Monday, August 24, 2020

ഇന്ത്യ - സ്ഥാനം, അയൽക്കാർ

 പ്രിയപ്പെട്ടവരേ,

PSC ഓൺലൈൻ ക്ലാസുകൾക്ക് നിങ്ങൾ നൽകിയ സ്വീകരണത്തിനും നല്ല അഭിപ്രായങ്ങൾക്കും നന്ദി അറിയിക്കുന്നു. ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ക്ലാസുകൾ തുടരുന്നു. ഇന്ത്യയുടെ സ്ഥാനം, അയൽക്കാർ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ രണ്ടാമത്തെ ക്ലാസ് ഇപ്പോൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് പ്രസ്സ് ചെയ്ത് ക്ലാസുകൾ കേൾക്കാവുന്നതാണ്. അഭിപ്രായങ്ങൾ അറിയിക്കുകയും കൂട്ടുകാരുമായി ഈ ഓൺലൈൻ ക്ലാസ് ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

For the Second PSC class in KEDETE Channel, Please click the image below.


Monday, August 17, 2020

സൗജന്യ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു.

പ്രിയപ്പെട്ട കൂട്ടുകാരേ,

വളരെ നാളുകൾക്ക് ശേഷമാണ് PSC ക്ലാസ്സ്മുറിയിൽ ഒരു ബ്ലോഗ് വീണ്ടും പോസ്റ്റ് ചെയ്യുന്നത്. അത്ഭുതാവഹമായ പിന്തുണയാണ് ഈ ബ്ലോഗിന് നിങ്ങൾ നൽകിയത്. നിർജീവാവസ്ഥയിൽ കിടന്ന കാലയളവിൽ ധാരാളം പുതിയ കൂട്ടുകാർ ഈ ബ്ലോഗിനെക്കുറിച്ച് അറിഞ്ഞ് ഫോളോ ചെയ്യുകയും ഇനിയും തുടരാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങൾ നൽകിവന്ന ഈ പിന്തുണയ്ക്ക് നന്ദി. ഒരാൾക്കെങ്കിലും ഈ ബ്ലോഗ് ഉപയോഗപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. 

വർഷങ്ങൾക്ക് മുൻപ് ഈ ബ്ലോഗ് ആരംഭിക്കുന്നത് അന്ന് ലോകത്തിൻറെ ഏത് ഭാഗത്ത് ഇരുന്നും പുസ്തകങ്ങൾ കൊണ്ടുനടക്കാതെ PSC പഠിക്കുവാൻ സാധിക്കണം എന്ന ഉദ്ദേശത്തോട് കൂടിയായിരുന്നു. ഇന്നിപ്പോൾ ഓൺലൈൻ പഠനം കൂടുതൽ സാർവത്രികമായി. ബ്ലോഗുകൾ, യൂട്യൂബ് ക്ലാസ്സുകൾക്ക് വഴിമാറി. വായിച്ചു പഠിച്ചിരുന്ന കാര്യങ്ങൾ കണ്ടും വീണ്ടും വീണ്ടും കേട്ടും പഠിക്കുമ്പോൾ കൂടുതൽ മനസ്സിൽ പതിയുമെന്നതിനാൽ യൂട്യൂബ് ക്ലാസുകൾ കൂടുതൽ ഗുണകരമായി തോന്നി. യാത്ര ചെയ്യുമ്പോളും, ഉറങ്ങാൻ കിടക്കുമ്പോൾ പോലും ക്ലാസുകൾ കേൾക്കാമെന്നും അതിലൂടെ PSC പഠനത്തിലെ ഏറ്റവും പ്രധാന സംഗതിയായ സമയത്തിൻറെ ഫലപ്രദമായ വിനിയോഗം എന്നത് പ്രാവർത്തികമാവുകയും ചെയ്യും. ആയതിനാൽ തന്നെ കേഡറ്റ് ചാനൽ എന്ന ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. 

ആദ്യ ക്ലാസ്സിൻറെ ലിങ്ക് ചുവടെ ചേർക്കുന്നു. ക്ലാസുകൾ കുറിച്ചുള്ള നിങ്ങളുടെ  അഭിപ്രായങ്ങൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 

https://youtu.be/2BCqW_fdd_I