Sunday, February 19, 2017

ജീവശാസ്ത്രം 3

  • രക്തത്തെ കുറിച്ചുള്ള പഠനം 
                     ഹീമെറ്റോളജി
  • ജീവന്റെ നദി എന്നറിയപ്പെടുന്നത് 
                     രക്തം
  • മനുഷ്യശരീരത്തിലെ പോഷകങ്ങളെയും ഹോർമോണുകളെയും വഹിച്ചുകൊണ്ട് പോകുന്നത് 
                     രക്തം
  • മനുഷ്യശരീരത്തിലെ രക്തത്തിൻറെ അളവ് 
                     5 -6 ലിറ്റർ
  • മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത് 
                     വൃക്ക
  • രക്തം അരിച്ച് മാലിന്യം നീക്കം ചെയ്യുന്ന അവയവം 
                     വൃക്ക
  • രക്തം ശുദ്ധീകരിക്കുന്ന അവയവം 
                     ശ്വാസകോശം (രക്തത്തിൽ ഓക്സിജൻ കലരുന്ന പ്രക്രിയ)
  • രക്തത്തതിന് ചുവപ്പ്‌നിറം നൽകുന്ന വർണ്ണ വസ്തു 
                     ഹീമോഗ്ലോബിൻ
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു  
                     ഇരുമ്പ്
  • മനുഷ്യശരീരത്തിൽ ആവശ്യമായ ഹീമോഗ്ലോബിന്റെ അളവ് 
                     14.5mg\100ml (M), 13.5mg\100ml (F)
  • ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന രക്തകോശം 
                     അരുണ രക്താണുക്കൾ (Erythrocytes)
  • ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതെവിടെ  
                     അസ്ഥി മജ്ജയിൽ
  • രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ്   
                     40 -60 ലക്ഷം \mm³
  • ചുവന്ന രക്താണുക്കൾ നശിപ്പിക്കപ്പെടുന്നതെവിടെ വെച്ച് 
                     കരളിലും പ്ലീഹയിലും
  • ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് 
                     പ്ലീഹ
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനാവശ്യമായ വിറ്റാമിനുകൾ 
                     വിറ്റാമിൻ ബി 12, വിറ്റാമിൻ 9
  • ചുവന്ന രക്താണുക്കൾ ശിഥിലീകരിക്കപ്പെട്ട് ഉണ്ടാകുന്നത് 
                     ബിലിറുബിൻ (ചുവപ്പ്) ബിലിവിർഡിൻ (മഞ്ഞ)
  • ശരീരത്തിലെ പോരാളികൾ എന്നറിയപ്പെടുന്നത് 
                     ശ്വേത രക്താണുക്കൾ (Leucocytes)
  • രോഗപ്രതിരോധശക്തിക്ക് ആവശ്യമായ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നത് 
                     ശ്വേത രക്താണുക്കൾ
  • രക്തത്തിലെ ശ്വേത രക്താണുക്കളുടെ അളവ്   
                     7000-10000 \mm³
  • ശ്വേത രക്താണുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതെവിടെ  
                     അസ്ഥി മജ്ജയിലും പ്ലീഹയിലും
  • ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്ന ശ്വേതരക്താണു  
                     ലിംഫോസൈറ്റ്
  • HIV വൈറസ് ആക്രമിക്കുന്ന രക്താണു  
                     ലിംഫോസൈറ്റ്
  • രക്തം കട്ടപിടിക്കുന്നത് തടയുന്ന ഹെപ്പാരിൻ ഉൽപ്പാദിപ്പിക്കുന്ന ശ്വേതരക്താണു  
                     ബേസോഫിൽ
  • ഏറ്റവും വലിയ രക്താണു  
                     ശ്വേത രക്താണുക്കൾ
  • ഏറ്റവും വലിയ ശ്വേതരക്താണു  
                     മോണോസൈറ്റ്
  • ഏറ്റവും ചെറിയ ശ്വേതരക്താണു  
                     ലിംഫോസൈറ്റ്
  • ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്തകോശം   
                     ചുവന്ന രക്തകോശം (120 ദിവസം)
  • ഏറ്റവും കുറവ് ആയുസ്സുള്ള രക്തകോശം   
                     പ്ളേറ്റ്ലറ്റുകൾ (4-7 ദിവസം)
  • ശ്വേതരക്താണുവിന്റെ പരമാവധി ആയുസ്സ്   
                     15 ദിവസം
  • നിറമില്ലാത്ത രക്തകോശം   
                     പ്ളേറ്റ്ലറ്റുകൾ (Thrombocytes)
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം   
                     പ്ളേറ്റ്ലറ്റുകൾ
  • രക്തം കട്ടപിടിക്കാൻ എടുക്കുന്ന സമയം 
                     3-6 മിനുട്ട്
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ധാതു  
                     കാൽസ്യം
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം    
                     ജീവകം K
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം    
                     ഫൈബ്രിനോജൻ
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം    
                     ത്രോംബോകൈനേസ്
                                                                                                              (തുടരും)

No comments:

Post a Comment