Wednesday, June 14, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 17


ഇന്ത്യ: വിദേശനയം

  • യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി 
                    സെയ്ദ് അക്ബറുദ്ദീൻ
  • യു എൻ പൊതുസഭയുടെ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത\ ആദ്യ ഇന്ത്യൻ 
                    വിജയലക്ഷ്മി പണ്ഡിറ്റ്
  • ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായിരുന്ന ഏക ഭാരതീയ വനിത 
                    രാജകുമാരി അമൃത് കൗർ
  • യു എൻ സിവിൽ പോലീസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യക്കാരി 
                    കിരൺ ബേദി
  • ഇന്ത്യയിൽ യു എൻ ഇൻഫോർമേഷൻ സെൻറർ സ്ഥിതിചെയ്യുന്നത്  
                    ന്യൂഡൽഹിയിൽ
  • യു എൻ അണ്ടർ സെക്രട്ടറിയായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ 
                    ശശി തരൂർ
  • യു എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ 
                    ശശി തരൂർ
  • യു എൻ പബ്ലിക് ഇൻഫർമേഷൻ മേധാവിയായി പ്രവർത്തിച്ച കേരളീയൻ 
                    ശശി തരൂർ
  • ശശി തരൂരിന് ശേഷം യു എൻ അണ്ടർ സെക്രട്ടറി(ഫീൽഡ് സപ്പോർട്ട്)യായി നിയമിതനായ ഇന്ത്യക്കാരൻ 
                    അതുൽ ഖാരെ
  • ബ്രറ്റൻ വുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാർ 
                    ആർ കെ ഷൺമുഖം ചെട്ടി, സി ഡി ദേശ്മുഖ്, ബി കെ മദൻ
  • യു എൻ പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ് 
                    അടൽ ബിഹാരി വാജ്‌പേയ് (രണ്ടാമത് നരേന്ദ്ര മോഡി)
  • യു എൻ പൊതുസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് 
                    മാതാ അമൃതാനന്ദമയി
  • യു എൻ പൊതുസഭയിൽ ആദ്യമായി തമിഴിൽ പ്രസംഗിച്ചത് 
                    മഹീന്ദ്ര രാജപക്സെ
  • യു എൻ പൊതുസഭയിൽ 8 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി  
                    വി കെ കൃഷ്ണമേനോൻ
  • യു എൻ പൊതുസഭയിൽ സംഗീത കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ  
                    എം എസ് സുബ്ബലക്ഷ്മി
  • യു എൻ പൊതുസഭയിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചലച്ചിത്രം 
                    ലെഗേ രഹോ മുന്നാഭായ്
  • ഇന്റർ പാർലമെൻററി യൂണിയൻറെ ആജീവനാന്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത 
                    നജ്മ ഹൈപ്തുള്ള
  • 2016 യുണിസെഫിന്റെ ആഗോള ഗുഡ് വിൽ അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് 
                    പ്രിയങ്ക ചോപ്ര
  • 2013 യുണിസെഫിന്റെ ദക്ഷിണേഷ്യൻ അംബാസഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് 
                    സച്ചിൻ ടെൻഡുൽക്കർ (2014 ഇൽ അമീർഖാൻ)
  • 2015 UNDP റിപ്പോർട്ട് പ്രകാരം മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 
                    130 (ഒന്നാമത് നോർവേ)
  • കോമൺവെൽത്ത് സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഇന്ത്യക്കാരൻ  
                    കമലേഷ് ശർമ
  • 2015 ലെ ചോഗം (CHOGM-Commonwealth Heads of Governments Meeting) സമ്മേളനവേദി 
                    മാൾട്ട
  • അടുത്ത (2017 ലെ) ചോഗം സമ്മേളനവേദി 
                    വന്വതു
  • ഇന്ത്യ ചോഗം സമ്മേളനവേദിയായ വർഷം  
                    1983 (ഗോവ)
  • ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതിചെയ്യുന്നത് 
                    മണിപ്പൂർ
  • അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യക്കാരൻ 
                    ബി എൻ റാവു
  • അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യക്കാരൻ 
                    ജസ്റ്റിസ് നാഗേന്ദ്ര സിങ്
  • ചേരിചേരാ പ്രസ്ഥാനം (NAM) രൂപംകൊള്ളാൻ കാരണമായ സമ്മേളനം 
                    1955 ബന്ദൂങ് സമ്മേളനം
  • NAM രൂപംകൊണ്ടത് 
                    1961 ബൽഗ്രെഡ് (യുഗോസ്ലോവാക്യ)
  • NAM എന്ന ആശയം അവതരിപ്പിച്ചത്  
                    വി കെ കൃഷ്ണമേനോൻ
  • NAM അമരക്കാരനായ ആദ്യ ഇന്ത്യക്കാരൻ 
                    നീലം സഞ്ജീവ റെഡ്‌ഡി
  • NAM ൻറെ ആസ്ഥാനം 
                    സ്ഥിരം ആസ്ഥാനമില്ല
  • SAARC രൂപംകൊണ്ടത് 
                    1985
  • SAARC സർവ്വകലാശാല സ്ഥിതിചെയ്യുന്നത് 
                    ന്യൂഡൽഹി
  • 2016-17 SAARC സാംസ്കാരിക തലസ്ഥാനം 
                    ധാക്ക
  • 2016 SAARC സമ്മേളനം നടന്നത് 
                    ഇസ്ലാമാബാദ്, പാക്കിസ്ഥാൻ
  • ഇൻഡോ-ആസിയാൻ വ്യാപാര കരാർ ഒപ്പു വെച്ച വർഷം 
                    2009 (നിലവിൽ വന്നത് 2010 ജനുവരി 1)
  • BRICS രൂപംകൊണ്ടത് 
                    2009 ഇൽ (2010 ഇൽ സൗത്ത് ആഫ്രിക്ക ചേർന്നു)
  • BRICS ബാങ്കിൻറെ ആസ്ഥാനം 
                    ഷാങ്‌ഹായ്‌ (2015 ഇൽ നിലവിൽ വന്നു)
  • BRICS ബാങ്കിൻറെ ആദ്യ പ്രസിഡന്റായ ഇന്ത്യക്കാരൻ  
                    കെ വി കാമത്ത്
  • BRICS സമ്മിറ്റ് 2016 വേദി 
                    ഗോവ
  • G-20 നിലവിൽ വന്ന വർഷം 
                    1999
  • G-20 നിലവിൽ വരാൻ കാരണമായ ബ്രസീലിയ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച രാജ്യങ്ങൾ 
                    ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക
  • G-20 2016 സമ്മേളനം നടന്നത്  
                    ചൈനയിൽ
  • തെക്കനേഷ്യൻ രാജ്യങ്ങൾ തമ്മിൽ രൂപീകരിച്ച സാമ്പത്തിക സഹകരണ സംഘടനയായ BIMSTEC രൂപീകരിച്ച വർഷം 
                    1997 (അംഗസംഖ്യ 7)
                                                                                                      (തുടരും)

Tuesday, June 13, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 16


  • ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി സ്ഥാപിച്ചത് 
                      സൂര്യസെൻ (മഹാരാഷ്ട്ര, 1930)
  • ചിറ്റഗോംഗ് ആയുധപ്പുര കേസുമായി ബന്ധപ്പെട്ട സംഘടന  
                      ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി
  • ബ്രിട്ടീഷ് ഭരണത്തെ എതിർക്കാൻ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസോയേഷൻ സ്ഥാപിച്ചത് 
                      ചന്ദ്രശേഖർ ആസാദ്, സച്ചിൻ സന്യാൽ (1924)
  • കക്കോരി ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട സംഘടന 
                      ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസോയേഷൻ
  • ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസോയേഷൻ സ്ഥാപിച്ചത് 
                      ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ് (1928)
  • ലാഹോർ ഗൂഢാലോചന, സാൻഡേഴ്‌സ് വധം എന്നിവയുമായി ബന്ധപ്പെട്ട സംഘടന
                      ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസോസോയേഷൻ
  • ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി എന്ന് അറിയപ്പെടുന്നത് 
                      ബുദിറാം ബോസ്
  • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ആസൂത്രിത വിപ്ലവ പ്രസ്ഥാനം എന്നറിയപ്പെടുന്ന അനുശീലൻ സമിതി സ്ഥാപിച്ചത്  
                      ബരീന്ദ്രകുമാർ ഘോഷ് (1902, ധാക്ക)
  • യുഗാന്തർ പാർട്ടി സ്ഥാപിതമായത് എവിടെ  
                      കൊൽക്കത്ത (1906)
  • ആലിപ്പൂർ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നേതാവ്  
                      അരബിന്ദഘോഷ്
  • ആത്മീയ മാർഗത്തിലേക്ക് തിരിഞ്ഞ വിപ്ലവ നേതാവ്  
                      അരബിന്ദഘോഷ്
  • സാവിത്രി എന്ന കൃതി രചിച്ച നേതാവ്  
                      അരബിന്ദഘോഷ്
  • രാജ്യസ്നേഹം ദേശത്തിൻറെ ഉഛ്വാസ വായുവാണ് എന്ന് പറഞ്ഞത് 
                      അരബിന്ദഘോഷ്
  • 1914 ഇൽ ബർലിനിൽ ഇന്ത്യൻ ഇന്റർനാഷണൽ കമ്മറ്റി, ഓറിയൻറ് ക്ലബ്, ഇന്റർനാഷണൽ പ്രൊ ഇന്ത്യ കമ്മറ്റി എന്നിവ സ്ഥാപിച്ചത് 
                      ചെമ്പകരാമൻ പിള്ള
  • ചെമ്പകരാമൻ പിള്ള ആരംഭിച്ച പത്രം  
                      പ്രൊ ഇന്ത്യ
  • ജസ്റ്റിസ് പാർട്ടി സ്ഥാപിച്ചത്  
                      ടി കെ മാധവൻ നായർ, ത്യാഗരാജ ചെട്ടിയാർ (1916)
  • വന്ദേമാതരം എന്ന പത്രം ആരംഭിച്ചത് 
                      അരബിന്ദഘോഷ്
  • വന്ദേമാതരം എന്ന പ്രസ്ഥാനം ആരംഭിച്ചത് 
                      ബിബിൻ ചന്ദ്രപാൽ
  • 1884 ഇൽ മദ്രാസ് മഹാജനസഭ സ്ഥാപിച്ചത് 
                      വീരരാഘവാചാരി, ജി സുബ്രഹ്മണ്യം
  • ഇന്ത്യൻ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത് 
                      സർദാർ അജിത് സിംഗ്
  • ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിച്ചത് 
                      ഫിറോസ് ഷാ മേത്ത, ബദറുദ്ദീൻ തിയാബ്ജി
  • ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി സ്ഥാപിച്ചത് 
                      ശ്യാംജി കൃഷ്ണവർമ്മ (ലണ്ടൻ, 1905)
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത് 
                      റാഷ് ബിഹാരി ബോസ്, മോഹൻസിംഗ് (1942)
  • ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ സംഘടന എന്നറിയപ്പെടുന്നത്  
                      സെമിന്ദാരി അസോസിയേഷൻ (ഭൂവുടമ സംഘം)
  • ഭൂവുടമ സംഘം സ്ഥാപിച്ചത് 
                      ദ്വാരകനാഥ് ടാഗോർ
  • പാരീസിൽ നിന്നും വന്ദേ മാതരം എന്ന പേരിൽ പ്രസിദ്ധീകരണം ആരംഭിച്ചത് 
                      മാഡം ഭിക്കാജി കാമ
  • അമൃത്സറിൽ ഹിന്ദു മഹാസഭ സ്ഥാപിച്ചത് 
                      മദൻ മോഹൻ മാളവ്യ
  • ചെന്നെയിൽ സ്വാതന്ത്ര്യപാർട്ടി സ്ഥാപിച്ചത് 
                      സി രാജഗോപാലാചാരി
  • കർഷക് മസ്ദൂർ പ്രജാ പാർട്ടി സ്ഥാപിച്ചത് 
                      ജെ ബി കൃപലാനി
  • വേദ സമാജം സ്ഥാപിച്ചത് 
                      കെ ശ്രീധരാലു നായിഡു (ചെന്നൈ)
  • ദേവ സമാജം സ്ഥാപിച്ചത് 
                      ശിവനാരായണൻ അഗ്നിഹോത്രി (ലാഹോർ)
  • അഹമ്മദീയ പ്രസ്ഥാനം സ്ഥാപിച്ചത് 
                      മിർസാ ഗുലാം അഹമ്മദ്
  • കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായത് 
                      താഷ്കന്റിൽ (1920)
  • കമ്മ്യുണിസ്റ്റ് പാർട്ടി രൂപീകരിച്ച വ്യക്തി 
                      എം എൻ റോയ് (1925 ഇൽ പ്രഖ്യാപിച്ചത് കാൺപൂരിൽ)
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചത് 
                      ബോംബെ, 1934 (ജയപ്രകാശ് നാരായണൻ, ആചാര്യ നരേന്ദ്രദേവ്)
  • ആർ എസ് എസ് സ്ഥാപിച്ചത് 
                      ഹെഡ് ഗേവർ, എം എസ് ഗോൾവാൾക്കർ (നാഗ്പൂർ, 1925)
  • ഗുരുജി എന്ന് വിളിക്കപ്പെടുന്നത്  
                      എം എസ് ഗോൾവാൾക്കർ
  • ഗാന്ധി വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടന  
                      ആർ എസ് എസ്
                                                                                                 (തുടരും)

Monday, June 12, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 15


  • ബ്രഹ്മസമാജത്തിൻറെ സ്ഥാപകൻ 
                     രാജാറാം മോഹൻറോയ് (1828 ഇൽ )
  • ബ്രഹ്മസമാജത്തിൻറെ ആസ്ഥാനം 
                     കൊൽക്കത്ത
  • ഇന്ത്യയിലെ ആദ്യത്തെ മതപരിഷ്കരണ പ്രസ്ഥാനം 
                     ആത്മീയ സഭ (രാജാറാം മോഹൻറോയ് 1815 ഇൽ)
  • ബ്രഹ്മസമാജം രണ്ടായി പിളർന്ന വർഷം 
                     1866 (ആദി ബ്രഹ്മസമാജവും ഭാരതീയ ബ്രഹ്മസമാജവും)
  • ആദി ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത് 
                     ദേവേന്ദ്രനാഥ ടാഗോർ
  • ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയത് 
                     കേശവ് ചന്ദ്ര സെൻ
  • ഭാരതീയ ബ്രഹ്മസമാജം പിളർന്ന് രൂപം കൊണ്ട സംഘടന 
                     സാധാരണ ബ്രഹ്മസമാജ് (ആനന്ദ മോഹൻ ബോസ് 1878 ഇൽ)
  • തത്വബോധിനി സഭ സ്ഥാപിച്ചത് 
                     ദേവേന്ദ്രനാഥ ടാഗോർ (1839 ഇൽ)
  • ആര്യ സമാജം സ്ഥാപിച്ചത് 
                     സ്വാമി ദയാനന്ദ സരസ്വതി (മുംബൈയിൽ 1875 ഇൽ)
  • ആര്യ സമാജത്തിൻറെ ആപ്തവാക്ക്യം 
                     വേദങ്ങളിലേക്ക് മടങ്ങുക
  • മറ്റു മതം സ്വീകരിച്ച ഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പ്രസ്ഥാനം 
                     ശുദ്ധി പ്രസ്ഥാനം
  • പ്രാർത്ഥന സമാജം സ്ഥാപിച്ചത് 
                     ആത്മാറാം പാണ്ഡുരംഗ് (മുംബൈ, 1867 ഇൽ)
  • ആധുനിക വിജ്ഞാനത്തിൻറെ വെളിച്ചത്തിൽ ഹിന്ദുമത ചിന്തകളെയും അനുഷ്ഠാനങ്ങളെയും പരിഷ്കരിക്കുവാൻ ആരംഭിച്ച സംഘടന 
                     പ്രാർത്ഥന സമാജം
  • സത്യശോധക് സമാജിൻറെ സ്ഥാപകൻ 
                     ജ്യോതിഭാ ഫുലെ (പൂനെ, 1873)
  • ഇന്ത്യയിൽ രൂപം കൊണ്ട ജാതി വിരുദ്ധ ബ്രാഹ്മണ പ്രസ്ഥാനം 
                     സത്യശോധക് സമാജ്
  • ഇന്ത്യയിൽ ആദ്യമായി മഹാത്മ എന്ന പേര് ലഭിച്ച നേതാവ് 
                     ജ്യോതിഭാ ഫുലെ
  • ഇന്ത്യയിലെ സാമൂഹിക വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് 
                     ജ്യോതിഭാ ഫുലെ
  • ജ്യോതിഭാ ഫുലെയുടെ പ്രധാന ശിഷ്യൻ 
                     ഡോ ബി ആർ അംബേദ്‌കർ
  • സ്വാഭിമാന പ്രസ്ഥാന സ്ഥാപകൻ 
                     ഇ വി രാമസ്വാമി നായ്ക്കർ (1925)
  • പെരിയാർ എന്ന് വിളിക്കപ്പെട്ടിരുന്ന നേതാവ് 
                     ഇ വി രാമസ്വാമി നായ്ക്കർ
  • കുടിയരശ് (വാരിക), പുരട്ചി, വിടുതലൈ (പത്രങ്ങൾ)ആരംഭിച്ച നേതാവ്  
                     ഇ വി രാമസ്വാമി നായ്ക്കർ
  • ഹിത്യകാരിണി സമാജം സ്ഥാപിച്ച നേതാവ് 
                     വീരേശലിംഗം (ആന്ധ്ര)
  • സർവ്വൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ 
                     ഗോപാലകൃഷ്ണ ഗോഖലെ (1905, മുംബൈ)
  • അലിഗഡ് പ്രസ്ഥാനം ആരംഭിച്ചത് 
                     സർ സയ്യിദ് അഹമ്മദ്ഖാൻ (1875)
  • സയ്യിദ് അഹമ്മദ് ഖാൻ അലിഗഡിൽ സ്ഥാപിച്ച കോളേജ് 
                     മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്
  • മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് ഇപ്പോൾ അറിയപ്പെടുന്നത്  
                     അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി
  • യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക്ക് അസോസിയേഷൻ ആരംഭിച്ചത് 
                     സർ സയ്യിദ് അഹമ്മദ്ഖാൻ (1888)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിൽ പ്രതിക്ഷേധിച്ച് സർ സയ്യിദ് അഹമ്മദ്ഖാൻ രൂപീകരിച്ച സംഘടന  
                     യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക്ക് അസോസിയേഷൻ
  • പാഴ്‌സിമതക്കാരുടെ ദുരാചാരങ്ങൾ നിർത്തലാക്കാൻ ദാദാഭായ് നവറോജി രൂപീകരിച്ച സംഘടന  
                     റഹ്നുമായി മസ്ദായാസൻ
  • നാസിക്കിൽ മിത്രമേള എന്ന സംഘടന സ്ഥാപിച്ച നേതാവ് 
                     വി ഡി സവർക്കർ
  • മഹാരാഷ്ട്രയിൽ അഭിനവ ഭാരത് എന്ന സംഘടന സ്ഥാപിച്ചത്  
                     വി ഡി സവർക്കർ (1904)
  • മഹാരാഷ്ട്ര ചർച്ചിൽ എന്ന് അറിയപ്പെടുന്നത്  
                     വി ഡി സവർക്കർ
  • അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌ക്കോയിൽ ലാലാ ഹർദയാൽ, സോഹൻ സിംഗ് എന്നിവർ രൂപം നൽകിയ വിപ്ലവ സംഘടന  
                     ഗദ്ദാർ പാർട്ടി (1913)(ആദ്യ പ്രസിഡൻറ് : സോഹൻ സിംഗ്)
  • ഗദ്ദാർ എന്ന വാക്കിൻറെ അർത്ഥം   
                     വിപ്ലവം
  • ഗദ്ദാർ പാർട്ടി പിരിച്ചുവിടപ്പെട്ട വർഷം   
                     1948
                                                                                                            (തുടരും)

Sunday, June 11, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 14



ഡോ. ബി ആർ അംബേദ്ക്കർ 

ജനനം                 : 1891 

മരണം                : 1956 

ജന്മസ്ഥലം         : മോവ്, രത്നഗിരി ജില്ല, 

സമാധിസ്ഥലം : ചൈത്യ ഭൂമി 
  • ആധുനിക മനു എന്നറിയപ്പെടുന്നത് 
                     ഡോ. ബി ആർ അംബേദ്‌കർ
  • ആദ്യകാലത്ത് ഭീമറാവു അംബ വഡേദ്കർ എന്നറിയപ്പെട്ട സാമൂഹ്യ നേതാവ്  
                     ഡോ. ബി ആർ അംബേദ്‌കർ
  • അംബേദ്ക്കറുടെ ജാതി എന്ന പേരിൽ ഇന്ത്യ മുഴുവൻ പ്രസിദ്ധമായ ജാതി 
                     മഹർ
  • മഹർ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ 
                     ഡോ. ബി ആർ അംബേദ്‌കർ
  • ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി 
                     ഡോ. ബി ആർ അംബേദ്‌കർ
  • മനുസ്മൃതി കത്തിച്ച ദേശീയ നേതാവ് 
                     ഡോ. ബി ആർ അംബേദ്‌കർ
  • വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ മെമ്പറായിരുന്ന ഭാരതീയൻ 
                     ഡോ. ബി ആർ അംബേദ്‌കർ
  • ഇൻഡിപെൻഡന്റ് ലേബർ പാർട്ടി സ്ഥാപിച്ച നേതാവ് 
                     ഡോ. ബി ആർ അംബേദ്‌കർ (1936)
  • 1942 ഇൽ അംബേദ്ക്കർ ആരംഭിച്ച സംഘടന 
                     ഓൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ
  • 1945 ഇൽ അംബേദ്ക്കർ ആരംഭിച്ച സംഘടന 
                     പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി
  • "കാളയെപ്പോലെ പണിയെടുക്കൂ, സന്യാസിയെപ്പോലെ ജീവിക്കൂ", "ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷെ ഹിന്ദുവായല്ല മരിക്കുന്നത്" എന്ന പറഞ്ഞത്
                     അംബേദ്ക്കർ
  • അംബേദ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ 
                     മൂകനായക്, ബഹിഷ്കൃത ഭാരത്
  • ബാബ സാഹിബ് എന്നറിയപ്പെട്ട ദേശീയ നേതാവ് 
                     അംബേദ്ക്കർ
  • അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം  
                     1956
  • ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് 
                     അംബേദ്ക്കറെ
  • അംബേദ്ക്കർ രചിച്ച പ്രമുഖ കൃതികൾ  
                     ദി അൺടച്ചബിൾസ്, ദി ബുദ്ധ ആൻഡ് ദി കാൾമാക്സ്, ഹു വെയർ ശൂദ്രാസ്

സുഭാഷ് ചന്ദ്രബോസ് 

ജനനം            : 1897

മരണം           :

പിതാവ്        : ജാനകിനാഥ ബോസ്

ജന്മസ്ഥലം     : കട്ടക്ക്, ഒഡിഷ
  • നേതാജി ആരംഭിച്ച രാഷ്ട്രീയ പാർട്ടി 
                     ഫോർവേഡ് ബ്ലോക്ക് (1939)
  • നേതാജി കൊൽക്കത്ത മേയറായ വർഷം  
                     1930-31
  • നേതാജി, ആസാദ് ഹിന്ദ് എന്ന പേരിൽ താൽക്കാലിക ഗവൺമെന്റിന് രൂപംനൽകിയത് എവിടെ വെച്ച് 
                     സിംഗപ്പൂർ
  • ആസാദ് ഹിന്ദ് ഫൗജ് എന്ന സംഘടന രൂപീകരിച്ച വർഷം  
                     1942
  • ആസാദ് ഹിന്ദ് ഫൗജ്, ഇന്ത്യൻ നാഷണൽ ആർമി (INA) എന്ന പേരിൽ പുനഃ നാമകരണം ചെയ്ത വർഷം 
                     1943 (സിംഗപ്പൂരിൽ വെച്ച്)
  • ജപ്പാൻറെ കീഴിലുണ്ടായിരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആസാദ് ഹിന്ദ് ഗവൺമെന്റിന് നൽകിയ പ്രധാനമന്ത്രി 
                     ടോജോ
  • INA എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് \ആദ്യ കമാൻഡർ ഇൻ ചീഫ്
                     ക്യാപ്റ്റൻ മോഹൻ സിംഗ്
  • ആരിൽ നിന്നാണ് നേതാജി INA യുടെ നേതൃത്വം ഏറ്റെടുത്തത് 
                     റാഷ് ബിഹാരി ബോസ്
  • INA കരുത്തുറ്റ ഒരു സംഘടന ആയത് ആരുടെ നേതൃത്വത്തിന് കീഴിലാണ് 
                     സുഭാഷ് ചന്ദ്രബോസിൻറെ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ ഇൻഡിപെൻഡൻസ് ഓഫ് ഇന്ത്യ ലീഗ് എന്ന സമിതി രൂപീകരിച്ചതാര്  
                     നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്
  • INA യുടെ മുൻഗാമിയായി അറിയപ്പെടുന്നത്  
                     ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത് 
                     മോഹൻ സിംഗ്, റാഷ് ബിഹാരി ബോസ് (1942)
  • "എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം", "ദില്ലി ചലോ", "ജയ് ഹിന്ദ്" ഇവയൊക്കെ പറഞ്ഞതാര്  
                     സുഭാഷ് ചന്ദ്രബോസ്
  • INA യുടെ വനിതാ റെജിമെൻറ് 
                     ത്സാൻസി റാണി റെജിമെൻറ്
  • INA യുടെ വനിതാ വിഭാഗത്തിന് നേതൃത്വം കൊടുത്ത മലയാളി വനിത  
                     ക്യാപ്റ്റൻ ലക്ഷ്മി
  • ബ്രിട്ടീഷുകാരുടെ വീട്ടുതടങ്കലിൽ നിന്നും നേതാജി ഏത് പേരിലാണ് രക്ഷപെട്ടത്  
                     മൗലവി സിയാവുദീൻ
  • ജർമ്മനിയിൽ നേതാജി അറിയപ്പെട്ടത് 
                     ഒർലാണ്ട മസാട്ട
  • നേതാജി വിവാഹം ചെയ്ത വിദേശ വനിത 
                     എമിലി ഷെങ്കൽ (മകൾ: അനിത ബോസ്)
  • ദേശ് നായക് എന്ന് നേതാജിയെ വിളിച്ചത് 
                     ടാഗോർ
  • INA ജവാന്മാരെ വിചാരണ ചെയ്ത സ്ഥലം 
                     ഡൽഹിയിലെ ചെങ്കോട്ട
  • നേതാജിയുടെ ആത്മീയ ഗുരു 
                     സി ആർ ദാസ്
  • നേതാജി എഴുതി പൂർത്തിയാക്കാത്ത കൃതി 
                     ആൻ ഇന്ത്യൻ പിൽഗ്രിം
  • നേതാജിയുടെ ഭൗതിക അവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം 
                     ജപ്പാനിലെ റെങ്കോജി ക്ഷേത്രം
  • നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ 
                     മുഖർജി കമ്മീഷൻ
  • നേതാജിയുടെ പ്രധാന കൃതികൾ  
                     ദി ഇന്ത്യൻ സ്ട്രഗിൾ, ആൻ ഇന്ത്യൻ പിൽഗ്രിം, ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ്, ലെറ്റേഴ്സ് ടു എമിലി ഷെങ്കൽ
                                                                                                         (തുടരും)

Saturday, June 10, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 13


അപരഗാന്ധിമാരെ കുറിച്ചുള്ള ചോദ്യങ്ങൾ പരീക്ഷകളിൽ കണ്ടുവരാറുണ്ട്. അതിനാൽ പ്രധാനപ്പെട്ട അപരഗാന്ധിമാരെ താഴെ കൊടുത്തിരിക്കുന്നു.

അമേരിക്കൻ ഗാന്ധി       : മാർട്ടിൻ ലൂഥർകിങ് (ജൂനിയർ)

ഇന്തോനേഷ്യൻ ഗാന്ധി  : അഹമ്മദ് സുക്കർണോ

കെനിയൻ ഗാന്ധി             : ജോമോ കെനിയാത്തെ

ബർമീസ് ഗാന്ധി                : ആങ് സാൻ സൂക്കി

ശ്രീലങ്കൻ ഗാന്ധി                : എ ടി അരിയരത്ന

ആഫ്രിക്കൻ ഗാന്ധി           : കെന്നത്ത് കൗണ്ട

ബാൾക്കൻ ഗാന്ധി             : ഇബ്രാഹിം റുഗേവ

കൊസാവോ ഗാന്ധി         : ഇബ്രാഹിം റുഗേവ

ജർമ്മൻ ഗാന്ധി                   : ജെറാൾഡ് ഫിഷർ

ബൊളീവിയൻ ഗാന്ധി     : സൈമൺ ബൊളിവർ

ജപ്പാൻ ഗാന്ധി                     : കഗേവ

ഘാന ഗാന്ധി                        : ക്വാമി എൻ ക്രൂമ

അതിർത്തി ഗാന്ധി            : ഖാൻ അബ്ദുൾ ഗാഫർ ഖാൻ

ബീഹാർ ഗാന്ധി                 : ഡോ രാജേന്ദ്ര പ്രസാദ്

ബർദോളി ഗാന്ധി              : സർദാർ വല്ലഭായ് പട്ടേൽ

വേദാരണ്യം ഗാന്ധി         : സി രാജഗോപാലാചാരി

ആധുനിക ഗാന്ധി              : ബാബ ആംതെ

അഭിനവ ഗാന്ധി                : അണ്ണാ ഹസാരെ

ഡൽഹി ഗാന്ധി                  : നെയ്യാറ്റിൻകര കൃഷ്ണൻ നായർ

മയ്യഴി ഗാന്ധി                      : ഐ കെ കുമാരൻ മാസ്റ്റർ

കേരള ഗാന്ധി                      : കെ കേളപ്പൻ

യങ് ഗാന്ധി                          : ഹരിലാൽ ഗാന്ധി

യു പി ഗാന്ധി                     : പുരുഷോത്തം ദാസ് ടണ്ഠൻ

ഇന്ത്യയുടെ രാഷ്ട്രശില്പി  : ജവഹർലാൽ നെഹ്‌റു

ഇന്ത്യൻ ദേശീയതയുടെ പിതാവ്  :സുരേന്ദ്രനാഥ് ബാനർജി

ഇന്ത്യൻ നവോത്ഥാനത്തിൻറെ പിതാവ് : രാജാറാം മോഹൻറായ്

ഇന്ത്യയുടെ മാർട്ടിൻ ലൂഥർ : ദയാനന്ദ സരസ്വതി

ജവഹർലാൽ നെഹ്‌റു 

ജനിച്ച വർഷം      : 1889 നവംബർ 14

മരിച്ച വർഷം      : 1964

പിതാവ്                 : മോത്തിലാൽ നെഹ്‌റു

മാതാവ്                 : സ്വരൂപ് റാണി

പത്നി                    : കമലാ കൗൾ

പുത്രി                     : ഇന്ദിരാ ഗാന്ധി

സഹോദരങ്ങൾ : വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹതീസിങ്

  • അലഹബാദിലുള്ള നെഹ്രുവിന്റെ വീട് 
                   ആനന്ദ ഭവനം
  • ചാച്ചാജി എന്ന് വിളിക്കപെട്ടത് 
                   ജവഹർലാൽ നെഹ്‌റു
  • ശിശുദിനമായി ആഘോഷിക്കുന്നത് ആരുടെ ജന്മദിനമാണ് 
                   ജവഹർലാൽ നെഹ്‌റുവിൻറെ (നവംബർ 14)
  • ഋതുരാജൻ എന്ന് നെഹ്‌റുവിനെ വിളിച്ചത് 
                   ടാഗോർ
  • ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നത് 
                   ജവഹർലാൽ നെഹ്‌റു
  • 1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രി നെഹ്‌റു നടത്തിയ പ്രസംഗം 
                   Tryst with Destiny
  • നെഹ്രുവിന്റെ പ്രധാന കൃതികൾ 
                   Glimpses of World History, Letters from a father to his daughter
  • ഭയത്തിന്റെയും വെറുപ്പിൻറെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത് 
                   വിൻസ്റ്റൺ ചർച്ചിൽ
  • നെഹ്‌റു ആരംഭിച്ച പത്രം 
                   നാഷണൽ ഹെറാൾഡ്
  • നെഹ്‌റുവിന് ഭാരതരത്നം ലഭിച്ച വർഷം 
                   1955
  • നെഹ്‌റുവിൻറെ സമാധിസ്ഥലം  
                   ശാന്തിവനം
  • ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു എന്ന് പറഞ്ഞത് 
                   ജവഹർലാൽ നെഹ്‌റു
                                                                                                                    (തുടരും)

Friday, June 9, 2017

ഇന്ത്യ 13


  • ഇന്ത്യയിലെ ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത് 
                    കൊൽക്കത്ത
  • ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ 
                    ഡക്കാൻ ക്യൂൻ
  • ഗ്രാമീണ മേഖലയിൽ ചികിത്സ സഹായം എത്തിക്കാനുള്ള ട്രെയിൻ സർവീസ്  
                    ലൈഫ് ലൈൻ എക്സ്പ്രസ്
  • എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന ട്രെയിൻ സർവീസ് 
                    റെഡ് റിബൺ എക്സ്പ്രസ്
  • രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ ഇന്ത്യൻ റെയിൽവേ നടത്തുന്ന ആഡംബര ട്രെയിൻ സർവീസുകൾ 
                    പാലസ് ഓൺ വീൽസ്, ഹെറിറ്റേജ് ഓൺ വീൽസ്
  • ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന ട്രെയിൻ 
                    ബുദ്ധപരിക്രമ (ദി ഗ്രേറ്റ് ഇന്ത്യൻ റോവർ)
  • ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുടെ പട്ടികയിൽ ഇടംപിടിച്ച എക്സ്പ്രസ് ട്രെയിൻ 
                    മഹാരാജ എക്സ്പ്രസ് (മുംബൈ-ന്യൂഡൽഹി)
  • സംസ്ഥാന തലസ്ഥാനങ്ങളെ അതാതു സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് നിലവിൽ വന്ന സർവീസ്  
                    രാജ്യറാണി എക്സ്പ്രസ്
  • ഭൂമിശാസ്ത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് സർവീസ്
                    ജനം ഭൂമി ഗൗരവ് എക്സ്പ്രസ്
  • റെയിൽവേ ശൃംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം 
                    നാല് (USA, ചൈന, റഷ്യ എന്നിവ യഥാക്രമം ആദ്യ സ്ഥാനങ്ങളിൽ)
  • വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം 
                    രണ്ട് (റഷ്യ ഒന്നാമത്)
  • ഇന്ത്യയിലെ ആദ്യത്തെ ടോയ് ട്രെയിൻ \മൗണ്ടൻ റെയിൽ 
                    ഡാർജലിംഗ്
  • ലോകപൈതൃക പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ റെയിൽവേ പാതകൾ 
                    ഡാർജലിംഗ്-ഹിമാലയൻ, നീലഗിരി മൗണ്ടൻ, സിംല-കൽക്കട്ട റെയിൽവേ
  • ഇന്ത്യൻ റെയിൽവേ മ്യുസിയം സ്ഥിതിചെയ്യുന്നത്  
                    ചാണക്യപുരി, ന്യൂഡൽഹി
  • ആദ്യ ഗരീബ് രഥ് ട്രെയിൻ സർവീസ് നടത്തിയത്  
                    ബീഹാർ അമൃത്‌സർ
  • ഇന്ത്യൻ പ്രസിഡന്റിന് സഞ്ചരിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം 
                    ദി പ്രസിഡൻഷ്യൽ സലൂൺ (രാജേന്ദ്രപ്രസാദ് യാത്രചെയ്ത ആദ്യ രാഷ്‌ട്രപതി)
  • ദക്ഷിണ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ 
                    റോയാപുരം (മദ്രാസ്)
  • ദക്ഷിണ ഇന്ത്യയിലെ ആദ്യ ആഡംബര ട്രെയിൻ 
                    ഗോൾഡൻ ചാരിയറ്റ് (കർണാടക - ഗോവ ടൂറിസ്റ്റ് കേന്ദ്രങ്ങൾ)
  • മദൻ മോഹൻ മാളവ്യയോടുള്ള ആദരസൂചകമായി കേന്ദ്രസർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ് 
                    മഹാമാന എക്സ്പ്രസ് (ഡൽഹി - വാരണാസി)
  • വിവേകാനന്ദന്റെ 150ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ആരംഭിച്ച ട്രെയിൻ സർവീസ് 
                    വിവേക് എക്സ്പ്രസ്
  • മദർ തെരേസയുടെ 100ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ആരംഭിച്ച ട്രെയിൻ സർവീസ് 
                    മദർ എക്സ്പ്രസ്
  • ടാഗോറിൻറെ 150ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ആരംഭിച്ച ട്രെയിൻ സർവീസ് 
                    സംസ്കൃതി എക്സ്പ്രസ്
  • ആരുടെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് ശതാബ്ദി എക്സ്പ്രസുകൾ ആരംഭിച്ചത് 
                    ജവാഹർലാൽ നെഹ്രുവിന്റെ
  • റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്  
                    കപൂർത്തല
  • റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്  
                    യെലഹങ്ക, ബാംഗ്ളൂർ
  • ഡീസൽ മോഡേണൈസേഷൻ ഫാക്ടറി സ്ഥിതിചെയ്യുന്നത്  
                    പട്യാല
  • താർ എക്സ്പ്രസ് സർവീസ് നടത്തുന്നത്   
                    കറാച്ചി-ജോധ്‌പൂർ
  • സംജോത എക്സ്പ്രസ് സർവീസ് നടത്തുന്നത്   
                    ഡൽഹി - ലാഹോർ
  • മൈത്രി എക്സ്പ്രസ് സർവീസ് നടത്തുന്നത്   
                    ധാക്ക-കൊൽക്കത്ത
  • ഐലൻഡ് എക്സ്പ്രസ് സർവീസ് നടത്തുന്നത്   
                    ബാംഗ്ളൂർ-കന്യാകുമാരി
  • ജയന്തി ജനത എക്സ്പ്രസ് സർവീസ് നടത്തുന്നത്   
                    കന്യാകുമാരി-മുംബൈ
  • അടുത്തിടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ച സംസ്ഥാനം    
                    ത്രിപുര (ഉദ്‌ഘാടനം: കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭു)
  • ത്രിപുരയിലേക്ക് ആദ്യമായി സർവീസ് നടത്തിയ ട്രെയിൻ സർവീസ്   
                    ത്രിപുരസുന്ദരി എക്സ്പ്രസ് (അഗർത്തല-ഡൽഹി )
  • ഇന്ത്യയിലെ ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ    
                    റിങ്കു റോയ്  
  • ഇന്ത്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റ്    
                    സുരേഖ ബോൺസ്ലെ
  • ഇന്ത്യയിലെ ആദ്യ വനിതാ സ്‌പെഷ്യൽ ട്രെയിൻ സർവീസ്     
                    ചർച്ച് ഗേറ്റ് - വിരാർ
                                                                                                            (തുടരും) 

Thursday, June 8, 2017

ഇന്ത്യ 12


  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം 
                     ഇന്ത്യൻ റെയിൽവേ
  • ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പേര് 
                     ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
  • ഇന്ത്യൻ റെയിൽവേ ആക്ട് പാസ്സാക്കിയ വർഷം  
                     1890
  • ഇന്ത്യൻ റെയിൽവേ ബോർഡ് രൂപീകരിച്ച വർഷം    
                     1905
  • ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം   
                     ബറോഡ ഹൗസ്, ന്യൂ ഡൽഹി
  • റെയിൽവേ ബോർഡ് ചെയർമാൻ 
                     എ കെ മിത്തൽ
  • ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര 
                     ഭോലു എന്ന ആനക്കുട്ടി
  • ഇന്ത്യയിൽ ആദ്യ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം   
                     1853 ഏപ്രിൽ 16 (ബോംബെ-താനെ. 34 കി മീ)
  • ബ്രോഡ് ഗേജിൽ പാളങ്ങൾ തമ്മിലുള്ള വീതി 
                     1.67 മീ (മീറ്റർ ഗേജ് 1 മീ, നാരോ ഗേജ് 0.762-0.612 മീ)
  • ഇന്ത്യയിൽ റൂട്ട് ദൈർഘ്യത്തിൽ ഏറ്റവും കൂടുതലുള്ള പാത 
                     ബ്രോഡ് ഗേജ്
  • ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം  
                     1951
  • ഇന്ത്യയിൽ റെയിൽവേ പാത ഇല്ലാത്ത ഏക സംസ്ഥാനം   
                     സിക്കിം
  • ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം  
                     17
  • ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ  
                     സതേൺ സോൺ (ആസ്ഥാനം ചെന്നൈ, നിലവിൽ വന്നത് 1951)
  • ഏറ്റവും കൂടുതൽ റൂട്ട് ദൈർഘ്യം ഉള്ള റെയിൽവേ സോൺ   
                     നോർത്ത് സോൺ (ആസ്ഥാനം ന്യൂ ഡൽഹി) 
  • കേരളം ഉൾപ്പെടുന്ന റെയിൽവേ സോൺ  
                     സതേൺ സോൺ
  • പതിനേഴാമത്തെ റെയിൽവേ സോൺ  
                     കൊൽക്കത്ത മെട്രോ (നിലവിൽ വന്നത് 2010)
  • റെയിൽവേ സോണുകളും ആസ്ഥാനങ്ങളും 
  • സെൻട്രൽ                                         : മുംബൈ CST
  • വെസ്റ്റേൺ                                        : മുംബൈ ചർച്ച് ഗേറ്റ് 
  • ഈസ്റ്റേൺ                                         : കൊൽക്കത്ത 
  • നോർത്ത് ഈസ്റ്റേൺ                     : ഗോരഖ്‌പൂർ, ഉത്തർപ്രദേശ് 
  • നോർത്ത് വെസ്റ്റേൺ                      : ജയ്പൂർ 
  • നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ  : ഗുവാഹത്തി, അസം 
  • നോർത്ത് സെൻട്രൽ                       : അലഹബാദ് 
  • സൗത്ത് ഈസ്റ്റ് സെൻട്രൽ             : ബിലാസ്പുർ, ഛത്തീസ്ഗഡ് 
  • സൗത്ത് വെസ്റ്റേൺ                          : ഹൂബ്ലി, കർണാടക 
  • സൗത്ത് ഈസ്റ്റേൺ                         : കൊൽക്കത്ത 
  • സൗത്ത് സെൻട്രൽ                          : സെക്കന്തരാബാദ് 
  • ഈസ്റ്റ് സെൻട്രൽ                             : ഹാജിപ്പൂർ, ബിഹാർ 
  • ഈസ്റ്റ് കോസ്റ്റ്                                  : ഭുവനേശ്വർ 
  • വെസ്റ്റ് സെൻട്രൽ                             : ജബൽപൂർ, മധ്യപ്രദേശ് 
  • ഇന്ത്യൻ റെയിൽവേ ബജറ്റ് ജനറൽ ബഡ്ജറ്റിൽ നിന്നും വേർപെടുത്തിയ വർഷം
                     1924
  • ഇന്ത്യയിലെ ഏക റാക് റെയിൽവേ 
                     നീലഗിരി മൗണ്ടൻ റെയിൽവേ
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം  
                     പിർപഞ്ചാൽ, ജമ്മു കാശ്മീർ (ബനിഹാൾ-ഖാസിഗുണ്ട്, 11215 മീ)
  • മഹാരാഷ്ട്രയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ
                     ഡക്കാൻ ഒഡീസി
  • ഇപ്പോളും സർവീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എൻജിൻ  
                     ഫെയറി ക്യൂൻ (ന്യൂഡൽഹി-അൽവാർ)
  • ഇന്ത്യയിലെ ആദ്യ സൂപ്പർഫാസ്റ്റ് ട്രെയിൻ 
                     ഡൽഹി - ഹൗറ രാജധാനി എക്സ്പ്രസ്
  • ഇന്ത്യയിലെ ആദ്യ ഡബിൾഡക്കർ ട്രെയിൻ 
                     ബോംബെ-പൂനെ സിംഹഗഢ് എക്സ്പ്രസ്
  • ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ 
                     ഛത്രപതി ശിവാജി ടെർമിനസ്, മുംബൈ
  • ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ 
                     ഛത്രപതി ശിവാജി ടെർമിനസ്, മുംബൈ
  • ഛത്രപതി ശിവാജി ടെർമിനസിൻറെ പഴയ പേര് 
                     വിക്ടോറിയ ടെർമിനസ്
  • ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ് 
                     വിവേക് എക്സ്പ്രസ് (കന്യാകുമാരി-ദിബ്രുഗഡ്‌ )
  • ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ 
                     മംഗലാപുരം-ജമ്മുതാവി നവയുഗ് എക്സ്പ്രസ് (13 സംസ്ഥാനങ്ങൾ)
  • ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ 
                     നീലഗിരി മൗണ്ടൻ റെയിൽവേ (മേട്ടുപ്പാളയം-ഊട്ടി)
                                                                                                             (തുടരും)