Wednesday, February 8, 2017

കേരളാ നവോത്ഥാനം 5

ചട്ടമ്പി സ്വാമി 

ജന്മ ദിനം              : 1853 ആഗസ്ത് 25

ജന്മസ്ഥലം           : കൊല്ലൂർ (കണ്ണമ്മൂല), തിരുവനന്തപുരം

വീട്ടുപേര്             : ഉള്ളോർകോട്

പിതാവ്                 : വാസുദേവൻ നമ്പൂതിരി

മാതാവ്                 : നങ്ങേമ പിള്ള

സമാധി ദിനം     : 1924 മെയ് 5

സമാധി സ്ഥലം : പന്മന, കൊല്ലം

  • ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര് 
                           അയ്യപ്പൻ
  • കുഞ്ഞൻ അഥവാ കുഞ്ഞൻ പിള്ള എന്ന പേരിൽ വിളിക്കപ്പെട്ടിരുന്നത് 
                           ചട്ടമ്പി സ്വാമി
  • ചട്ടമ്പി സ്വാമികളുടെ ആദ്യ ഗുരു 
                           പേട്ടയിൽ രാമൻ പിള്ള ആശാൻ
  • ചട്ടമ്പി സ്വാമികളുടെയോഗാ  ഗുരു 
                           തൈക്കാട് അയ്യാ
  • ചട്ടമ്പി സ്വാമികൾക്ക് ബോധോദയം ലഭിച്ച സ്ഥലം 
                           വടവീശ്വരം
  • ശ്രീ നാരായണ ഗുരു ചട്ടമ്പി സ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതി 
                           നവമഞ്ചരി
  • ചട്ടമ്പി സ്വാമികൾ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ സ്ഥലം 
                           എറണാകുളം
  • ചട്ടമ്പി സ്വാമികൾ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം 
                           1892
  • സ്വാമി വിവേകാനന്ദൻ  "മലബാറിൽ ഞാൻ ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു" എന്ന് പറഞ്ഞത് ആരെക്കുറിച്ചാണ് 
                           ചട്ടമ്പി സ്വാമികളെ
  • കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടത്  
                           ചട്ടമ്പി സ്വാമി
  • സർവ്വ വിദ്യാധിരാജ എന്നറിയപ്പെട്ടത്  
                           ചട്ടമ്പി സ്വാമി
  • ഷൺമുഖ ദാസൻ എന്നറിയപ്പെട്ടത്  
                           ചട്ടമ്പി സ്വാമി
  • ചട്ടമ്പി സ്വാമിയെ ഷൺമുഖ ദാസൻ എന്ന് വിളിച്ചത്   
                           തൈക്കാട് അയ്യ
  • ചട്ടമ്പി സ്വാമിക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്  
                           എട്ടരയോഗം
  • ശ്രീ ഭട്ടാരകൻ, ശ്രീ ബാല ഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ   
                           ചട്ടമ്പി സ്വാമി
  • ചട്ടമ്പി സ്വാമിയുടെ പ്രധാന ശിഷ്യൻറെ പേര് 
                           ബോധേശ്വരൻ
  • ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം 
                           പന്മന
  • ചട്ടമ്പി സ്വാമി സമാധിസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം 
                           ബാലഭട്ടാരക ക്ഷേത്രം
  • ചട്ടമ്പി സ്വാമിയുടെ ആദരസൂചകമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം 
                           2014
  • സെക്രട്ടറിയേറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ 
                           ചട്ടമ്പി സ്വാമികൾ
  • ഏത് നവോത്ഥാന നായകൻറെ ജന്മദിനമാണ് ജീവകാരുണ്യ ദിനമായി ആചരിക്കുന്നത് 
                           ചട്ടമ്പി സ്വാമിയുടെ (ആഗസ്റ്റ് 25)
  • ചട്ടമ്പി സ്വാമികളുടെ പ്രധാന കൃതികൾ   
                           അദ്വൈത ചിന്താപദ്ധതി, കേരളത്തിലെ ദേശനാമങ്ങൾ, മോക്ഷ പ്രദീപ ഖണ്ഡനം, ആദി ഭാഷ, ജീവകാരുണ്യ നിരൂപണം, അദ്വൈതവരം, പുനർജന്മ നിരൂപണം, നിജാനന്ദ വിലാസം, വേദാധികാര നിരൂപണം, വേദാന്ത സാരം, പ്രാചീനമലയാളം, അദ്വൈത പഞ്ചരം, സർവമത സാമരസ്യം, പരമ ഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം .
                                                                                                                                           (തുടരും)

No comments:

Post a Comment