ ആകാശത്തിൻറെ നിറം\ ചന്ദ്രനിലെ ആകാശത്തിൻറെ നിറം 
                           കറുപ്പ്
  • ആകാശത്തിൻറെയും, കടലിൻറെയും നീല നിറം വിശദീകരിച്ച ശാസ്ത്രജ്ഞൻ 
                           സി വി രാമൻ
  • ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന നിറം
                           വയലറ്റ്
  • ഏറ്റവും കുറവ് വിസരണത്തിന് വിധേയമാകുന്ന നിറം
                           ചുവപ്പ്
  • ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം
                           കറുപ്പ്
  • ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം
                           വെള്ള
  • വജ്രത്തിൻറെ തിളക്കത്തിന് കാരണമായ പ്രകാശത്തിൻറെ പ്രതിഭാസം 
                          പൂർണ്ണ ആന്തരിക പ്രതിഫലനം
  • ഒപ്റ്റിക്കൽ ഫൈബറുകളുടെയും, ആന്തര അവയവ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന എൻഡോസ്‌കോപ്പിയുടെയും  പ്രവർത്തന തത്വം 
                           പൂർണ്ണ ആന്തരിക പ്രതിഫലനം 
  • ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത് 
                            ഹെൻട്രിച്ച് ഹെർട്സ്  
  • ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് 
                            ആൽബർട്ട് ഐൻസ്റ്റീൻ 
  • പൊട്ടാസ്യം, സോഡിയം തുടങ്ങിയ ലോഹങ്ങളിൽ പ്രകാശരശ്മി പതിക്കുമ്പോൾ ഇലക്ട്രോണുകൾ ഉത്സർജ്ജിക്കുന്ന പ്രതിഭാസം 
                            ഫോട്ടോ ഇലക്ട്രിക് പ്രഭാവം
                                                                                                                        (തുടരും)

Friday, February 24, 2017

രസതന്ത്രം 5


  • ഏറ്റവും ലഘുവായ ലോഹം 
                         ലിഥിയം
  • മൃദു ലോഹം എന്നറിയപ്പെടുന്നത് 
                         സോഡിയം, പൊട്ടാസ്യം
  • മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ 
                         സോഡിയം, പൊട്ടാസ്യം
  • വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ 
                         സോഡിയം, പൊട്ടാസ്യം
  • മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം 
                         ലിഥിയം
  • മഴവിൽ ലോഹം 
                          ഇറിഡിയം
  • പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം  
                         ഹൈഡ്രജൻ
  • സോഡിയം ഉത്പാദനത്തിൽ ലഭിക്കുന്ന ഉപോൽപ്പന്നം 
                         ക്ലോറിൻ
  • രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ലോഹം 
                         സോഡിയം
  • ആർത്രൈറ്റിസ്(വാതം) എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം 
                         പൊട്ടാസ്യം
  • ഫോട്ടോഗ്രാഫിക് ഫിലിമിൽ ഉപയോഗിക്കുന്ന സോഡിയം സംയുക്തം 
                         ഹൈപോ (സോഡിയം തയോ സൾഫേറ്റ്)
  • റോഡുകളിൽ മഞ്ഞുരുകി മാറ്റാൻ ഉപയോഗിക്കുന്നത്  
                         ഉപ്പ് (സോഡിയം ക്ലോറൈഡ്)
  • രക്തസമ്മർദ്ദരോഗികൾ കറിയുപ്പിന് പകരം ഉപയോഗിക്കുന്നത്  
                         ഇന്തുപ്പ് (പൊട്ടാസ്യം ക്ലോറൈഡ്)
  • ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം  
                         പൊട്ടാസ്യം പെർമാംഗനേറ്റ്
  • അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം 
                         സീസിയം
  • അലക്കുകാരത്തിൻറെ രാസനാമം (സോഡ ആഷ്)
                         സോഡിയം കാർബണേറ്റ്
  • അപ്പക്കാരത്തിൻറെ രാസനാമം (ബേക്കിങ് പൗഡർ)
                         സോഡിയം ബൈകാർബണേറ്റ്
  • പൊട്ടാഷിന്റെ രാസനാമം 
                         പൊട്ടാസ്യം കാർബണേറ്റ്
  • കാസ്റ്റിക് സോഡയുടെ രാസനാമം 
                         സോഡിയം ഹൈഡ്രോക്സൈഡ്
  • കാസ്റ്റിക് പൊട്ടാഷിന്റെ രാസനാമം 
                         പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

കാസ്റ്റിക്ക് വന്നാൽ ഹൈഡ്രോക്സൈഡ്. സോഡ വന്നാൽ സോഡിയം. പൊട്ടാഷ് വന്നാൽ പൊട്ടാസ്യം
  • വാട്ടർ ഗ്ലാസ്സിന്റെ രാസനാമം 
                         സോഡിയം സിലിക്കേറ്റ്
  • ഹൈഡ്രജൻ ജ്വാലയുടെ നിറം  
                         നീല
  • മഗ്നീഷ്യം ജ്വാലയുടെ നിറം  
                         വെള്ള
  • ബേരിയം ജ്വാലയുടെ നിറം  
                         പച്ച
  • വെടിമരുന്ന് കത്തുമ്പോൾ പച്ച നിറം ലഭിക്കാൻ ചേർക്കുന്ന മൂലകം   
                         ബേരിയം
  • സൾഫർ ജ്വാലയുടെ നിറം  
                         നീല
  • സമുദ്ര ജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന സംയുക്തം   
                         സോഡിയം ക്ലോറൈഡ്
  • സമുദ്ര ജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം   
                         മഗ്നീഷ്യം ക്ലോറൈഡ്
  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തം   
                         ജലം
  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം   
                         മഗ്നീഷ്യം ഓക്സൈഡ്
  • ജലത്തിന്റെ താൽക്കാലിക കാഠിന്യത്തിന് കാരണം   
                         കാൽസ്യം ബൈ കാർബണേറ്റ്, മഗ്നീഷ്യം ബൈ കാർബണേറ്റ്
  • ജലത്തിന്റെ താൽക്കാലിക കാഠിന്യം ഇല്ലാതാക്കാൻ ചേർക്കുന്ന വസ്തു  
                         ലൈം (കാൽസ്യം ഓക്സൈഡ്)
  • ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം   
                         കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ സൾഫേറ്റുകളും ക്ലോറൈഡുകളും
  • ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാൻ ചേർക്കുന്ന വസ്തു  
                         വാഷിങ് സോഡ
                                                                                                          (തുടരും)

Thursday, February 23, 2017

രസതന്ത്രം 4


  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം 
                             അലൂമിനിയം
  • ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം 
                             അസ്റ്റാറ്റിൻ
  • മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം 
                             ചെമ്പ്
  • ഏറ്റവും സാന്ദ്രത കൂടിയ ലോഹം 
                             ഓസ്മിയം
  • ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം 
                             ലിഥിയം
  • ഏറ്റവും കാഠിന്യം കൂടിയ ലോഹം 
                             ക്രോമിയം
  • സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ  
                             മെർക്കുറി, ഫ്രാൻസിയം, സീസിയം, ഗാലിയം
  • ദ്രാവകാവസ്ഥയിലുള്ള  അലോഹം 
                             ബ്രോമിൻ
  • കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം 
                             ടെക്‌നീഷ്യം
  • ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ  
                             റോഡിയം, പ്ലാറ്റിനം
  • ലോഹങ്ങളെ പറ്റിയുള്ള പഠനം 
                             മെറ്റലർജി
  • മൂലകങ്ങളുടെ ചാലകത നിർണ്ണയിക്കുന്ന ഘടകം   
                             സംയോജക ഇലക്ട്രോൺ (പുറത്തെ സെല്ലിൽ ഉള്ള ഇലക്ട്രോൺ)
  • ഭൂവൽക്കത്തിൽ ലോഹസംയുക്തങ്ങൾ കാണപ്പെടുന്ന രൂപം 
                             ധാതുക്കൾ
  • വ്യാവസായികമായി ലോഹങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹധാതു 
                             അയിര്
  • അയിരിലെ മാലിന്യം   
                             ഗാങ്
  • ഗാങിനെ നീക്കം ചെയ്യാൻ ചേർക്കുന്ന പദാർത്ഥം 
                             ഫ്ളക്സ്
  • ഗാങ്, ഫ്ളക്സുമായി ചേരുമ്പോൾ ലഭിക്കുന്ന പദാർത്ഥം   
                             സ്ളാഗ്
  • പെട്ടെന്ന് ബാഷ്പമാകുന്ന ലോഹങ്ങളെ ചൂടാക്കി മാലിന്യങ്ങളിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ 
                             സ്വേദനം
  • സ്വേദനത്തിലൂടെ വേർതിരിക്കാൻ കഴിയുന്ന ലോഹങ്ങൾ  
                             സിങ്ക്, മെർക്കുറി
  • അയിരിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ 
                             സാന്ദ്രണം
  • സാന്ദ്രണത്തിന് ഉദാഹരണങ്ങൾ 
                             പ്ലവന പ്രക്രിയ, കാന്തിക വിഭജനം, ലീച്ചിങ്, റോസ്റ്റിംഗ്,സ്വേദനം, കാൽസിനേഷൻ, ഫ്രോത്ത് ഫ്ളോട്ടേഷൻ
  • സൾഫൈഡ് ആയിരുകളുടെ സാന്ദ്രണ രീതി   
                             ഫ്രോത്ത് ഫ്ളോട്ടേഷൻ
  • അയിരിനെക്കാൾ സാന്ദ്രത കുറഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന  സാന്ദ്രണ രീതി   
                             ജലത്തിൽ കഴുകൽ
  • മാലിന്യത്തെക്കാൾ സാന്ദ്രത കുറഞ്ഞ അയിരിന്റെ സാന്ദ്രണ രീതി   
                             പ്ലവന പ്രക്രിയ
  • മാലിന്യങ്ങൾ ലയിക്കാത്ത ലായകത്തിൽ അയിരിനെ ലയിപ്പിക്കുന്ന സാന്ദ്രണ രീതി   
                             ലീച്ചിങ്
  • ബാഷ്പശീലമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സാന്ദ്രണ രീതി   
                             കാൽസിനേഷൻ
  • ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം    
                             റിനിയം
  • ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം    
                             ഹീലിയം
  • ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള മൂലകം    
                             കാർബൺ (3550 ഡിഗ്രി C)
  • ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ലോഹം 
                             ടങ്സ്റ്റൺ (3410 ഡിഗ്രി C)
  • ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം  
                             ഹീലിയം
  • ഏറ്റവും താഴ്ന്ന തിളനിലയും ദ്രവണാങ്കമുള്ള രണ്ടാമത്തെ മൂലകം  
                             ഹൈഡ്രജൻ
                                                                                                               (തുടരും)

Wednesday, February 22, 2017

രസതന്ത്രം 3

  • ഇരുമ്പ് തുരുമ്പിക്കാതിരിക്കാൻ ഇരുമ്പിന്മേൽ സിങ്ക് പൂശുന്ന പ്രക്രിയ  
                          ഗാൽവനൈസേഷൻ 
  • വൈദ്യുത വിശ്ലേഷണത്തിലൂടെ ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ 
                          ഇലക്ട്രോപ്ളേറ്റിങ് 
  • വൈദ്യുതോർജ്ജം രാസോർജ്ജമാക്കുന്ന ഉപകരണം 
                          ഇലക്ട്രോളിറ്റിക് സെൽ
  • ഭൗതിക ഗുണങ്ങളിൽ മാത്രം മാറ്റം വരുന്ന താൽക്കാലികമായ മാറ്റം  
                          ഭൗതിക മാറ്റം 
  • സ്ഥിരമായതും പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്നതുമായ മാറ്റം  
                          രാസ മാറ്റം 
  • ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയ   
                          ഉത്പതനം (Sublimation)
  • ഉത്പതനത്തിന് വിധേയമാകുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണം 
                          കർപ്പൂരം, പാറ്റാഗുളിക (നാഫ്ത്തലിൻ)
  • ഏറ്റവും ലഘുവായ ആറ്റം   
                          ഹൈഡ്രജൻ 
  • ഏറ്റവും ചെറിയ ആറ്റം   
                          ഹീലിയം 
  • ഏറ്റവും വലിയ ആറ്റം   
                          ഫ്രാൻസിയം 
  • ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം 
                          ബെറിലിയം 
  • ഏറ്റവും വലിയ ആറ്റമുള്ള ലോഹം 
                          റഡോൺ  
  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം  
                          ഓക്സിജൻ 
  • ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം  
                          ഓക്സിജൻ 
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം  
                          ഹൈഡ്രജൻ 
  • അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം  
                          നൈട്രജൻ 
  • ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം  
                          ലിഥിയം   
  • ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം  
                          ഫ്ലൂറിൻ 
  • റേഡിയോ ആക്റ്റീവ് ദ്രാവക മൂലകം  
                          ഫ്രാൻസിയം    
  • റേഡിയോ ആക്റ്റീവ് വാതക മൂലകം  
                          റഡോൺ 
  • ഏറ്റവും സ്ഥിരത കൂടിയ മൂലകം  
                          ലെഡ് 
  • ഏറ്റവും ക്രിയാശീലം കൂടിയ മൂലകം  
                          ഫ്ലൂറിൻ  
  • ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ   
                          ഫ്രാൻസിയം, സീസിയം 
  • ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ   
                          കാർബൺ, ഹൈഡ്രജൻ 
  • ഏറ്റവും കൂടുതൽ ഐസോട്ടോപ്പുകൾ ഉള്ള മൂലകം  
                          ടിൻ (10 ഐസോട്ടോപ്പുകൾ)
  • ഏറ്റവും കുറവ് ഐസോട്ടോപ്പുകൾ ഉള്ള മൂലകം  
                          ഹൈഡ്രജൻ (3 ഐസോട്ടോപ്പുകൾ)
  • രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന മാർഗം  
                          ക്രൊമാറ്റോഗ്രഫി
  • ചായത്തിൽ നിന്നും ഘടകങ്ങൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം  
                          ക്രൊമാറ്റോഗ്രഫി
  • രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിച്ചറിയാൻ ഉപയോഗിക്കുന്ന മാർഗം  
                          ക്രൊമാറ്റോഗ്രഫി
  • തിളനിലയുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ തമ്മിൽ കലർന്ന രണ്ടു ദ്രാവകങ്ങളെ വേർതിരിക്കുന്ന മാർഗം  
                          അംശിക സ്വേദനം
  • ഘടകങ്ങളുടെ ഭാരവ്യത്യാസത്തിൻറെ അടിസ്ഥാനത്തിൽ മിശ്രിതങ്ങൾ വേർതിരിക്കുന്ന ഉപകരണം 
                          സെൻട്രിഫ്യുജ്
  • ഗ്യാസ് മാസ്‌ക്കുകളിൽ വിഷവാതകങ്ങളെ നീക്കാൻ ഉപയോഗിക്കുന്ന മൂലകം   
                          കാർബൺ
  • ഗ്യാസ് മാസ്‌ക്കുകളിൽ വിഷവാതകങ്ങളെ നീക്കാൻ കാർബൺ തരികൾ ഉപയോഗിക്കുന്ന പ്രതിഭാസം    
                          അധിശോഷണം
  • ചില പദാർത്ഥങ്ങൾ മറ്റുപദാർത്ഥ കണികകളെ ഉപരിതലത്തിൽ മാത്രം പിടിച്ചു നിർത്തുന്ന പ്രതിഭാസം    
                          അധിശോഷണം
  • വാട്ടർ ഫിൽട്ടറുകളിൽ ശുദ്ധീകരിക്കാൻ ചാർക്കോൾ ഉപയോഗിക്കുന്ന പ്രതിഭാസം    
                          അധിശോഷണം
                                                                                                            (തുടരും)

Tuesday, February 21, 2017

ജീവശാസ്ത്രം 5

  • ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗം 
                           മന്ത്
  • ലിംഫിൻറെ ഒഴുക്ക് കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ  
                           ഒഡീമ
  • അരുണ രക്താണുക്കളുടെ ആകൃതി മാറുന്നത് മൂലം ഓക്സിജൻ വഹിക്കൽ ശരിയായി നടക്കാത്ത അവസ്ഥ 
                           സിക്കിൾ സെൽ അനീമിയ
  • സിക്കിൾ സെൽ അനീമിയ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് 
                           വയനാട്ടിൽ
  • രക്തത്തിൽ ഹീമോഗ്ലോബിൻറെ കുറവ് മൂലം ഉണ്ടാകുന്ന രോഗം 
                           അനീമിയ (വിളർച്ച)
  • രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ  
                           ത്രോംബോസിസ്
  • ഉയർന്ന രക്തസമ്മർദ്ദത്താൽ രക്തക്കുഴലുകൾ പൊട്ടിപ്പോകുന്ന അവസ്ഥ   
                           ഹെമറേജ്
  • രക്തത്തിൽ ശ്വേതരക്താണുക്കൾ ക്രമാതീതമായി വർധിക്കുന്ന രോഗം 
                           രക്താർബുദം (Leukaemia)
  • രക്തത്തിൽ ശ്വേതരക്താണുക്കൾ കുറയുന്നത് കൊണ്ടുണ്ടാകുന്ന രോഗം 
                           ലൂക്കോപീനിയ (Leukopaenia)
  • മുറിവികളിൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം 
                           ഹീമോഫീലിയ (ക്രിസ്തുമസ് രോഗം)
  • അരുണ രക്താണുക്കളിൽ ന്യൂക്ലിയസ് കാണപ്പെടുന്ന സസ്തനി  
                           ഒട്ടകം
  • പാറ്റയുടെ രക്തത്തിൻറെ നിറം  
                           നിറമില്ല (വെള്ള)
  • നീരാളിയുടെ രക്തത്തിൻറെ നിറം  
                           നീല
  • മണ്ണിരയുടെ രക്തത്തിൻറെ നിറം  
                           ചുവപ്പ്
  • കുളയട്ടയുടെ രക്തത്തിൻറെ നിറം  
                           പച്ച
  • രക്തത്തിന് നീലയും പച്ചയും നിറം നൽകുന്ന കണിക
                           ഹീമോസയാനിൻ
  • ഹീമോസയാനിനിൽ ഉള്ള ലോഹം  
                           കോപ്പർ
  • ആന്റിബോഡികളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്നത്  
                           ആന്റിജനുകൾ
  • രക്ത ദാനം ചെയ്യുമ്പോൾ പരസ്പരം ചേരാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോളുണ്ടാകുന്ന അവസ്ഥ   
                           അഗ്ലൂട്ടിനേഷൻ
  • ലോക രക്ത ദാന ദിവസം   
                           ജൂൺ 14
  • ദേശീയ രക്ത ദാന ദിവസം   
                           ഒക്ടോബർ 1
  • ശരീരത്തിൽ പേശികളില്ലാത്ത അവയവം   
                           ശ്വാസകോശം
  • ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരം 
                           പ്ലൂറ
  • നെഞ്ചിനെ വയറിൽ നിന്നും വേർതിരിക്കുന്ന പേശീനിർമ്മിത ഭാഗം    
                           ഡയഫ്രം
  • ഓരോ പ്രാവശ്യവും ഉള്ളിലേക്കും പുറത്തേക്കും പോകുന്ന വായുവിന്റെ അളവ്   
                           ടൈഡൽ വോളിയം (500 ml)
  • ഉച്ഛ്വാസവായുവിലെ ഓക്സിജന്റെ അളവ്    
                           21%
  • ഉച്ഛ്വാസവായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്    
                           0.03%
  • ഉച്ഛ്വാസവായുവിന്റെ ഊഷ്മാവ്     
                           20 ഡിഗ്രി
  • നിശ്വാസവായുവിലെ ഓക്സിജന്റെ അളവ്    
                           14%
  • നിശ്വാസവായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്    
                           5%
  • നിശ്വാസവായുവിന്റെ ഊഷ്മാവ്     
                           25 ഡിഗ്രി
  • ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവ്    
                           വൈറ്റൽ കപ്പാസിറ്റി
  • ശ്വാസകോശത്തിലെ വാതകവിനിമയം നടക്കുന്നത്     
                           ആൽവിയോളയിൽ
  • ശ്വാസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ അളവ് രേഖപ്പെടുത്തുന്ന ഉപകരണം   
                           സ്പൈറോമീറ്റർ
  • ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങൾ    
                           ബ്രോങ്കൈറ്റിസ്, ആസ്മ, ന്യൂമോണിയ, ശ്വാസകോശാർബുദം, എംഫിസിമ, സാർസ്, സിലിക്കോസിസ്
  • നന്നായി ശ്വസിക്കാൻ കഴിയാത്തതുമൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ      
                           അസിഫിക്സിയ
                                                                                                                    (തുടരും)

Monday, February 20, 2017

ജീവശാസ്ത്രം 4


  • രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു 
                             സോഡിയം സിട്രേറ്റ്
  • രക്ത ബാങ്കുകളിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ് 
                             4 ഡിഗ്രി C
  • രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു 
                             ഹെപ്പാരിൻ
  • രക്തം കട്ടപിടിച്ച ശേഷം ഊറിവരുന്ന ദ്രാവകം 
                             സീറം
  • പ്ളേറ്റ്ലറ്റുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത് എവിടെവെച്ച് 
                             അസ്ഥി മജ്ജയിൽ
  • രക്തത്തിലെ പ്ളേറ്റ്ലറ്റുകളുടെ അളവ് 
                             1.5 - 4.5 ലക്ഷം \mm³
  • രക്തത്തിലെ ദ്രാവകഭാഗം 
                             പ്ലാസ്മ
  • രക്തത്തിലെ പ്ലാസ്മയുടെ അളവ് 
                             55%
  • പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ജലത്തിൻറെ അളവ്  
                             91 - 92%
  • രക്തത്തിലെ പ്ലാസ്മയുടെ നിറം 
                             ഇളം മഞ്ഞ (വൈക്കോലിൻറെ നിറം)
  • രക്തത്തിലെ ആന്റിബോഡികൾ സ്ഥിതിചെയ്യുന്ന സ്ഥലം 
                             പ്ലാസ്മ
  • ആന്റിബോഡിയായി പ്രവർത്തിക്കുന്ന പ്ലാസ്മ പ്രോട്ടീൻ 
                             ഗ്ലോബുലിൻ
  • രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ 
                             ആൽബുമിൻ
  • രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര  
                             ഗ്ലൂക്കോസ്
  • രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ 
                             ഇൻസുലിൻ
  • രക്തഗ്രൂപ്പുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ   
                             കാൾ ലാൻഡ്സ്റ്റെയ്നർ
  • രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയ ശാസ്ത്രജ്ഞൻ   
                             വില്യം ഹാർവി
  • സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന ഗ്രൂപ്പ്    
                             O ഗ്രൂപ്പ്
  • സർവ്വിക സ്വീകർത്താവ് എന്നറിയപ്പെടുന്ന ഗ്രൂപ്പ്    
                             AB ഗ്രൂപ്പ്
  • ഏറ്റവും കൂടുതൽ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്    
                             O+ve ഗ്രൂപ്പ്
  • ഏറ്റവും കുറവ് കണ്ടുവരുന്ന രക്ത ഗ്രൂപ്പ്    
                             AB-ve ഗ്രൂപ്പ്
  • ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്    
                             O ഗ്രൂപ്പ്
  • ആന്റിബോഡി ഇല്ലാത്ത രക്ത ഗ്രൂപ്പ്    
                             AB ഗ്രൂപ്പ്
  • ഏറ്റവും അപൂർവ്വമായി മാത്രം കാണുന്ന രക്ത ഗ്രൂപ്പ്    
                             ബോംബെ ഗ്രൂപ്പ് (K Zero)
  • ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിൻറെ അളവ്     
                             300 മില്ലിലിറ്റർ
  • രക്തദാനം ചെയ്യുന്നതിന് ആവശ്യമായ പ്രായപരിധി      
                             17 വയസ്
  • ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിൻറെ അളവ്     
                             300 മില്ലിലിറ്റർ
  • ലോമികകൾ (Capilaries) കണ്ടെത്തിയ ശാസ്ത്രജ്ഞൻ    
                             മാർസെല്ലോ മാൽപിജി
  • ലോമികകളിലൂടെ രക്തം ഒഴുകുമ്പോൾ ഊർന്നിറങ്ങുന്ന ദ്രാവകം     
                             ലിംഫ്
  • നിറമില്ലാത്ത ദ്രാവക സംയോജക കല      
                             ലിംഫ്
  • ഏറ്റവും വലിയ ലിംഫ് ഗ്രന്ഥി      
                             പ്ലീഹ
  • രക്തത്തിനും കലകൾക്കുമിടയിലെ ഇടനിലക്കാരൻ എന്നറിയപ്പെടുന്നത്     
                             ലിംഫ്
                                                                                                                   (തുടരും)

Sunday, February 19, 2017

ജീവശാസ്ത്രം 3

  • രക്തത്തെ കുറിച്ചുള്ള പഠനം 
                     ഹീമെറ്റോളജി
  • ജീവന്റെ നദി എന്നറിയപ്പെടുന്നത് 
                     രക്തം
  • മനുഷ്യശരീരത്തിലെ പോഷകങ്ങളെയും ഹോർമോണുകളെയും വഹിച്ചുകൊണ്ട് പോകുന്നത് 
                     രക്തം
  • മനുഷ്യശരീരത്തിലെ രക്തത്തിൻറെ അളവ് 
                     5 -6 ലിറ്റർ
  • മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത് 
                     വൃക്ക
  • രക്തം അരിച്ച് മാലിന്യം നീക്കം ചെയ്യുന്ന അവയവം 
                     വൃക്ക
  • രക്തം ശുദ്ധീകരിക്കുന്ന അവയവം 
                     ശ്വാസകോശം (രക്തത്തിൽ ഓക്സിജൻ കലരുന്ന പ്രക്രിയ)
  • രക്തത്തതിന് ചുവപ്പ്‌നിറം നൽകുന്ന വർണ്ണ വസ്തു 
                     ഹീമോഗ്ലോബിൻ
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു  
                     ഇരുമ്പ്
  • മനുഷ്യശരീരത്തിൽ ആവശ്യമായ ഹീമോഗ്ലോബിന്റെ അളവ് 
                     14.5mg\100ml (M), 13.5mg\100ml (F)
  • ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന രക്തകോശം 
                     അരുണ രക്താണുക്കൾ (Erythrocytes)
  • ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതെവിടെ  
                     അസ്ഥി മജ്ജയിൽ
  • രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ്   
                     40 -60 ലക്ഷം \mm³
  • ചുവന്ന രക്താണുക്കൾ നശിപ്പിക്കപ്പെടുന്നതെവിടെ വെച്ച് 
                     കരളിലും പ്ലീഹയിലും
  • ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് 
                     പ്ലീഹ
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനാവശ്യമായ വിറ്റാമിനുകൾ 
                     വിറ്റാമിൻ ബി 12, വിറ്റാമിൻ 9
  • ചുവന്ന രക്താണുക്കൾ ശിഥിലീകരിക്കപ്പെട്ട് ഉണ്ടാകുന്നത് 
                     ബിലിറുബിൻ (ചുവപ്പ്) ബിലിവിർഡിൻ (മഞ്ഞ)
  • ശരീരത്തിലെ പോരാളികൾ എന്നറിയപ്പെടുന്നത് 
                     ശ്വേത രക്താണുക്കൾ (Leucocytes)
  • രോഗപ്രതിരോധശക്തിക്ക് ആവശ്യമായ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നത് 
                     ശ്വേത രക്താണുക്കൾ
  • രക്തത്തിലെ ശ്വേത രക്താണുക്കളുടെ അളവ്   
                     7000-10000 \mm³
  • ശ്വേത രക്താണുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതെവിടെ  
                     അസ്ഥി മജ്ജയിലും പ്ലീഹയിലും
  • ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്ന ശ്വേതരക്താണു  
                     ലിംഫോസൈറ്റ്
  • HIV വൈറസ് ആക്രമിക്കുന്ന രക്താണു  
                     ലിംഫോസൈറ്റ്
  • രക്തം കട്ടപിടിക്കുന്നത് തടയുന്ന ഹെപ്പാരിൻ ഉൽപ്പാദിപ്പിക്കുന്ന ശ്വേതരക്താണു  
                     ബേസോഫിൽ
  • ഏറ്റവും വലിയ രക്താണു  
                     ശ്വേത രക്താണുക്കൾ
  • ഏറ്റവും വലിയ ശ്വേതരക്താണു  
                     മോണോസൈറ്റ്
  • ഏറ്റവും ചെറിയ ശ്വേതരക്താണു  
                     ലിംഫോസൈറ്റ്
  • ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്തകോശം   
                     ചുവന്ന രക്തകോശം (120 ദിവസം)
  • ഏറ്റവും കുറവ് ആയുസ്സുള്ള രക്തകോശം   
                     പ്ളേറ്റ്ലറ്റുകൾ (4-7 ദിവസം)
  • ശ്വേതരക്താണുവിന്റെ പരമാവധി ആയുസ്സ്   
                     15 ദിവസം
  • നിറമില്ലാത്ത രക്തകോശം   
                     പ്ളേറ്റ്ലറ്റുകൾ (Thrombocytes)
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം   
                     പ്ളേറ്റ്ലറ്റുകൾ
  • രക്തം കട്ടപിടിക്കാൻ എടുക്കുന്ന സമയം 
                     3-6 മിനുട്ട്
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ധാതു  
                     കാൽസ്യം
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം    
                     ജീവകം K
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം    
                     ഫൈബ്രിനോജൻ
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം    
                     ത്രോംബോകൈനേസ്
                                                                                                              (തുടരും)

Saturday, February 18, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 8

  • സ്വാതന്ത്ര്യത്തിന് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ്സ് സമ്മേളനങ്ങൾക്ക് വേദിയായ നഗരം 
                              കൊൽക്കത്ത
  • സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ്സ് സമ്മേളനങ്ങൾക്ക് വേദിയായ നഗരം 
                              ന്യൂഡൽഹി
  • കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ മലയാളി  
                              സി ശങ്കരൻ നായർ (അമരാവതി, 1897)
  • കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വിദേശി  
                              ജോർജ്ജ് യൂൾ (അലഹബാദ്, 1888)
  • കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ  
                              പി ആനന്ദചാർലു
  • ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ് പ്രസിഡന്റായ വ്യക്തി  
                              ജവാഹർലാൽ നെഹ്‌റു
  • തുടർച്ചയായ രണ്ട് സമ്മേളനങ്ങളിൽ പ്രസിഡന്റായ ആദ്യ വ്യക്തി  
                              റാഷ് ബിഹാരി ഘോഷ്
  • സ്വാതന്ത്ര്യത്തിന് മുൻപ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം  പ്രസിഡന്റായിരുന്ന വ്യക്തി 
                              മൗലാനാ അബ്ദുൾ കലാം ആസാദ് (1940 - 46)
  • നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ്സ് സമ്മേളനം  
                              ബങ്കിപ്പൂർ (1912)
  • ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന സമ്മേളനം 
                              1939 ലെ ത്രിപുരി സമ്മേളനം
  • കോൺഗ്രസ്സിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ്  
                              സുഭാഷ് ചന്ദ്ര ബോസ്
  • 1939 ലെ തിരഞ്ഞെടുപ്പിൽ നേതാജി പരാജയപ്പെടുത്തിയത് 
                              പട്ടാഭി സീതാരാമയ്യ
  • ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ്സിന്റെ പ്രസിഡൻറ്  
                              ജെ ബി കൃപലാനി
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോൺഗ്രസ് പ്രസിഡൻറ്  
                              പട്ടാഭി സീതാരാമയ്യ
  • കോൺഗ്രസ്സിലെ മിതവാദി ഗ്രൂപ്പിൻറെ നേതാവ്   
                              ഗോപാലകൃഷ്ണ ഗോഖലെ
  • കോൺഗ്രസ്സിലെ തീവ്രവാദി ഗ്രൂപ്പിൻറെ നേതാവ്   
                              ബാലഗംഗാധര തിലക്
  • സ്വദേശി മുദ്രാവാക്ക്യം മുഴക്കിയ കോൺഗ്രസ് സമ്മേളനം    
                              1905
  • 1905 ലെ ബംഗാൾ വിഭജന സമയത്തെ കോൺഗ്രസ് പ്രസിഡൻറ്  
                              ഗോപാലകൃഷ്ണ ഗോഖലെ
  • 1911 ഇൽ ബംഗാൾ വിഭജനം റദ്ദാക്കിയ സമയത്തെ കോൺഗ്രസ് പ്രസിഡൻറ്  
                              ബി എൻ ധർ
  • ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനങ്ങൾ  
                              സ്വരാജ്, സ്വദേശി
  • സ്വരാജ് കോൺഗ്രസിൻറെ ലക്ഷ്യം ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം  
                              1906 ലെ കൊൽക്കത്ത സമ്മേളനം
  • കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം 
                              1907 ലെ സൂററ്റ് സമ്മേളനം
  • 1907 ലെ സൂററ്റ് സമ്മേളനത്തിലെ കോൺഗ്രസ് പ്രസിഡൻറ്  
                              റാഷ് ബിഹാരി ഘോഷ്
  • ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം 
                              1901 ലെ കൊൽക്കത്ത സമ്മേളനം
  • ഗാന്ധിജി അധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം 
                              1924 ലെ ബൽഗാം സമ്മേളനം
  • ഗാന്ധിജി കോൺഗ്രസിൽ നിന്നും വിട്ടുപോയ വർഷം  
                              1934
  • ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളനത്തിന് വേദിയായ വർഷം 
                              1918
  • വന്ദേ മാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം 
                              1896 ലെ കൊൽക്കത്ത സമ്മേളനം
  • ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം 
                              1911 ലെ സമ്മേളനം
  • കോൺഗ്രസിൻറെ ആദ്യ വനിതാ പ്രസിഡൻറ് 
                              ആനി ബസന്റ് (1917 കൊൽക്കത്ത)
  • കോൺഗ്രസിൻറെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത 
                              സരോജിനി നായിഡു  (1925 കാൺപൂർ)
  • കോൺഗ്രസിൻറെ പ്രസിഡന്റായ മൂന്നാമത്തെ വനിത 
                              നെല്ലിസെൻ ഗുപ്ത (1933 കൊൽക്കത്ത)
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ കോൺഗ്രസ് പ്രസിഡൻറ് 
                              ഇന്ദിരാഗാന്ധി
  • സ്വതന്ത്ര്യാനന്തരം കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായ വനിത  
                              സോണിയാ ഗാന്ധി
                                                                                                                 (തുടരും)

Friday, February 17, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 7

  • ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം 
                               ക്വിറ്റ് ഇന്ത്യ സമരം
  • ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം  
                               ബോംബെ സമ്മേളനം (1942 ഓഗസ്റ്റ് 8)
  • ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ച ദിവസം   
                               1942 ഓഗസ്റ്റ് 9
  • ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത്    
                               ഓഗസ്റ്റ് 9
  • ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച നേതാവ്   
                               നെഹ്‌റു
  • ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കപ്പെട്ട സ്ഥലം 
                               ഗോവാലിയ ടാങ്ക് മൈതാനം, ബോംബെ (ഇപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം)
  • ക്വിറ്റ് ഇന്ത്യ സമര നായിക    
                               അരുണ അസഫലി
  • ഗാന്ധിജി, പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die) എന്ന മുദ്രാവാക്ക്യം നൽകിയത് ഏതു സമരവുമായി ബന്ധപ്പെട്ടാണ്   
                               ക്വിറ്റ് ഇൻഡ്യാ സമരം
  • കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത്     
                               ഡോ കെ ബി മേനോൻ
  • മലബാറിൽ ക്വിറ്റ് ഇൻഡ്യാ സമരവുമായി ബന്ധപ്പെട്ട് നടന്ന പ്രധാന സംഭവം    
                               കീഴരിയൂർ ബോംബ് കേസ്
  • ഇന്ത്യയ്ക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കിയ അവസാനത്തെ നിയമം   
                               ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് അവതരിപ്പിച്ചതെന്ന്  
                               1947 ജൂലൈ 4
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസ്സാക്കിയതെന്ന്    
                               1947 ജൂലൈ 18
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നതെന്ന്   
                               1947 ആഗസ്റ്റ് 15
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായതെന്ന്    
                               1885 ഡിസംബർ 28
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന   
                               ഇന്ത്യൻ നാഷണൽ യൂണിയൻ (1884)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളന വേദി   
                               ഗോകുൽദാസ് തേജ്‌പാൽ കോളേജ്, ബോംബെ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളന വേദിയായി ആദ്യം തിരഞ്ഞെടുത്ത നഗരം    
                               പൂനെ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തം  
                               സുരക്ഷാ വാൽവ് സിദ്ധാന്തം
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ 
                               എ ഒ ഹ്യൂം
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സെക്രട്ടറി   
                               എ ഒ ഹ്യൂം
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ്  
                               ഡബ്ള്യൂ സി ബാനർജി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രണ്ടാമത്തെ സമ്മേളന വേദി   
                               കൊൽക്കത്ത (1886)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ പാഴ്‌സി മതക്കാരൻ 
                               ദാദാഭായ് നവറോജി (കൊൽക്കത്ത, 1886)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മൂന്നാമത്തെ സമ്മേളന വേദി   
                               ചെന്നൈ (മദ്രാസ്, 1887)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ മുസ്ലിം പ്രസിഡൻറ്   
                               ബദറുദ്ദീൻ തിയാബ്ജി (മദ്രാസ്, 1887)
  • കോൺഗ്രസ്സിന്റെ സമ്മേളന വേദിയായ ആദ്യ ദക്ഷിണേന്ത്യൻ നഗരം    
                               മദ്രാസ്
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ആ പേര് നിർദ്ദേശിച്ചത് 
                               ദാദാഭായ് നവറോജി
  • കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം  
                               72
  • കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി    
                               ബാരിസ്റ്റർ ജി പി പിള്ള
  • കോൺഗ്രസ്സിന്റെ ആദ്യ പ്രമേയം അവതരിപ്പിച്ചത്    
                               ജി സുബ്രഹ്മണ്യം അയ്യർ
  • കോൺഗ്രസ്സിന്റെ രൂപീകരണസമയത്തെ വൈസ്രോയി   
                               ഡഫറിൻ പ്രഭു
                                                                                                                                   (തുടരും)

Thursday, February 16, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 6

  • ആഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി 
                              ലിൻലിത് ഗോ പ്രഭു
  • 1940 ഇൽ ഇന്ത്യക്കാരുടെ പിന്തുണ രണ്ടാം ലോക മഹായുദ്ധത്തിൽ ലഭിക്കുന്നതിനായി നടത്തിയ പ്രഖ്യാപനം 
                              ആഗസ്റ്റ് ഓഫർ
  • ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി വാഗ്ദാനം ചെയ്ത് നടത്തിയ പ്രഖ്യാപനം 
                              ആഗസ്റ്റ് ഓഫർ
  • ക്രിപ്സ് മിഷന്റെ ചെയർമാൻ  
                              സർ സ്റ്റാഫോർഡ് ക്രിപ്സ്
  • ക്രിപ്സ് മിഷൻ ഇന്ത്യയിൽ എത്തിച്ചേർന്ന ദിവസം 
                              1942 മാർച്ച് 22
  • തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് 
                              ക്രിപ്സ് മിഷനെ
  • ക്രിപ്സ് മിഷൻ ഇന്ത്യയിൽ നിന്നും മടങ്ങിയ ദിവസം 
                              1942 ഏപ്രിൽ 12
  • ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിച്ചേർന്ന വർഷം 
                              1946
  • ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി 
                              ക്ളമൻറ്  ആറ്റ്ലി
  • ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ ആരെല്ലാം 
                              പെത്വിക് ലോറൻസ്, സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ
  • ക്യാബിനറ്റ് മിഷനു നേതൃത്വം നൽകിയത് 
                              പെത്വിക് ലോറൻസ്
  • 1946 സെപ്റ്റംബർ 2 ന് നിലവിൽ വന്ന ഇടക്കാല ഗവൺമെന്റിനു നേതൃത്വം നൽകിയത് 
                              ജവാഹർലാൽ നെഹ്‌റു
  • ഇടക്കാല ഗവൺമെന്റിലെ  അംഗങ്ങളുടെ എണ്ണം  
                              12
  • ഇടക്കാല ഗവൺമെന്റിൽ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത്  
                              ലിയാക്കത്ത് അലി ഖാൻ
  • ക്യാബിനറ്റ് മിഷൻറെ സമയത്തെ വൈസ്രോയി 
                              വേവൽ പ്രഭു
  • ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് കാരണമായ സംഭവം 
                              തുർക്കി സുൽത്താനെ ബ്രിട്ടൻ അപമാനിച്ചത്
  • അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്ന വർഷം 
                              1919 സെപ്റ്റംബർ 21
  • അഖിലേന്ത്യാ ഖിലാഫത്ത് ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിനം  
                              1919 ഒക്ടോബർ 17
  • ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം 
                              1920
  • ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ സ്ഥാപകർ 
                              മുഹമ്മദ് അലി, ഷൗക്കത്ത് അലി, മൗലാനാ അബ്ദുൽ കലാം ആസാദ്
  • ആൾ ഇന്ത്യ ഖിലാഫത്ത് കമ്മറ്റിയുടെ പ്രസിഡൻറ് 
                              മഹാത്മാ ഗാന്ധി
  • 1946 ഇൽ നാവിക കലാപം നടന്നതെവിടെ  
                              ബോംബെ
  • നാവിക കലാപത്തിന് സാക്ഷ്യം വഹിച്ച യുദ്ധക്കപ്പൽ  
                              എച്ച് എം എസ് തൽവാർ
  • നാവിക കലാപം നടന്ന സമയത്തെ വൈസ്രോയി  
                              വേവൽ പ്രഭു
  • മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണ പരിഷ്‌കാരം   
                              മിന്റോ മോർലി ഭരണ പരിഷ്‌ക്കാരം (1909)
  • ഇന്ത്യൻ കൗൺസിൽ ആക്ട് 1909 എന്നറിയപ്പെടുന്നത്  
                              മിന്റോ മോർലി ഭരണ പരിഷ്‌ക്കാരം (1909)
  • ഗവൺമെൻറ് ഓഫ്  ഇന്ത്യ ആക്ട് 1919 എന്നറിയപ്പെടുന്നത്   
                              മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
  • ഇന്ത്യയിൽ ദ്വിമണ്ഡല സമ്പ്രദായം ആദ്യമായി നിർദ്ദേശിച്ചത്   
                              മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
  • പ്രവിശ്യകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഭരണപരിഷ്‌ക്കാരം    
                              മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
  • വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ ഇന്ത്യക്കാരുടെ എണ്ണം 3 ആക്കി ഉയർത്തിയ പരിഷ്‌ക്കാരം    
                              മൊണ്ടെഗു ചെംസ്ഫോർഡ് ഭരണ പരിഷ്‌ക്കാരം
                                                                                                                                  (തുടരും)