Wednesday, February 15, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 5

  • 1932 ഇൽ കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി 
                              റാംസെ മക്ഡൊണാൾഡ്
  • ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ഭരണപരിഷ്‌ക്കാരം 
                              കമ്മ്യൂണൽ അവാർഡ്
  • കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി സത്യാഗ്രഹം നടത്തിയ ജയിൽ 
                              പൂനെ യാർവാദ ജയിൽ
  • കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി നടത്തിയ സത്യാഗ്രഹം  അവസാനിപ്പിച്ച ഉടമ്പടി  
                              പൂനാ ഉടമ്പടി (1932)
  • പൂനാ ഉടമ്പടി ഒപ്പു വച്ചത് ആരൊക്കെ തമ്മിലായിരുന്നു  
                              ഗാന്ധിജിയും അംബേദ്ക്കറും തമ്മിൽ
  • സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം   
                              1929 ലെ ലാഹോർ സമ്മേളനം
  • സിവിൽ നിയമലംഘനത്തിൻറെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം  
                              ഉപ്പു സത്യാഗ്രഹം (1930)
  • ഗാന്ധിജി ദണ്ഡി യാത്ര ആരംഭിച്ചതെവിടെ നിന്നും   
                              സബർമതി ആശ്രമം (1930 മാർച്ച് 12)
  • ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്ന ദിവസം    
                              1930 ഏപ്രിൽ 6 (24 ദിവസം)
  • ഗാന്ധിജി ദണ്ഡി യാത്രയിൽ സഞ്ചരിച്ച ദൂരം    
                              390 കിലോമീറ്റർ (240 മൈൽസ്)
  • ഗാന്ധിജിയെ  ദണ്ഡി യാത്രയിൽ അനുഗമിച്ച അനുയായികളുടെ എണ്ണം   
                              78
  • ഗാന്ധിജിയും അനുയായികളും ദണ്ഡി യാത്രയിൽ ആലപിച്ച ഗാനം    
                              രഘുപതി രാഘവ രാജാറാം
  • ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമൻറെ ലങ്കയിലേക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്   
                              മോത്തിലാൽ നെഹ്‌റു
  • ഗാന്ധിജിയുടെ ദണ്ഡി യാത്രയെ എൽബയിൽ നിന്നും നെപ്പോളിയൻറെ പാരീസിലേക്കുള്ള മടക്കം എന്ന് വിശേഷിപ്പിച്ചത്   
                              സുഭാഷ് ചന്ദ്ര ബോസ്
  • ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിച്ചത്   
                              ഇർവിൻ പ്രഭു
  • ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രഹത്തെ വിപ്ലവത്തിന്റെ കിൻഡർ ഗാർഡൻ സ്റ്റേജ് എന്ന് പരിഹസിച്ചത്    
                              ഇർവിൻ പ്രഭു
  • ഉപ്പ് വളരെ പെട്ടെന്ന് പ്രാധാന്യമേറിയ ഒരു വാക്കായി മാറിയിരിക്കുന്നു എന്ന് പ്രസ്താവിച്ചത്    
                              ജവാഹർലാൽ നെഹ്‌റു
  • കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമലംഘനത്തിന് നേതൃത്വം നൽകിയത്  
                              റാണി ഗെയിഡിൻലിയു (നാഗന്മാരുടെ റാണി)
  • വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമലംഘനത്തിന് നേതൃത്വം നൽകിയത്  
                              ഖാൻ അബ്ദുൽ ഗാഫർ ഖാൻ
  • ഖുദായി ഖിൻമത് ഗർ (ദൈവ സേവകരുടെ സംഘം അഥവാ ചുവന്ന കുപ്പായക്കാർ) എന്ന സംഘടന സ്ഥാപിച്ചത്   
                              ഖാൻ അബ്ദുൽ ഗാഫർ ഖാൻ
  • തമിഴ്‌നാട്ടിൽ വേദാരണ്യം കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്  
                              സി രാജഗോപാലാചാരി
  • തമിഴ്‌നാട്ടിൽ സി രാജഗോപാലാചാരി വേദാരണ്യം കടപ്പുറത്തേക്ക് ഉപ്പുസത്യാഗ്രഹത്തിന് യാത്ര തുടങ്ങിയത് എവിടെ നിന്നും 
                              തൃശ്ശിനാപ്പള്ളിയിൽ നിന്നും
  • കേരളത്തിൽ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് മാർച്ച് നടത്തിയ നേതാവ് 
                              കെ കേളപ്പൻ
  • കേരളത്തിൽ പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് മാർച്ച് നടത്തിയ നേതാവ് 
                              ടി ആർ കൃഷ്ണസ്വാമി അയ്യർ
  • പയ്യന്നൂർ കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ് 
                              കെ കേളപ്പൻ
  • ബേപ്പൂർ കടപ്പുറത്ത് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ് 
                              മുഹമ്മദ് അബ്ദുൽ റഹ്‌മാൻ
  • കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെട്ട നേതാവ് 
                              മുഹമ്മദ് അബ്ദുൽ റഹ്‌മാൻ
  • സിവിൽ നിയമ ലംഘന പ്രസ്ഥാനം താൽക്കാലികമായി നിർത്തിവെക്കാൻ കാരണമായ സംഭവം  
                              ഗാന്ധി-ഇർവിൻ സന്ധി (1931)
  • ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ് 
                              അബ്ബാസ് തിയാബ്ജി
  • അബ്ബാസ് തിയാബ്ജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ് 
                              സരോജിനി നായിഡു
  • ഉപ്പുസത്യാഗ്രഹത്തെ ഗാന്ധിജി വിശേഷിപ്പിച്ചത് 
                              ദരിദ്രന്റെ പോരാട്ടം
  • ഉപ്പുസത്യാഗ്രഹത്തിൽ ഗാന്ധിജിയെ അനുഗമിച്ച മലയാളികളുടെ എണ്ണം 
                              അഞ്ച് (കേരളത്തിൽ നിന്നും നാലും തമിഴ്‌നാട്ടിൽ നിന്നും ഒന്നും)
  • ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദ്യ വനിത 
                              രുഗ്മിണി ലക്ഷ്മിപതി
                                                                                                                                     (തുടരും)

No comments:

Post a Comment