Friday, July 7, 2017

ഭരണഘടന 23


  • തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                      അനുഛേദം 324
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതെന്ന്  
                      1950 ജനുവരി 25
  • ദേശീയ സമ്മതിദായക ദിനം (Voters Day)
                      ജനുവരി 25
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം  
                      മൂന്ന് (മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ)
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്   
                      രാഷ്‌ട്രപതി
  • തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാലാവധി   
                      ആറ് വർഷം അഥവാ 65 വയസ്
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ വേതനം ആരുടേതിന് തുല്യമാണ്   
                      സുപ്രീം കോടതി ജഡ്ജിമാരുടെ വേതനത്തിന്
  • രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും ചിഹ്നം അനുവദിക്കുന്നതും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതും ആര്   
                      തിരഞ്ഞെടുപ്പ് കമ്മീഷണൻ
  • ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുന്നത്  
                      ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ
  • ലോക് സഭ അംഗങ്ങളുടെയും രാജ്യസഭാ അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച് രാഷ്ട്രപതിയെ ഉപദേശിക്കുന്നത് 
                      തിരഞ്ഞെടുപ്പ് കമ്മീഷണൻ
  • രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭ എന്നീ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്  
                      കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണൻ
  • രാഷ്‌ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്  
                      സുപ്രീം കോടതി
  • MLA, MP എന്നിവരുടെ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നത്  
                      ഹൈക്കോടതി
  • തിരഞ്ഞെടുപ്പ് കമ്മീഷൻറെ ആസ്ഥാനം  
                      നിർവചൻ സദൻ (ഡൽഹി)
  • ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ 
                      സുകുമാർ സെൻ
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയ ഏക വനിത 
                      വി എസ് രമാദേവി
  • ഏറ്റവും കുറച്ചുകാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്  
                      വി എസ് രമാദേവി
  • ഏറ്റവുംകൂടുതൽ കാലം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്  
                      കെ വി കെ സുന്ദരം
  • സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്  
                      അനുഛേദം 326
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായ ആദ്യ മലയാളി 
                      റ്റി എൻ ശേഷൻ
  • രമൺ മാഗ്സസെ പുരസ്‌കാരം നേടിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ 
                      റ്റി എൻ ശേഷൻ
  • നിലവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ 
                      നസീം അഹമ്മദ് സെയ്ദി
  • ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത് 
                      1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ
  • ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന സ്ഥലം 
                      ഹിമാചൽ പ്രദേശിലെ ചിനി താലൂക്കിൽ (ശ്യാംചരൺ നേഗി ആദ്യ വോട്ടർ)
  • ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണം 
                      489 (കോൺഗ്രസ് 364 സീറ്റ് നേടി വിജയിച്ചു)
  • ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 ഇൽ നിന്നും 18 ആക്കി കുറച്ച വർഷം 
                      1989
  • ഇന്ത്യയിലെ വോട്ടിംഗ് പ്രായം 18 ആക്കിയ ഭരണഘടന ഭേദഗതി 
                      61ആം ഭേദഗതി (1988)(പ്രധാനമന്ത്രി : രാജീവ് ഗാന്ധി)
  • ഇന്ത്യയിലെ വോട്ടിംഗ് പ്രായം 18 ആക്കിയ പ്രധാനമന്ത്രി  
                      രാജീവ് ഗാന്ധി
  • പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത് 
                      സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്   
                      ഗവർണ്ണർ
  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാലാവധി   
                      അഞ്ച് വർഷം അഥവാ 65 വയസ്
  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷറെ നീക്കം ചെയ്യുന്ന നടപടി    
                      ഇമ്പീച്ച്മെൻറ് (ഹൈക്കോടതി ജഡ്ജിയെ മാറ്റുന്ന രീതി)
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷറെ നീക്കം ചെയ്യുന്ന നടപടി    
                      ഇമ്പീച്ച്മെൻറ് (സുപ്രീം കോടതി ജഡ്ജിയെ മാറ്റുന്ന രീതി)
  • ഒരു സ്ഥാനാർത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളിൽ മത്സരിക്കാൻ സാധിക്കും   
                      രണ്ട്
  • സ്ഥാനാർത്ഥികൾ ആരുടെ മുന്നിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്    
                      റിട്ടേണിംഗ് ഓഫീസറുടെ
  • ഒരു പോളിംഗ് ബൂത്തിൻറെ ചുമതലയുള്ള ഉദ്യോഗസ്ഥൻ    
                      പ്രിസൈഡിങ് ഓഫീസർ
  • നിലവിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ  
                      വി ഭാസ്‌ക്കരൻ
  • നിലവിലെ സംസ്ഥാന ചീഫ് തിരഞ്ഞെടുപ്പ് ഓഫീസർ 
                      ഇ കെ മാജി
  • നിലവിലെ ദേശീയ പാർട്ടികളുടെ എണ്ണം   
                      ആറ് (അവസാനം അംഗീകാരം ലഭിച്ചത് തൃണമൂൽ കോൺഗ്രസ്)
  • ദേശീയ പാർട്ടിയാകാൻ പൊതുതിരഞ്ഞെടുപ്പിൽ എത്ര സംസ്ഥാനങ്ങളിലെ വോട്ടിൻറെ 6% ആണ് നേടേണ്ടത് 
                      നാല്
                                                                                                                      (തുടരും)

Thursday, July 6, 2017

കേരളം 14


  • സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത് 
                         മാങ്കുളം
  • ഇൻഡോ-സ്വിസ്സ് സംരംഭമായ ക്യാറ്റിൽ ആൻഡ് ഫോഡർ ഡവലപ്പ്മെൻറ് പ്രൊജക്റ്റ് സ്ഥിതിചെയ്യുന്നത് 
                        മാട്ടുപ്പെട്ടി
  • ചിന്നാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല  
                       ഇടുക്കി
  • ആനമുടി സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത് 
                        മൂന്നാർ
  • ചന്ദനമരങ്ങളുടെ നാട്, മുനിയറകളുടെ നാട് എന്നൊക്കെ അറിയപ്പെടുന്നത് 
                        മറയൂർ
  • കേരളവും തമിഴ്‌നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന ക്ഷേത്രം 
                        മംഗളാ ദേവി ക്ഷേത്രം
  • ചിത്രാപൗർണ്ണമി ഉത്സവത്തിന് പ്രശസ്തമായ ക്ഷേത്രം 
                        മംഗളാ ദേവി ക്ഷേത്രം
  • കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടൌൺ 
                        മൂന്നാർ
  • മൂന്നാറിൽ സംഗമിക്കുന്ന മൂന്ന് നദികൾ  
                        മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള
  • പെരിയാർ വന്യജീവി സങ്കേതത്തിൻറെ പഴയപേര് 
                        നെല്ലിക്കാംപെട്ടി
  • തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്  
                        കുമളി
  • ഇടുക്കി അണക്കെട്ടിൻറെ നിർമ്മിതിയിൽ സഹകരിച്ച രാജ്യം 
                        കാനഡ
  • ഇടുക്കിയിൽ നിന്നും കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്ന നദി 
                        പാമ്പാർ
  • കൊല്ലം ചവറയിലുള്ള ഇന്ത്യൻ റെയർ എർത്തിന്റെ പ്രവർത്തനത്തിൽ സഹകരിച്ച രാജ്യം 
                       ഫ്രാൻസ്
  • കൊല്ലം നീണ്ടകര ഫിഷറീസ് പ്രോജക്റ്റിൽ സഹകരിച്ച രാജ്യം 
                       നോർവേ
  • കൊച്ചി ഷിപ്‌യാർഡിൻറെ നിർമ്മിതിയിൽ സഹകരിച്ച രാജ്യം 
                       ജപ്പാൻ (മിസ്തുബിഷി കമ്പനി)
  • കൊച്ചി എണ്ണശുദ്ധീകരണ ശാലയുടെ നിർമ്മിതിയിൽ സഹകരിച്ച രാജ്യം 
                       അമേരിക്ക
  • കൊച്ചി തുറമുഖത്തിൻറെ ശില്പി\വെല്ലിങ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത് 
                       റോബർട്ട് ബ്രിസ്റ്റോ
  • കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് 
                       റോബർട്ട് ബ്രിസ്റ്റോ
  • പ്രാചീനകാലത്ത് എറണാകുളം അറിയപ്പെട്ടിരുന്ന പേര് 
                        ഋഷിനാഗകുളം
  • ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല 
                       എറണാകുളം (1990)
  • കേരളത്തിൽ ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ള ജില്ല  
                       എറണാകുളം
  • എറണാകുളം ജില്ലയുടെ ആസ്ഥാനം 
                      കാക്കനാട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ വാഹന രജിസ്‌ട്രേഷൻ നടക്കുന്ന ജില്ല 
                       എറണാകുളം
  • ഇടമലയാർ പദ്ധതി, ഭൂതത്താൻ കെട്ട് അണക്കെട്ട് എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
                       എറണാകുളം
  • കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ  
                      റാണി പദ്മിനി (1981)
  • കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം 
                      കാലിയമേനി
  • കേരളത്തിലെ ആദ്യ മെട്രോ
                      കൊച്ചി
  • ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം 
                      കൊച്ചി
  • കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെൻറർ 
                       എറണാകുളം
  • കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത് 
                      നെടുമ്പാശ്ശേരി
  • കേരളത്തിൻറെ വ്യവസായ തലസ്ഥാനം 
                      കൊച്ചി
  • കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ ജില്ല 
                       എറണാകുളം
  • കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതിചെയ്യുന്നത് 
                      ഇടപ്പള്ളി
  • കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ജില്ല 
                       എറണാകുളം
  • കേരളത്തിൽ ജൂതന്മാർ ഏറ്റവും കൂടുതലുള്ള ജില്ല 
                       എറണാകുളം
  • ഓണത്തിൻറെ വരവറിയിച്ചുള്ള അത്തച്ചമയം നടക്കുന്ന സ്ഥലം 
                      തൃപ്പൂണിത്തുറ
  • ഇന്ത്യയിലെ ആദ്യ റബർ പാർക്ക് 
                      ഐരാപുരം
  • കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം  
                      തൃപ്പൂണിത്തുറ ഹിൽ പാലസ്
  • ഇന്ത്യയിലെ ആദ്യത്തെ ടെലികോം സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥിതിചെയ്യുന്നത് 
                      കളമശ്ശേരി
  • കേരളത്തിലെ ആദ്യ മാതൃക മത്സ്യബന്ധന ഗ്രാമം 
                      കുമ്പളങ്ങി
  • കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം 
                      കുമ്പളങ്ങി
                                                                                                                            (തുടരും)

Wednesday, July 5, 2017

കേരളം 13


  • കേരളത്തിലെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ചത് 
                    കോട്ടയം
  • കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കമുള്ള പത്രം 
                    ദീപിക (1887)
  • കേരളത്തിലെ ആദ്യ കോളേജ് 
                    സി എം എസ് കോളേജ്, കോട്ടയം (1817)
  • കേരളത്തിലെ ആദ്യ പ്രസ് 
                    സി എം എസ്പ്രസ്, (1821)(സ്ഥാപിച്ചത് ബെഞ്ചമിൻ ബെയ്‌ലി)
  • ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്നത് 
                    വാഗമൺ
  • മലയാളി മെമ്മോറിയലിന് തുടക്കം കുറിച്ചത് 
                    കോട്ടയം പബ്ലിക്ക് ലൈബ്രറി
  • ഏഴരപ്പൊന്നാന എഴുന്നള്ളത്തിന് പ്രസിദ്ധമായ ക്ഷേത്രം 
                    ഏറ്റുമാനൂർ ക്ഷേത്രം, കോട്ടയം
  • ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്നത് 
                    പനച്ചിക്കാട് സരസ്വതി ക്ഷേത്രം
  • വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി 
                    ഭരണങ്ങാനം പള്ളി
  • കേരളത്തിലെ ആദ്യ സിമൻറ് ഫാക്ടറി 
                    ട്രാവൻകൂർ സിമൻറ്സ്, നാട്ടകം, കോട്ടയം
  • കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ ആസ്ഥാനം 
                    കോട്ടയം
  • ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത് 
                    വെള്ളൂർ
  • പ്ലാൻറെഷൻ കോർപ്പറേഷൻ ആസ്ഥാനം  
                    കോട്ടയം
  • റബർ ബോർഡ്, റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് 
                    കോട്ടയം
  • കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത് 
                    ഇടുക്കി
  • ഇടുക്കി ജില്ലയുടെ ആസ്ഥാനം 
                    പൈനാവ്
  • ഇടുക്കി ജില്ലയുടെ വാണിജ്യ തലസ്ഥാനം 
                    കട്ടപ്പന
  • കേരളത്തിൽ ഏറ്റവും കൂടുതൽ കുരുമുളക്, തേയില, ഏലം എന്നിവ ഉൽപ്പാദിപ്പിക്കുന്ന ജില്ല 
                    ഇടുക്കി
  • കേരളത്തിൽ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കുന്ന ഏക ജില്ല 
                    ഇടുക്കി
  • കേരളത്തിലെ മഴനിഴൽ പ്രദേശം 
                    ചിന്നാർ, ഇടുക്കി
  • കേരളത്തിൻറെ സുഗന്ധ വ്യഞ്ജന കലവറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജില്ല 
                    ഇടുക്കി
  • ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് (ആർച്ച് ഡാം)
                    ഇടുക്കി
  • കുറവൻ കുറത്തി ശിൽപം സ്ഥിതിചെയ്യുന്നത് 
                    രാമക്കൽ മേട്
  • ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാൻഡ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല 
                    ഇടുക്കി
  • കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ സ്ഥിതിചെയ്യുന്ന നദി  
                    മുതിരപ്പുഴ
  • കേരളത്തിൽ വിനോദസഞ്ചാരികളുടെ സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്നത്  
                    ഇടുക്കി, തേക്കടി, മൂന്നാർ
  • കേന്ദ്ര ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് 
                    മയിലാടുംപാറ (ഇടുക്കി)
  • കേരളത്തിലെ ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് 
                    പാമ്പാടുംപാറ (ഇടുക്കി)
  • ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടം\ ഏലം ലേല കേന്ദ്രം 
                    വണ്ടൻമേട്
  • മലങ്കര പദ്ധതി സ്ഥിതിചെയ്യുന്ന നദി 
                    തൊടുപുഴ
  • ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി 
                    മുതിരപ്പുഴ
  • എറണാകുളം ജില്ലയോട് ഏത് താലൂക്ക് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് നഷ്ടമായത് 
                    കുട്ടമ്പുഴ
  • കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം  
                    ഉടുമ്പൻചോല, ഇടുക്കി
  • കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രദേശം 
                    രാമക്കൽമേട്
  • തേൻമാരിക്കുത്ത്, തൊമ്മൻകുത്ത് എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല 
                    ഇടുക്കി
                                                                                                           (തുടരും)

Tuesday, July 4, 2017

കേരളം 12


  • കുട്ടനാടിൻറെ കഥാകാരൻ എന്നറിയപ്പെടുന്നത്   
                  തകഴി ശിവശങ്കരപ്പിള്ള
  • പ്രസിദ്ധമായ വേലകളി നടക്കുന്ന ക്ഷേത്രം  
                  അമ്പലപ്പുഴ ക്ഷേത്രം
  • കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം  
                  ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
  • ആലപ്പുഴയെ കിഴക്കിൻറെ വെനീസ് എന്ന് വിളിക്കുന്നത്  
                  കഴ്‌സൺ പ്രഭു
  • കൊച്ചിയെ അറബിക്കടലിൻറെ റാണി എന്ന് വിശേഷിപ്പിച്ചത്  
                  ആർ കെ ഷൺമുഖം ചെട്ടി
  • പാണ്ഡവൻപാറ സ്ഥിതിചെയ്യുന്നത് 
                  ചെങ്ങന്നൂർ, ആലപ്പുഴ
  • കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ   
                  ഉദയ (സ്ഥാപകൻ : എം കുഞ്ചാക്കോ)
  • ഇന്ത്യയുടെ പശ്ചിമ തീരത്തെ ആദ്യ ലൈറ്റ് ഹൗസ്  
                  ആലപ്പുഴ (1862)
  • 2012 ഇൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ് 
                  ആലപ്പുഴ
  • കാർത്തികപ്പള്ളിയുടെ പഴയപേര് 
                  ബെറ്റിമെനി
  • പെരുമ്പളം ദ്വീപ്\തോട്ടപ്പള്ളി സ്പിൽവെ സ്ഥിതിചെയ്യുന്ന ജില്ല 
                  ആലപ്പുഴ
  • കായംകുളം താപവൈദ്യുത നിലയത്തിൽ (Rajiv Gandhi Combined Cycle Power Plant) ഉപയോഗിക്കുന്ന ഇന്ധനം 
                  നാഫ്ത
  • കേന്ദ്ര നാളികേര ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് 
                  കായംകുളം
  • കേന്ദ്ര കയർ ഗവേഷണകേന്ദ്രം, കയർ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നത്  
                  കലവൂർ
  • കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത്  
                  കലവൂർ
  • കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് കോർപറേഷൻ ആസ്ഥാനം  
                  ആലപ്പുഴ
  • കേരള കയർ ബോർഡ് ആസ്ഥാനം 
                  ആലപ്പുഴ
  • വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് 
                  ആലപ്പുഴ
  • കേരള സ്പിന്നേഴ്സ് സ്ഥിതിചെയ്യുന്നത് 
                  ആലപ്പുഴ, കോമളപുരം
  • കേരള പീപ്പിൾസ് ആർട്സ് ക്ലബ് (KPAC) സ്ഥിതിചെയ്യുന്നത് 
                  കായംകുളം
  • മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് 
                  ആലപ്പുഴ
  • സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം\ മുനിസിപ്പാലിറ്റി 
                  കോട്ടയം (1989)
  • അക്ഷരനഗരം എന്നറിയപ്പെടുന്നത് 
                  കോട്ടയം
  • കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്  
                  മീനച്ചിലാർ
  • അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന നോവലിന് പശ്ചാത്തലമായ ഗ്രാമം 
                  അയ്‌മനം (പശ്ചാത്തലമായ നദി: മീനച്ചിലാർ)
  • കോട്ടയത്തിൻറെ കുലശേഖര കാലഘട്ടത്തിലെ പേര് 
                  വെമ്പൊലിനാട്
  • കേരളത്തിലെ ആദ്യത്തെ റബറൈസ്‌ഡ്‌ റോഡ് 
                  കോട്ടയം- കുമളി റോഡ്
  • ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി സ്ഥാപിതമാകുന്നത് 
                  കുറുവിലങ്ങാട് (കോട്ടയം)
  • മുൻ രാഷ്‌ട്രപതി കെ ആർ നാരായണൻറെ ജന്മസ്ഥലം 
                  ഉഴവൂർ, കോട്ടയം
  • ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന ജില്ല 
                  കോട്ടയം
  • ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി 
                  കോട്ടയം
  • സമുദ്രതീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത ഏക ജില്ല  
                  കോട്ടയം
  • കേരളത്തിൽ തണ്ണീർത്തട ഗവേഷണകേന്ദ്രം സ്ഥാപിതമാകുന്നത് 
                  കോട്ടയം
  • കുട്ടനാടിൻറെ കവാടം എന്നറിയപ്പെടുന്നത് 
                  ചങ്ങനാശേരി
  • ചന്ദനക്കുടം മഹോത്സവം നടക്കുന്ന ജില്ല  
                  കോട്ടയം
  • ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യ സർവകലാശാല 
                  മഹാത്മാ ഗാന്ധി സർവകലാശാല (ആസ്ഥാനം : അതിരമ്പുഴ)
  • വൈക്കം മുഹമ്മദ് ബഷീർ, കെ ജി ബാലകൃഷ്ണൻ എന്നിവരുടെ സ്വദേശം 
                  തലയോലപ്പറമ്പ്
  • കേരളത്തിലെ ആദ്യത്തെ ജോയിൻറ് സ്റ്റോക്ക് കമ്പനി  
                  മലയാള മനോരമ (1888)
  • ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മണ്ണാർക്കാട് പള്ളി, താഴത്തങ്ങാടി ജുമാ മസ്ജിദ്, പൂഞ്ഞാർ കൊട്ടാരം, തിരുനക്കര ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
                  കോട്ടയം
                                                                                                            (തുടരും)

Monday, July 3, 2017

കേരളം 11


  • ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നത് 
                  രാജാ കേശവദാസൻ
  • കേരളത്തിൽ ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ജില്ല 
                  ആലപ്പുഴ
  • പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നത് 
                  ആലപ്പുഴ
  • കേരളത്തിലെ ഏറ്റവും ചെറിയ ജില്ല  
                  ആലപ്പുഴ
  • പ്രാചീനകാലത്ത് കരപ്പുറം എന്നറിയപ്പെട്ടിരുന്ന പ്രദേശം 
                  ചേർത്തല
  • അമ്പലപ്പുഴയുടെ പഴയ പേര്  
                  ചെമ്പകശ്ശേരി
  • കേരളത്തിലെ പക്ഷിഗ്രാമം  
                  നൂറനാട്, ആലപ്പുഴ
  • കേരളത്തിലെ ആദ്യ കയർ ഗ്രാമം  
                  വയലാർ
  • ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ചത്  
                  കായംകുളം
  • കേരളത്തിലെ ആദ്യ സീ ഫുഡ് പാർക്ക്   
                  അരൂർ
  • കേരളത്തിലെ ആദ്യ സിദ്ധ ഗ്രാമം  
                  ചന്തിരൂർ
  • കേരളത്തിലെ ആദ്യ പോസ്റ്റാഫീസ് നിലവിൽ വന്നത് 
                  ആലപ്പുഴ
  • കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല   
                  ആലപ്പുഴ
  • ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി   
                  ഡാറാസ്‌ മെയിൽ (1859)
  • വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്  
                  സി കെ കുമാരപ്പണിക്കർ
  • ഇന്ത്യയിലാദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്നത് 
                  ആലപ്പുഴ
  • കേരളത്തിലെ പ്രമുഖ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതി ചെയ്യുന്നത്   
                  കൃഷ്ണപുരം കൊട്ടാരം, കായംകുളം
  • കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചത്  
                  അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
  • ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം 
                  അമ്പലപ്പുഴ
  • ഓട്ടൻതുള്ളലിൻറെ ജന്മനാട്  
                  അമ്പലപ്പുഴ (ഉപജ്ഞാതാവ് : കുഞ്ചൻ നമ്പ്യാർ)
  • മയൂരസന്ദേശത്തിൻറെ നാട് എന്നറിയപ്പെടുന്നത്  
                  ഹരിപ്പാട്
  • കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് 
                  അമ്പലപ്പുഴ, ലക്കിടി (പാലക്കാട്)
  • സമുദ്രനിരപ്പിൽ നിന്നും താഴെയായി നെൽ കൃഷിചെയ്യുന്ന സ്ഥലം 
                  കുട്ടനാട്
  • കേരളത്തിൻറെ നെതർലാന്റ്\ഹോളണ്ട്\ഡച്ച് എന്നറിയപ്പെടുന്നത് 
                  കുട്ടനാട്
  • കേരളത്തിൻറെ നെല്ലറ\ പമ്പയുടെ ദാനം  
                  കുട്ടനാട്
  • കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഗ്രന്ഥശാല  
                  പി കെ മെമ്മോറിയൽ ഗ്രന്ഥശാല (അമ്പലപ്പുഴ)
  • ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്നത് 
                  അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം
  • ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത് 
                  നെഹ്‌റു ട്രോഫി വള്ളംകളി
  • നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ  
                  പുന്നമട കായൽ (ആലപ്പുഴ)
  • നെഹ്‌റു ട്രോഫിയുടെ പഴയ പേര് 
                  പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി (ആരംഭിച്ച വർഷം : 1952)
  • ലോകത്തിലെ ഏറ്റവും നീളംകൂടിയ ചുണ്ടൻ വള്ളം  
                  നടുഭാഗം ചുണ്ടൻ
  • ഏറ്റവും കൂടുതൽ തവണ നെഹ്‌റു ട്രോഫി നേടിയ ചുണ്ടൻ വള്ളം  
                  കാരിച്ചാൽ ചുണ്ടൻ
  • 2016 ലെ (64 മത്) നെഹ്‌റു ട്രോഫി നേടിയ ചുണ്ടൻ വള്ളം  
                  കാരിച്ചാൽ ചുണ്ടൻ
  • മണ്ണാറശാല ക്ഷേത്രം, തകഴി മ്യൂസിയം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
                  ആലപ്പുഴ
  • മദർ തെരേസ വള്ളംകളി നടക്കുന്ന നദി 
                  അച്ചൻകോവിലാർ
  • അയ്യങ്കാളി വള്ളംകളി നടക്കുന്ന നദി 
                  വെള്ളായണി കായൽ
  • ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്ന കായൽ 
                  കുമരകം
  • ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ 
                  കന്നേറ്റി കായൽ
  • രാജീവ് ഗാന്ധി വള്ളംകളി നടക്കുന്ന കായൽ 
                  പുളിങ്കുന്ന്
                                                                                                     (തുടരും)

Sunday, July 2, 2017

കേരള ചരിത്രം 15


  • എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം വേണമെന്നാവശ്യപ്പെട്ട് KPCCയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം 
                        ഗുരുവായൂർ സത്യാഗ്രഹം (1931-32)
  • ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് 
                        കെ കേളപ്പൻ
  • ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ 
                        എ കെ ഗോപാലൻ
  • മലബാറിലെ ക്ഷേത്രങ്ങളിൽ ക്ഷേത്രപ്രവേശനം അനുവദിച്ച് മദിരാശി ക്ഷേത്രപ്രവേശന വിളംബരം നിലവിൽ വന്നത് 
                        1947
  • ശുചീന്ദ്രം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് 
                        എം ഇ നായിഡു (1926)
  • കോട്ടാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണ്ണ ജാഥ നയിച്ചത്  
                        എം ഇ നായിഡു
  • 1932 ഇൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള പ്രതിക്ഷേധവുമായി ആരംഭിച്ച പ്രക്ഷോഭം 
                        നിവർത്തന പ്രക്ഷോഭം
  • നിവർത്തനം എന്ന വാക്കിൻറെ ഉപജ്ഞാതാവ്  
                        ഐ സി ചാക്കോ
  • PSCയുടെ രൂപീകരണത്തിന് കാരണമായ\ കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം 
                        നിവർത്തന പ്രക്ഷോഭം
  • നിവർത്തന പ്രക്ഷോഭത്തിന്‌ മുഖപത്രമായി അറിയപ്പെടുന്നത് 
                        കേരള കേസരി
  • നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് 
                        സി കേശവൻ (1935)
  • തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായ വർഷം 
                        1936 (ആദ്യ കമ്മീഷണർ: ജി ഡി നോക്‌സ്)
  • മലബാർ ലഹളയുടെ കേന്ദ്രം  
                         തിരൂരങ്ങാടി (വർഷം :1921)
  • മലബാർ ലഹളയെ തുടർന്ന് അധികാരത്തിൽ വന്ന താൽക്കാലിക ഗവൺമെന്റിന് നേതൃത്വം നൽകിയത്   
                         അലി മുസലിയാർ
  • പൂക്കോട്ടൂർ യുദ്ധം എന്നറിയപ്പെടുന്ന കലാപം  
                         മലബാർ ലഹള
  • മലബാർ ലഹളയുടെ കാരണം കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കളക്ടർ  
                         വില്യം ലോഗൻ
  • മലബാർ മാനുവൽ എന്ന കൃതിയുടെ കർത്താവ്  
                         വില്യം ലോഗൻ
  • മലബാർ ലഹളയുമായി ബന്ധപ്പെട്ട വാഗൺ ട്രാജഡി നടന്നതെന്ന്  
                         1921 നവംബർ 21
  • വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ചത് 
                         സുമിത്ത് സർക്കാർ
  • വാഗൺ ട്രാജഡി മെമ്മോറിയൽ ഹാൾ സ്ഥിതിചെയ്യുന്നത് 
                         തിരൂർ
  • 1941 ഇൽ കാസർകോട് ജില്ലയിൽ ജന്മിത്വത്തിനെതിരെ നടന്ന കർഷക സമരങ്ങൾ അറിയപ്പെടുന്നത്   
                         കയ്യൂർ സമരം
  • കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി   
                         ഇ കെ നയനാർ
  • സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ നടന്ന സമരം  
                         പുന്നപ്ര വയലാർ സമരം (1946)
  • തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് 
                         പുന്നപ്ര വയലാർ സമരം
  • അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്ക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു 
                         പുന്നപ്ര വയലാർ സമരം
  • കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന പ്രധാന സ്ഥലം  
                         പയ്യന്നൂർ (നേതൃത്വം : കെ കേളപ്പൻ)
  • കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി  
                         എ സി കുഞ്ഞിരാമൻ അടിയോടി
  • കേരളത്തിൽ ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് "വരിക വരിക സഹജരേ" എന്ന ഗാനം രചിച്ചത്  
                         അംശി നാരായണപിള്ള
  • രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് 
                         പയ്യന്നൂർ
  • അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം ആയി അറിയപ്പെടുന്നത്  
                         തളിക്ഷേത്ര പ്രക്ഷോഭം (1917)
  • തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭം  
                         പൗര സമത്വവാദ പ്രക്ഷോഭം (1919)
  • കേരളത്തിൽ വൈദ്യുതി പ്രക്ഷോഭം നടന്ന ജില്ല  
                         തൃശൂർ (1936)
  • വൈദ്യുതി പ്രക്ഷോഭം നടന്നത് ഏത് കൊച്ചി ദിവാനെതിരെ ആയിരുന്നു 
                         ആർ കെ ഷൺമുഖം ചെട്ടി
  • കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് കൃസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയ സമരം 
                         വൈദ്യുതി പ്രക്ഷോഭം
  • കോഴിക്കോട് ക്വിറ്റ് ഇന്ത്യ സമരത്തോട് അനുബന്ധിച്ച് നടന്ന സംഭവം 
                         കീഴരിയൂർ ബോംബ് കേസ് (1942)
  • മാഹി വിമോചന സമരത്തിൻറെ നേതാവ് 
                         ഐ കെ കുമാരൻ മാസ്റ്റർ (1948)
  • മാഹി വിമോചന സമരത്തിൽ പങ്കെടുത്ത സംഘടന 
                         മഹാജനസഭ
  • ബോട്ട് കടത്തുകൂലിക്കെതിരെ ഒരണ സമരം നടന്ന ജില്ല 
                         ആലപ്പുഴ
  • ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലയിൽ നടന്ന സമരം 
                         മുത്തങ്ങ സമരം (നയിച്ചത് സി കെ ജാനു)
                                                                                                                      (തുടരും)

Saturday, July 1, 2017

കേരള ചരിത്രം 14


  • 1947 ഏപ്രിലിൽ ഐക്യ കേരളപ്രസ്ഥാനം കോൺഫറൻസ് നടന്നതെവിടെവെച്ച് 
                    തൃശൂർ (അധ്യക്ഷൻ : കെ കേളപ്പൻ)
  • ഐക്യ കേരള സമ്മേളനം ഉദ്‌ഘാടനം ചെയ്തതാര്  
                    രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ
  • കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി 
                    പനമ്പിള്ളി ഗോവിന്ദമേനോൻ
  • കൊച്ചിയിലെ അവസാന പ്രധാനമന്ത്രി 
                    ഇക്കണ്ട വാര്യർ
  • തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി 
                    പട്ടം താണുപിള്ള
  • തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രി 
                    പറവൂർ ടി കെ നാരായണപിള്ള
  • തിരു-കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി 
                    പറവൂർ ടി കെ നാരായണപിള്ള
  • തിരു-കൊച്ചിയിലെ അവസാന മുഖ്യമന്ത്രി 
                    പനമ്പിള്ളി ഗോവിന്ദമേനോൻ
  • പഴശ്ശിരാജയുടെ രാജവംശമായ കോട്ടയം രാജവംശം സ്ഥാപിച്ചത്  
                    ഹരിശ്ചന്ദ്ര പെരുമാൾ
  • കേരളസിംഹം\പുരളിശമ്മൻ എന്നറിയപ്പെടുന്നത്  
                    കേരളവർമ്മ പഴശ്ശിരാജ
  • പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത്  
                    സർദാർ കെ എം പണിക്കർ
  • ഒന്നാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം  
                    1793-1797
  • രണ്ടാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം  
                    1800-1805
  • പനമരം കോട്ട യുദ്ധം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു   
                    പഴശ്ശി വിപ്ലവവുമായി
  • ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിയെ സഹായിച്ച ആദിവാസി വിഭാഗം 
                    കുറിച്യർ
  • പഴശ്ശിയെ സഹായിച്ച കുറിച്യരുടെ നേതാവ്   
                    തലയ്ക്കൽ ചന്തു
  • പഴശ്ശിയുടെ സർവ്വസൈന്യാധിപൻ  
                    കൈതേരി അമ്പു
  • ബ്രിട്ടീഷുകാർക്കെതിരായ ഗറില്ലാ യുദ്ധത്തിൽ പഴശ്ശിയുടെ കേന്ദ്രം 
                    പുരളി മല
  • പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ  
                    ആർതർ വെല്ലസ്ലി (കളക്ടർ:തോമസ് ഹാർവേ ബാബർ)
  • വെല്ലിംഗ്ടൺ പ്രഭു എന്നറിയപ്പെട്ടത്  
                    ആർതർ വെല്ലസ്ലി
  • പഴശ്ശിക്കെതിരെ യുദ്ധം ചെയ്യാൻ വെല്ലസ്ലി രൂപീകരിച്ച സേന 
                    കോൽക്കാർ
  • പഴശ്ശി മരണമടഞ്ഞതെന്ന്   
                    1805 നവംബർ 30 (മാനന്തവാടി മാവിലത്തോട്ടിൽ വെച്ച്)
  • പഴശ്ശി സ്മാരകം സ്ഥിതിചെയ്യുന്നത്  
                    മാനന്തവാടി
  • പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത്  
                   കോഴിക്കോട്
  • പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്  
                   കണ്ണൂർ
  • പഴശ്ശി കോളേജ് സ്ഥിതിചെയ്യുന്നത്  
                   പുൽപ്പള്ളി
  • പഴശ്ശി സ്കൂൾ സ്ഥിതിചെയ്യുന്നത്  
                   മട്ടന്നൂർ
  • പഴശ്ശിരാജ സിനിമ സംവിധാനം ചെയ്തത്   
                    ഹരിഹരൻ (തിരക്കഥ : എം ടി വാസുദേവൻ നായർ)
  • ബ്രിട്ടീഷുകാർക്കെതിരെ ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപം   
                    കുറിച്യർ ലഹള (നേതൃത്വം: രാമൻ നമ്പി)
  • കുറിച്യർ ലഹള നടന്ന വർഷം 
                    1812
  • ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്\ തിരുവിതാംകൂറിൻറെ വന്ദ്യ വയോധികൻ  
                    ബാരിസ്റ്റർ ജി പി പിള്ള
  • ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഏക മലയാളി   
                    ബാരിസ്റ്റർ ജി പി പിള്ള
  • ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം   
                    ആറ്റിങ്ങൽ കലാപം (1697)
  • ആറ്റിങ്ങൽ കലാപം നടക്കുമ്പോൾ വേണാട്ടിലെ ഭരണാധികാരി  
                    ആദിത്യവർമ്മ
  • ഇന്ത്യയിൽ അയിത്തത്തിനെതിരെ നടന്ന ആദ്യ സംഘടിത സമരം   
                    വൈക്കം സത്യാഗ്രഹം
  • വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്    
                    ടി കെ മാധവൻ, കെ കേളപ്പൻ, സി വി കുഞ്ഞിരാമൻ, കെ പി കേശവമേനോൻ
  • വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് നടന്ന ജാഥ   
                    സവർണ്ണ ജാഥ (നേതൃത്വം : മന്നത്ത് പദ്മനാഭൻ)
  • വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് നാഗർകോവിലിൽ നിന്നും തിരുവന്തപുരത്തേക്ക് ജാഥ നടത്തിയത്  
                    ഡോ എം ഇ നായിഡു
  • വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച്മധുരയിൽ നിന്നും വൈക്കത്തേക്ക് ജാഥ നടത്തിയത്  
                    ഇ വി രാമസ്വാമിനായ്ക്കർ
  • അയിത്തോച്ചാടനത്തിന് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം 
                    കാക്കിനഡ (1923)
  • കാക്കിനഡ പ്രമേയം പാസാക്കാൻ മുൻകൈ എടുത്തത്    
                    ടി കെ മാധവൻ
  • വൈക്കം ഹീറോ എന്നറിയപ്പെടുന്നത്    
                    ഇ വി രാമസ്വാമി നായ്ക്കർ (പെരിയാർ)
  • വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് പഞ്ചാബിൽ നിന്നെത്തിയ വിഭാഗം   
                    അകാലികൾ
  • ഇ വി രാമസ്വാമി നായ്ക്കർ സ്മാരകം സ്ഥിതിചെയ്യുന്നത്    
                    വൈക്കം
  • വൈക്കം സത്യാഗ്രഹം അവസാനിച്ചത്   
                    1925 നവംബർ 23
  • വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു 
                    603 ദിവസം
                                                                                                        (തുടരും)