Sunday, February 5, 2017

ഭരണഘടന 5

  • ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ ഭാഗങ്ങൾക്ക് കടപ്പെട്ടിരിക്കുന്നത്?
                     ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935 
  • ഗവർണ്ണർ പദവി, പബ്ലിക് സർവ്വീസ് കമ്മീഷൻ, ഫെഡറൽ കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
                   ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935 
  • പാർലമെൻററി ജനാധിപത്യം, ഏക പൗരത്വം, നിയമവാഴ്ച, ക്യാബിനറ്റ് സമ്പ്രദായം, റിട്ടുകൾ, ദ്വി മണ്ഡല സഭ, തിരഞ്ഞെടുപ്പ്, സ്പീക്കർ, സി എ ജി, രാഷ്ട്രത്തലവന് നാമ മാത്രമായ അധികാരം, കൂട്ടുത്തരവാദിത്വം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
                   ബ്രിട്ടൻ 
  • മൗലികാവകാശം, ആമുഖം, സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, ലിഖിത ഭരണഘടന, ജുഡീഷ്യൽ റിവ്യൂ, ഇംപീച്ച്മെൻറ്, വൈസ് പ്രസിഡൻറ്, സുപ്രീം കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
                   യു എസ് എ 
  • മൗലിക കടമകൾ, പഞ്ചവത്സരപദ്ധതികൾ തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
                   USSR (റഷ്യ) 
  • അടിയന്തിരാവസ്ഥയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത്  
                   ജർമ്മനിയിൽ നിന്ന് 
  • ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരം,യൂണിയൻ-സ്റ്റേറ്റ് ലിസ്റ്റ് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
                   കാനഡ 
  • കൺകറൻറ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം, തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
                   ഓസ്‌ട്രേലിയ 
  • മാർഗ നിർദ്ദേശക തത്ത്വങ്ങൾ, പ്രസിഡണ്ടിന്റെ തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് പ്രസിഡൻറ് നാമനിർദ്ദേശം നടത്തുന്നത് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
                   അയർലൻഡ് 
  • റിപ്പബ്ലിക്ക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 
                   ഫ്രാൻസ് 
  • ഭരണഘടനാ ഭേദഗതിയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത്  
                   സൗത്ത് ആഫ്രിക്കയിൽ നിന്ന്
  • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം 
                   552 
  • ഇന്ത്യൻ യൂണിയനിൽ ചേരാതെ നിന്ന നാട്ടുരാജ്യങ്ങൾ   
                   കാശ്മീർ, ജുനഗഡ്, ഹൈദരാബാദ് 
  • ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി   
                   ഓപ്പറേഷൻ പോളോ (1948)
  • ജനഹിതപരിശോധന (റഫറണ്ടം) വഴി ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം    
                   ജുനഗഡ്
  • നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ് 
                   സർദാർ വല്ലഭായ് പട്ടേൽ 
  • നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിന് പട്ടേലിനെ സഹായിച്ച മലയാളി 
                   വി പി മേനോൻ 
  • ഭരണഘടനയുടെ രണ്ടാം ഭാഗം എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
                   പൗരത്വം 
  • എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്? 
                   5 രീതിയിൽ 
  • ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാവുന്നതാണ്? 
                   ജന്മസിദ്ധമായി (By Birth)
                   പിന്തുടർച്ച വഴി (By Descend)
                   രജിസ്‌ട്രേഷൻ മുഖേന  
                   ചിരകാലവാസം മുഖേന  (By Naturalisation)
                   പ്രദേശ സംയോജനം വഴി  (By incorporation of territory)
  • എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാവുന്നതാണ്? 
                   3 രീതിയിൽ 
  • ഏതൊക്കെ രീതിയിൽ ആണ് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നത്? 
                   പരിത്യാഗം (Renunciation)
                   നിർത്തലാക്കൽ (Termination)
                   പൗരത്വാപഹാരം (Deprivation)
  • ഒരു വിദേശിക്ക് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നതിന് എത്ര വർഷം ഇന്ത്യയിൽ താമസിക്കണം?
                     5 വർഷം  
  • ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് പൗരത്വം നേടുന്നതിനുള്ള മാർഗം?
                     രജിസ്‌ട്രേഷൻ 
  • പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാനുള്ള അധികാരം ആർക്കാണുള്ളത്?
                     പാർലമെന്റിന്        
  • പൗരത്വം റദ്ദു ചെയ്യുന്നതിനുള്ള  അധികാരം ആർക്കാണുള്ളത്?
                     ഇന്ത്യ ഗവൺമെന്റിന് 
  • ഇന്ത്യൻ പൗരത്വ നിയമം പാർലമെൻറ് പാസാക്കിയ വർഷം 
                     1955 ഇൽ 
                                                                                                                             (തുടരും)

No comments:

Post a Comment