Friday, February 3, 2017

ഭരണഘടന 3

  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻറെ ശില്പി 
                          ജവഹർലാൽ നെഹ്‌റു
  •  ഏതു രാജ്യത്തു നിന്നുമാണ് ഇന്ത്യ ആമുഖത്തിൻറെ ആശയം കടം കൊണ്ടിരിക്കുന്നത് 
                          യു എസ് എ
  • ജവഹർലാൽ നെഹ്‌റു നിയമനിർമ്മാണ സഭയിൽ ലക്ഷ്യ പ്രമേയം (Objective Resolution) അവതരിപ്പിച്ചതെന്ന്  
                          1946 ഡിസംബർ 13 (ആമുഖത്തിൻറെ ആദ്യ രൂപം)
  • ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി, താക്കോൽ, ആത്മാവ്, തിരിച്ചറിയൽ കാർഡ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നത് 
                          ആമുഖത്തെ
  • ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് 
                          കെ എം മുൻഷി
  • തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് 
                          എൻ എ പാൽക്കിവാല
  • ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് 
                          ഏണസ്റ്റ് ബാർക്കർ
  • ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചത് 
                          താക്കൂർ ദാസ് ഭാർഗവ്
  • ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്, താക്കോൽ എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത് 
                          ജവഹർലാൽ നെഹ്‌റു
  • ആമുഖം ഇന്ത്യയെ നിർവചിച്ചിരിക്കുന്നത്  
                          പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക്
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് 
                          നാം ഭാരതത്തിലെ ജനങ്ങൾ (We the people of India)
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര പ്രാവശ്യം തിരുത്തിയിട്ടുണ്ട് 
                          ഒരു പ്രാവശ്യം (1976 ഇൽ 42 ആം ഭേദഗതി പ്രകാരം)
  • 42 ആം ഭേദഗതി പ്രകാരം ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ 
                          സോഷ്യലിസ്റ്റ്, മതേതരത്വം, അവിഭാജ്യത
  • ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ് എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏതു കേസിലാണ്  
                          കേശവാനന്ദ ഭാരതി കേസ് (1973)
  • ഭരണഘടനാ നിർമ്മാണസഭ ദേശീയ പതാകയെ അംഗീകരിച്ചത്  
                          1947 ജൂലൈ 22
  • ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ചത്  
                          1950 ജനുവരി 24
  • ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗീതത്തെ അംഗീകരിച്ചത്  
                          1950 ജനുവരി 24
  • കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടനാ നിർമ്മാണസഭയായി മാറിയതെന്ന്  
                          1947 ആഗസ്റ്റ് 14 ന് (ആദ്യ സമ്മേളനം നവംബർ 17 ന്)
  • ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സ്പീക്കർ  
                          ജി വി മാവ് ലങ്കർ
  • ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയെ നിയമിച്ചതെന്ന് 
                          1947 ആഗസ്റ്റ് 29
  • ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയിലെ അംഗങ്ങളുടെ എണ്ണം 
                          ഏഴ്
  • ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയർമാൻ 
                          ബി ആർ അംബേദ്‌കർ
  • മൗലികാവകാശ, ന്യൂനപക്ഷ  കമ്മറ്റി ചെയർമാൻ 
                          സർദാർ പട്ടേൽ
  • സ്റ്റീയറിംഗ്  കമ്മറ്റി ചെയർമാൻ 
                          രാജേന്ദ്ര പ്രസാദ്
  • ഇന്ത്യൻ ഭരണഘടന സ്വീകരിക്കപ്പെട്ടത്   
                          1949 നവംബർ 26
  • ഇന്ത്യൻ ഭരണഘടന നിലവിൽവന്നത് 
                          1950 ജനുവരി 26
  • ദേശീയ നിയമദിനം    
                          നവംബർ 26
  • ഭരണഘടന തയ്യാറാക്കാനെടുത്ത സമയം    
                          2 വർഷം 11 മാസം 17 ദിവസം
  • ഭരണഘടന തയ്യാറാക്കാനെടുത്ത സെഷനുകൾ     
                          11
  • ഭരണഘടന തയ്യാറാക്കാൻ സമ്മേളിച്ച ദിവസങ്ങൾ   
                          165
                                                                                                                                 (തുടരും)

No comments:

Post a Comment