Monday, February 6, 2017

ഭരണഘടന 6

  • ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
                              മൗലികാവകാശങ്ങളെക്കുറിച്ച്
  • ഇന്ത്യയുടെ മാഗ്നാകാർട്ട,  ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത്?
                              മൗലികാവകാശങ്ങൾ
  • ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്?
                              7
  • ഇപ്പോൾ എത്ര മൗലികാവകാശങ്ങളാണ് ഉള്ളത്?
                              6
  • സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി 
                              1978 ലെ 44 ആം ഭേദഗതി
  • മൗലികാവകാശമായിരുന്ന സ്വത്തവകാശത്തിൻറെ ഇപ്പോളത്തെ പദവി 
                              നിയമാവകാശം  (ഇപ്പോൾ 300A, മുൻപ് 31 )
  • സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി  
                              മൊറാർജി ദേശായി

  • ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് ഇപ്പോൾ പ്രതിപാദിക്കുന്നത് 
                              12 (മുൻപ് മൂന്നാം ഭാഗത്തിൽ ആയിരുന്നു)
  • നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്ന അനുച്ഛേദം  
                              അനുച്ഛേദം 14
  • മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നീ വിവേചനങ്ങൾ പാടില്ലെന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം   
                              അനുച്ഛേദം 15
  • സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന അനുച്ഛേദം  
                              അനുച്ഛേദം 15
  • സർക്കാർ ജോലികളിൽ അവസരസമത്വം നൽകുന്ന അനുച്ഛേദം  
                              അനുച്ഛേദം 16
  • തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്ന അനുച്ഛേദം  
                              അനുച്ഛേദം 17
  • മഹാത്മാ ഗാന്ധി കീ ജയ് വിളിച്ചുകൊണ്ട് പാസാക്കിയ അനുച്ഛേദം  
                              അനുച്ഛേദം 17
  • മിലിട്ടറി, അക്കാദമിക് ഒഴിച്ചുള്ള പദവി നാമങ്ങൾ  നിരോധിക്കുന്ന അനുച്ഛേദം  
                              അനുച്ഛേദം 18
  • ആറ് മൗലിക സ്വാതന്ത്ര്യത്തെ കുറിച്ചും, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അനുച്ഛേദം  
                              അനുച്ഛേദം 19
  • ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന അനുച്ഛേദം  
                              അനുച്ഛേദം 20
  • ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം  
                              അനുച്ഛേദം 21
  • മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം  
                              അനുച്ഛേദം 21
  • പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരള ഹൈ കോടതി നിരോധിച്ചത് ഏത് അനുച്ഛേദപ്രകാരമാണ്   
                              അനുച്ഛേദം 21
  • 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം  
                              അനുച്ഛേദം 21A
  • 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി  
                              86 ആം ഭേദഗതി (2002)
  • മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത്  
                              പാർലമെന്റിന്
  • അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ  റദ്ദു ചെയ്യാൻ അധികാരമുള്ളത്  
                              രാഷ്ട്രപതിക്ക്
  • അടിയന്തിരാവസ്ഥ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ  
                              അനുച്ഛേദം 20, 21
  • നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം  
                              അനുച്ഛേദം 22
  • അനുച്ഛേദം 22 അനുസരിച്ച് ഒരാളെ അറസ്റ്റു ചെയ്താൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ട സമയദൈർഘ്യം   
                              24 മണിക്കൂർ
  • കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വെക്കാം  
                              മൂന്ന് മാസം
  • അടിമത്തം നിരോധിക്കുന്ന അനുച്ഛേദം  
                              അനുച്ഛേദം 23
  • ബാലവേല നിരോധിക്കുന്ന അനുച്ഛേദം  
                              അനുച്ഛേദം 24
  • ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന മുദ്ര   
                              റഗ്ഗ് മാർക്ക്
  • ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം  
                            അനുച്ഛേദം 29
  • ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം   
                              അനുച്ഛേദം 30
  • മൗലികാവകാശങ്ങളുടെ സംരക്ഷകൻ  
                              കോടതി    
  • ബാലവേല വിരുദ്ധ ദിനം   
                              ജൂൺ 12
  • മൗലികാവകാശങ്ങൾ 
                              സമത്വത്തിനുള്ള അവകാശം
                              സ്വാതന്ത്ര്യത്തിനുള്ള അവകാശം
                              ചൂഷണത്തിനെതിരായ അവകാശം
                              മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
                              സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
                              ഭരണഘടനാ പരമായ പ്രതിവിധിക്കുള്ള അവകാശം  
                                                                                                                         (തുടരും)

1 comment:

  1. സ്വത്തവകാശം ഭരണഘടനാവകാശം ആണ്. മൗലികാവകാശങ്ങളുടെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്ത ങ്കിലും ഭരണഘടനാവകാശമായി നില നിർത്തിയിട്ടുണ്ട്

    ReplyDelete